Save Vizhinjam Mother Port

Save Vizhinjam Mother Port Mother port

02/11/2025

പ്രസിദ്ധീകരണത്തിന്.

*വിഴിഞ്ഞംപോർട്ട്‌ സർക്കാരിനും സർക്കാർ തുറമുഖ നടത്തിപ്പ് കമ്പനി യായ VISL രാഷ്ട്രീയ ഉദ്യോഗസ്ഥർ ക്കും ഗുരുതരമായ വീഴ്ച*

വെങ്ങാനൂർ ഗോപകുമാർ.

*ഭാരതത്തിന്റെ സാമ്പത്തിക വികസനത്തിന്റെ അടിത്തറയായ വിഴിഞ്ഞം തുറമുഖം ട്രയൽ തുടങ്ങിയിട്ട് ഒരു വർഷവും പ്രധാനമന്ത്രി ഉത്ഘാടനം കഴിഞ്ഞിട്ട് ആറു മാസവും കഴിഞ്ഞു.* അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, വാണിജ്യപരമായ വളർച്ച ഉറപ്പാക്കുന്നതിലും VISL-ന്റെ (Vizhinjam International Seaport Limited) ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയിൽ നാട്ടുകാർ സംശയത്തോടെ കാണേണ്ടിയിരിക്കുന്നു..

വിസിൽ ഉദ്യോഗസ്ഥർ രാഷ്ട്രീയ ഉദ്യോഗസ്ഥർ ആയിട്ടാണ് മനസ്സിലാകുന്നത്. പെൻഷൻ പറ്റിയ ഇടതു ഉദ്യോഗസ്ഥരുടെയും ഇടതു പ്രവർത്തകരുടെയും തവളമായിട്ടാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്. ഒരു പ്ലാനിങ് ഇവർക്കില്ല.എത്രയും വേഗം വികസനത്തിന് ആസൂത്രണം ചെയ്യേണ്ടതുണ്ട്. നിക്ഷേപം ആകർഷിച് ലോജിസ്റ്റിക്സ് മേഖലയിൽ സംരംഭകരെ ഇവർക്ക് പദ്ധതിയില്ല. ഇന്നത്തെ അവസ്ഥയിൽ, ഈ ലക്ഷ്യങ്ങൾ പാട്ടിലും ഡാൻസിലും ഒതുങ്ങുന്നു.

തുറമുഖത്തെ തൊഴിൽ സാധ്യത പകുതി വിഴിഞ്ഞം വില്ലേജിലെ അഞ്ച് വാർഡുകളിലെ ജനങ്ങൾക്ക്‌ എന്ന് പറഞ്ഞിരുന്നു. VISL കമ്പനി റിപ്പോർട്ട്‌ പ്രകാരം മന്ത്രി നിയമസഭയിൽ പറഞ്ഞത് പകുതി ജോലി വിഴിഞ്ഞത്ത്കാർക്ക് നൽകി എന്നാണ്. 50പേർക്ക് പോലും ജോലി ലഭിച്ചിട്ടില്ല. VISL കമ്പനിയിൽ പോലും വിഴിഞ്ഞത്തെ ഒരാളിന് പോലും ജോലി നൽകിയിട്ടില്ല. വിഴിഞ്ഞം വില്ലേജിലെ കർഷകർ, മത്സ്യ തൊഴിലാളികൾ, ഭൂമിയും വീടും സ്ഥാപനങ്ങളുംതൊഴിലും തുറമുഖത്തിന് വേണ്ടി ഉപേക്ഷിച്ച വിഴിഞ്ഞം വില്ലേജിലെ അഞ്ച് വാർഡുകളിൽ ഉള്ളവർക്ക് തുറമുഖത്തിൽ തുല്യമായി നൽകണം. ഇത് നാട്ടുകാർക്ക്‌ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാർ സംവിധാനമായ VISL ആണ്.

ട്രാൻസ്ഷിപ്പ്‌മെന്റ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നാട്ടുകാർക്ക്‌ ഗുണമില്ല.
അദാനി ഗ്രൂപ്പ് പോലും ലക്ഷ്യമിടുന്നത് 60% ട്രാൻസ്ഷിപ്പ്‌മെന്റും 40% ഗേറ്റ്വേ കാർഗോയും (Gateway Cargo) കൈകാര്യം ചെയ്യാനാണ്. തുറമുഖം ട്രയൽ ഒരു വർഷം കഴിഞ്ഞിട്ടും, ഗേറ്റ്വേ കാർഗോ (EXIM- കയറ്റുമതി/ഇറക്കുമതി) പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാരിനോ VISL-നോ സാധിച്ചിട്ടില്ല.ഇത് പരാജയമാണ്. എന്ത് കൊണ്ട് പോർട്ട്‌ ഓപറേഷൻ ആരംഭിക്കാൻ കഴിയുന്നില്ല എന്ന് തുറമുഖത്തിന് വേണ്ടി പോരാട്ടം നടത്തിയ കേരളീയ സമൂഹത്തിനോട് വിശദീകരിക്കാനുള്ള ബാധ്യത സർക്കാരിന്നുണ്ട്. പോർട്ട്‌ മായി ബന്ധപ്പെട്ട് അനുബന്ധ വ്യവസായ സ്ഥാപനങ്ങൾ വരാൻ അറച്ചു നില്കുന്നു. ഒരുകമ്പനിയിക്കും പ്രവർത്തനം ആരംഭിക്കാൻ കഴിയുന്നില്ല. ഓഫീസുകൾ തുറന്ന പലരും നിറുത്തി. തുറമുഖത്തിന്റെ വിശ്വാസ്യത സംരംഭകർക്കു നഷ്ടപ്പെട്ടു. ഇത് വീണ്ടെടുക്കാൻ ശ്രമിക്കാം. നാല്ല ഒരു പി ആർ പ്രവർത്തനം വിസിൽ ആസൂത്രണം ചെയ്യണം.റിങ് റോഡ് ഭൂമി കല്ലിട്ടു ജനങ്ങളെ ദ്രോഹിച്ചു. റോഡ് ആയില്ല. റെയിൽവേ യുടെ കാര്യത്തിൽ ജനങ്ങളെ കബളിപ്പിച്ച് മുന്നോട്ടു പോകുന്നു. റെയിൽ എങ്ങനെ എന്ന് ധവള പത്രം ഇറക്കണം.

വളരെ നിരാശാജനകമായ അവസ്ഥകൾ ജനങ്ങൾക്ക്‌ ബോധ്യമാകുന്നു.
1)പോർട്ട് ഹൈവേ പൂർത്തിയായില്ല: തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അതിപ്രധാനമായ പോർട്ട് ഹൈവേയുടെ നിർമ്മാണം ഇഴയുകയാണ്. റോഡ് കണക്റ്റിവിറ്റി പൂർത്തിയാകാതെ എങ്ങനെയാണ് വൻതോതിലുള്ള ഗേറ്റ്വേ കാർഗോ നീക്കം നടത്താൻ VISL ന് കഴിയുന്നത്.
2)ഗേറ്റ്വേ കാർഗോ വൈകുന്നു. തുറമുഖത്തിന്റെ വലിയ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ ഗേറ്റ്വേ കാർഗോ (Gateway Cargo) പ്രവർത്തനങ്ങൾ തുടങ്ങാൻ അനുമതികളോ, അടിസ്ഥാന സൗകര്യങ്ങളോ, ICP യോ ഇന്നും ഒരുങ്ങിയിട്ടില്ല. വിശദീകരിക്കണം ജനങ്ങളോട്.
3)നിക്ഷേപകർക്ക് ഭൂമിയില്ല. തുറമുഖത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമായ ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസുകൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവ സ്ഥാപിക്കാൻ താത്പര്യമുള്ള കമ്പനികൾക്ക് വേണ്ടി ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ/VISL തീർത്തും പരാജയപ്പെട്ടു. നിക്ഷേപകർക്ക് മുന്നോട്ട് വരാൻ സാധിക്കാത്ത സാഹചര്യമാണിത്.
4)മാരിടൈം വീക്കിൽ നിന്നും വിട്ടുനിൽക്കുന്നു. തുറമുഖത്തിന്റെ സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന മാരിടൈം വീക്ക് പരിപാടിയിൽ പോലും VISL പങ്കെടുക്കാതിരുന്നത്, വിഷയത്തിലുള്ള അവരുടെ താൽപര്യമില്ലായ്മയാണ് കാണിക്കുന്നത്.
VISL-ന്റെ തലപ്പത്തുള്ളവർ സോഷ്യൽ മീഡിയയിൽ കവിതകളും ഡാൻസും പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ്.പരിഹാസ്യത്തോടെയാണ് പൊതു ജനം കാണുന്നത്. പൊതുജനത്തിന് വേണ്ടത് ഈ മനോഹരമായ വാക്കുകളല്ല, പദ്ധതികൾക്ക് വേഗത നൽകുന്ന ആക്ഷൻ ആണ്.
സർക്കാരും VISL സമയബന്ധിതമായി ചെയ്യേണ്ടത് ഇപ്രകാരമാണ്.
അടിയന്തിര നടപടിയിലൂടെ പോർട്ട് ഹൈവേ റെയിൽ നിർമ്മാണം ആരംഭിക്കുക.ഗേറ്റ്വേ കാർഗോ ഉറപ്പാക്കുക: എത്രയും പെട്ടെന്ന് ഗേറ്റ്വേ കാർഗോ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ കേന്ദ്ര സർക്കാർ അനുമതികളുംഒപ്പം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക ക്കുക.
ലാൻഡ് ബാങ്ക് ലഭ്യമാക്കേണ്ടത് സർക്കാരും വിസിലും ആണ്. വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിനായി ലോജിസ്റ്റിക്സ്/വെയർഹൗസിംഗ്, ട്രക് യാർഡ്, ട്രക് വർക്ക്‌ ഷോപ്പ്, കൻഡയണർയാർഡുകൾ, കൺഡയനർ വർക്ക്‌ഷോപ്പുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി പൂർത്തിയാക്കണം.
കവിത കങ്ങളും പാട്ടുകളും ഡയലോഗ് കളും അഭിനയവും മാറ്റി വച്ച്, ഒരു വിഷൻ അടിസ്ഥാനത്തിൽ പ്രവൃത്തികൾ ആരംഭിക്കുക. വിഴിഞ്ഞം തുറമുഖം ഭാരതത്തിന്റെ ത്തിന്റെ സാമ്പത്തിക വികസനത്തിന്റെ കവാടമാണ്. ഇതിനെ രാഷ്ട്രീയ ഉദ്യോഗസ്ഥർ തകർക്കരുത്.
2022ഇൽ സമരങ്ങൾ അവസാനിച്ചപ്പോൾ ആറു മാസത്തിനകം തുറമുഖം പ്രവർത്തനം തുടങ്ങുമെന്നു പറഞ്ഞു. ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു. ഒന്നും ആയില്ല. ഉത്ഘടനവും കഴിഞ്ഞു ഓപറേഷൻ തുടങ്ങാൻ കഴിയുന്നില്ല. ഇതാണ് നമ്പർ ഒൺ കേരളം. 1962ഇൽ അന്നത്തെ തുറമുഖമന്ത്രി എസ് കെ പാട്ടിൽ തറകല്ലിട്ട വിഴിഞ്ഞം മത്സ്യ ബന്ധന തുറമുഖം ഇന്നും ഉത്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചിട്ടില്ല. 63വർഷമായി ഈ ഒരു ചോദ്യ ചിഹ്നം നില്കുംമ്പോഴാണ് VISL പ്രവർത്തനങ്ങളെയും നമ്മൾ കാണേണ്ടത്.തിരുവനന്തപുരത്തിലെ സാമൂഹ്യ രാഷ്ട്രീയ വ്യവസായ വ്യാപാര സമൂഹം വിഴിഞ്ഞം തുറമുഖത്തിന്റെ ഈ മെല്ലെ പൊക്കിനെതിരെ ഒരുമിച്ച് നിക്കേണ്ടതുണ്ട്. പ്രതികരിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ തിരുവനന്തപുരം വികസനം നടക്കു. വികസനം ആഗ്രഹിക്കുന്നവർ ഒരുമിച്ചു കൂടണം.സമാന ചിന്താഗതി കാരുടെ ഒരു മീറ്റിംഗ് ഉടൻ തിരുവനന്തപുരത്ത് നടത്തുന്നതാണ്.

ലേഖകൻ.
വെങ്ങാനൂർ ഗോപകുമാർ
9387292552
ജനറൽ സെക്രട്ടറി
വിഴിഞ്ഞം പോർട്ട്‌ പീപ്ൾസ് കളക്റ്റീവ്.

20/10/2025
03/08/2025

ചിങ്ങത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകം.
*The Words of Magician: പ്രസംഗകലയുടെ ആധുനിക വഴികൾ*
(മലയാളം)
*പേജ്: 200*
*വില: 310രൂപ*
*പ്രീ പബ്ലിക്കേഷൻ വില:240രൂപ+പോസ്റ്റേജ് 50രൂപ=290രൂപ*
*You can be a good speaker*
പുസ്തകത്തിലെ വിഷയവിവരങ്ങൾ
*ഒന്നാംഭാഗം.* 1,2,3,4,5അധ്യായം.പ്രസംഗം എങ്ങനെ നടത്താം. പരിശീലനം.
*രണ്ടാം ഭാഗം* 1)ഹിന്ദു ധർമ്മം2)ഏകാത്മദർശനം വിശദമായി പഠിക്കാം.3)ഫ്യൂഡലിസം,മുതലാളിത്തം, സോഷ്യലിസം, കമ്മ്യൂണിസം, മാർക്സിസം, ഫാസിസം, നാസിസം എന്നിവയെ കുറിച്ച് വിശദാമായ പഠനം.4)മേൽ പറഞ്ഞ സിദ്ധന്തങ്ങളും എകാത്മ മാനവ ദർശനവുമായിട്ടുള്ള വ്യത്യാസം.
*ഭാഗം 3* പുരാതന കാലം മുതൽ ഇത് വരെയുള്ള 120 ൽ കൂടുതൽ ലോക, ഭാരത, കേരള -പ്രമുഖരുടെ പ്രാസംഗശൈലി പ്രതിപാദിക്കുന്നു.
*തികച്ചും വ്യത്യസ്ത തയുള്ള ഒരു പ്രസംഗ പരിശീലന പുസ്തകം
*രചന:-* വെങ്ങാനൂർ ഗോപകുമാർ
9387292552
𝐃𝐢𝐠𝐢𝐓𝐞𝐜𝐡 𝐩𝐮𝐛𝐥𝐢𝐬𝐡𝐞𝐫𝐬.
𝘛𝘩𝘪𝘳𝘶𝘷𝘢𝘯𝘢𝘯𝘵𝘩𝘢𝘱𝘶𝘳𝘢𝘮.
https://wa.me/c/916238362320

*ജന്മഭൂമി ലേഖനം (മെയ്‌ 1)*മുല്ലൂരിന്റെ സമര വിജഗാഥ*        വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോഡി മെയ്‌...
01/05/2025

*ജന്മഭൂമി ലേഖനം (മെയ്‌ 1)
*മുല്ലൂരിന്റെ സമര വിജഗാഥ*
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോഡി മെയ്‌ 2 നു ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ ഈ തുറമുഖം യാഥാർത്ഥ്യമാകുവാൻ വേണ്ടി യത്നിച്ചവരെയെല്ലാം സ്മരിക്കുന്നതിനോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖം നേരിട്ട് ഏറ്റവും വലിയ പ്രതിസന്ധി കാണാതെയും, പരാമർശിക്കാതെയും പോകുന്നതും ഉചിതമല്ല.

യഥാർത്ഥത്തിൽ വിഴിഞ്ഞം തുറമുഖം എന്നു പറയുന്നത് മുല്ലൂർ എന്നു പറയുന്ന ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. കരമാർഗം ആണെങ്കിൽ വിഴിഞ്ഞം എന്ന സങ്കൽപ്പിക്കപ്പെടുന്ന പൊതുവായ സ്ഥലത്തുനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെ മാറിയാണ് ഈ മുല്ലൂർ എന്നു പറയുന്ന ഗ്രാമം. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാകയാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൈവിട്ട തീരം, എന്നാൽ ഈ പാറക്കെട്ടുകളിലെ സമൃദ്ധമായ ചിപ്പി മുങ്ങി എടുത്തു കൊണ്ടിരുന്ന ഒരു ജനവിഭാഗം, അതായിരുന്നു മുല്ലൂർ എന്ന ഈ ഗ്രാമം. തീരത്തോട് ചേർന്ന് കടലിന്റെ സ്വാഭാവികമായ 20 മീറ്റർ ആഴം, ഈ പ്രദേശത്തെ ഒരു ഒന്നാന്തരം തുറ മുഖത്തിന്റെ എല്ലാ സാധ്യതകളും തുറന്നു തന്നിരുന്നു. ഈ തുറമുഖത്തിന്റെ ആദ്യത്തെ സാധ്യത പഠനം സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ 1937ൽ തിരുവിതാംകൂർ ദിവാനായിരുന്നു സർ സി പി രാമസ്വാമികളുടെ കാലത്ത് തന്നെ തുടങ്ങിയിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു.

കാലങ്ങളായുള്ള മുറവിളിയുടെ പരിണിതഫലമായി ശ്രീ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു വൻ ജനകീയ മുന്നേറ്റത്തിന്റെ ഫലമായിട്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങുവാനായി ഉമ്മൻചാണ്ടി സർക്കാർ മുൻകൈയെടുക്കുന്നത്. ആ വൻ ജനകീയ മുന്നേറ്റത്തിന് നേതൃത്വം പിന്തുണയും കൊടുത്ത രണ്ട് പേരെ ഇവിടെ എടുത്തു പറയേണ്ടതായി ഉണ്ട്. ഒന്ന് അന്ന് തിരുവനന്തപുരം ലത്തീൻ കത്തോലിക്ക ആർച്ച ബിഷപ്പ് ആയിരുന്നു ശ്രീ സൂസ പാക്യം, മറ്റൊന്ന് ശ്രീ സുരേഷ് ഗോപി എന്നിവരായിരുന്നു. ഈ തുറമുഖത്തിന്റെ സാധ്യതകളെ അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തതാകട്ടെ പത്രപ്രവർത്തകനായിരുന്നു ശ്രീ ഏലിയാസ് ജോണും ആയിരുന്നു.
അതിനുമുമ്പ് തന്നെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാധ്യതകൾ മനസ്സിലാക്കി അതിന്റെ തുടക്കം കുറിച്ചത് കരുണാകരൻ മന്ത്രിസഭയിലെ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ എം വി രാഘവനായിരുന്നു.
2014 നരേന്ദ്രമോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഉമ്മൻചാണ്ടി സർക്കാരിന് എല്ലാ പിന്തുണയും കേന്ദ്ര ഗവൺമെന്റ് നൽകി. അങ്ങനെയാണ് തുറമുഖം ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരാതിരുന്ന ഒരു കാലഘട്ടത്തിൽ അദാനി ഗ്രൂപ്പ് മുന്നോട്ടുവരികയും തുറമുഖത്തിന്റെ ചുമതല അവരെ ഏൽപ്പിക്കുകയും ചെയ്തത്.
തുറമുഖത്തിന്റെ നിർമ്മാണ ഘട്ടത്തിൽ പലവിധ പ്രതിസന്ധികളും നേരിട്ടിരുന്നു. നിർമ്മാണ സാമഗ്രികൾ കിട്ടാതിരുന്നത് തുടങ്ങി, നിർമ്മാണം പകുതി വഴിയിൽ എത്തി നിൽക്കുമ്പോൾ ഓഖി കൊടുങ്കാറ്റിൽ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പകുതിയോളം ഒലിച്ചു പോയതും ഒക്കെയും അതിൽ ചിലത് മാത്രമായിരുന്നു. .

ഇതിനിടയിലാണ് 2022 ഓഗസ്റ്റിൽ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന്റെ പ്രശ്നം ചൂണ്ടിക്കാട്ടിക്കൊണ്ട് ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ തുറമുഖ നിർമ്മാണത്തിനെതിരെ ഉപരോധ സമരം തുടങ്ങിയത്. ഓഖി കൊടുങ്കാറ്റിൽ
കിടപ്പാടവും ഉപജീവനവും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ വലിയതുറയിലെ സിമന്റ് ഗോഡൗണിൽ നരകയാതന അനുഭവിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മത്സ്യത്തൊഴിലാളികൾ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ മുല്ലൂരിലുള്ള തുറമുഖ കവാടത്തിനു മുന്നിൽ ഉപരോധ സമരം ആരംഭിച്ചത്.
ഓഗസ്റ്റ് 15 ഓടുകൂടിയ ആരംഭിച്ച സമരം നാളുകൾ ചെല്ലുംതോറും കൊടുമ്പിരി കൊണ്ടുകൊണ്ടിരുന്നു. ഡൽഹിയിലെ ഷഹീൻ ബാഗിൽ സിഎഎ വിരുദ്ധ സമരത്തിന് സമാനമായി സംഘടിതമായ രീതിയിൽ ആയിരുന്നു ഈ ഉപരോധ സമരവും അരങ്ങേറിയത്. ഓരോ ദിവസവും ചെല്ലുംതോറും ദൂരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെ വാഹനങ്ങളിൽ രാവിലെ അവിടേക്ക് കൊണ്ടുവന്ന് വൈകുന്നേരം വരെ സമരം ചെയ്യിച്ചിട്ട് തിരികെ കൊണ്ടുപോകുന്ന ഒരു പ്രവർത്തന രീതിയായിരുന്നു അത്. ചുരുക്കത്തിൽ വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം ഓരോ ദിവസവും ഓരോ തുറക്കാരുടെ നേതൃത്വത്തിൽ ആയി മാറി. സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് ഇതിനുള്ള വിഭവശേഷി ഇല്ല എന്നുള്ളത് വ്യക്തമായിരുന്നു. അപ്പോൾ പിന്നെ ആരാണ് ഇത് സ്പോൺസർ ചെയ്യിക്കുന്നത് എന്നുള്ളതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു. സമരം നിയന്ത്രിക്കുന്നത് ചില എൻ ജി ഒ മാരായിരുന്നു എന്നുള്ളത് വ്യക്തമായി. അതിൽ ഒരു എൻ ജി ഒ യ്ക്ക് 12 കോടിയോളം രൂപ വിദേശത്തുനിന്ന് സംഭാവനയായി ലഭിച്ചതിന്റെ കഥകൾ പുറത്തുവന്നു.

നിഷ്കളങ്കരും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരുമായ മത്സ്യത്തൊഴിലാളിയെ മുന്നിൽ നിർത്തി സമരം ചെയ്യുന്നതാണെന്നുള്ളത് വ്യക്തമായി. തൂത്തുക്കുടിയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ സ്ട്രലൈറ്റ് (Sterlite Copper Smelting) യൂണിറ്റിനെതിരെ അവിടുത്തെ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരവും, തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവ നിലയത്തിനെതിരെയും അവിടുത്തെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് സമാനമായിരുന്നു ഈ സമരവും. തെക്കൻ തമിഴ്നാട്ടിലെ ഇടവകകളിൽ നിന്നും ആളുകൾ വിദഗ്ധ ഉപദേശത്തിന് ഇവിടെ എത്തിയതും സമരത്തിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ചുള്ള സംശയം വർദ്ധിപ്പിച്ചു.

പ്രമുഖ രാഷ്ട്രീയപാർട്ടികൾ, പ്രത്യേകിച്ച് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സമരക്കാരെ പിന്തുണയ്ക്കുന്ന നയം സാധാരണക്കാരായ പ്രദേശവാസികളെ അമ്പരിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു ചെയ്തു. പ്രാദേശിക എംഎൽഎ സമരപ്പന്തലിലെ നിത്യ സന്ദർശകനും സമരക്കാർക്ക് വേണ്ട എല്ലാ ഒത്താശകളും സൗകര്യങ്ങളും ചെയ്യുന്നതിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.

നേരത്തെ ഇതേ എംഎൽഎ തന്നെ അദാനി പോർട്സിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് കിട്ടിയ വിഭവങ്ങളായ ലാപ്ടോപ്പും സൈക്കിളുകളും എല്ലാം അയാളുടെ ഇഷ്ടക്കാർക്ക് മാത്രം കൊടുത്ത്ത് പ്രദേശവാസികളായ നാട്ടുകാരെ അവഗണിച്ചത് പ്രദേശവാസികളായ നാട്ടുകാർക്ക് വലിയ അതൃപ്തി ഉളവാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് മുല്ലു ർ പ്രദേശവാസികളായ നാട്ടുകാർ കക്ഷിരാഷ്ട്രീയ ജാതി മതഭേദമെന്യേ തുറമുഖത്തിനെതിരെ നടക്കുന്ന ഈ സമരത്തിനെതിരെ രംഗത്തുവരുന്നത്. ഇവരെ സംഘടിപ്പിക്കുവാനോ ഇവർക്ക് പിന്തുണ നൽകുവാനും മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ആരും തന്നെ മുന്നോട്ടു വന്നില്ല എന്നുള്ളത് വളരെ ആശ്ചര്യമുളവാക്കിയിരുന്നു.

20122, ഓഗസ്റ്റ് 24ന് മുല്ലൂർ എൻഎസ്എസ് കരയോഗം ഹാളിൽ നടന്ന കൂടിയാലോചന യോഗത്തിൽ മാത്രം ആയിരത്തിന്മേൽ പ്രദേശവാസികൾ യാതൊരുവിധമായ അറിയിപ്പും കൂടാതെ എത്തി എന്നുള്ളത് തന്നെ അവരുടെ ഉള്ളിലെ അസംതൃപ്തിയുടെയും പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു.

പ്രദേശവാസികളായ എല്ലാ സമുദായ സംഘടനകളുടെയും പിന്തുണ ആദ്യദിവസം തന്നെ ആർജിക്കുവാൻ ഈ സമരക്കാർക്ക് കഴിഞ്ഞിരുന്നു.
വെങ്ങാനൂർ ഗോപകുമാർ ജനറൽ കൺവീനറായും, മുക്കോല സന്തോഷ്, അംബിഷൻ, മോഹനചന്ദ്രൻ നായർ, അജിത് കുമാർ,adv മോഹൻകുമാർ തുടങ്ങിവർ അംഗങ്ങളയുള്ള ഒരു കമ്മിറ്റി രൂപവൽകരിച്ചു പ്രതിസമരം തുടങ്ങുവാൻ തീരുമാനിച്ചു.

തുടുർന്നു ഓഗസ്റ്റ് 28 നു മുക്കോല ജംഗ്ഷനിൽ കൂടിയ പൊതുയോഗം നിർണായകമായി. നുറു കണക്കിന് ആൾക്കാർ കനത്ത മഴയെ അവഗണിച്ചുകൊണ്ട് പങ്കെടുത്ത ആ യോഗം വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കുവാനുള്ള അന്താരാഷ്ട്ര ഗൂഡാലോചന
പുറത്തു കൊണ്ടുവരുവാനും അതിനെതിരെ പ്രദേശവാസികളെ അണി നിരത്തി തുറമുഖ വിരുദ്ധ സമരത്തെ എതിർക്കുവാനും തീരുമാനിച്ചു.
പ്രദേശവാസികളായ പ്രതിസമരക്കാർക്ക് അതിരൂക്ഷമായ എതിർപ്പാണ് നേരിടേണ്ടി വന്നത്. ഒരു വശത്തു കോൺഗ്രസ് ഒരു വശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി, ഇതിനോടൊപ്പം തന്നെ പോലീസിന്റെ ക്രൂരമായ പെരുമാറ്റവും. പ്രദേശവാസികളായ പ്രതിസമരക്കാര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം നിരവധി കേസുകൾ എടുത്തു.

എല്ലാ ദിവസവും രാവിലെ തുറമുഖ വിരുദ്ധ സമരപ്പന്തലിലേക്ക് ദൂരെ പ്രദേശങ്ങളിൽ നിന്ന് വാഹനങ്ങളിൽ ആളിനെ എത്തിക്കുന്നതും അവർക്ക് സുഭിക്ഷമായ ആഹാരവും മറ്റു സൗകര്യങ്ങളും ഒക്കെ കൊടുക്കുന്നത് ആശ്ചര്യമുളവാക്കി. ഡൽഹി ആസ്ഥാനമായിട്ടുള്ള ചില എൻജിഒ മാരാണ് ഈ സമരം നിയന്ത്രിക്കുന്നതും, ഈ സമരത്തിന് വേണ്ട ഒത്താശ ചെയ്യുന്നത് കൊടുക്കുന്നതും നല്ല സഹായം നൽകുന്നതും എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്.

എന്നാൽ പട്ടിണിപ്പാവങ്ങളും ദിവസക്കൂലിക്കാരായ സാധാരണ മനുഷ്യരുടെ നിശ്ചയ ദാർഡ്യത്തിനു മുന്നിൽ തുറമുഖ വിരുദ്ധസമരക്കാർ പതിയെ മുട്ടുമടക്കുന്ന കാഴ്ചയാണ് പിന്നെ കാണുവാൻ കഴിഞ്ഞത്.
2022 നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിവസം മുല്ലൂർ പ്രദേശവാസികൾ സെക്രട്ടറിയിറ്റിലേക്ക് നടത്തിയ മാർച്ച് വഴിത്തിരിവായി.

നൂറുകണക്കിന് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ 28 കിലോമീറ്റർ നടന്നു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുവാൻ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ ആരും തന്നെ ആദ്യം തയ്യാറായില്ല.
എന്നാൽ എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ സംഗീത് കുമാർ ഉദ്ഘാടനം ചെയ്ത മാർച്ചിൽ ബിജെപി ജില്ലാ അധ്യക്ഷൻ വി വി രാജേഷും, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പങ്കെടുത്തു.

അപ്പോഴും കോൺഗ്രസിന്റെ പ്രതിനിധികൾ വിട്ടുനിൽക്കുകയും പ്രാദേശിക എംഎൽഎ മുങ്ങുകയും ചെയ്തു.
പ്രദേശവാസികളുടെ ഈ ലോങ്ങ് മാർച്ച് ഗവൺമെന്റിന്റെയും രാഷ്ട്രീയപാർട്ടികളുടെയും പൊതുസമൂഹത്തിന്റെയും കണ്ണുതുറപ്പിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം നഷ്ടപ്പെട്ടാൽ അത് കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് മൊത്തത്തിൽ ഒരു നഷ്ടമാണെന്നുള്ള തിരിച്ചറിവ് പൊതു സമൂഹത്തിനുണ്ടായി.

ജനം ടിവിയും, ജന്മഭൂമി കേരളകൗമുദി ദിനപത്രവും മാത്രമാണ് തുറമുഖ വിരുദ്ധ സമരത്തെ തുറന്നു എതിർത്തതും പ്രദേശവാസികളുടെ പ്രതിസമരത്തെ പിന്തുണച്ചതും എന്ന് എടുത്തു പറയേണ്ടതായിട്ടുള്ള ഒരു കാര്യം.
അദാനി ഗ്രൂപ്പിനെതിരെ നടന്ന ഒരു ആഗോള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ തുറമുഖ വിരുദ്ധ സമരം.
ഈ സമരത്തിന് ശേഷം ആയിരുന്നു അദാനി ഗ്രൂപ്പിനെതിരെയുള്ള
ഹിന്റ്ൺബർഗ റിപ്പോർട്ട് വന്നതും. മാധ്യമങ്ങൾ പ്രത്യേകിച്ച് മലയാള മാധ്യമങ്ങൾ അദാനി ഗ്രൂപ്പിനെതിരുവാനുള്ള ഒരു കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത് അദാനി ഗ്രൂപ്പ് ഡൽഹി ആസ്ഥാനമായുള്ള എൻ ഡി ടി വി ടി വി ശൃംഗല ഏറ്റെടുത്തതോടുകൂടിയാണ്.

ഏതായാലും ഒരു കാര്യം സുവ്യ ക്തമായിരുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടന്ന സമരം നിയന്ത്രിക്കപ്പെട്ടിരുന്നത് ഡൽഹിയിലെ എൻജിഒ മാരാൽ ആയിരുന്നു.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെയുള്ള
മുല്ലുർ നിവാസികളുടെ പ്രതിസമരവും, പൊതുസമൂഹം പ്രതിസമരത്തിനു നൽകുന്ന പിന്തുണയും തുറമുഖ വിരുദ്ധ സമരക്കാരെയും അവരുടെ പിന്തുണക്കാരെയും അമ്പരപ്പിച്ചു എന്ന് വേണം കരുതുവാൻ. പൊതുസമൂഹത്തിന്റെ നിലപാട് മനസ്സിലാക്കി തുറമുഖ വിരുദ്ധ സമരത്തെ പിന്തുണച്ചിരുന്ന മാധ്യമങ്ങളും മലക്കം മറിഞ്ഞതോടുകൂടി സമരക്കാർ അക്രമത്തിന്റെ മാർഗത്തിലേക്ക് നീങ്ങുകയും ഡിസംബർ രണ്ടാം തീയതി വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും, മുല്ലൂർ പ്രദേശമാകെ കലാപം അഴിച്ചുവിടുകയും ചെയ്തു.

തുടർന്ന് ഹിന്ദു ഐക്യ വേദി മുല്ലുർ പ്രദേശത്തേക്ക് മാർച്ച് ചെയ്യുകയും മുല്ലൂർ പ്രദേശവാസികളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടുകൂടി പ്രദേശമാകെ സ്ഫോടനാത്മകമായ ഒരു ഒരു സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു.

കലാപകാരികൾ വ്യാപകമായ അക്രമം അഴിച്ചുവിടുകയും പ്രദേശവാസികളായ നിരവധി ആൾക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും വീടുകൾ അടിച്ചു തകർക്കുകയും ചെയ്തു.

അപ്പോഴാണ് ഭരണകൂടം ഉണർതതും കലാപകാരികൾക്ക് നേരെ തിരിഞ്ഞതും. അതോടുകൂടി തുറമുഖ വിരുദ്ധ സമരം മതിയാക്കി അവർ അവിടുന്ന് പോവുകയും ചെയ്തു.
അതിൽ നിന്ന് ഒന്ന് വ്യക്തമാണ്, തുറമുഖ വിരുദ്ധ സമരത്തിന് ഗവൺമെന്റും രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ പിന്തുണ കൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാതിരുന്നത്.

വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ന് യാഥാർത്ഥ്യമായെങ്കിൽ അതിന് വലിയ ഒരു അളവ് വരെ മുല്ലുർ പ്രദേശത്തെ സാധാരണ ജനങ്ങളുടെ സഹന സമരവും ത്യാഗവു മാണ് കാരണം.

വഴിയോരത്ത് പച്ചക്കറി കച്ചവടവം നടത്തി ഉച്ചയ്ക്ക് മുല്ലൂരിലെ കൊച്ചു സമരപ്പന്തലിൽ വന്ന് 50 രൂപ സംഭാവന നൽകുന്ന പട്ടിണി പാവങ്ങൾ, അവർക്ക് നാടിനോടും നാടിന്റെ വികസനത്തിനോടുമുള്ള പ്രതിബദ്ധത അതാണ് ഇവിടെ എടുത്തു പറയേണ്ടതായിട്ടുള്ള ഒരു വസ്തുത. വിഴിഞ്ഞം പദ്ധതി കൊണ്ട് ഈ പറയുന്ന സാധാരണക്കാരായ പട്ടിണി പാവങ്ങൾക്ക് പ്രത്യക്ഷമായി ഒരു നേട്ടവും ഇല്ലായിരിക്കാം, പക്ഷേ അവരുടെ ഒരു നിശ്ചയദാർഢ്യവും, ത്യാഗമാണ് ഈ പദ്ധതി യാഥാർത്ഥ്യമായപ്പോൾ വെളിച്ചത്തു വരുന്നത്.

(ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്സ് & ഇൻഡസ്ടറിയുടെ പ്രതിനിധിയായി മുല്ലൂർ പ്രദേശവാസികളുടെ പ്രതിസമര കമ്മിറ്റിയുടെ ചെയർമാനായി വർത്തിച്ച ആളാണ് ലേഖകൻ. )

*വിഴിഞ്ഞം തുറമുഖത്തിലെ അവസരങ്ങൾ, വികസന സാധ്യതകൾ*🙏🙏🙏🙏🙏*ഏപ്രിൽ 23 ബുധനാഴ്ച്ച 2 pm ന്.*🌹🌹🌹🌹🌹🌹🌹*പുത്തരികണ്ടംമൈതാനി* യിലെ*അനന...
22/04/2025

*വിഴിഞ്ഞം തുറമുഖത്തിലെ അവസരങ്ങൾ, വികസന സാധ്യതകൾ*
🙏🙏🙏🙏🙏
*ഏപ്രിൽ 23 ബുധനാഴ്ച്ച 2 pm ന്.*
🌹🌹🌹🌹🌹🌹🌹
*പുത്തരികണ്ടംമൈതാനി* യിലെ
*അനന്തപുരി ഹിന്ദുമഹാസമ്മേളന* വേദിയിൽ *സെമിനാർ*.
🙏🙏🙏🙏🙏
1) *വികസന സാധ്യതകൾ*, 2) *ആരംഭിക്കാൻ കഴിയുന്ന സംരംഭങ്ങൾ,* 3) *തുറമുഖത്തിലും പുറത്തും വരുന്ന തൊഴിൽ സാധ്യതകൾ*, 4) *ജോലി ലഭിക്കാൻ പഠിക്കേണ്ട കോഴ്സുകൾ* എന്നീ വിഷയങ്ങൾ സെമിനാറിൽ പങ്കെടുക്കുന്നവർക്ക് മനസിലാക്കാൻ കഴിയും.
🌷🌷🌷🌷🌷🌷🌷
ഉത്ഘാടനം:- *ശ്രീ S രാജശേഖരൻ നായർ* (MD, Udaya Samudra buisines group)
വിഷയം:- 1) *ശ്രീ വെങ്ങാനൂർ ഗോപകുമാർ* (General secretary, Vizhinjam port peoples collective)
2) *ശ്രീ സുനിൽകുമാർ അയ്യപ്പൻ* (General Manager, Adani port)
🌹🌹🌹🌹🌹🌹🌹
വിഴിഞ്ഞം തുറമുഖത്തിലെ അനന്ത മായ സാധ്യതകൾ മനസ്സിലാക്കി അവസരങ്ങൾ പ്രയോജനപ്പെടുത്താൻ താല്പര്യമുള്ളവർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം. ഏവർക്കും സ്വാഗതം.
*പ്രവേശനം സൗജന്യം*

04/01/2025

04/01/2025

04/01/2025
04/01/2025

Vizhinjam International Seaport Thiruvananthapuram now proudly carries the location code IN TRV 01, marking its global identity.

This change, replacing the previous IN NYY 1 code, was recommended by the United Nations Economic Commission for Europe (UNECE) for a unified coding system.

Allocated by the Directorate General of System and Data Management and approved by UNECE, the new code cements Vizhinjam’s role in international shipping and navigation, aligning it with the global prominence of Thiruvananthapuram.


Address

Mullur
Thiruvananthapuram
1234

Telephone

+919387292552

Website

Alerts

Be the first to know and let us send you an email when Save Vizhinjam Mother Port posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share