21/08/2026
‘മിസ’ എന്ന നാടകവും കോൺഗ്രസിന്റെ ‘പെൺഹിറ്റ്ലർ’ കാലവും വേണമെങ്കിൽ ഒരു നൂറു വേദികളിൽ പ്രദർശിപ്പിക്കും അതിൽ വേദനകൊണ്ട് പുളയുന്നവരോട് തത്കാലം ആ പണി തുടരാനും പറയും !!
സ്നേഹലത റെഡ്ഢി എന്ന് പേര് ഓർക്കാതെ എങ്ങനെയാണ് ഇന്ത്യ തടവിലാക്കപ്പെട്ട ആ ഇരുണ്ട കാലത്തെ നാമോർക്കുക, വെളിച്ചമുള്ള ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഈ കാലത്തെ ഒരു നൂറു സമരങ്ങൾക്ക്, ചോദ്യങ്ങൾക്ക് ഇന്ധനമുണ്ടാവുക..?
പെൺഹിറ്റ്ലർ എന്ന് എ.കെ.ജി വിശേഷിപ്പിച്ച, ഇന്ത്യൻ ജനാധിപത്യത്തിന് കോൺഗ്രസിന്റെ സർക്കാർ സ്‌പോൺസേർഡ് മരവിപ്പ് വിധിക്കപെട്ട കാലം. 263 മാധ്യമപ്രവർത്തകരുടെ ശബ്ദം ജയിലഴികളിൽ തങ്ങി നിന്ന,തുർഗ്മാൻ ഗേറ്റിലൂടെ ഉരുട്ടിയ ബുൾഡോസറുകൾ ചതച്ചരച്ച നൂറു നൂറു മനുഷ്യരുടെ ജീവിതങ്ങൾ അവരുടെ വിഹ്വലതകൾ മുഴച്ചു നിന്ന, നിർബന്ധിത വന്ധ്യംകരണത്തിൽ നൊന്ത് ഇല്ലാതായ നിസ്സഹായരായ മനുഷ്യരുടെ അതിജീവന നിലവിളികൾ നിറഞ്ഞ നിന്ന,അത്തരമൊരു ഒരു കാലത്തിന്റെ നേർക്ക് പിടിച്ച കണ്ണാടിയായിരുന്നു ‘മിസ’ എന്ന ഡി.വൈ.എഫ്.ഐ സമ്മേളന വേദിയിൽ അവതരിപ്പിക്കപ്പെട്ട നാടകം.
നന്ദന റെഡ്ഢി, സുരേഷ് കുറുപ്പ് ചെയർപേഴ്സൺ പദവിയിലെത്തിയ ആദ്യ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഉൽഘാടകയായിരുന്നു.അടിയന്തിരാവസ്ഥയുടെ ദുരിതങ്ങളെയേറ്റു വാങ്ങിയ സ്നേഹലത റെഡ്ഢിയുടെ മകൾ എത്തുന്നത് തന്നെ കേരളത്തിലെ കോൺഗ്രസിന് സഹിക്കുമായിരുന്നില്ല.കോട്ടയം തിരുന്നക്കര മൈതാനം തിങ്ങി നിറഞ്ഞു.പക്ഷെ നൂറുകണക്കിന് ചുമട്ടു തൊഴിലാളികൾ കൂടെ തീർത്ത സംരക്ഷണത്തിന്റെ നടുവിൽ അന്നത്തെ കേരളം സർവകലാശാല യൂണിയന്റെ ആദ്യ എസ.എഫ്.ഐ ചെയർപേഴ്സൺ സുരേഷ് കുറുപ്പ് തെല്ലും സങ്കോചമില്ലാതെ പറഞ്ഞു ‘തെറ്റായ,ഒരു അനാവശ്യ ശബ്ദ പോലും നന്ദനയ്ക്കു നേരെ ഉണ്ടാവാൻ പാടില്ല’! അങ്ങനെ കേരളം പൊരുതി നിന്ന ഒരിരുണ്ട കാലത്തിനെ ഓർമ്മിപ്പിക്കുമ്പോൾ പൊള്ളുന്നവരോട് ചുരുങ്ങിയ ഭാഷയിൽ പോയി പണി നോക്കാൻ പറയേണ്ടി വരും. ആവശ്യമെങ്കിൽ മിസയും ഇന്ത്യൻ പെൺഹിറ്റ്ലറുടെ കാലവും ഇനിയുമിനിയും ഒരു നൂറു വേദികളിൽ പറയുകയും ചെയ്യും..!