Pravasi Welfare Forum - PWF

Call Directions Website Contact the organization

Pravasi Welfare Forum - PWF പ്രവാസികളുടെ സഹായി..

04/11/2026

വിദ്യാർത്ഥിനിയുടെ പഠനസ്വപ്നങ്ങൾക്ക് കൈത്താങ്ങായി പ്രവാസി വെൽഫെയർ

ബർക്ക: സാമ്പത്തിക പ്രയാസങ്ങൾ കാരണം പഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്ന വിദ്യാർത്ഥിനിക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കൈത്താങ്ങുമായി പ്രവാസി വെൽഫെയർ.

കുടിശ്ശികയായിരുന്ന 1,200 റിയാലിലധികം സ്കൂൾ ഫീസ് അടച്ചുതീർക്കുന്നതിനായി അഭ്യുദയകാംക്ഷികളുടെയും സ്പോൺസർമാരുടെയും സഹായം സമാഹരിക്കുകയും കേന്ദ്ര-മേഖല പ്രവാസി വെൽഫെയറിന്റെ സഹകരണത്തോടെ തുക അടച്ചുനൽകുകയും ചെയ്തു.

വിദ്യാർത്ഥിനിയുടെ റീ-അഡ്മിഷനായി സ്കൂൾ മാനേജ്‌മെന്റുമായി നടത്തിയ ഇടപെടലുകളിൽ കേന്ദ്ര കമ്മിറ്റി അംഗം ഷമീർ കൊല്ലക്കാൻ നിർണായക പങ്കുവഹിച്ചു. ബർക്ക മേഖല പ്രസിഡന്റ് നദീർ ചേളന്നൂർ, ടീം വെൽഫെയർ കോർഡിനേറ്റർ അബ്ദുൽ റഹീം പാലേരി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സാമ്പത്തിക പ്രയാസങ്ങൾ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെ നടത്തിയ ഈ ഇടപെടൽ പ്രവാസി വെൽഫെയറിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി.

പ്രവാസി വെൽഫെയർ – ബർക്ക മേഖല
പ്രവാസി വെൽഫെയർ ഒമാൻ

നോർക്ക കെയർ പ്രീമിയം വർദ്ധനവ് പ്രവാസി സമൂഹത്തോടുള്ള കടുത്ത അനീതി.പ്രവാസി വെൽഫെയർ ഒമാൻ നാടിന്റെ നട്ടെല്ലായ പ്രവാസികളെ വീണ...
29/10/2026

നോർക്ക കെയർ പ്രീമിയം വർദ്ധനവ്
പ്രവാസി സമൂഹത്തോടുള്ള കടുത്ത അനീതി.

പ്രവാസി വെൽഫെയർ ഒമാൻ

നാടിന്റെ നട്ടെല്ലായ പ്രവാസികളെ വീണ്ടും പിഴിഞ്ഞൂറ്റുന്ന ക്രൂരമായ സമീപനമാണ് നോർക്ക കെയർ ഇൻഷുറൻസ് പോളിസി പ്രീമിയം വർദ്ധിപ്പിക്കുക വഴി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഏകദേശം ₹13,411 രൂപ നൽകി എടുത്ത നോർക്ക കെയർ ഇൻഷുറൻസ് റിന്യൂ ചെയ്യാൻ ഇപ്പോൾ വേണ്ടിവരുന്നത് ഏകദേശം മൂന്നിരട്ടിയോളം തുക!
ഏതു പ്രായക്കാർക്കും ഒറ്റ പ്രീമിയം എന്നത് അട്ടിമറിച്ച്, പ്രായത്തിനനുസരിച്ച് പ്രീമിയം കുത്തനെ കൂട്ടിയത് പ്രവാസികളോട് കാണിച്ച ശുദ്ധ വഞ്ചനയാണ്.
പാവപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകേണ്ട പ്രവാസി പെൻഷനും മാസങ്ങളായി മുടങ്ങിക്കിടക്കുന്നു.

രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച്, പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവാസികളുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന ഈ കൊള്ളക്കെതിരെ എല്ലാ പ്രവാസികളും ഒന്നടങ്കം ശബ്ദമുയർത്തിയേ മതിയാകൂ!

നോർക്ക കെയർ എന്ന പേരിൽ സാധാരണ പ്രവാസികൾക്ക് ചുരുങ്ങിയ പ്രീമിയത്തിൽ ആരോഗ്യ പരിരക്ഷ നൽകാൻ നടപ്പിലാക്കിയ ഇൻഷുറൻസ് പദ്ധതി അട്ടിമറിക്കുന്ന രീതിയിലുള്ള പുതിയ താരിഫ് പിൻവലിക്കുക

പഴയ പ്രിമിയം തുക പുന:സ്ഥാപിക്കുക

സർക്കാർ അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടുക

സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഇടപെടലാണോ ഈ പ്രിമിയം മാറ്റത്തിന് കാരണം എന്ന് പരിശോധിച്ചു നടപടി എടുക്കുക

പ്രവാസി വെൽഫെയർ ഒമാൻ

വെൽഫെയർ ന്യുസ്22.10.2026ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങവേ മസ്കറ്റിൽ വെച്ച് മരണപ്പെട്ട പാരിപ്പള്ളി സ്വദേശി ഫാരിഷ ബീവിയുടെ ...
23/10/2026

വെൽഫെയർ ന്യുസ്
22.10.2026

ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങവേ മസ്കറ്റിൽ വെച്ച് മരണപ്പെട്ട പാരിപ്പള്ളി സ്വദേശി ഫാരിഷ ബീവിയുടെ മയ്യിത്ത് നാട്ടിലേക്ക് അയച്ചു

ഉംറ കഴിഞ്ഞ് സൗദിയിൽ നിന്ന് ബസ്സ്‌ മാർഗം ഒമാൻ വഴി നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ഫാരിഷ ബീവി ഹൃദയഘാതം മൂലം മസ്കറ്റിൽ മരണപ്പെട്ടത്.

പ്രവാസി വെൽഫെയർ ഒമാൻ നേതൃത്വം അബ്ദുൽ കരീം, വനിതാ നേതാക്കളായ സുമയ്യ ഇഖ്ബാൽ, മുംതാസ് കരീം, റിസ്‌ല അഫ്സൽ, സൈനബ എന്നിവർ മയ്യിത്ത് പരിപാലന കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

ശേഷം കെ എം സി സി യുടെ നേതൃത്വത്തിൽ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്കയച്ചു.

കുടുംബത്തിന്റ വേദനയിൽ പങ്ക് ചേരുന്നതോടൊപ്പം ആദരാജ്ഞലികളും പ്രാർത്ഥനകളും അർപ്പിക്കുന്നു .

പ്രാർത്ഥനയോടെ
ടീം വെൽഫെയർ
പ്രവാസി വെൽഫെയർ ഒമാൻ

ഉംറ ചെയ്ത് മടങ്ങവേ ഹൃദയസ്തംഭനം അനുഭവപ്പെട്ട രോഗിക്ക് ആശ്വാസമായി പ്രവാസി വെൽഫെയർ ഒമാൻമസ്കറ്റ് : നാട്ടിൽ നിന്ന് ഉംറക്കായി ...
08/10/2026

ഉംറ ചെയ്ത് മടങ്ങവേ ഹൃദയസ്തംഭനം അനുഭവപ്പെട്ട രോഗിക്ക് ആശ്വാസമായി പ്രവാസി വെൽഫെയർ ഒമാൻ

മസ്കറ്റ് : നാട്ടിൽ നിന്ന് ഉംറക്കായി പുറപ്പെട്ട എറണാകുളം മുവാറ്റുപുഴ സ്വദേശി മെഹ് റൂബ് ബാബു വിനാണ് ഉംറ കഴിഞ്ഞ് മടങ്ങവേ വിമാനത്തിൽ വെച്ച് ഹൃദയ സ്തംഭനം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഫ്ലൈറ്റിൽ വെച്ച് അടിയന്തര സി പി ആർ നൽകി. വിമാനത്തിൽ ഉണ്ടായിരുന്ന ഒക്സിജൻ സപ്പോർട്ട് നൽകി. വിമാനം മസ്കറ്റ് എയർപോർട്ടിൽ എത്തിയപ്പോഴേക്കും വിമാനത്തിൽ ഉണ്ടായിരുന്ന അവസാന ഒക്സിജൻ സിലിണ്ടറും കഴിഞ്ഞിരുന്നു.
ഉടൻ തന്നെ മസ്കറ്റ് കിംസ് ഹോസ്പിറ്റലിൽ രോഗിയെ അഡ്മിറ്റ്‌ ചെയ്തു.
അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി ബദ്ർ സമ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു. വിദഗ്ദ പരിശോധനയിൽ കിഡ്നി സംബന്ധമായ തകരാറും കണ്ടെത്തി.ആവശ്യമായ തുടർ ചികിത്സ നൽകി.

വിമാന യാത്രക്കിടയിൽ രോഗിയെ സംബന്ധിക്കുന്ന ഏതൊരു മെഡിക്കൽ ആവശ്യങ്ങളും അതാത് വിമാന കമ്പനി ആണ് വഹിക്കേണ്ടത്. പക്ഷെ നാട്ടിൽ നിന്ന് ഉംറ ചാർട്ട് ചെയ്ത ഏജൻസി യാത്രാ പാക്കേജിൽ മെഡിക്കൽ ഇൻഷുറൻസ് കവറേജ് ഉൾപ്പെടുത്താതിരുന്നത് രോഗിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചു .
ഏതാണ്ട് 8000 ഒമാനി റിയാൽ ആണ് (20 ലക്ഷം ഇന്ത്യൻ രൂപ ) ആണ് ചികിത്സക്കും തുടർ യാത്രക്കും വേണ്ടി കണ്ടെത്തേണ്ടി വന്നത് .

പ്രവാസി വെൽഫെയർ ഒമാൻ നേതൃത്വവും പ്രവർത്തകരും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ആദ്യം മുതൽ തന്നെ രോഗിയുടെ പൂർണ്ണമായ ഉത്തരവാദിത്വം ഏറ്റെടുത്തു. രോഗിക്ക് അതാത് ഘട്ടങ്ങളിൽ ആവശ്യമായ ബ്ലഡ് പ്രവർത്തകർ നേരിട്ട് നൽകി. മറ്റൊരു രാജ്യത്ത് തികച്ചും ഒറ്റപ്പെട്ടു പോയ രോഗിക്ക് വേണ്ടി ഇത്രയും വലിയ തുക ഉടൻ കണ്ടെത്താൻ, പ്രവാസി വെൽഫെയർ നടത്തിയ അടിയന്തിര ഇടപെടൽ ബന്ധുക്കൾക്ക് വലിയ ആശ്വാസമായി മാറി.

എയർ ലൈൻ യാത്ര നടത്തുന്നവർ യാത്രക്ക് മുമ്പായി യാത്രയുമായി ബന്ധപ്പെട്ട ഇൻഷുറൻസ് കവറേജ് ഉറപ്പു വരുത്തണമെന്നും അതാത് ഏജൻസികൾ ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തരുതെന്നും ടീം വെൽഫെയർ കൺവീനർ സഫീർ നരിക്കുനി, ടീം വെൽഫെയർ ക്യാപ്റ്റൻ നൗഷാദ് പി കെ എന്നിവർ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു.

പ്രവാസി വെൽഫെയർ നേതാക്കളായ പി കെ നൗഷാദ്, കെ വി ഉമ്മർ, ഷൗക്കത് അൽബാജ്,സഫീർ നരിക്കുനി, മസ്കറ്റ് മേഖല പ്രസിഡന്റ് ഷജീർ ജബ്ബാർ. ,രോഗിയുടെ ബന്ധുവും പ്രവാസി വെൽഫെയർ പ്രവർത്തകനുമായ അമാനുള്ള എന്നിവർ ആദ്യാവസാനം പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകി.

വെൽഫെയർ ന്യൂസ്
07.10.2026

പ്രവാസി വെൽഫെയർ ഒമാൻ ഓണപ്പാട്ട് മത്സരം സീസൺ -3യോഗ്യതാ റൗണ്ട് മത്സരത്തിൽ പങ്കെടുക്കുവാൻ ഒരു പാട്ടിന്റെ പല്ലവി മാത്രം പാടി...
17/08/2026

പ്രവാസി വെൽഫെയർ ഒമാൻ
ഓണപ്പാട്ട് മത്സരം സീസൺ -3

യോഗ്യതാ റൗണ്ട് മത്സരത്തിൽ
പങ്കെടുക്കുവാൻ ഒരു പാട്ടിന്റെ പല്ലവി മാത്രം പാടി മൊബൈലിൽ റെക്കോർഡ് ചെയ്തു ആഗസ്റ്റ് 25ന് മുമ്പ് താഴെയുള്ള വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചു തരേണ്ടതാണ്.
(ഒമാനിൽ ഉള്ളവർക്ക് മാത്രം)
90260988

Address

Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Pravasi Welfare Forum - PWF posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pravasi Welfare Forum - PWF:

Shortcuts

Share

Nearby non profit organizations