05/04/2026
ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും അവകാശവുംമാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നതും വോട്ട് ചെയ്യുന്നതും
18 വയസ്സ് പൂർത്തീകരിച്ച ആദ്യ ഇലക്ഷൻ മുതൽ ഇന്നുവരെ എൻ്റെ സമ്മതി ദാനഅവകാശം കൃത്യമായി വിനിയോഗിച്ചിട്ടുണ്ട് ഇത്തവണയും ഇന്ന് ഏപ്രിൽ 5 ന് ഈസ്റ്റർ ദിനത്തിൽ ഞാൻ അത് നിറവേറ്റി.
പാലക്കാട് കാണിക്കമാതാ സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിയിൽ ഒരുക്കിയ ബൂത്തിൽ പോസ്റ്റൽ ബാലറ്റ് ബാലറ്റ് ലൂടെ ഞാൻ എൻ്റെ അവകാശം വിനിയോഗിച്ചു
2004 ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിനു ശേഷം ആകെ ഒരു തെരഞ്ഞെടുപ്പിൽ മാത്രമാണ് എനിക്ക് പോളിംഗ് ബൂത്തിൽ പോയി വോട്ട് ചെയ്യാനായി സാധിച്ചിട്ടുള്ളത് അത് എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ജയകൃഷ്ണൻ സ്ഥാനാർത്ഥിയായി മത്സരിച്ച ഉപതെരഞ്ഞെടുപ്പിൽ ആയിരുന്നു ബാക്കി എല്ലാ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുവാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് ഇത്തവണയും പട്ടാമ്പി നിയമസഭാ മണ്ഡലത്തിലെ ഏതെങ്കിലും ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫീസർ ആയി ഞാൻ ഉണ്ടാകും എൻ്റെ പതിനാറാമത്തെ തെരഞ്ഞെടുപ്പ് ജോലിയാണിത്