08/06/2026
തെന്നല ബാലകൃഷ്ണപിള്ള പൊതു രംഗത്തെ ഗാന്ധിയൻ മാതൃക: സി.പി ജോൺ
തിരുവനന്തപുരം: തെന്നല ബാലകൃഷ്ണപിള്ള പൊതുപ്രവർത്തന രംഗത്തെ ഗാന്ധിയൻ മാതൃകയാണെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു. കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടത്തിയ തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനമാനങ്ങൾ പ്രലോഭിപ്പിക്കാത്ത,സൗമ്യവും ആദർശ ധീരവുമായ രാഷ്ടീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. യു.ഡി.എഫിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്ന കാലത്തെ ഒട്ടേറെ അനുഭവങ്ങൾ മന്ത്രി അനുസ്മരിച്ചു.
സമ്പത്തിനും ,സ്ഥാനമാനങ്ങൾക്കുമായി കലഹിക്കുന്ന രാഷ്ട്രീയ രംഗത്ത് ബാങ്ക് ബാലൻസില്ലാത്ത രാഷ്ട്രീയ പ്രവർത്തനമായിരുന്നു തെന്നലയുടേതെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ അനുസ്മരിച്ചു .
ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം. സി ദിലീപ് കുമാർ അദ്ധ്യക്ഷനായി. കെ. എസ് ശബരീനാഥൻ, എ. പി സുനിൽ, സംസ്ഥാന ജന. സെക്രട്ടറി ഡോ അജിതൻ മേനോത്ത്, ട്രഷറർ എം. എസ് ഗണേശൻ , വട്ടിയൂർക്കാവ് രവി , കെ.ജി ബാബുരാജ്, ഡോ. ഡി. ഗോപിമോഹൻ, പി. സജീവ് കുമാർ, പനങ്ങോട്ടുകോണം വിജയൻ, മാമ്പുഴക്കരി വി. എസ് ദിലീപ് കുമാർ, എം. പി ജോർജ്, പി. പി വിജയകുമാർ, ഡോ. പി.കൃഷ്ണകുമാർ, ഡോ. ഡി രാമദാസ് , സജി തെക്കേത്തലക്കൽ, പ്രൊഫ. വി.എവർഗീസ് എം ആർ ജയപ്രസാദ്, കെ. മധുലാൽ, എം .എം ഷാജഹാൻ, ശശിധരൻ നായർ, റെനി രാജ് എന്നിവർ പ്രസംഗിച്ചു.