KPPA Kerala Private Pharmacists Association (KPPA)
Reg.No:03-21/88

22/04/2026
പ്രസിഡന്റിന്റെ നാട്ടുകാരനായ സോഫ്റ്റ്‌വെയർ കമ്പനി പടിയ്ക്ക് പുറത്ത്.. ഫാർമസി കൗൺസിലിൽ“ഏപ്രിൽ ഒന്ന് മുതൽ C-dIT” വരും.  202...
31/03/2026

പ്രസിഡന്റിന്റെ നാട്ടുകാരനായ സോഫ്റ്റ്‌വെയർ കമ്പനി പടിയ്ക്ക് പുറത്ത്.. ഫാർമസി കൗൺസിലിൽ
“ഏപ്രിൽ ഒന്ന് മുതൽ C-dIT” വരും.

2023 ലെ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ജില്ല മാറിയത് കൊണ്ട് മാത്രം വോട്ട് ചെയ്യാൻ പറ്റാതെ പോളിങ് സ്റ്റേഷനിൽ നിന്നും മടങ്ങിയ ഫാർമസിസ്റ്റുകൾ നിരവധിയാണ്, അതിനെല്ലാം കാരണക്കാരായ സോഫ്റ്റ്‌വെയർ കമ്പനിയെ കൗൺസിൽ വിളിച്ചു വരുത്തി വിശദീകരണം തേടിയത് കൗൺസിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര IT ഡിപ്പാർട്മെന്റ് കൗൺസിലിന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയർ കമ്പനിയ്ക്ക് സാങ്കേതിക പരിജ്ഞാനം പോരെന്നും, വേണ്ട മുൻകരുതൽ എടുക്കണം എന്ന് ആവശ്യപ്പെട്ട് കൗൺസിലിൽ വന്ന കത്ത് വിവരാവകാശം വഴി പുറത്തു വന്നിരുന്നു. പി.എസ്‌.സി വിദ്യാർത്ഥികകളോട് റിന്യൂവൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നേരത്ത് കൗൺസിലിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റിൽ പഠിച്ച കോളേജിന്റെ പേരോ, മറ്റു ഡീറ്റെയിൽസ് പോലും ഉണ്ടായിരുന്നില്ല, വെറും പേരും രജിസ്റ്റർ നമ്പർ, പിന്നെ എന്തോ ഭാഗ്യത്തിന് വീട്ടിന്റെ അഡ്രസ്സ്‌ ഉണ്ടായിരുന്നു. അന്നേരം ശക്തമായ വിമർശനവും പ്രതിഷേധവും ഉണ്ടായി അപ്പോഴും കൗൺസിൽ അധികാരികളും പിന്നെ കൗൺസിലിന്റെ വ്യക്താക്കൾ എന്ന പേരിൽ കുഴുലൂത്ത് നടത്തുന്നവർ പറഞ്ഞത് എല്ലാം കൗൺസിലിനെ തകർക്കാൻ നടക്കുന്നതിന്റെ ഭാഗമാണ് ആരോപണങ്ങൾ എന്നാണ്.

സംസ്ഥാന ഫാർമസി കൗൺസിലിൽ കൃത്യമായി പണം അടച്ചാലും മെസ്സേജ് or രസീതിയോ കിട്ടില്ല, വിളിച്ചു ചോദിച്ചാൽ പറയും നിങ്ങൾ അക്ഷയയിൽ പോയി അടക്കണം, ആദ്യം അടച്ച പണം പോയി. അതുപോലെ കൃത്യമായി റിന്യൂവൽ ചെയ്തവർക്ക് പോലും പണം അടക്കാൻ നോട്ടിഫിക്കേഷൻ കാണിച്ചത് പരാതിപ്പെട്ടു. പലരും 100 അല്ലേ 500 അല്ലേ പോട്ടെ എന്ന് പറഞ്ഞു പണം അടച്ചു. ക്ലാസ്സിനായി പണം അടച്ചവർക്ക് നഷ്ടപ്പെട്ടു.

കൗൺസിലിലെ സോഫ്റ്റ്‌വെയറിന്റെ തകരാറുമൂലം ഫാർമസിസ്റ്റുകളുടെ ഡാറ്റ ചോർന്നിട്ടില്ല, അകാരണമായി ഫാർമസിസ്റ്റുകളുടെ പണം നഷ്ടമായിട്ടില്ല എന്നെല്ലാം പറഞ്ഞു നടന്ന കൗൺസിൽ വക്താക്കൾ അറിഞ്ഞു കാണുമായിക്കുമല്ലോ അല്ലേ....😀

ഇപ്പോഴത്തെ സോഫ്റ്റ്‌വെയർ കമ്പനിയുടെ പിടിപ്പുകേട് തെളിവ് സഹിതം പുറത്തു കൊണ്ടുവന്നപ്പോൾ പോലും പറഞ്ഞത് ഇതെല്ലാം കളവാണ് കൗൺസിലിനെ കരിവാരി തേയ്ക്കുന്നു എന്നൊക്കെ..

ഓക്കേ കൗൺസിലിനെ തകർക്കാനുള്ള നീക്കമാണെങ്കിൽ എന്തെ ഇപ്പോൾ പ്രസിഡന്റിന്റെ നാട്ടുകാരനായ സോഫ്റ്റ്‌വെയർ കമ്പനിയെ ഒഴിവാക്കുന്നു..? മറുപടി പറയണം നിങ്ങൾ കുഴലൂത്ത് നടത്തിയവരെല്ലാം..

ഞങ്ങൾ നൽകിയ പരാതിയും മറ്റും സർക്കാരിന് മുന്നിലുണ്ട്, ഞങ്ങൾ അന്ന് പറഞ്ഞത് ശരിവെക്കുന്നതാണ് ആരോപണങ്ങളെല്ലാം, കൗൺസിൽ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ പറഞ്ഞു....പിന്നെയും പറഞ്ഞു ഒട്ടും വിശ്വാസയോഗ്യമല്ലാത്ത, ഒട്ടും സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത മുമ്പ് കൗൺസിൽ ഒഴിവാക്കിയ ഈ സോഫ്റ്റ്‌വെയർ കമ്പനി എങ്ങനെ 2021 നു ശേഷം വീണ്ടും കൗൺസിലിൽ എത്തിച്ചേർന്നു.?
മറുപടി നിങ്ങൾ പറഞ്ഞേ തീരൂ..
ഞങ്ങളുടെ പോരാട്ടം നിലയ്ക്കുന്നില്ല..

#കെപിപിഎ
31.03.2026

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ-ഔഷധി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ  തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട...
30/03/2026

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ-ഔഷധി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA - Reg.No:03-21/88) ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി.

കെപിപിഎ സംസ്ഥാന കമ്മിറ്റി അംഗവും, കോട്ടയം ജില്ലാ പ്രിസിഡൻ്റുമായ ഗിരീഷ് കുമാർ, കോട്ടയം ജില്ലാ സെക്രട്ടറി ബിനോയ് സിറിയക്, എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്

#കെപിപിഎ
31.03.2026

"മുക്കം ഏരിയയിലെ ഫാർമസിസ്റ്റുകൾ സമരമുഖത്ത് ....." ✊🏼✊🏼ഫാർമസിസ്റ്റുകളില്ലാതെ നിലവിലുള്ളനിയമസംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്...
28/03/2026

"മുക്കം ഏരിയയിലെ ഫാർമസിസ്റ്റുകൾ സമരമുഖത്ത് ....." ✊🏼✊🏼

ഫാർമസിസ്റ്റുകളില്ലാതെ നിലവിലുള്ള
നിയമസംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്ട്
ജൻ - ഔഷധി മെഡിക്കൽ സ്റ്റോറുകൾക്ക്
അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ
തീരുമാനം പിൻവലിക്കണം എന്നാവശ്യം മുന്നോട്ടു വെച്ചു കൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ. പി. പി. എ ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടിയുടെ കോഴിക്കോട് ജില്ലയുടെ 2-ാം ദിനം മുക്കം ഏരിയ പോസ്റ്റ്‌ ഓഫീസിന്റെ മുന്നിൽ വെച്ചു നടന്നു🔥

കെ.പി.പി.എ സംസ്ഥാന സെക്രട്ടറി സിനീഷ്. എൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ റെജിൻ കെ പോൾ അധ്യക്ഷത വഹിച്ചു.കെ.പി.പി.എ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രവീൺ പി. , ജില്ലാ പ്രസിഡന്റ് അരുണ ദാസ്, ജില്ലാ കമ്മിറ്റി അംഗം പ്രജന , ഏരിയ സെക്രട്ടറി അഫീഫ പി. തുടങ്ങിയവർ സംസാരിച്ചു.

മുക്കം ആലിൻചുവട് നിന്ന് ആരംഭിച്ച പോസ്റ്റ് ഓഫീസ് മാർച്ചിന് പ്രശാന്ത് എ.പി.,സജി ആൻറണി, സജീന്ദ്രൻ എ. കെ. അഥീനതസ്നീം തുടങ്ങിയവർ നേതൃത്വം നൽകി.

#കെപിപിഎ

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ-ഔഷധികൾ അനുവദിക്കാൻ ഉള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസി...
27/03/2026

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ-ഔഷധികൾ അനുവദിക്കാൻ ഉള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിൽ ഇടപെട്ട് ലോക്സഭയിൽ വിഷയം ഉന്നയിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു.

കേവലം ഫാർമസിസ്റ്റുകളുടെ തൊഴിലിനെ ബാധിക്കുന്നതിനപ്പുറം പൊതുജനത്തിന്റെ ജീവന് ഭീഷണിയാകുന്ന ഈ തീരുമാനത്തിനെതിരെ തുടർന്നും അങ്ങയുടെ ഇടപെടൽ ഉണ്ടാകുമെന്ന് കരുതുന്നു.

Adoor Prakash 🙏

🚨 ഫാർമസിസ്റ്റ് ഇല്ലാതെ മെഡിക്കൽ സ്റ്റോറുകൾക്ക് അനുമതി നൽകാനുള്ള നീക്കമുണ്ടോയെന്ന എന്റെ പാർലമെന്റ് ചോദ്യത്തിന് വ്യക്തതയില്ലാതെ കേന്ദ്ര സർക്കാർ!!
രാജ്യത്ത് മെഡിക്കൽ സ്റ്റോറുകളിൽ റജിസ്റ്റർഡ് ഫാർമസിസ്റ്റിന്റെ നിർബന്ധിത സാന്നിധ്യം ഒഴിവാക്കാനുള്ള നീക്കമുണ്ടോ എന്ന വിഷയത്തിൽ പാർലമെന്റിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകാതിരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

ഫാർമസിസ്റ്റിന്റെ നിർബന്ധിത സാന്നിധ്യം ഒഴിവാക്കുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് രാജ്യത്തുടനീളം ആശങ്ക ഉയർന്ന സാഹചര്യത്തിലും, കേന്ദ്ര സർക്കാർ വിഷയത്തിൽ വ്യക്തതയില്ലാത്ത മറുപടിയാണ് നൽകിയിരിക്കുന്നത്.

മരുന്നുകളുടെ വിതരണം റജിസ്റ്റർഡ് ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രം നടത്തണം എന്ന നിലവിലുള്ള നിയമ വ്യവസ്ഥകൾ സർക്കാർ ആവർത്തിച്ചുവെങ്കിലും, ഇത്തരം ഒരു നീക്കം പരിഗണനയിലുണ്ടോ ഇല്ലയോ എന്നതിൽ വ്യക്തമായ നിലപാട് വ്യക്തമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ഇത്തരമൊരു അസ്പഷ്ടമായ സമീപനം അംഗീകരിക്കാനാവില്ല. കൂടാതെ, സർക്കാർ നൽകിയ മറുപടിയുടെ അവസാന ഭാഗം മരുന്ന് മൊത്ത വിതരണക്കാർക്ക് ബാധകമായ വ്യവസ്ഥകളെക്കുറിച്ചാണ്.

കേരളത്തിലെ സ്വയം തൊഴിൽ ചെയ്യുന്ന,ഫാർമസിസ്റ്റുകളുടെ സംഘടനയായ SEPAK സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റുകളുടെ സംഘടനയായ KPPA തുടങ്ങിയ സംഘടനകൾ ഈ വിഷയം എന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ- ഔഷധികൾ അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇടപെടണം എന്നാവശ്യപ്പെട്ട്  ബഹുമ...
24/03/2026

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ- ഔഷധികൾ അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇടപെടണം എന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട രാജ്യസഭാ അംഗം ശ്രീ.പി.പി.സുനീർ.എംപി യ്ക്ക് നിവേദനം നൽകി.

രാജ്യത്ത് പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ-ഔഷധി മെഡിക്കൽ സ്റ്റോറുകൾ അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (KPPA - Reg.No:03-21/88) ബഹുമാനപ്പെട്ട ശ്രീ.പി.പി.സുനീർ എം.പി യ്ക്ക് നിവേദനം നൽകി. KPPAസംസ്ഥാന വൈസ് പ്രസിഡൻ്റ് ലീന.കെ, മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഉണ്ണി പടിക്കൽ,ജില്ലാ ജോ.സെക്രട്ടറി അബ്ദു ജബ്ബാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

#കെപിപിഎ
24.03.2026

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പ...
23/03/2026

ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.

കുറ്റ്യാടി: പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധി മെഡിക്കൽ ഷോപ്പുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് ഫാർമസിസ്റ്റുകൾ മാർച്ചും ധർണ്ണയും നടത്തി

കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ടി.പി.രാജീവൻ ഉദ്ഘാടനം ചെയ്തു

ദേശീയതലത്തിൽ ഔഷധ വിതരണവുമായി ബന്ധപ്പെട്ട് കൃത്യമായി ഡ്രഗ്സ്സ് ആൻഡ് കോസ്മെറ്റിക് ആക്ട്, ഡ്രഗ്സ്സ് ആൻഡ് കോസ്മെറ്റിക് റൂൾസ് , ഫാർമസി ആക്ട്, ഫാർമസി പ്രാക്ടീസ് റെഗുലേഷൻ തുടങ്ങിയ നിയമങ്ങൾ നിലവിലുള്ളപ്പോൾ പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്ന നിയമവിരുദ്ധമായ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നാണ് അസോസിയേഷൻ ആവശ്യം
ഏരിയ പ്രസിഡൻറ് സരിത പി.ജി അധ്യക്ഷയായി കെപിപിഎ സംസ്ഥാന കമ്മിറ്റി അംഗം ജയൻ കോറോത്ത് ജില്ലാ സെക്രട്ടറി എം.ഷെജിൻ, കരുണാകരൻ കുറ്റ്യാടി, സി.സമിനു ,കെ.എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
മാർച്ചിന്ന് പ്രജീഷ് പ്രഭാകർ,എം.സുജിത് കുമാർ, ഷെജിത.കെ.പി വാസു.എൻ,ഷിധിൻ. സി എന്നിവർ നേതൃത്വം നൽകി.

#കെപിപിഎ
23.03.2026

"ഫാർമസിസ്റ്റുകൾ സമരമുഖത്ത് ....." ✊🏼✊🏼ഫാർമസിസ്റ്റുകളില്ലാതെ നിലവിലുള്ളനിയമസംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്ട് ജൻ - ഔഷധി മെഡ...
23/03/2026

"ഫാർമസിസ്റ്റുകൾ സമരമുഖത്ത് ....." ✊🏼✊🏼

ഫാർമസിസ്റ്റുകളില്ലാതെ നിലവിലുള്ള
നിയമസംവിധാനങ്ങളെ അട്ടിമറിച്ച് കൊണ്ട്
ജൻ - ഔഷധി മെഡിക്കൽ സ്റ്റോറുകൾക്ക്
അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ
തീരുമാനത്തിനെതിരെ ഫാർമസിസ്റ്റുകൾ
സമരമുഖത്ത് .....

#കെപിപിഎ

Address

Thiruvananthapuram

Telephone

00919447483668

Website

Alerts

Be the first to know and let us send you an email when KPPA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KPPA:

Share