Kvves eanchakkal byepass unit

Call Directions

Kvves eanchakkal byepass unit വ്യാപാരി സംഘടന

04/09/2026
_ഈഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം: അശാസ്ത്രീയ റൗണ്ട് എബൗട്ട് പരിഷ്കാരം പിൻവലിച്ചു_ ​ഈഞ്ചക്കൽ ജംഗ്ഷന...
20/08/2026

_ഈഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം: അശാസ്ത്രീയ റൗണ്ട് എബൗട്ട് പരിഷ്കാരം പിൻവലിച്ചു_

​ഈഞ്ചക്കൽ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടറും നിർമ്മാണ കരാർ കമ്പനിയായ ചെറിയാൻ വർക്കി ഇൻഫ്രാസ്ട്രക്ചർ പ്രതിനിധികളുമായി കേരള വ്യാപാരി വ്യവസായി സമിതി ഈഞ്ചക്കൽ ബൈപ്പാസ് യൂണിറ്റ് ഭരണസമിതി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ പ്രസ്തുത ചർച്ചയിലെ ധാരണകൾ ലംഘിച്ചുകൊണ്ട്, സർവീസ് റോഡുകളുടെ വീതി കൂട്ടാതെ ഈഞ്ചക്കൽ ജംഗ്ഷനിലെ നിലവിലെ ക്രോസിംഗ് അടയ്ക്കുകയും അശാസ്ത്രീയമായ രീതിയിൽ റൗണ്ട് എബൗട്ട് സംവിധാനം നടപ്പിലാക്കുകയും ചെയ്തു. ഇതേത്തുടർന്ന് പ്രദേശത്ത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ തോതിലുള്ള ബുദ്ധിമുട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുകയുണ്ടായി.
​വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വ്യാപാരി വ്യവസായി സമിതി ഈഞ്ചക്കൽ ബൈപ്പാസ് യൂണിറ്റ് ഭാരവാഹികൾ തിരുവനന്തപുരം സൗത്ത് ട്രാഫിക് _അസിസ്റ്റന്റ് കമ്മീഷണർ_ ശ്രീ. *മനോജുമായി* അടിയന്തരമായി ബന്ധപ്പെടുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്ഥലം സന്ദർശിച്ച അസിസ്റ്റന്റ് കമ്മീഷണർ നിലവിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, തടസ്സപ്പെടുത്തിയ ക്രോസിംഗ് അടിയന്തരമായി പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകി. കൂടാതെ, വ്യാപാരികൾക്ക് നൽകിയ ഉറപ്പ് പ്രകാരം സർവീസ് റോഡുകളുടെ വീതി പൂർണ്ണമായും കൂട്ടിയ ശേഷം മാത്രമേ റൗണ്ട് എബൗട്ട് സംവിധാനം നടപ്പിലാക്കാവൂ എന്നും, അത് ഓണത്തിന് ശേഷം മാത്രമേ പ്രാവർത്തികമാക്കൂ എന്നും അദ്ദേഹം ചെറിയാൻ വർക്കി കമ്പനി അധികൃതരിൽ നിന്ന് ഉറപ്പ് വാങ്ങി.
​പ്രശ്നപരിഹാരത്തിനായി യൂണിറ്റ് പ്രസിഡന്റ് ശ്രീ. *ബിജു കുമാർ,* രക്ഷാധികാരി *ഷിബു കാരാളി* , ട്രഷറർ *ബാലചന്ദ്രൻ* , ഭരണസമിതി അംഗങ്ങളായ *അഷറഫ് കൈരളി, മിയാനുദ്ധീൻ, നജീബ്, അമീർ,* എക്സിക്യൂട്ടീവ് അംഗങ്ങളായ *കുമാരദാസ്, ഷംനാദ്, ഫാറൂഖ്* എന്നിവർ നേരിട്ട് സ്ഥലത്തെത്തി നേതൃത്വം നൽകി.

വ്യാപാരികൾ പ്രയോജനപ്പെടുത്തുക
20/07/2026

വ്യാപാരികൾ പ്രയോജനപ്പെടുത്തുക

Address

Thiruvananthapuram
695008

Telephone

+919847630690

Website

Alerts

Be the first to know and let us send you an email when Kvves eanchakkal byepass unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share