N S S Thalappilly Taluk Union

N S S Thalappilly Taluk Union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from N S S Thalappilly Taluk Union, Community Organization, WADAKKANCHERY, Thrissur.

ബഹു. എൻ.എസ്.എസ് സെക്രട്ടറി ശ്രീ ഹരികുമാർ കോയിക്കൽ  നിര്യാതനായി തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആദരാഞ്ജലികൾ🌹
08/04/2026

ബഹു. എൻ.എസ്.എസ് സെക്രട്ടറി ശ്രീ ഹരികുമാർ കോയിക്കൽ നിര്യാതനായി

തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആദരാഞ്ജലികൾ🌹

തലപ്പിള്ളി എൻ എസ് എസ് താലൂക്ക് യൂണിയനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാ അംഗങ്ങൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്...
21/03/2026

തലപ്പിള്ളി എൻ എസ് എസ് താലൂക്ക് യൂണിയനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാ അംഗങ്ങൾ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ജി. സുകുമാരൻ നായർ സാറിനോടൊപ്പം

മന്നം സമാധി ദിനാചരണം - പാത്രവാർത്തകൾ
26/02/2026

മന്നം സമാധി ദിനാചരണം - പാത്രവാർത്തകൾ

🌸 56-ാമത് മന്നം സമാധി ദിനം 🌸സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ 56-ാമത് സമാധി ദിനം തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയനി...
25/02/2026

🌸 56-ാമത് മന്നം സമാധി ദിനം 🌸

സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ്റെ 56-ാമത് സമാധി ദിനം തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയനിൽ സമുചിതമായി ആചരിച്ചു.

യൂണിയൻ ഹാളിൽ ചേർന്ന ഉപവാസ പ്രാർത്ഥനയിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. പി. ഹൃഷികേശ് ആചാര്യ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന് പുഷ്പാർച്ചന, നാമജപം, രാവിലെ 11.45 ന് ദീപാരാധന എന്നിവ നടന്നു.

യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ എൻ.എസ്.എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡന്റ് പി. കുമാരി, യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ, എൻ.എസ്.എസ് ഇൻസ്പെക്ടർ എൻ. രാധാകൃഷ്ണൻ, കരയോഗം, വനിതാസമാജം, സ്വയം സഹായ സംഘം ഭാരവാഹികൾ എന്നിവർ ഉപവാസ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.താലൂക്ക് യൂണിയനിലെ 149 കരയോഗങ്ങളിലും മന്നം സമാധി ദിനം ആചരിച്ചു.

🙏 സമുദായാചാര്യന്റെ മഹത്തായ ആശയങ്ങൾ പിന്തുടരാനുള്ള പ്രതിജ്ഞയോടെയാണ് ദിനാചരണം സമാപിച്ചത്.

മന്നം സമാധി ദിനാചരണം
23/02/2026

മന്നം സമാധി ദിനാചരണം

രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞു - പിന്മാറി
28/01/2026

രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞു - പിന്മാറി

ആതിരമഹോത്സവം 2026 - പത്രവാർത്തകൾ
13/01/2026

ആതിരമഹോത്സവം 2026 - പത്രവാർത്തകൾ

✨🌼 ആതിരമഹോത്സവം 2026 🌼✨തലപ്പിള്ളി താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാസൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും ...
12/01/2026

✨🌼 ആതിരമഹോത്സവം 2026 🌼✨

തലപ്പിള്ളി താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാസൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും മനോഹര നിമിഷങ്ങൾ സമ്മാനിച്ച് തിരുവാതിരകളി മത്സരം ഭംഗിയായി നടന്നു.
പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ കരയോഗങ്ങളിലെ വനിതകൾ ആവേശത്തോടെയും അർപ്പണബോധത്തോടെയും പങ്കെടുത്തു.

ബഹു. NSS ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. പി. ഹൃഷികേശ് ആതിരമഹോത്സവം ഉദ്ഘാടനം ചെയ്തു.
🌾 പറനിറയ്ക്കൽ ചടങ്ങ് വനിതായൂണിയൻ പ്രസിഡന്റായ പി. കുമാരി ടീച്ചർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ സ്വാഗതം ആശംസിച്ചു.
വനിതായൂണിയൻ സെക്രട്ടറി ടി. മനോരമ, യൂണിയൻ ഭരണസമിതി അംഗങ്ങൾ, NSS പ്രതിനിധിസഭാംഗങ്ങൾ, വനിതായൂണിയൻ ഭാരവാഹികൾ, NSS ഇൻസ്പെക്ടർ എൻ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

🏆 മത്സരഫലങ്ങൾ
🥇 ഒന്നാം സ്ഥാനം
▪️ A വിഭാഗം – 3272 മായന്നൂർ കരയോഗം
▪️ B വിഭാഗം – 3212 എളനാട് കരയോഗം
▪️ C വിഭാഗം – 3272 മായന്നൂർ കരയോഗം
🥈 രണ്ടാം സ്ഥാനം
▪️ A വിഭാഗം – 1900 മുള്ളൂർക്കര
▪️ B വിഭാഗം – 2872 അമ്പലപുരം
▪️ C വിഭാഗം – 1852 മിണാലൂർ
🥉 മൂന്നാം സ്ഥാനം
▪️ A വിഭാഗം – 1852 മിണാലൂർ
▪️ B വിഭാഗം – 1900 മുള്ളൂർക്കര
▪️ C വിഭാഗം – 1900 മുള്ളൂർക്കര

✨ മത്സരത്തിൽ പങ്കെടുത്ത എല്ലാ കരയോഗങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
നൃത്തച്ചുവടുകളിലൂടെ ആതിരയുടെ ആത്മാവിനെ ഉണർത്തിയ എല്ലാ ടീമുകൾക്കും അഭിനന്ദനങ്ങൾ! 🌺👏




ആതിര മഹോത്സവം 2026
10/01/2026

ആതിര മഹോത്സവം 2026

28/12/2025

തലപ്പിള്ളി എൻ.എസ്.എസ് താലൂക്ക് യൂണിയൻ — സപ്തതി ആഘോഷങ്ങൾക്ക് തുടക്കം.

70 വർഷങ്ങളുടെ സാമൂഹ്യ സേവനത്തിന്റെയും നവോത്ഥാന പാരമ്പര്യത്തിന്റെയും അഭിമാന നാൾ.

തലപ്പിള്ളി എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ സപ്തതി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ
ശ്രീ. പന്തളം ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.

സമൂഹ നന്മയ്ക്കായി നടത്തിയ അനവധി പ്രവർത്തനങ്ങളുടെ ഓർമകളുമായി,
ഭാവിയെ ലക്ഷ്യമാക്കി മുന്നേറുന്ന ഈ സപ്തതി ആഘോഷങ്ങൾ
എല്ലാ എൻ.എസ്.എസ് പ്രവർത്തകർക്കും അഭിമാന നിമിഷമാണ്.

📽️ ആഘോഷങ്ങളുടെ തുടക്കം ദൃശ്യങ്ങൾ താഴെ കാണാം…

തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു - പത്രവാർത്തകൾ
27/12/2025

തലപ്പിള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു - പത്രവാർത്തകൾ

തലപ്പിള്ളി NSS താലൂക്ക് യൂണിയൻ സപ്തതി ആഘോഷങ്ങൾക്ക് തുടക്കംതലപ്പിള്ളി: തലപ്പിള്ളി NSS താലൂക്ക് യൂണിയന്റെ സപ്തതി (70-ാം വാ...
26/12/2025

തലപ്പിള്ളി NSS താലൂക്ക് യൂണിയൻ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം

തലപ്പിള്ളി: തലപ്പിള്ളി NSS താലൂക്ക് യൂണിയന്റെ സപ്തതി (70-ാം വാർഷികം) ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. NSS ഡയറക്ടർ ബോർഡ് അംഗവും പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ. പന്തളം ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു.

കാലത്തെക്കാൾ മുന്നിൽ ചിന്തിച്ചും ഐക്യ കേരളത്തിന്റെ സ്വപ്നം ഇന്ത്യക്ക് മുന്നിൽ വരച്ചും നവോത്ഥാനത്തിന്റെ ദീപശിഖയായി ഉയർന്ന ഇന്ത്യ കണ്ട ഏറ്റവും മഹത്തായ നവോത്ഥാന നായകനാണ് മന്നത്ത് പത്മനാഭൻ എന്നും, പ്രവർത്തനത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ വിജയം ഉറപ്പാണെന്നും, മന്നം കൊളുത്തിയ ദീപശിഖ തലമുറ തലമുറയായി കെടാതെ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കരയോഗങ്ങളിലെ വനിതാസമാജ അംഗങ്ങൾ 70 നിലവിളക്കുകൾ ഒരേ സമയം കൊളുത്തി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. NSS ഡയറക്ടർ ബോർഡ് അംഗവും തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. പി. ഹൃഷികേശ് അധ്യക്ഷത വഹിച്ചു.

ഒരു വർഷം നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി താലൂക്ക് വനിതാ യൂണിയൻ അംഗങ്ങൾ ഒരു ലക്ഷത്തി ഒരു രൂപ സംഭാവനയായി നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡന്റ് പി. കുമാരി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ വെച്ച് വിവിധ അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ സ്വാഗതവും, ഭരണസമിതി അംഗം ഹരി നാരായണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

യൂണിയന്റെ കീഴിലുള്ള 149 കരയോഗങ്ങളിൽ നിന്നായി 3000 തിൽപരം കരയോഗം അംഗങ്ങൾ പങ്കെടുത്തു.

Address

WADAKKANCHERY
Thrissur
680582

Telephone

+919495569697

Website

Alerts

Be the first to know and let us send you an email when N S S Thalappilly Taluk Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to N S S Thalappilly Taluk Union:

Share