Sevabharathi തിരുമിറ്റക്കോട്.

Call Directions Website

Sevabharathi തിരുമിറ്റക്കോട്. സേവാഹി പരമോ ധര്‍മ്മഃ

അനാഥമായി പോകുന്ന കരങ്ങൾക്ക് സഹായവുയെന്നതത്രേ ജീവിത ധർമ്മം !ശതഹസ്ത സമാഹാരസഹസ്ര ഹസ്‌ത സംകിര:
02/11/2026

അനാഥമായി പോകുന്ന കരങ്ങൾക്ക് സഹായവുയെന്നതത്രേ ജീവിത ധർമ്മം !

ശതഹസ്ത സമാഹാര
സഹസ്ര ഹസ്‌ത സംകിര:

31/10/2026

കാടുപിടിച്ചു കിടന്നിരിക്കുന്ന നെല്ലിക്കാട്ടിരി തൃക്കരങ്ങാട്ടു ശിവക്ഷേത്ര കുളം പരിസരം സേവാഭാരതി തിരുമിറ്റക്കോട്-നെല്ലിക്കാട്ടിരി സ്ഥാനീയ സമിതി പ്രവർത്തകർ ശുചികരണ പ്രവർത്തനം നടത്തി.

തുടർന്ന്, നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന മദ്യം -മയക്കുമരുന്നു മാരക ലഹരി വിപത്തിൽ നിന്നും നമ്മുടെ കൊച്ചു ഗ്രാമത്തെ രക്ഷിക്കുന്നതിനു വേണ്ടി, നമ്മുടെ യുവതയെ നേരായ വഴിയിലൂടെ തിരിച്ചുവിടാൻ, യൂണിറ്റ് സെക്രട്ടറി അഡ്വക്കേറ്റ് ഫൽഗുനൻ ന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു . 🙏🏽🙏🏽🙏🏽

21/10/2026

വിജയദശമി ദിനത്തിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ സ്വരലയ കർണാടക സംഗീത പഠന കേന്ദ്രം ആരംഭിച്ചു. സംഗീതാ അധ്യാപകനായി കിരൺ ബാലഗോപാൽ നേതൃത്വം വഹിക്കും. സെക്രട്ടറി ശ്രീ രാജേഷ് ചന്ദ്രൻ വൈസ് പ്രസിഡണ്ട് മോഹനൻ നരിക്കുഴിയിൽ ബസ്‌തി പ്രമുഖ് ശ്രീ കെ. ഉണ്ണികൃഷ്ണൻ ബിജു അകിലാണം, രേവതി രതീഷ്, രേഷ്മ രാജേഷ് എന്നിവർ നേതൃത്വം നൽകി.

YUVA | Youth United for Voluntary Action വാക്കുകളിൽ ഒതുങ്ങാതെ, പ്രവൃത്തിയിലൂടെ മാറ്റങ്ങൾ കാണിച്ചുതരാൻ ആഗ്രഹിക്കുന്ന യൂത്...
15/10/2026

YUVA | Youth United for Voluntary Action

വാക്കുകളിൽ ഒതുങ്ങാതെ, പ്രവൃത്തിയിലൂടെ മാറ്റങ്ങൾ കാണിച്ചുതരാൻ ആഗ്രഹിക്കുന്ന യൂത്തിന് വേണ്ടി ഒരു കിടിലൻ കമ്മ്യൂണിറ്റി വരുന്നു! Meet

നമ്മുടെ ഒരൊറ്റ ഫോക്കസ്:
🔥 Young. United. Serving.

വളണ്ടിയറിങ് കൊണ്ടും സ്വന്തം ഐഡിയാസ് കൊണ്ടും മാറ്റങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ റെഡിയാണെങ്കിൽ, This is your gang! നമ്മുടെ Instagram പേജ് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ.
➡️ Follow the movement on Instagram: https://www.instagram.com/joinyuva/

🌿 മണ്ണിനെയും വിത്തിനെയും നെഞ്ചോട് ചേർത്ത കർഷകമനീഷിക്ക് ആദരാഞ്ജലികൾ 🌿ഒരു മനുഷ്യൻ മണ്ണിനെ സ്നേഹിക്കുമ്പോൾ, ആ സ്നേഹം തലമുറക...
14/10/2026

🌿 മണ്ണിനെയും വിത്തിനെയും നെഞ്ചോട് ചേർത്ത കർഷകമനീഷിക്ക് ആദരാഞ്ജലികൾ 🌿

ഒരു മനുഷ്യൻ മണ്ണിനെ സ്നേഹിക്കുമ്പോൾ, ആ സ്നേഹം തലമുറകളുടെ നിലനിൽപ്പായി മാറുമെന്ന് ജീവിതംകൊണ്ട് തെളിയിച്ച മഹത്‌വ്യക്തിത്വമായിരുന്നു ചെറുവയൽ രാമൻ.

പരമ്പരാഗത നെൽവിത്തുകളുടെ അമൂല്യശേഖരത്തെ സ്വന്തം ജീവനെപ്പോലെ കാത്തുസൂക്ഷിച്ച അദ്ദേഹം കേവലം ഒരു കർഷകൻ മാത്രമായിരുന്നില്ല; നമ്മുടെ കാർഷിക പൈതൃകത്തിന്റെ കാവൽക്കാരനും പ്രകൃതിയുടെ യഥാർഥ സ്നേഹിതനുമായിരുന്നു.

ലാഭത്തിനും ആധുനികതയുടെ അതിവേഗത്തിനും പിന്നാലെ ലോകം പായുമ്പോൾ, മണ്ണിന്റെ മണമറിഞ്ഞും വിത്തുകളുടെ മൂല്യമറിഞ്ഞും ലളിതമായ ജീവിതത്തിലൂടെ വലിയൊരു സന്ദേശം പകർന്നുനൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.

നമ്മുടെ പൂർവികർ കൈമാറിയ കാർഷിക അറിവും നാടൻ നെൽവിത്തുകളുടെ വൈവിധ്യവും വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.

മണ്ണിൽ വിതച്ച വിത്തുകൾ മുളച്ചുപൊന്തുമ്പോൾ, ആ മഹാമനുഷ്യന്റെ ഓർമകളും നമ്മോടൊപ്പം വളരും.

ശരീരം മണ്ണോട് ചേരുമ്പോഴും, അദ്ദേഹം കാത്തുസൂക്ഷിച്ച വിത്തുകളിലൂടെ ആ ജീവിതം കാലങ്ങളോളം സംസാരിച്ചുകൊണ്ടിരിക്കും.

പ്രകൃതിയെ സ്നേഹിച്ച, മണ്ണിനെ അറിഞ്ഞ, പൈതൃകത്തെ നെഞ്ചേറ്റിയ ആ മഹത്‌വ്യക്തിത്വത്തിന് ഹൃദയത്തിന്റെ ഭാഷയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏🌾

പ്രണാമം ആദരണീയ ചെറുവയൽ രാമൻ…
താങ്കൾ കാത്തുവെച്ച വിത്തുകൾക്കൊപ്പം താങ്കളുടെ ഓർമകളും ഈ മണ്ണിൽ എന്നും ജീവിക്കും. 🌿

#ആദരാഞ്ജലികൾ #ചെറുവയൽരാമൻ #കാർഷികപൈതൃകം #നാടൻവിത്തുകൾ #കർഷകൻ #മണ്ണിന്റെമണം #പ്രകൃതിസ്നേഹം

🌸 International Day of the Girl Child 🌸"അവർ സ്വപ്നം കാണട്ടെ,ആ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കട്ടെ…അറിവും ആത്മവിശ്വാസവും ...
11/10/2026

🌸 International Day of the Girl Child 🌸
"അവർ സ്വപ്നം കാണട്ടെ,
ആ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കട്ടെ…
അറിവും ആത്മവിശ്വാസവും കൈമുതലാക്കി
അവർ നാളെയുടെ ലോകത്തെ നയിക്കട്ടെ!" ❤️











Sevabharathi Thirumittacode

ഒക്ടോബർ 10ലോക പാലിയേറ്റീവ് ദിനം          #നന്മയുടെകരുതൽ #സ്നേഹസ്പർശം #കാരുണ്യദിനം
10/10/2026

ഒക്ടോബർ 10

ലോക പാലിയേറ്റീവ് ദിനം









#നന്മയുടെകരുതൽ
#സ്നേഹസ്പർശം
#കാരുണ്യദിനം

മനസ്സിന്റെ മുറിവുകൾക്കും സ്നേഹത്തിന്റെ കരുതൽ വേണം…മൗനത്തിനു പിന്നിലെ വേദനകൾ തിരിച്ചറിയാം…വിധിക്കാതെ കേൾക്കാം, അകറ്റിനിർത...
10/10/2026

മനസ്സിന്റെ മുറിവുകൾക്കും സ്നേഹത്തിന്റെ കരുതൽ വേണം…
മൗനത്തിനു പിന്നിലെ വേദനകൾ തിരിച്ചറിയാം…
വിധിക്കാതെ കേൾക്കാം, അകറ്റിനിർത്താതെ ചേർത്തുപിടിക്കാം…
മാനസികാരോഗ്യത്തിന് കരുതലിന്റെ കൈത്താങ്ങാകാം…” 💚

💌 ലോക തപാൽ ദിനാശംസകൾ 📮❤️ അക്ഷരങ്ങളിൽ സ്നേഹം നിറച്ച്,കത്തുകളിൽ ഹൃദയം പൊതിഞ്ഞ്,അകലങ്ങളെ അടുപ്പങ്ങളാക്കി,ഓർമ്മകളെ മധുരമാക്ക...
09/10/2026

💌 ലോക തപാൽ ദിനാശംസകൾ 📮

❤️ അക്ഷരങ്ങളിൽ സ്നേഹം നിറച്ച്,
കത്തുകളിൽ ഹൃദയം പൊതിഞ്ഞ്,
അകലങ്ങളെ അടുപ്പങ്ങളാക്കി,
ഓർമ്മകളെ മധുരമാക്കി മാറ്റിയ
സ്നേഹത്തിന്റെ സന്ദേശവാഹകരാണ് തപാൽ സേവനം.

📮 വിരൽത്തുമ്പിലെ സന്ദേശങ്ങൾക്കപ്പുറം,
മനസ്സിൽ തൊടുന്ന കത്തുകളുടെ നനുത്ത ഓർമ്മകൾ ഇന്നും മായുന്നില്ല…

കാലം മാറിയാലും, അക്ഷരങ്ങളിലൂടെ ഒഴുകിയെത്തുന്ന സ്നേഹത്തിന് മരണമില്ല! 💌

🌹 എല്ലാവർക്കും ഹൃദയം നിറഞ്ഞ ലോക തപാൽ ദിനാശംസകൾ! 🌹
💌📮





07/10/2026

Address

Kurukshetra, Kurukshetra Corner, Karukaputhur, Chazhiyattiri Po
Koottanad
679535

Alerts

Be the first to know and let us send you an email when Sevabharathi തിരുമിറ്റക്കോട്. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby non profit organizations