Fr Prashant IMS

Fr Prashant IMS Director of IMS Dhyanabhavan Alappuzha , Kerala , India.
(348)

21/08/2026

പരിശുദ്ധകുർബ്ബാന 21 August 2026 @ 6 P M

2026 ഓഗസ്റ്റ്‌ 21
21/08/2026

2026 ഓഗസ്റ്റ്‌ 21

2026 ഓഗസ്റ്റ്‌ 21🙏🌸🍀നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ. എന്നിലും വിശ്വസിക്കുവിൻ.🍀🌸🙏🏻(യോഹന്നാൻ 14/1...
21/08/2026

2026 ഓഗസ്റ്റ്‌ 21
🙏🌸🍀നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ. എന്നിലും വിശ്വസിക്കുവിൻ.🍀🌸🙏🏻(യോഹന്നാൻ 14/1)

🙏സ്നേഹപിതാവേ അനുഗ്രഹത്തിന്റെ ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. നന്ദി പറയുന്നു. ജീവിതത്തിൽ ഞങ്ങൾ കടന്നു വന്ന നാൾവഴികളിലെല്ലാം അവിടുത്തെ കരം ഞങ്ങളോട് കൂടെയുണ്ടായിരുന്നു.🙏

🙏വഴികൾ അടഞ്ഞപ്പോൾ വഴി തുറന്നവനും കണ്ണുനീരിന്റെ രാവുകളിൽ ആശ്വാസമായവനും ബലഹീനതകളിൽ ശക്തിയായവനും തളർച്ചകളിൽ തുണയായവനും അങ്ങു തന്നെയാണ്. എങ്കിലും ജീവിതം ചിലപ്പോഴൊക്കെ ഞങ്ങളെ ഭാരപ്പെടുത്തുമ്പോൾ സന്തോഷമൊന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. സമനില തെറ്റാതെ ജീവിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു എന്നു തോന്നിപ്പിക്കുന്ന പ്രതിബന്ധങ്ങളിൽ മടുത്തു പോകുമ്പോഴൊക്കെ ഞങ്ങൾ വല്ലാതെ അസ്വസ്ഥരും നിരാശരുമായി തീരുന്നു.🙏

🙏കർത്താവേ ഞങ്ങളിൽ കനിയണമേ. ഞങ്ങളുടെ പരീക്ഷണങ്ങൾ ഞങ്ങളെ അവസാനിപ്പിക്കാനല്ലെന്നും അവിടുത്തെ കരബലത്താൽ ഞങ്ങളെ ശക്തിപ്പെടുത്തി വീണ്ടെടുക്കാനാണെന്നുമുള്ള വിശ്വാസത്തെ ഞങ്ങളിൽ ഉറപ്പിക്കണേ. അവിടുത്തെ അചഞ്ചലമായ കാരുണ്യത്തിലും സുശക്തമായ രക്ഷയിലും ഞങ്ങളുടെ ജീവിതങ്ങൾക്ക് അനുഗ്രഹമരുളുകയും ചെയ്യണമേ.🙏

IMS അമ്മേ ഞങ്ങളുടെ ആശ്രയമേ.🙏
സ്നേഹാദര പൂർവ്വം പ്രശാന്തച്ചൻ

20/08/2026

പരിശുദ്ധകുർബ്ബാന 20 August 2026 @ 6 PM

2026 ഓഗസ്റ്റ്‌ 20
20/08/2026

2026 ഓഗസ്റ്റ്‌ 20

2026 ഓഗസ്റ്റ് 20🙏🏻🪷🍂ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളം കൈയ്യിൽ  രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മു...
20/08/2026

2026 ഓഗസ്റ്റ് 20
🙏🏻🪷🍂ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളം കൈയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകള്‍ എപ്പോഴും എന്റെ മുന്‍പിലുണ്ട്.🍂🪷🙏🏻
ഏശയ്യാ 49 : 16

🙏സ്നേഹപിതാവായ ദൈവമേ നന്ദിയോടെ ഇന്നത്തെ പ്രാഭാതത്തെ നിന്റെ കരങ്ങളിൽനിന്നും സ്വീകരിക്കുകയും ഞാൻ എന്തായിരിക്കുന്നോ അതു നിന്റെ കൃപയാലാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും അങ്ങു എന്നെക്കുറിച്ചു കാണുന്ന സ്വപ്നങ്ങൾക്കനുസരിച്ചു ജീവിക്കുവാനുള്ള കൃപയ്ക്കായി ഞാൻ പ്രാർത്ഥിക്കുന്നു. 🙏

🙏നിശബ്ദനും നീതിമാനുമായ വിശുദ്ധ ഔസേപ്പ് പിതാവിനെ ഈ മാസം ധ്യാനിക്കുന്ന ഞങ്ങൾ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നിശബ്ദതയിലും നീതിയിലും അധിഷ്ഠിതമായതും ദൈവോന്മുഖമായതുമായ ജീവിതം നയിക്കുവാൻ സഹായിക്കണമേ. 🙏

🙏പ്രതിസന്ധികൾ ഞങ്ങളെ തളർത്താതിരിക്കട്ടെ. മറ്റുള്ളവരുടെ കുത്തുവാക്കുകൾ ഞങ്ങളെ മുറിപ്പെടുത്താതിരിക്കട്ടെ. അവഗണനകൾ ഞങ്ങളെ നിരാശരാക്കാതിരിക്കട്ടെ. അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ അവയൊക്കെയും വരാനിരിക്കുന്ന അനുഗ്രഹത്തിന്റെയും മഹത്വത്തിന്റെയും മുന്നോടിയായികണ്ട് സമചിത്തതയോടെ ജീവിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.🙏

🙏ദൈവമേ, എന്റെ ജീവിതത്തിൽ എന്നും എപ്പോഴും എവിടെയും അങ്ങയുടെ തിരുഹിതം നിറവേറട്ടെ.
വിശുദ്ധ ഔസേപ്പ് പിതാവേ കൈയ്യിലിരിക്കുന്ന ഉണ്ണീശോയോട് ഞങ്ങളുടെ കാര്യങ്ങൾ പറയണേ.🙏

IMS അമ്മേ ഞങ്ങളുടെ ആശ്രയമേ.🙏
സ്നേഹാദര പൂർവ്വം പ്രശാന്തച്ചൻ

ഭൗതികമായി അകലെയാണെങ്കിലും, മനസ്സിൽ വാടാതെ നിൽക്കുന്ന ആ ഓർമ്മകൾ പൂക്കളായി വിരിഞ്ഞുനിൽക്കുന്നു. മായാത്ത സ്മരണകളോടെ, പ്രശാന...
20/08/2026

ഭൗതികമായി അകലെയാണെങ്കിലും, മനസ്സിൽ വാടാതെ നിൽക്കുന്ന ആ ഓർമ്മകൾ പൂക്കളായി വിരിഞ്ഞുനിൽക്കുന്നു. മായാത്ത സ്മരണകളോടെ, പ്രശാന്തച്ചന്റെ വേർപാടിന്റെ 8 മാസങ്ങൾ (243 ദിവസങ്ങൾ)... പ്രാർത്ഥനയോടെ.🙏

2026 ഓഗസ്റ്റ്‌ 18
18/08/2026

2026 ഓഗസ്റ്റ്‌ 18

Address

IMS Dhyanabhavan Punnara PO Paravoor
Alappuzha
688004

Alerts

Be the first to know and let us send you an email when Fr Prashant IMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share