Samanga Charitable Trust Page

Samanga Charitable Trust Page SAMANGA

*വായനാദിനം*ജൂൺ 19 കേരളത്തിലെ സാംസ്കാരിക ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ദിവസമാണ്. ഈ ദിവസം "വായനാദിനം" ആയി ആചരിക്കപ്പെടുന...
19/06/2026

*വായനാദിനം*
ജൂൺ 19 കേരളത്തിലെ സാംസ്കാരിക ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ദിവസമാണ്. ഈ ദിവസം "വായനാദിനം" ആയി ആചരിക്കപ്പെടുന്നു. കേരളത്തിൽ വായനാശീലം വളർത്തുന്നതിനും ജനങ്ങളിൽ അറിവിന്റെ വെളിച്ചം പകരുന്നതിനും ജീവിതം സമർപ്പിച്ച മഹാനായ പി. എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. അദ്ദേഹത്തെ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് എന്നും വിളിക്കുന്നു.
വായന മനുഷ്യന്റെ അറിവും ചിന്താശേഷിയും വർധിപ്പിക്കുന്ന ഏറ്റവും മികച്ച മാർഗമാണ്. പുസ്തകങ്ങൾ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. ഒരു നല്ല പുസ്തകം വായിക്കുന്നതിലൂടെ പുതിയ അറിവുകളും അനുഭവങ്ങളും നമുക്ക് ലഭിക്കുന്നു. വായന നമ്മുടെ ഭാഷാപരിജ്ഞാനം മെച്ചപ്പെടുത്തുകയും സൃഷ്ടിപരമായ ചിന്ത വളർത്തുകയും ചെയ്യുന്നു. അതോടൊപ്പം വ്യക്തിത്വ വികസനത്തിനും വായന വലിയ പങ്ക് വഹിക്കുന്നു.

*സമംഗ_സ്കോളർഷിപ്പ് 2026-2027അപേക്ഷ_ക്ഷണിച്ചു*👉സമംഗ ചാരിറ്റബിൾ ട്രസ്റ്റ് (Sree Narayana association for manifesting a new...
15/06/2026

*സമംഗ_സ്കോളർഷിപ്പ് 2026-2027അപേക്ഷ_ക്ഷണിച്ചു*

👉സമംഗ ചാരിറ്റബിൾ ട്രസ്റ്റ് (Sree Narayana association for manifesting a new global Aroma)കഴിഞ്ഞ അഞ്ചുവർഷമായി എസ്എൻഡിപി യോഗത്തിന്റെ കരുത്തനായ ജനറൽ സെക്രട്ടറിയും,കേരള മുഖ്യമന്ത്രിയുമായിരുന്ന മഹാനായ ആർ.ശങ്കറിന്റെ പേരിൽ നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

👉സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ കുട്ടികളെ ഉദ്ദേശിച്ചുള്ള സമംഗയുടെ പ്രോജക്ട് ആണ് ആർ.ശങ്കർ സ്മാരക സമംഗ സ്കോളർഷിപ്പ്.

👉ഈ വർഷം 101 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നല്കുന്നത്.

👉തെരഞ്ഞെടുക്കപ്പെടു ന്ന കുട്ടികളിൽ നിന്ന്
*1 മുതൽ 7 വരെ ഉള്ള ക്ലാസുകൾ പഠിക്കുന്ന കുട്ടികൾക്ക് ഒരു വർഷം 3000 രൂപയും,അതിനു മുകളിലോട്ടുള്ള കുട്ടികൾക്ക് ₹5000 രുപയും ട്രസ്റ്റ് സ്കോളർഷിപ്പ് നല്കും*

താല്പര്യമുള്ള കുട്ടികൾ/രക്ഷിതാക്കൾ താഴേ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകുമല്ലോ 👇

R SANKAR SMARAKA SCHOLARSHIP 2026-2027
Google form Link
https://forms.gle/FBfFJY5KnooufrF27

13/06/2026

ചേർത്തല ശ്രീനാരായണ മെമ്മോറിയൽ Govt. Boys HSS യിൽ സമംഗയുടെ പഠനോപകരണ വിതരണം 🙏🥰

**സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ പഠനോപകരണ വിതരണ പരിപാടി സംഘടിപ്പിച്ചു**സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തനംത...
07/06/2026

**സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ പഠനോപകരണ വിതരണ പരിപാടി സംഘടിപ്പിച്ചു**

സമംഗ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണ വിതരണ പരിപാടി സംഘടിപ്പിച്ചു. ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് ധനൂപ് എസ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പിന്തുണ നൽകുകയും പുതിയ അധ്യയന വർഷത്തിലേക്ക് അവർക്ക് പ്രചോദനമാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ സമംഗ സമീക്ഷ സംസ്ഥാന പ്രസിഡന്റ് ബിജിൻ പ്രകാശ് പങ്കെടുത്തു. സമംഗ സമീക്ഷയുടെ പ്രവർത്തകരും കൂട്ടുകാരും ചടങ്ങിൽ സാന്നിധ്യം അറിയിക്കുകയും പരിപാടിയുടെ വിജയത്തിനായി സഹകരിക്കുകയും ചെയ്തു.

വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ വിവിധ സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്ന സമംഗ ചാരിറ്റബിൾ ട്രസ്റ്റ്, സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ സജീവമായി തുടരുകയാണ്.

2026-2027 ഭരണ സമിതി 🙏🙏🙏🙏🥰🥰🥰
02/06/2026

2026-2027 ഭരണ സമിതി 🙏🙏🙏🙏🥰🥰🥰

"സമംഗ പ്രവാസി കൂട്ടായ്മ " പുനഃസംഘടിപ്പിച്ചു . പുതിയ ഭരണസമിതിയ്ക്കും വനിതാ സംഘം ഭരണസമിതിയ്ക്കും എല്ലാവിധ ആശംസകളും . ഗുരുദ...
02/06/2026

"സമംഗ പ്രവാസി കൂട്ടായ്മ " പുനഃസംഘടിപ്പിച്ചു . പുതിയ ഭരണസമിതിയ്ക്കും വനിതാ സംഘം ഭരണസമിതിയ്ക്കും എല്ലാവിധ ആശംസകളും . ഗുരുദേവ അനുഗ്രഹത്താൽ നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമാറാകട്ടെ 🙏🙏🙏🙏🙏🥰🥰🥰

"വിദ്യാ ധനം സർവ്വധനാൽ പ്രധാനം ""വിദ്യ കൊണ്ട് പ്രബുദ്ധരാകുക "
01/06/2026

"വിദ്യാ ധനം സർവ്വധനാൽ പ്രധാനം "
"വിദ്യ കൊണ്ട് പ്രബുദ്ധരാകുക "

30/05/2026

Address

Alappuzha
690532

Opening Hours

Monday 8am - 5pm
Tuesday 8am - 5am
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5am
Sunday 8am - 5pm

Telephone

+919847000629

Website

Alerts

Be the first to know and let us send you an email when Samanga Charitable Trust Page posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Samanga Charitable Trust Page:

Share