DYFI കോടശ്ശേരി

DYFI കോടശ്ശേരി Official page of DYFI KODASSERY VC

29/09/2023
29/09/2023
26/09/2023

കോടശ്ശേരി പഞ്ചായത്തിൽ മാരാംകോട് ആദിവാസി ഊരിനോട് ചേർന്ന് അഞ്ചാം വാർഡിൽ ബീവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ വലിയ ജനകീയ പ്രതിഷേധങ്ങൾ നടക്കുകയാണ് എന്നാൽ കോടശ്ശേരി പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് ഭരണസമിതിയോ മുൻ പഞ്ചായത്ത് പ്രസിഡണ്ടും അഞ്ചാം വാർഡ് മെമ്പറുമായ ഡെന്നി വർഗീസോ ഇതിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം പാസാക്കാനോ ചർച്ച ചെയ്യാനോ തയ്യാറായിട്ടില്ല.ഈ വിഷയവുമായി ബന്ധപ്പെട്ട് നാലാം വാർഡ് മെമ്പർ കത്ത് ചർച്ച ചെയ്തു എന്ന് പറഞ്ഞ് കോൺഗ്രസ് ഈ വിഷയത്തിൽ നിന്ന് തെന്നി മാറുകയാണ് ജനകീയ സമരസമിതി രൂപീകരിച്ച് നടത്തിയ രണ്ടു സമരങ്ങളിലും പഞ്ചായത്ത് പ്രസിഡണ്ട് പങ്കെടുത്തിരുന്നില്ല എന്നതും കോൺഗ്രസിന്റെ ഈ വിഷയത്തിന്മേലുള്ള ഇരട്ടത്താപ്പും വ്യക്തമാക്കുകയാണ്. സെപ്റ്റംബർ 26ന് ചേർന്ന കമ്മിറ്റിയിൽ എൽഡിഎഫ് അംഗങ്ങൾ ഈ വിഷയം കമ്മിറ്റിയിൽ ചർച്ച ചെയ്യാനും പഞ്ചായത്ത് കമ്മിറ്റി ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ട് സെപ്റ്റംബർ 19ന് കത്ത് നൽകുകയും ചെയ്തിരുന്നു എന്നാൽ ഇത് പഞ്ചായത്ത് കമ്മിറ്റി അജണ്ടയിൽ ഉൾപ്പെടുത്തിയില്ല കമ്മിറ്റിയിൽ എൽഡിഎഫ് അംഗങ്ങൾ അടിയന്തരപ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും വന്നാൽ പഞ്ചായത്ത് പ്രസിഡണ്ട് റിജു മാവേലിയും കോൺഗ്രസ് അംഗങ്ങളുംഇതിനെ എതിർക്കുകയും ചെയ്തു.എൽഡിഎഫ് അംഗങ്ങൾ ഇതിൽ പ്രതിഷേധിച്ച് കമ്മിറ്റിയിൽ നിന്നിറങ്ങി പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിന് മുന്നിൽ പ്രതിഷേധ സമരം നടത്തി എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ ഇ.എ. ജയതിലകൻ സമരം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ പിസി നിഖിൽ, ഉഷ ശശിധരൻ, ശ്യാമ സജീവൻ, ശകുന്തള വത്സൻ, സജിത ഷാജി, ദീപ പോളി എന്നിവർ സംസാരിച്ചു.

_"ഓണം എന്നത് മലയാളികൾക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ഹൃദയത്തിൽ അലിഞ്ഞു ചേർന്നൊരു വികാരമാണ്;_  _ജാതിമത ഭേദമന്യേ ലോകത്തിന്റ...
29/08/2023

_"ഓണം എന്നത് മലയാളികൾക്ക് വെറുമൊരു ആഘോഷം മാത്രമല്ല, ഹൃദയത്തിൽ അലിഞ്ഞു ചേർന്നൊരു വികാരമാണ്;_ _ജാതിമത ഭേദമന്യേ ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു._
''മത വർഗീയതയുടെ പൊരിവെയിലത്തും മത നിരപേക്ഷതയുടെ കാറ്റുകൊള്ളാം ''

*ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...❤️🌸*
Dyfi Kodassery MC

23/07/2023

മണിപ്പുരിൽ സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ കലാപകാരികൾ ചുട്ടുകൊന്നെന്ന നടുക്കുന്ന വിവരവും പുറത്ത്‌.

21/07/2023
05/07/2023
26/06/2023

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എലിഞ്ഞിപ്ര സി എച്ച് സി ലെ മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ സജീവൻ പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ടിട്ടും അവർക്കെതിരെ നടപടി എടുക്കുന്നതിനോ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നതിനോ മുതിരാതെ
പ്രതിയെ സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊള്ളുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കെതിരെയും, പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി തയ്യാറാകണമെന്നും . ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് DYFI കോടശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എലിഞ്ഞിപ്ര സി എച്ച് സി യിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി ജോസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. DYFI മേഖല പ്രസിഡണ്ട് ജിതിൻ തോമസ് അദ്ധ്യക്ഷനായി കോടശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി, DYFI ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലൻ എന്നിവർ സംസാരിച്ചു. യോഗത്തിന് DYFI മേഖല സെക്രട്ടറി വി ജെ വില്യംസ് സ്വാഗതവും, DYFI മേഖല ജോ : സെക്രടറി സജിത്ത് നന്ദിയും പറഞ്ഞു, പ്രതിഷേധ യോഗത്തിന് DYFI ഭാരവാഹികളിയ ജോതിഷ് K.s ഷബീർ K B , വിഷ്ണു M .C ,രാഹുൽ , സനൽ പ്രസാദ് ,ജിയോ ജേക്കബ്, എന്നിവർ നേത്യത്വം നൽകി.

Address

Thrissur
680721

Telephone

+919961068270

Website

Alerts

Be the first to know and let us send you an email when DYFI കോടശ്ശേരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share