06/07/2026
ലോക ബാഡ്മിന്റൺ ദിനമായ ജൂലൈ 5ന് നമ്മൾ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കളിക്കളങ്ങൾ ആകണം ലഹരി എന്ന മുദ്രാവാക്യം ഉയർത്തി ചെങ്ങന്നൂർ ഐ.ബി.എ യിൽ വച്ച് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി. നമ്മൾ കൂട്ടായ്മ പ്രസിഡന്റ് സുമേഷ് മാമ്മൻ കോശി ആദ്യക്ഷത വഹിച്ചു. പുത്തൻകാവ് സെൻമേരിസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ ഉദ്ഘാടനം ചെയ്തു.
ബിജോയ് & അനീഷ് എന്നിവർ വിജയികൾക്കുള്ള ടെറി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 5001 രൂപയും കരസ്ഥമാക്കി.
രണ്ടാം സ്ഥാനക്കാർക്ക് ഉള്ള ലീലാമ്മ വർഗീസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 3001 രൂപയും ഹക്കിം & ഷാനു എന്നിവർ നേടി. ബിജോയ് മികച്ച വ്യക്തികത താരമായി.
ബാഡ്മിന്റൻ ടൂർണമെന്റ് സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ മനീഷ് കീഴാമഠത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
മുൻ ചെയർമാൻ കെ ഷിബുരാജൻ ബിനു ജേക്കബ് അനിൽ മേടയിൽ മാത്യൂസ് നമ്മൾ കൂട്ടായ്മ ഭാരവാഹികളായ ജോസ് കെ ജോർജ് റോജൻ പുത്തൻപുരയ്ക്കൽ ജോർജി ചെറിയാൻ ജോർജ് വർഗീസ് കിരൺ ജെയിംസ് ഷാജി നോറിയ ജിക്കു വർഗീസ്, ജിബു വർഗീസ് ജിനോ വർഗീസ് ഷിബിൻ പി ചാക്കോ സിബി മാത്യു അജോ ജേക്കബ് റെജിൻ റിജിൻ റോഷൻ ജെസ്വിൻ ബെന്നി നിഖിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.