P Krishnapillai Smaraka Charitable Trust

P Krishnapillai Smaraka Charitable Trust മണ്ണഞ്ചേരി
പഞ്ചായത്തിലെ പത്ത് വാർഡുകൾ കേന്ദ്രീകരിച്ച് സാന്ത്വന പരിചരണം നടത്തുന്നു.

ചെറു കണ്ണാട്ടുചിറയിൽശ്രീമതി. രത്നമ്മ സത്യവാന്റെപതിന്നാലാം ഓർമ്മദിനമാണിന്ന്.എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം പ്രൊ...
03/04/2026

ചെറു കണ്ണാട്ടുചിറയിൽ
ശ്രീമതി. രത്നമ്മ സത്യവാന്റെ
പതിന്നാലാം ഓർമ്മദിനമാണിന്ന്.

എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം പ്രൊഫസർ ആയിരുന്ന
മകൾ ശ്രീമതി.രമാദേവി മാതാവിൻ്റെ ഓർമ്മദിനം വിശപ്പ് രഹിതമാരാരിക്കുളത്തിനൊപ്പം ചേർന്ന് ആചരിക്കുകയാണ്.

ഇന്ന് 400 പേർക്ക് ഭക്ഷണം ഒരുക്കി ഓർമ്മകളിൽ മകളുടെ സ്നേഹം നിറയ്ക്കുകയാണ്.

മുൻപെന്നത്തെപ്പോലെ ഇന്നും വിശപ്പ് രഹിതമാരാരിക്കുളത്തിന്റെ അശരണർക്കൊപ്പം ചേർന്നതിന് നന്ദി.

ശ്രീമതി. രത്നമ്മ സത്യവാന്റെ ഓർമ്മകളിൽ
ഹൃദയാഞ്ജലികൾ
P Krishnapillai Smaraka Trust
P Krishnapillai Smaraka Charitable Trust

കെ.എ.ഷൺമുഖദാസിൻ്റെപതിനെട്ടാം ചരമവാർഷികമാണിന്ന്.കെ.എസ്.ആർ.ടി.സിയിൽഅസി.ഡിപ്പോ എൻജിനീയറായിരുന്നു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് ...
22/03/2026

കെ.എ.ഷൺമുഖദാസിൻ്റെ
പതിനെട്ടാം ചരമവാർഷികമാണിന്ന്.
കെ.എസ്.ആർ.ടി.സിയിൽ
അസി.ഡിപ്പോ എൻജിനീയറായിരുന്നു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ
വൈസ് പ്രസിഡൻറും
ജനാധിപത്യ മഹിളാ അസോസിയേഷൻ
മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന
ഭാര്യ, സഖാവ് റ്റി.പി.മംഗളാമ്മയും
മക്കൾ സോവിയറ്റ് ഷാരോണും
സൗമ്യ ദാസും ഓർമ്മകളെ
കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും
വിശപ്പ് രഹിതമാരാരിക്കുളവുമായി
ചേർത്ത് വെയ്ക്കുകയാണ്.

ഇന്ന് 200 പേർക്ക് ഭക്ഷണം
ഒരുങ്ങുന്നത്
ശ്രീ.കെ.എ.ഷൺമുഖദാസിൻ്റെ
സ്നേഹ സ്മരണകളിലാണ്.

വിശേഷ ദിനത്തെ
വിശപ്പ് രഹിതമാരാരിക്കുളവുമായി
ചേർത്തതിന് നന്ദി

കെ.എ.ഷൺമുഖദാസിൻ്റെ
നിലയ്ക്കാത്ത ഓർമ്മകളിൽ
ശ്രദ്ധാഞ്ജലികൾ
P Krishnapillai Smaraka Charitable Trust

പാതിരപ്പള്ളി തെക്കേ തയ്യിൽ ശ്രീ. ബിജിയുടെ മൂന്നാമത് ചരമവാർഷിക ദിനമായിരുന്നു.കുടുംബാംഗങ്ങൾ വിശേഷദിവസത്തെ വിശപ്പ് രഹിതമാരാ...
18/03/2026

പാതിരപ്പള്ളി തെക്കേ തയ്യിൽ
ശ്രീ. ബിജിയുടെ മൂന്നാമത് ചരമവാർഷിക ദിനമായിരുന്നു.

കുടുംബാംഗങ്ങൾ വിശേഷദിവസത്തെ വിശപ്പ് രഹിതമാരാരിക്കുളവുമായി ചേർത്ത് വച്ചു.

ശ്രീ. ബിജിയുടെ ഓർമ്മകളിൽ ഹൃദയാഞ്ജലികൾ
നന്ദി
ശ്രീമതി. ബീന ബൈജു
P Krishnapillai Smaraka Trust

സഖാവ് VN മോനപ്പൻ്റെ 9-ാം മത് ചരമവാർഷികദിനമാണ് ഇന്ന്.ഭാര്യ സിന്ധു മോനപ്പനും കുടുബവും ഇത്തവണയും വിശപ്പ് രഹിതമാരാരിക്കുളത്ത...
10/03/2026

സഖാവ് VN മോനപ്പൻ്റെ 9-ാം മത്
ചരമവാർഷികദിനമാണ് ഇന്ന്.
ഭാര്യ സിന്ധു മോനപ്പനും കുടുബവും
ഇത്തവണയും വിശപ്പ് രഹിതമാരാരിക്കുളത്തോട്
ഒപ്പം ചേരുന്ന പതിവ് തെറ്റിച്ചില്ല.

ഇത്തവണത്തെ ഓർമ്മ ദിനത്തിൽ എന്നത്തെപ്പോലയും ഒരു ചാക്കരി എന്നാണ് സ്നേഹം പകർന്നത്.
വലിയ പ്രതിസന്ധിയിലൂടെയാണ് വിശപ്പ് രഹിത പദ്ധതി കടന്നുപോകുന്നത്
നിങ്ങൾക്കും ഇതിൽ പങ്കാളിയാകാം
നമ്മുടെ വീട്ടിലെ ഓർമ്മ ദിനങ്ങൾ
വിശേഷദിവസങ്ങൾ
നിങ്ങളെ കഴിയാകുന്ന രീതിയിൽ പങ്കാളിയാകാം..

സഖാവ് VN മോനപ്പൻ്റെ
ഓർമ്മകളിൽ ശ്രദ്ധാ ജ്ഞലികൾ
P Krishnapillai Smaraka Charitable Trust

മണ്ണഞ്ചേരി പഞ്ചായത്ത്ഇരുപത്തിയൊന്നാം വാർഡ്വേലിക്കകത്ത് ശ്രീമതി. ശോഭിനിയുടെ നാലാംചരമ വാർഷിക ദിനമായിരുന്നു.സ.വി.എസ്. ആനന്ദ...
08/02/2026

മണ്ണഞ്ചേരി പഞ്ചായത്ത്
ഇരുപത്തിയൊന്നാം വാർഡ്
വേലിക്കകത്ത് ശ്രീമതി. ശോഭിനിയുടെ നാലാം
ചരമ വാർഷിക ദിനമായിരുന്നു.

സ.വി.എസ്. ആനന്ദകുമാറിൻ്റെ മാതാവാണ്.
കുടുംബാംഗങ്ങൾ പതിവ് പോലെ ഓർമ്മ ദിനം വിശപ്പ് രഹിതമാരാരിക്കുളത്തിനൊപ്പം ചേർത്തുവെച്ചു.

ഇന്ന് 100 പേർക്ക് ഭക്ഷണം ഒരുക്കി ഈ ഓർമ്മദിനം പ്രിയ ജനങ്ങളുമായി പങ്കുവെയ്ക്കുകയാണ്.

ശ്രീമതി. ശോഭിനിയുടെ ഓർമ്മകളിൽ
ഹൃദയാഞ്ജലികൾ
നന്ദി
P Krishnapillai Smaraka Trust

പാതിരപ്പള്ളി തെക്കേ തയ്യിൽ ശ്രീമതി. തങ്കമണിയുടെ ചരമദിനമായിരുന്നു.മകൾ ശ്രീമതി. ബീനാ ബൈജു മാതാവിൻ്റെ സ്നേഹസ്മരണകളെ വിശപ്പ്...
05/02/2026

പാതിരപ്പള്ളി തെക്കേ തയ്യിൽ
ശ്രീമതി. തങ്കമണിയുടെ ചരമദിനമായിരുന്നു.

മകൾ ശ്രീമതി. ബീനാ ബൈജു മാതാവിൻ്റെ സ്നേഹസ്മരണകളെ വിശപ്പ് രഹിത മാരാരിക്കുളത്തിനൊപ്പം ചേർത്തു വച്ചു.

ശ്രീമതി തങ്കമണിയുടെ
സ്നേഹസ്മരണകളിൽ ശ്രദ്ധാഞ്ജലികൾ
നന്ദി
P Krishnapillai Smaraka Trust

ഇന്ന് ഷമീർ ദേവിന്റെയും അനില ടീച്ചറുടെയും 25-മത് വിവാഹ വാർഷികദിനമാണ് ഇന്നത്തെ സന്തോഷകരമായ ദിനത്തിൽ വിശപ്പ് രഹിതമാരാരിക്കു...
04/02/2026

ഇന്ന് ഷമീർ ദേവിന്റെയും അനില ടീച്ചറുടെയും 25-മത് വിവാഹ വാർഷികദിനമാണ് ഇന്നത്തെ സന്തോഷകരമായ ദിനത്തിൽ വിശപ്പ് രഹിതമാരാരിക്കുളം പദ്ധതിയോട് ഒപ്പം ചേരുകയാണ് രണ്ട് പേരും. വിശപ്പ് രഹിതത്തിൽ ഇന്നത്തെ ഇന്നത്തെ ഭക്ഷണത്തിന്റെ അരി ഇവരുടെ വകയാണ്

മണ്ണഞ്ചേരി പഞ്ചായത്ത് 23വാർഡിൽ തകിടി വെളിയിൽ ആണ് താമസം.ഷമീർ ദേവ് ആലപ്പുഴയിലെ കേരളാ ബെയ്ലേഴ്സിലെ ജീവനക്കാരനും, അനില ടീച്ചർ HM ആയി വർക്ക്‌ ചെയ്യുന്നു ഏക മകൾ അനുശ്രീയാണ്

25-ാം മത് വിവാഹ വാർഷികം ആഘോഷിക്കുന്ന മാതൃകാ ദമ്പതികൾക്ക് ദീർഘകാലം സന്തോഷത്തോടെയും സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. വിശപ്പ് രഹിതമാരാരിക്കുളം പദ്ധതിയോട് ഒപ്പം ചേരാനുള്ള തീരുമാനത്തിന് രണ്ട് പേർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഇവരെ പോലുള്ള സുമനസുകളാണ് വിശപ്പ്‌ രഹിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്

മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സൗമ്യയുടെയും  പ്രിയൻ്റെയും മകൻ കിത്തുവിന് ജന്മദിനാശംസകൾ🥰🥰വിശപ്പ് രഹിത മാരാരിക്കുള...
12/01/2026

മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സൗമ്യയുടെയും പ്രിയൻ്റെയും മകൻ കിത്തുവിന് ജന്മദിനാശംസകൾ🥰🥰

വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയോടൊപ്പം ചേർന്ന് മകൻ്റെ ജന്മദിനം ആഘോഷിച്ചതിന് പ്രിയ സുഹൃത്തുക്കൾക്ക് നന്ദി.

നിങ്ങളും വിശേഷ ദിവസങ്ങൾ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയോടൊപ്പം ചേർന്ന് ആഘോഷിക്കൂ.🥰
Soumya Priyalal Syam Priyan
#പികൃഷ്ണപിള്ളസ്മാരകട്രസ്റ്റ്
#വിശപ്പ്_രഹിതമാരാരിക്കുളം

പാതിരപ്പള്ളി തെക്കേതയ്യിൽശ്രീ. റ്റി.കെ ഭാർഗവൻ്റെ ചരമദിനമായിരുന്നു.മകൾ ശ്രീമതി ബീന ബൈജു ഓർമ്മ ദിനം പതിവുപോലെ വിശപ്പ് രഹിത...
29/12/2025

പാതിരപ്പള്ളി തെക്കേതയ്യിൽ
ശ്രീ. റ്റി.കെ ഭാർഗവൻ്റെ ചരമദിനമായിരുന്നു.

മകൾ ശ്രീമതി ബീന ബൈജു
ഓർമ്മ ദിനം പതിവുപോലെ
വിശപ്പ് രഹിത മാരാരിക്കുളം
പദ്ധതിയ്ക്കൊപ്പം ചേർത്തു.

ശ്രീ. റ്റി.കെ ഭാർഗ്ഗവൻ്റെ സ്മരണകളിൽ
ശ്രദ്ധാഞ്ജലികൾ
നന്ദി
P Krishnapillai Smaraka Charitable Trust

ചെറു കണ്ണാട്ടുചിറയിൽശ്രീ.സി.പി സത്യവാന്റെഒൻപതാം ഓർമ്മദിനമാണിന്ന്.എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം പ്രൊഫസർ ആയിരുന...
27/12/2025

ചെറു കണ്ണാട്ടുചിറയിൽ
ശ്രീ.സി.പി സത്യവാന്റെ
ഒൻപതാം ഓർമ്മദിനമാണിന്ന്.

എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം പ്രൊഫസർ ആയിരുന്ന
മകൾ ശ്രീമതി.രമാദേവി അച്ഛന്റെ ഓർമ്മദിനം വിശപ്പ് രഹിതമാരാരിക്കുളത്തിനൊപ്പം ചേർന്ന് ആചരിക്കുകയാണ്.

ഇന്ന് 400 പേർക്ക് ഭക്ഷണം ഒരുക്കി
അച്ഛന്റെ ഓർമ്മകളിൽ മകളുടെ
സ്നേഹം നിറയ്ക്കുകയാണ്.

മുൻപെന്നത്തെപ്പോലെ ഇന്നും വിശപ്പ് രഹിതമാരാരിക്കുളത്തിന്റെ അശരണർക്കൊപ്പം ചേർന്നതിന് നന്ദി.

ശ്രീ.സി.പി. സത്യവാന്റെ ഓർമ്മകളിൽ
ഹൃദയാഞ്ജലികൾ
P Krishnapillai Smaraka Trust

അർത്തുങ്കൽ പുളിക്കിയിൽ വീട്ടിൽ ശ്രീ. പി. ആർ തങ്കപ്പൻ്റെ ആദ്യ ചരമവാർഷിക ദിനമായിരുന്നു.( 2025 ഡിസംബർ 13 )ഹെൽത്ത് ഇൻപെക്ടർ ...
15/12/2025

അർത്തുങ്കൽ പുളിക്കിയിൽ വീട്ടിൽ ശ്രീ. പി. ആർ തങ്കപ്പൻ്റെ ആദ്യ ചരമവാർഷിക ദിനമായിരുന്നു.
( 2025 ഡിസംബർ 13 )
ഹെൽത്ത് ഇൻപെക്ടർ ആയിരുന്നു.

ആദ്യ ചരമവാർഷിക ദിനത്തിൽ കുടുംബാംഗങ്ങൾ വിശപ്പ് രഹിതമാരാരിക്കുളത്തിനൊപ്പം ചേർന്നു.

വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയിൽ ശ്രീ. പി.ആർ തങ്കപ്പനോടുള്ള സ്നേഹബഹുമാനങ്ങൾ പങ്കുവച്ച്
400 പേരുടെ ഭക്ഷണമൊരുക്കിയ കുടുംബാംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി

ശ്രീ. പി. ആർ തങ്കപ്പൻ്റെ ഓർമ്മകളിൽ
ശ്രദ്ധാഞ്ജലികൾ
P Krishnapillai Smaraka Trust

അഭിനന്ദനങ്ങൾലക്ഷ്മി പത്മകുമാർ❣️
03/12/2025

അഭിനന്ദനങ്ങൾ
ലക്ഷ്മി പത്മകുമാർ
❣️

Address

Mannancherry
Alappuzha
688538

Alerts

Be the first to know and let us send you an email when P Krishnapillai Smaraka Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to P Krishnapillai Smaraka Charitable Trust:

Share