People for Social Justice

People for Social Justice For Justice in terms of the distribution of wealth, opportunities, resources, rights and privileges within a Nation

An online discussion and debating arena on the possibility of enjoying equal rights and opportunity to all citizens of India.

 #പാർശ്വവൽക്കരിക്കുന്നു.BJP അധികാരത്തിലേറിയ 2014 മുതൽ രാജ്യത്ത് തുല്യ നീതി ലഭിക്കാത്ത ബഹിഷ്കൃത പൗരന്മാർ എന്നറിയപ്പെടുന്ന...
18/08/2025

#പാർശ്വവൽക്കരിക്കുന്നു.
BJP അധികാരത്തിലേറിയ 2014 മുതൽ രാജ്യത്ത് തുല്യ നീതി ലഭിക്കാത്ത ബഹിഷ്കൃത പൗരന്മാർ എന്നറിയപ്പെടുന്ന ജനസംഖ്യയിൽ 35% വരുന്നപൊതുവിഭാഗം അരിക് വൽക്കരിക്കപ്പെടുന്നു. പല മേഖലകളിൽ നിന്നും ഒഴിവാക്കപ്പെടുന്നു. ഭരണഘടനാ സ്ഥാനങ്ങളായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സ്പീക്കർ എന്നീ സ്ഥാനങ്ങളിൽ നിന്നും തുടർച്ചയായി മാറ്റി നിർത്തപ്പെടുന്നു.

Marginalization.
Since the Bharatiya Janata Party (BJP) came to power in 2014, a segment of the general population, comprising approximately 35% of citizens, has experienced marginalization. This group, often referred to as excluded citizens, faces challenges in receiving equal justice and is underrepresented in many fields. They have been consistently excluded from key constitutional positions, such as the offices of the President, Vice President, and Speaker.

10/08/2025

**ചൂട്ടുകറ്റയിലും കൈവിഷം കൊടുക്കുവോ ?

#അടൂർ #ഗോപാലകൃഷ്ണൻ്റെ അഭിപ്രായസ്വാതന്ത്യത്തിനെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്ന മനുഷ്യരെ ചാപ്പ കുത്താൻ ചില ഫണ്ട് കോരി ആക്ടിവിസ്റ്റുകൾ നിരത്തിലിറങ്ങിയിട്ടുണ്ട് . അതിൽ ഒരു പുള്ളി ഒരു വലിയ കൺട്രാക്ക് ആണ്. കൺട്രാക്ക് പണി കഴിഞ്ഞ് കിട്ടുന്ന സമയം കൊണ്ട് ചാനലുകളിൽ പ്രതികരണ തൊഴിൽ ചെയ്തും ദ്രവ്യം ഉണ്ടാക്കുന്നുണ്ട്.

ഒരു പ്രത്യേക തരം ജാതിക്കൃഷിയിൽ സ്പഷ്യലൈസേഷൻ ഉള്ള വ്യക്തിയാണ് ടിയാൾ. അങ്ങേ വടക്കൂന്ന് , ചൂട്ടുകറ്റ ഹള്ളിയിൽ നിന്ന് ഇങ്ങേ തെക്ക് നോക്കി വന്ന് കുടി യിരിക്കുകയാണ് ടിയാൾ . കൂടാതെ ഒരു ഫെയ്സ്ബുക്ക് കരിമ്പുലി ആണത്രേ!

സവർണ്ണ മുതലാളിമാർ കൊണ്ട് നടക്കുന്ന ചാനലുകളിലെ സവർണ്ണ ആങ്കർമാർക്ക് വേണ്ടി പ്രതികരണ തൊഴിൽ ചെയ്താണ് പ്രശസ്തമായത്. ചാനലിൽ ആയാലും FB യിൽ ആയാലും പ്രതികരിക്കുവാൻ മൂല ഭാഷ നിർബന്ധാ. അതായത് മൂല ഭാഷയിലേ സംസാരിക്കൂ ! ചൂട്ടുകറ്റ കത്തിക്കലാണ് മെയിൻ ഹോബി. ടിയാളുടെ FB Post കളിൽ ഏറ്റവും കൂടുതലായി ഉള്ള വാക്കും അത് തന്യാ !

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ നാമധാരിയായ ആരെങ്കിലും എതിർ അഭിപ്രായം പറഞ്ഞാൽ ടിയാൾ ചൂട്ട് കറ്റയുമായി വരും. ടിയാളുടെ കുട്ടിക്കാലത്ത് നാട്ടിൽ സ്ഥിരമായി കറ്റ മെതിക്കാൻ ചെല്ലാറുള്ള സാൻവിച്ച് മുരളി ചൂട്ടുകറ്റയിലും കിണ്ടിയിലും കൈവിഷം കൊടുത്തതാത്രേ! എന്ന് നാട്ടുകാർ പറഞ്ഞ് നടക്കുന്നു.

ടിയാൾ ഉപയോഗിക്കുന്ന മൂലഭാഷ കേൾക്കണമെങ്കിൽ ടിയാളുടെ FB post കൾ കാണണം.
ഉദാ:എതിരഭിപ്രായം പറയുന്നവർക്കെതിരെ ടിയാൾ നൽകുന്ന മറുപടി കമൻ്റ് ഇങ്ങനെ: "ഷേവിങ്ങ് സെറ്റിലെ മൈ*

NB: ടിയാളുടെ മൂല ഭാഷ ഒട്ടുംതന്നെ *ധന്യ മല്ലാന്ന് മാത്രമല്ല കൊടും വന്യമാണ്.
- ചേരൻ ചെങ്കുട്ടുവൻ -

**തുരുമ്പ് തേടികൾ**എംടി, തമ്പി,അടൂർ, തുടങ്ങിയവരുടെ സർഗ്ഗസൃഷ്ടികളിൽ നായർ സമുദായത്തിലെ കഥാപാത്രങ്ങൾ കടന്നുവന്നിരുന്നുവെന്ന...
10/08/2025

**തുരുമ്പ് തേടികൾ**

എംടി, തമ്പി,അടൂർ, തുടങ്ങിയവരുടെ സർഗ്ഗസൃഷ്ടികളിൽ നായർ സമുദായത്തിലെ കഥാപാത്രങ്ങൾ കടന്നുവന്നിരുന്നുവെന്ന് ചില പിൻനോക്കി പ്രയാണക്കാരുടെ വിമർശനം. അവ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കുഴിത്തുരുമ്പ് അന്വേഷിച്ചു നടക്കുന്ന ഈ വക്ര ചിന്തകർ പറയുന്നു.

അന്യൻ വിയർപ്പൊഴുക്കി അധ്വാനിച്ചു കരം കെട്ടിയ പണത്തിൻ്റെ പങ്കിൽ നിന്നും പഠിപ്പും, ഹോസ്റ്റൽ താമസവും, പരിശീലനവും, പോക്കറ്റ് മണിയും, ഭക്ഷണവും, തൊഴിലും സംഘടിപ്പിച്ച മനോൻമണികളാണ് ഇക്കൂട്ടർ.

ഒരു കലാകാരനും തൻ്റെ നിഴലിൽ നിന്ന് ഓടിയൊളിക്കാൻ കഴിയില്ലെന്നിരിക്കെ അടൂരാദി വാസുദേവൻ നായന്മാർ പിന്നെ ആരുടെ കഥ പറയും? നിങ്ങളുടെ കഥ ഭാവനയിൽ പറഞ്ഞാൽ മതിയോ? ഭാവന കവിക്ക് ചേരും കഥാകാരന് യോജ്യമല്ല.

അല്ലേ, ഒന്ന് ചോയിച്ചോട്ടേ, ..ങ്ങടെ കഥ ..ങ്ങക്കും എഴുതാലോ??

- അഭിജിത് കാളിദാസൻ -

**മാർ ജോസഫ്  പ്ലാംപാനി പിതാവ് പറഞ്ഞതിലും കാര്യം ഇല്ലാതില്ല. **കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ല; യുവാക...
26/07/2025

**മാർ ജോസഫ് പ്ലാംപാനി പിതാവ് പറഞ്ഞതിലും കാര്യം ഇല്ലാതില്ല. **
കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ല; യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിക്കണം; 18 വയസിന് ശേഷം പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല; അതിനെ ദോഷമായി ആരും കാണേണ്ട കാര്യമില്ല; സമുദായത്തിനുള്ളില്‍ നിരവധി ആളുകള്‍ വിവാഹം കഴിക്കാതെ തുടരുന്നത് പ്രതിസന്ധി: ബിഷപ്പ് പാംപ്ലാനി.
ഇതര മുന്നാക്ക സമുദായങ്ങളും ഇത് ചിന്തിക്കണം.

കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ല

 #അടിമവ്യാപാരികൾ !!!16 -ാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ കൊച്ചിയിലെത്തിച്ച ആഫിക്കൻ വംശജരായ അടിമകളോട് പറങ്കികൾ കാണിച്ച കൊടും...
25/07/2025

#അടിമവ്യാപാരികൾ !!!

16 -ാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ കൊച്ചിയിലെത്തിച്ച ആഫിക്കൻ വംശജരായ അടിമകളോട് പറങ്കികൾ കാണിച്ച കൊടുംക്രൂരതകൾ മിത്തായും യാഥാർത്ഥ്യമായുമൊക്കെ നാമേറെ കേട്ടിട്ടുണ്ടല്ലോ. വെറും ഐതിഹ്യങ്ങളല്ലാ അവയൊക്കെ ചരിത്രസത്യമാണുതാനും.
മട്ടാഞ്ചേരിയ്ക്കടുത്ത് മങ്ങാട്ടുമുക്കിലും മുളംത്തുരുത്തിയിലും തൃപ്രയാറിനടുത്ത് എടമുട്ടത്തുമൊക്കെയുള്ള കാപ്പിരിത്തറകളിൽ പൂജിയ്ക്കപ്പെട്ട
"കാപ്പിരി മുത്തപ്പൻ "മാർക്ക് നമ്മളിൽ ചിലരെങ്കിലും വഴിപാടായി ബീഡിയും സിഗരറ്റും മദ്യവുമൊക്കെ നൽകിയിട്ടുമുണ്ടാകും.
ഫോർട്ടു കൊച്ചിയിലെ "കാപ്പിരിമതിലു"കളിൽ അടിമകളെ ജീവനോടെയും അല്ലാതെയും അടക്കം ചെയ്ത് കൊച്ചി വിട്ട പോർട്ടുഗീസുകാരോളം ക്രൂരത ഡച്ചുകാരോ കൊച്ചിക്കാരോ ഒരിക്കലും ചെയ്തിട്ടില്ല !
ആ ശാപം തന്റെ നാടിനും നാട്ടാർക്കും ഉണ്ടാകരുതേ എന്നു വിചാരിച്ചായിരിക്കുമോ ഡച്ചുകാർ കൊച്ചിയിൽ വരുത്തിയ ആഫ്രിക്കൻ അടിമകളുടെ കുഞ്ഞുങ്ങളായ കാപ്പിരിക്കുട്ടികളെ ശക്തൻതമ്പുരാൻ വാങ്ങിയത് ?
ചങ്ങരംകൊതകൈമൾ ( #സംഗ്രാമക്രോധക്കൈമൾ) വിലകൊടുത്ത് മൂന്ന് കാപ്പിരിക്കുട്ടികളെ "ഒന്നുക്കു നൂറ്റിഅയ്മ്പതു രൂപാ"വീതം നൽകി വാങ്ങിയത് !
"കാപ്പിരിഭ്രാന്ത് "മൂത്ത ശക്തൻതമ്പുരാൻ പിന്നെയും ഒട്ടേറെ കാപ്പിരിക്കുട്ടികളെ വാങ്ങി. അവരെയൊക്കെ ലാളിച്ചു വളർത്തുക മാത്രമല്ലാ, അവർ കൗമാരത്തിൽ എത്തിയപ്പോൾ കൊ.വ 970 ധനുമാസം
'മൻഗോമറി" എന്ന ഡച്ച് ഉദ്യോഗസ്ഥനിൽ നിന്നും നാലുകുതിരകളെ വാങ്ങി അവരെ കുതിരസവാരി അഭ്യസിപ്പിച്ചു . പറയാൻ പോലും ഒരു പേരില്ലാതിരുന്ന ആഫ്രിക്കൻ അടിമകൾക്ക് അറബികൾ നൽകിയ ''കാഫിർ " എന്ന വിശേഷണത്തിൽ നിന്നാണ് "കാപ്പിരി " എന്ന വാക്കുണ്ടായതെന്ന് പറയാറുണ്ടല്ലോ !
പക്ഷേ, തങ്ങളുടെ ചില അടിമകളോടു സ്നേഹം തോന്നുന്ന ഉടമകൾ അവർക്ക് നല്ല പേരും നൽകാറുണ്ട് .
കാതിരുമക്കാര് ( ഖാദിർ മക്കാർ) എന്ന മുസ്ലീം വ്യാപാരി കൊ.വ 976- തുലാം 25-ന് തന്റെ "നസിബ" എന്നുപേരുള്ള കാപ്പിരിക്കുട്ടിയെ ശക്തൻ തമ്പുരാന് തിരുമുൽക്കാഴ്ചവെച്ചതായി ഒരു പെരുമ്പടപ്പ് രേഖയുണ്ട് !

മുസ്ക്കത്ത മുഹമ്മതുമുനിഅലി (മുസ്താക്ക് മുഹമ്മദുമുനീർ അലി)എന്നൊരാളിൽ നിന്ന് " സാല " എന്ന കാപ്പിരിക്കുട്ടിയെ
പെരുമ്പടപ്പിൽ ഗംഗാധരരാമവർമ്മ തിരുക്കോവിൽ അധികാരികൾ വാങ്ങിയത് മറ്റൊരു രേഖ !

കൊ.വ 974 മകരത്തിൽ അബ്രാം ഏലിയ (എബ്രഹാം ഏലിയാസ് ) എന്ന ബസ്രാക്കാരനിൽ നിന്നും
" ജൂവാൻ" ,
"പ്രസിസ്ക്ക ",
"നൂബി ",
"ഇമ്പാറഖൻ ",
"മത്തുവാൻ ",
"നസീഫ്",
"സങ്കൂരി ",
"വാറുംസ",... എന്നീ പേരുകളുള്ള 8 കാപ്പിരിക്കുട്ടികളെ കൊച്ചി സർക്കാർ വിലയ്ക്കു വാങ്ങി.

കൊ.വ 971 തുലാത്തിൽ
ശാലം ശാദിയ ലെവി എന്നൊരു വ്യാപാരി "ശുബാലി " എന്നൊരു കാപ്പിരിയേയും , ഫിലിപ്പ് എന്ന വ്യാപാരി "സ്ക്രീപ്പ് " എന്നൊരു കാപ്പിരിയേയും പെരുമ്പടപ്പു സ്വരൂപത്തിലേക്ക് "പണ്ടാരവകയ്ക്കു പെറും അർത്ഥവും പറ്റി" വിറ്റതായും പറയുന്നു.

ഇവർക്കൊക്കെ പിന്നീടെന്ത് സംഭവിച്ചുവെന്നുമാത്രം ചരിത്രത്തിൽനിന്ന് ഉത്തരം കിട്ടുന്നില്ല.
ക്രഡിറ്റ് : FB

ഈഴവർക്ക് ആരേയും എന്തും പറയാമെന്ന അവസ്ഥ ശരിയല്ല.ഈ പറഞ്ഞത് സുകുമാരൻ നായർ ആയിരുന്നുവെങ്കിൽ സൈബർ ദളിത് /ഒബിസി /മുസ്ലീം സംവരണ...
19/07/2025

ഈഴവർക്ക് ആരേയും എന്തും പറയാമെന്ന അവസ്ഥ ശരിയല്ല.
ഈ പറഞ്ഞത് സുകുമാരൻ നായർ ആയിരുന്നുവെങ്കിൽ സൈബർ ദളിത് /ഒബിസി /മുസ്ലീം സംവരണവാദികളുടെ വെട്ടിക്കിളി ആക്രമണം ഉണ്ടാകുമായിരുന്നു.
NB: നായർ സമുദായത്തേയും സ്ത്രീകളേയും പരസ്യമായി പൊതുവേദിയിൽ മൈക്ക് കെട്ടിവെച്ച് അധിക്ഷേപിച്ച് സംസാരിച്ച ഈഴവ നേതാക്കന്മാർ ആയ v ജോഷി , PT മന്മഥൻ എന്നിവർക്കെതിരെയുള്ള പരാതികളിൽ കേസ് എടുക്കാൻ പോലിസ് മടിക്കുന്നു.

*കൈതമുക്ക് പരമേശ്വരൻ പിള്ള *നവോത്ഥാനത്തിൻ്റെ കൈയ്യൊപ്പ്.ശ്രീഅയ്യങ്കാളി സ്ഥാപിച്ച പഞ്ചമി സ്കൂളിൽ അദ്ധ്യാപകനാകാൻ ആരും വന്ന...
17/07/2025

*കൈതമുക്ക് പരമേശ്വരൻ പിള്ള *
നവോത്ഥാനത്തിൻ്റെ കൈയ്യൊപ്പ്.
ശ്രീഅയ്യങ്കാളി സ്ഥാപിച്ച പഞ്ചമി സ്കൂളിൽ അദ്ധ്യാപകനാകാൻ ആരും വന്നില്ല . അധസ്ഥിതരെ പഠിപ്പിക്കാൻ വരില്ലെന്നായിരുന്നു നിലപാട് .നായർ , ക്രിസ്ത്യൻ, ബ്രാഹ്മണർ എന്നിവരായിരുന്നു അക്കാലത്തെ അധ്യാപകർ. ഈ അവസരത്തിലാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രീ കൈതമുക്ക് പരമേശ്വരൻ പിള്ള മുന്നോട്ട് വന്നത്.

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when People for Social Justice posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to People for Social Justice:

Share