ബാലസംഘം വടക്കാഞ്ചേരി ഏരിയ

  • Home
  • India
  • Thrissur
  • ബാലസംഘം വടക്കാഞ്ചേരി ഏരിയ

ബാലസംഘം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി: അനന്തകൃഷ്ണ കെ പി
പ്രസിഡന്റ്: റോസ് മരിയ
കൺവീനർ: എം എസ് സിദ്ധൻ
കോർഡിനേറ്റർ: എം കെ ശ്രീജ

18/06/2025
കേരളത്തിലെ അങ്കണവാടികളിലെത്തുന്ന കുട്ടികളിൽ കൂടുതൽ പോഷകാഹാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഭക്ഷണമെനു കേരള സർക്കാർ പരിഷ്കരി...
05/06/2025

കേരളത്തിലെ അങ്കണവാടികളിലെത്തുന്ന കുട്ടികളിൽ കൂടുതൽ പോഷകാഹാരം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഭക്ഷണമെനു കേരള സർക്കാർ പരിഷ്കരിച്ചു.കുട്ടികളിലേക്ക് പോഷകാഹാരം എത്തിക്കുക എന്നത് എല്ലാ ഭരണകൂടങ്ങളുടെയും പരമപ്രധാനമായിട്ടുള്ള ഉത്തരവാദിത്തമാണ്. അതിൽ വളരെ ജാഗ്രത കാണിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇടതുപക്ഷ ഗവൺമെന്റുകൾ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ വലിയ ജാഗ്രതയാണ് കാണിക്കാറുള്ളത്.അതിനാൽ തന്നെ ഏറ്റവും ശിശുമരണം കുറഞ്ഞ സംസ്ഥാനമായും ആരോഗ്യമുള്ള കൂടുതൽ കുട്ടികളുള്ള സംസ്ഥാനമായും കേരളത്തെ മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഭക്ഷണമെനു പരിഷ്കരിച്ച് കുട്ടികളുടെ ആഗ്രഹങ്ങളെ ചേർത്ത് നിർത്തുന്ന, നിറവേറ്റുന്ന കേരള സർക്കാരിന് അഭിവാദ്യങ്ങൾ

ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവർത്തകയും വളണ്ടിയറുമായിരുന്ന യഖീൻ ഹമദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായ...
26/05/2025

ഗാസയിലെ ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവർത്തകയും വളണ്ടിയറുമായിരുന്ന യഖീൻ ഹമദ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേൽ കാടത്തത്തിനെതിരായ ഒരു കുട്ടിയുടെ വലിയ ശബ്ദം ഇല്ലാതാക്കപ്പെട്ടിരിക്കുന്നു. വംശഹത്യ തുടരുന്ന ഗാസയിൽ ഉയരുന്ന ഓരോ കുഞ്ഞിന്റെയും ശബ്ദം ഇല്ലാതാക്കാൻ ഇസ്രായേൽ ശ്രമം തുടരുകയാണ്. പൊരുതുന്ന ഗാസയിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണവും കളിപ്പാട്ടങ്ങളും നൽകി അവരെ സന്തോഷിപ്പിച്ച കുഞ്ഞു പോരാളി യഖീൻ ഹമദ്....

അന്ത്യാഭിവാദ്യങ്ങൾ.... 🌹

പലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നുതിന്നുന്ന ഇസ്രയേൽ കാടത്തം പതിറ്റാണ്ടുകളായി തുടരുകയാണ്. ലോക ഭൂപടത്തിൽ നിന്ന് പാലസ്തീൻ എന്ന ര...
26/05/2025

പലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നുതിന്നുന്ന ഇസ്രയേൽ കാടത്തം പതിറ്റാണ്ടുകളായി തുടരുകയാണ്. ലോക ഭൂപടത്തിൽ നിന്ന് പാലസ്തീൻ എന്ന രാഷ്ട്രത്തെ പൂർണ്ണമായും ഇല്ലാതാക്കാനും, ഇവിടെ ഒരു പുതിയ തലമുറ വളർന്നു വരാതിരിക്കാനുമാണ് ഇസ്രയേൽ കുഞ്ഞുങ്ങളെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നത്. ഓരോ പതിനഞ്ചു മിനിറ്റിലും ഗാസയിൽ ഓരോ പലസ്തീൻ കുഞ്ഞ് ഇസ്രയേൽ അക്രമണത്തിൽ കൊല്ലപ്പെടുന്ന സാഹചര്യം ഇവിടെയുണ്ടായിരുന്നു. ആശുപത്രികളിലും, കളിസ്ഥലങ്ങളിലുമൊക്കെയുള്ള പലസ്തീൻ കുഞ്ഞുങ്ങളെ കൊല്ലുന്നതിനായി ഇസ്രയേൽ പണ്ടുമുതലേ ബോംബിങ് നടത്തിയിരുന്നു. പിറന്ന മണ്ണിനായുള്ള പോരാട്ടത്തിന് ഇനിയൊരു തലമുറയ ഉണ്ടാവാതിരിക്കാനുള്ള അപകടരമായ മാസ്റ്റർ പ്ലാനാണ് ഇസ്രയേൽ എന്നും തുടർന്നു കൊണ്ടിരിക്കുന്നത്. ഏതുനിമിഷവും വന്നു പതിച്ചേക്കാവുന്ന ബോംബാക്രമങ്ങളിൽ ചിതറിത്തെറിക്കുമ്പോൾ തിരിച്ചറിയാൻ കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളിൽ പേരെഴുതി വെക്കേണ്ടിവരുന്ന നിസ്സഹായതയുടെ പേരാണ് പാലസ്തീൻ. പൂർണ്ണമായും തകർന്നടിയുകയും, പട്ടിണികൊണ്ട് മരിക്കുകയും ചെയ്യുന്ന പലസ്തീനിലേക്ക്
മാനുഷിക സഹായമെത്തിക്കുന്ന ട്രക്കുകളുടെ പ്രവേശനത്തിനു പോലും ഇസ്രയേൽ ഇപ്പോൾ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. കടുത്ത പട്ടിണിയിലാണ് ​ഗാസയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുകയും വിശന്നു മരിക്കുന്ന ദുരന്തഭൂമിയായി ഇവിടം മാറുകയും ചെയ്യുന്നുവെന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്. അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ മരണപ്പെടുമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ് ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഉപരോധം മനുഷ്യത്വ വിരുദ്ധവും, വംശഹത്യ പൂർണ്ണമാക്കാനുള്ള കാടത്തവുമാണ്. ഇസ്രായേലിന്റെ ഈ ഭീകരതയ്ക്കെതിരെ മനുഷ്യവംശമാകെ ഒരുമിച്ച് നിൽക്കണമെന്നും പലസ്തീനിലെ കുഞ്ഞുങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടുന്ന വംശഹത്യക്കെതിരെ ശബ്ദമുയർത്തണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

കൂട്ടുകാരെ, മഴയാണ് വെളളമാണ് സൂക്ഷിക്കണം.!അകാലത്തിലെ ജലമൃത്യു നാടിനും വീടിനും തീരാ വിങ്ങലാണ്.വെള്ളക്കെട്ടിൽ ഒറ്റക്ക് പോകര...
26/05/2025

കൂട്ടുകാരെ,
മഴയാണ്
വെളളമാണ്
സൂക്ഷിക്കണം.!

അകാലത്തിലെ ജലമൃത്യു നാടിനും വീടിനും തീരാ വിങ്ങലാണ്.

വെള്ളക്കെട്ടിൽ ഒറ്റക്ക് പോകരുത്.

ഒറ്റനിമിഷത്തെ അശ്രദ്ധ ജീവിതകാലം മുഴുക്കെയുള്ള വേദനയാകും.

സുരക്ഷിതത്വം സംബന്ധിച്ച അധികാരികളുടെ നിർദ്ദേശം കർശനമായി പാലിക്കണേ..

കുത്തൊഴുക്കുള്ള ഈ സമയത്ത് നദികളിൽ കുളിക്കുന്നതും, മീൻ പിടുത്തത്തിനു ഇറങ്ങുന്നതുമൊക്കെ ഒഴിവാക്കുക.

സന്നിഗ്ദ്ധ ഘട്ടങ്ങൾ ഉണ്ടായാൽ അധികാരികളുടെ സഹായം തേടണം. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ഉള്ള ഫയർ & റെസ്‌ക്യൂ, നാവിക സേന, പോലീസ് എന്നിവരുടെ സഹായം ലഭ്യമാക്കുന്നുണ്ട് എന്നത് ഓർക്കുക.

ഒരു ഉല്ലാസ വേള ആയി കരുതി വെള്ളം പൊങ്ങിയിരിക്കുന്ന പ്രദേശങ്ങൾ കാണാനും, "വെള്ളത്തിൽ കളിക്കാനും' ഇറങ്ങുന്നത് സ്വയം അപകടം വിളിച്ചു വരുത്തുന്നതാണ്, ജാഗ്രത ഉണ്ടാവണം

ഒഴുക്കിൽ പെടുകയോ മുങ്ങി പോവുകയോ ചെയ്യുന്ന ആളെ രക്ഷിക്കാൻ മതിയായ സുരക്ഷാ ഇല്ലാതെ പുറകെ ചാടുന്നത് പോലുള്ള സാഹസിക പ്രവർത്തികൾ ചെയ്യാതിരിക്കുക.

കൂട്ടുകാരെ..
മഴയാണ്
സൂക്ഷിക്കണം..!

*ബാലസംഘം സംസ്ഥാന കമ്മിറ്റി*

*വിദ്യാഭ്യാസരംഗത്തെ കേരള മാതൃക...*  കേരള സർക്കാരിന് അഭിവാദ്യങ്ങൾ...
26/05/2025

*വിദ്യാഭ്യാസരംഗത്തെ കേരള മാതൃക...*

കേരള സർക്കാരിന് അഭിവാദ്യങ്ങൾ...

Address

Thrissur
680582

Website

Alerts

Be the first to know and let us send you an email when ബാലസംഘം വടക്കാഞ്ചേരി ഏരിയ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share