Sameeksha UK

Sameeksha UK Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sameeksha UK, Nonprofit Organization, Manchester.

Sameeksha, is UK’s top Malayalee progressive cultural organisation, a home away from home, a meeting of open, like-minded people who work for the betterment of humanity without discrimination on the basis of religion, caste, creed

ഇന്ത്യയെ രക്ഷിക്കാൻ പൊരുതുന്ന യുവതക്ക് ...ഇന്ത്യയെ രക്ഷിക്കാനുള്ള മഹാസമരത്തിന് സമീക്ഷ UK യുടെ ഐക്യദാർഢ്യം ..ഇന്ത്യയെ രക്...
10/10/2026

ഇന്ത്യയെ രക്ഷിക്കാൻ പൊരുതുന്ന യുവതക്ക് ...ഇന്ത്യയെ രക്ഷിക്കാനുള്ള മഹാസമരത്തിന് സമീക്ഷ UK യുടെ ഐക്യദാർഢ്യം ..

ഇന്ത്യയെ രക്ഷിക്കാനുള്ള മഹാസമരമാണ് ഡൽഹിയിൽ നടക്കുന്നത്.ഡൽഹി ജന്തർ മന്ദറിലെ സമാധാനപരമായ പ്രതിഷേധങ്ങൾക്കു നേരെ ഭരണകൂടം അഴിച്ചുവിട്ട അടിച്ചമർത്തലിൽ ശക്തമായി പ്രതിഷേധിക്കുന്നു! അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട സിപിഐ(എം) നേതാക്കൾക്കും യുവജന-വിദ്യാർത്ഥി പ്രക്ഷോഭകർക്കും സമീക്ഷ യു.കെ. പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
ജനാധിപത്യപരമായ അവകാശങ്ങൾക്കു വേണ്ടിയും നീതിക്കുവേണ്ടിയും ശബ്ദമുയർത്തുന്ന യുവാക്കളുടെയും ജനനേതാക്കളുടെയും പോരാട്ടം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനുള്ളതാണ്. ഭരണകൂട ഭീകരത കൊണ്ടും അനാവശ്യ അറസ്റ്റുകൾ കൊണ്ടും ജനകീയ ശബ്ദങ്ങളെ അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണ്.

സമര സഖാക്കൾക്ക് അഭിവാദ്യങ്ങൾ ..

10/10/2026

സമീക്ഷ യുകെ യുടെ നാലാമത് ഓൾ യുകെ വടംവലി മത്സരത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രിയും ആയ ശ്രീ വി ൻ വാസവൻ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കുന്നു
www.sameekshauk.org
[email protected]
https://www.instagram.com/sameeksha__uk/
https://www.youtube.com/sameeksha UK

സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം കായിക മാമാങ്കത്തോടൊപ്പം വിവിധ കലാ പരിപാടികൾക്കും വേദി ഒരുങ്ങും . സമീക്ഷ യു...
09/10/2026

സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം കായിക മാമാങ്കത്തോടൊപ്പം വിവിധ കലാ പരിപാടികൾക്കും വേദി ഒരുങ്ങും .


സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും.വനിതകളുടെ മത്സരത്തിനും സമീക്ഷ തുടക്കം കുറിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ വർഷത്തെ ടൂർണ്ണമെന്റിനുണ്ട് . ഈ കായിക മാമാങ്കത്തിന്റെ മാറ്റുകൂട്ടാൻ വിവിധ കലാ പരിപാടികളും വേദിയിൽ അരങ്ങേറും . ഇതിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു . പരിപാടി ആസ്വദിക്കാൻ എത്തുന്നവർക്ക് കേരം റെസ്റ്റോറന്റ് ഒരുക്കുന്ന സ്വാദിഷ്ടമായ കേരളീയ ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും . കായിക പ്രേമികളെ ഹരം കൊള്ളിക്കുന്ന വാശിയേറിയ വടം വലി മത്സരവും മനസ്സിനു ആനന്ദം നൽകുന്ന കലാ പ്രകടനവും നാടൻ ഭക്ഷണ ശാലയും ഒക്കെ ചേർന്ന് ഗൃഹാതുരത്വം നിറയുന്ന ഒരു വേദിയാകും ബർമിംഗ്ഹാമിൽ നിങ്ങൾക്കായി ഒരുങ്ങുക. യുകെ മലയാളികളെ കുടുംബസമേതം ഈ വേദിയിലേക്ക് സമീക്ഷ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .

വടം വലി ഒരു മത്സരം മാത്രമല്ല ഒരുമയുടെയും കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകം കൂടി ആണ്. വനിതകളുടെ പങ്കാളിത്തത്തോടെ ഈ വേദിയിൽ കരുത്തിന്റെ ആത്മവിശ്വാസത്തിന്റെ ഒരുമയുടെയും ഈ കായിക മാമാങ്കം അവരിലൂടെ ആഘോഷിക്കപ്പെടും .uk യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ ടീമുകൾ മത്സരത്തിന്റെ ഭാഗമാകും . ആവേശകരമായ മത്സരങ്ങൾക്കും മനോഹരമായ ഓർമകൾക്കും ഈ വേദി ഒക്ടോബർ 18 നു സാക്ഷിയാകും .

ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും. ഈ സമ്മാനങ്ങൾക്കു പുറമെ Fair play അവാർഡ് 104 പൗണ്ട്, Upcoming Team അവാർഡ് 104 പൗണ്ട്, വ്യക്തിഗത മികവിനള്ള അംഗീകാരമായി Best puller, Best Front, Best Back എന്നീ മേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും.

വനിതകളുടെ മത്സരം സമീക്ഷ യുകെ ആദ്യമായി നടത്തുന്നതിനാൽ രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. വിജയികൾക്കായി £501, £201, £101, £101 എന്നിങ്ങനെ ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും ഒരുക്കിയിട്ടുണ്ട്.

Life Line Protect Mortgage & Insurance ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

ടീമുകളുടെ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു . ഇനിയും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണം എന്ന് ഭാരവാഹികൾ അറിയിച്ചു .
കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെന്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു. റജിസ്ട്രേഷനും കൂടുതല്‍ വിവവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം കോർഡിനേറ്റർമാരായ ഷാജു സി ബേബി (07856493330), ദീപ്‌തി ലൈജു (07810229426), അൽ യാസിർ സാദിഖ് (07774476565) എന്നിവരുമായി ബന്ധപെടുക.

ആദരാഞ്ജലികൾ 🙏പരിന്ദ, ക്രാന്തിവീർ, അബ് തക് ഛപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ നടനായിരുന്നു...
08/10/2026

ആദരാഞ്ജലികൾ 🙏

പരിന്ദ, ക്രാന്തിവീർ, അബ് തക് ഛപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ നടനായിരുന്നു നാന പടേക്കർ. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 2013-ൽ പത്മശ്രീയും അദ്ദേഹത്തെ തേടിയെത്തി. മഹാരാഷ്ട്രയിലെ വരൾച്ച ബാധിച്ച കർഷക കുടുംബങ്ങൾക്കായി നാം ഫൗണ്ടേഷനിലൂടെ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എന്നും ഓർമ്മിക്കപ്പെടും.

സമീക്ഷ യുകെയുടെ ആദരാഞ്ജലികൾ.


www.sameekshauk.org
[email protected]
www.instagram.com/sameeksha__uk

സഖാവ് പുഷ്പൻ രക്തസാക്ഷി ദിനം 🚩കൂത്തുപറമ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് രണ്ട് ...
28/09/2026

സഖാവ് പുഷ്പൻ രക്തസാക്ഷി ദിനം 🚩

കൂത്തുപറമ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് രണ്ട് വർഷം.

1994 നവംബർ 25ന് വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കൂത്തുപറമ്പിൽ നടന്ന സമരത്തിനു നേരെ പൊലീസ് നിറയൊഴിച്ചു. അഞ്ച് സഖാക്കൾ അന്ന് രക്തസാക്ഷികളായി. വെടിയേറ്റ് സുഷുമ്നാനാഡി തകർന്ന പുഷ്പൻ കഴുത്തിന് താഴെ തളർന്ന് കിടപ്പിലായി. 24ാം വയസ്സിൽ തുടങ്ങിയ ആ കിടപ്പ് മൂന്ന് പതിറ്റാണ്ട് നീണ്ടു.

ശരീരം തളർന്നിട്ടും മനസ്സ് തളർന്നില്ല. കിടക്കയിൽ നിന്ന് സഖാവ് പ്രസ്ഥാനത്തോടൊപ്പം ഉറച്ചുനിന്നു. വേദനയുടെ ഓരോ ദിവസവും പോരാട്ടത്തിന്റെ സാക്ഷ്യമായി. തലമുറകൾക്ക് സഖാവ് ആവേശമായി.

2024 സെപ്റ്റംബർ 28ന് സഖാവ് വിടവാങ്ങി. എങ്കിലും ആ ജീവിതം ഉയർത്തിയ മുദ്രാവാക്യം ഇന്നും മുഴങ്ങുന്നു. വിദ്യാഭ്യാസം കച്ചവടമല്ല, അവകാശമാണ്.

സഖാവ് പുഷ്പന്റെ ഓർമ്മകൾക്ക് മുന്നിൽ സമീക്ഷ യുകെയുടെ രക്താഭിവാദ്യങ്ങൾ.

ലാൽസലാം സഖാവേ 🚩


www.sameekshauk.org
[email protected]
www.instagram.com/sameeksha__uk

സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽസമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ ...
26/09/2026

സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ

സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖ ടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെ എവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 104 പൗണ്ടാണ് ലഭിക്കുക. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക് പുറമെ ട്രോഫികളും കൈമാറും. ഈ സമ്മാനങ്ങൾക്കു പുറമെ ഫെയർ പ്ലേയ് അവാർഡ് 104 പൗണ്ട്, Upcoming Team അവാർഡ് 104 പൗണ്ട്, വ്യക്തിഗത മികവിനള്ള അംഗീകാരമായി Best puller, Best Front, Best Back എന്നീ മേഖലയിൽ മികവ് തെളിയിക്കുന്നവർക്കും സമ്മാനങ്ങൾ ലഭിക്കും. Life Line Protect Mortgage & Insurance ആണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

കഴിഞ്ഞ മൂന്നു വർഷങ്ങളിലും സംഘാടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചു നിന്ന ടൂർണമെന്റ് ഈ വർഷവും മികച്ച അനുഭവമാക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായി സംഘാടകർ അറിയിച്ചു. വിപുലമായ സംഘാടക സമിതിയും വിവിധ കമ്മറ്റികളും രൂപികരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു. സമീക്ഷ UK നാഷണൽ കമ്മറ്റി അംഗം ശ്രീ അൽ യാസിർ സാദിഖ് ആണ് സ്വാഗത സംഘം ചെയർമാൻ, സമീക്ഷ UK നാഷണൽ പ്രസിഡന്റ് ശ്രീമതി രാജി ഷാജി സ്വാഗത സംഘം കൺവീനറും നാഷണൽ സെക്രട്ടറി ശ്രീ ജിജു സൈമൺ ജോയിന്റ് കൺവീനറും ആണ്. റജിസ്ട്രേഷനും കൂടുതല്‍ വിവവരങ്ങൾക്കും സമീക്ഷ യുകെ പ്രോഗ്രാം കോർഡിനേറ്റർമാരായ ഷാജു സി ബേബി (07856493330), ദീപ്‌തി ലൈജു (07810229426), അൽ യാസിർ സാദിഖ് (07774476565) എന്നിവരുമായി ബന്ധപെടുക. ഈ മത്സരം ഒരു വൻ വിജയമാക്കി തീർക്കുന്നതിന് ഏവരെയും ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിലേക്ക് ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു

നന്ദി,
സമീക്ഷ യുകെ

www.sameekshauk.org
[email protected]
https://www.instagram.com/sameeksha__uk/
https://www.youtube.com/sameeksha UK


ആദരാഞ്ജലികൾ 🙏കലയുടെ സൂര്യൻ അസ്തമിച്ചു.ഐഎസ്ആർഒ ശാസ്ത്രജ്ഞനായി തുടങ്ങി, 1977ൽ സൂര്യ ഫെസ്റ്റിവലിലൂടെ ലോകമെമ്പാടുമുള്ള കലാകാ...
23/09/2026

ആദരാഞ്ജലികൾ 🙏

കലയുടെ സൂര്യൻ അസ്തമിച്ചു.

ഐഎസ്ആർഒ ശാസ്ത്രജ്ഞനായി തുടങ്ങി, 1977ൽ സൂര്യ ഫെസ്റ്റിവലിലൂടെ ലോകമെമ്പാടുമുള്ള കലാകാരന്മാരെ കേരളത്തിലേക്ക് എത്തിച്ച സൂര്യ കൃഷ്ണമൂർത്തി ഇനി ഓർമ്മ. കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനും കേരളപ്രഭ പുരസ്കാര ജേതാവുമായ അദ്ദേഹത്തിന്റെ വിയോഗം മലയാളിയുടെ കലാ സാംസ്കാരിക ലോകത്തിന് തീരാനഷ്ടമാണ്.

സമീക്ഷ യുകെയുടെ ആദരാഞ്ജലികൾ.


www.sameekshauk.org
[email protected]
www.instagram.com/sameeksha__uk

സുഹൃത്തുക്കളെ,സമീക്ഷ യുകെയുടെ 4th ALL UK TUG OF WAR TOURNAMNET 2026 ഒക്ടോബർ 18 ഞായറാഴ്ച Birmingham-ലെ Tipton Sports Acad...
23/09/2026

സുഹൃത്തുക്കളെ,

സമീക്ഷ യുകെയുടെ 4th ALL UK TUG OF WAR TOURNAMNET 2026 ഒക്ടോബർ 18 ഞായറാഴ്ച Birmingham-ലെ Tipton Sports Academy-യിൽ നടക്കുകയാണ്. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളും കുടുംബങ്ങളും ഒത്തുചേരുന്ന ഈ ദിവസം സംഘടനയുടെ ഏറ്റവും വലിയ വാർഷിക പരിപാടിയാണ്.

ടൂർണമെന്റിനോട് അനുബന്ധിച്ച്, Life Protect Line – Mortgage & Insurance Services-ന്റെ സഹകരണത്തോടെ ഒരു Grand Raffle സംഘടിപ്പിക്കുന്ന വിവരം നിങ്ങളെ അറിയിക്കുന്നു.

ഒന്നാം സമ്മാനം : Mountain Bike
രണ്ടാം സമ്മാനം : Alexa Smart Display
മൂന്നാം സമ്മാനം : Smart Watch
നാലാം സമ്മാനം : Amazon Voucher
അഞ്ചാം സമ്മാനം : Smart Thermostat അല്ലെങ്കിൽ Smart Doorbell
ആറ് മുതൽ പത്ത് വരെ : കേരള സാരിയും മുണ്ടും

ടിക്കറ്റ് വില £5, ഒരു ടിക്കറ്റ് എടുക്കുമ്പോൾ അത് സമ്മാനത്തിനുള്ള അവസരം മാത്രമല്ല, ടൂർണമെന്റിന്റെ നടത്തിപ്പിനുള്ള പിന്തുണ കൂടിയാണ്.

എല്ലാ അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ടിക്കറ്റ് എടുത്ത് ഈ സംരംഭം വിജയിപ്പിക്കണം. സ്വന്തം പ്രദേശത്തെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ടിക്കറ്റ് എത്തിക്കാൻ ഓരോരുത്തരും മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Address

Manchester

Alerts

Be the first to know and let us send you an email when Sameeksha UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share