Sanskriti Qatar-സംസ്കൃതി ഖത്തർ

  • Home
  • Qatar
  • Doha
  • Sanskriti Qatar-സംസ്കൃതി ഖത്തർ

Sanskriti Qatar-സംസ്കൃതി ഖത്തർ Sanskriti,is socio-cultural organization of the progressive population of Indian community,

സംസ്കൃതി റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ദീർഘകാലമായി ഖത്തർ പ്രവാസിയുമായ മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി ശ്രീന...
20/06/2026

സംസ്കൃതി റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ദീർഘകാലമായി ഖത്തർ പ്രവാസിയുമായ മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി ശ്രീനിവാസൻ മാമ്പ്ര (59) ദോഹയിൽ അന്തരിച്ചു. 1989 മുതൽ ഖത്തറിലുള്ള അദ്ദേഹം ദോഹയിലെ 'അൽ യൂസുഫ് ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ്' കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.

പ്രിയസുഹൃത്തിൻ്റെ നിര്യാണത്തിൽ സംസ്കൃതിയുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

ഓട്ടൻതുള്ളലിന്റെ ചരിത്രവും വർത്തമാനവുമായി മണലൂർ ഗോപിയാശാൻ ..നാളെ വൈകിട്ട് സംസ്‌കൃതി ഓഫീസിൽ
18/06/2026

ഓട്ടൻതുള്ളലിന്റെ ചരിത്രവും വർത്തമാനവുമായി മണലൂർ ഗോപിയാശാൻ ..
നാളെ വൈകിട്ട് സംസ്‌കൃതി ഓഫീസിൽ

സംസ്കൃതി ഖത്തർ അനുസ്മരണയോഗം സംഘടിപ്പിച്ചു ദോഹ: ഇന്ത്യൻ ചലച്ചിത്രരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും കലാസാംസ്കാരിക...
13/06/2026

സംസ്കൃതി ഖത്തർ അനുസ്മരണയോഗം സംഘടിപ്പിച്ചു

ദോഹ: ഇന്ത്യൻ ചലച്ചിത്രരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും കലാസാംസ്കാരിക മേഖലക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുകയും ചെയ്ത മലയാളത്തിന്റെ പ്രിയ നടൻ സലീം കുമാറിനെയും തമിഴ് സിനിമയുടെ ഇതിഹാസ സംവിധായകനും തിരക്കഥാകൃത്തുമായ ഭാരതിരാജയെയും ആദരിച്ച് സംസ്കൃതി ഖത്തർ അനുസ്മരണയോഗം സംഘടിപ്പിച്ചു

ജൂൺ 12-ന് വൈകുന്നേരം 7 മണിക്ക് സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ ഫിലിം ക്ലബ് കൺവീനർ ശ്രീജിത്ത് തളളശ്ശേരി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് നിധിൻ എസ്.ജി. അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ബിജു പി. മംഗലവും, സാഹിത്യവിഭാഗം കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടിയും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, മുൻ ജനറൽ സെക്രട്ടറി ഇ.എം. സുധീർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഓമനക്കുട്ടൻ, ഷഹീൻ പെരുമ്പിലാവ് എന്നിവരും സംസാരിച്ചു. സെക്രട്ടറി അബ്ദുൾ അസീസ് നന്ദി രേഖപ്പെടുത്തി.

പ്രിയരേ,അകാലത്തിൽ വിടപറഞ്ഞ മലയാള സിനിമയുടെ അഭിമാനവും ജനഹൃദയങ്ങളിൽ അനശ്വര സാന്നിധ്യവുമായി നിലകൊണ്ട മഹാനടൻ സലീം കുമാർ, തമി...
11/06/2026

പ്രിയരേ,

അകാലത്തിൽ വിടപറഞ്ഞ മലയാള സിനിമയുടെ അഭിമാനവും ജനഹൃദയങ്ങളിൽ അനശ്വര സാന്നിധ്യവുമായി നിലകൊണ്ട മഹാനടൻ സലീം കുമാർ, തമിഴ് സിനിമ ലോകത്ത് പുതിയ ഭാവുകത്വം നൽകിയ ഇതിഹാസ സംവിധായകൻ ഭാരതിരാജയുടെയും
സ്മരണകൾ
പങ്കുവെക്കുന്നതിനും ഇരുവരുടെയും കലാജീവിതത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി സംസ്കൃതി ഖത്തർ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച്ച (12-06-2026) വൈകീട്ട് 7 മണിക്ക് സംസ്കൃതി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

രക്തദാനം മഹാദാനം കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് വഴി ജീവൻ രക്ഷിക്കാൻ സാധിക്കുന്നതിനൊപ്പം, ദാതാവിന്റെ ആരോഗ്യത്ത...
10/06/2026

രക്തദാനം മഹാദാനം

കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് വഴി ജീവൻ രക്ഷിക്കാൻ സാധിക്കുന്നതിനൊപ്പം, ദാതാവിന്റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

ഈ മഹത്തായ പ്രവർത്തനങ്ങളിൽ അണി ചേരാൻ സംസ്കൃതി ഖത്തർ അവസരം ഒരുക്കുന്നു.

10 ജൂലൈ 2026 ഉച്ചക്ക് 01 മണി മുതൽ വൈകിട്ട് 05.30 വരെ.


മലയാളികളുടെ പ്രിയനടൻ സലിംകുമാർ അരങ്ങൊഴിഞ്ഞു...ആദരാജ്ഞലികൾ..🌹🌹
07/06/2026

മലയാളികളുടെ പ്രിയനടൻ സലിംകുമാർ അരങ്ങൊഴിഞ്ഞു...

ആദരാജ്ഞലികൾ..🌹🌹

സംസ്‌കൃതി ഖത്തർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ദോഹ : സംസ്‌കൃതി ഖത്തർ നസീം സർജിക്കൽ & മെഡിക്കൽ കയറുമായി ചേർന്ന് മെഗ...
06/06/2026

സംസ്‌കൃതി ഖത്തർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ദോഹ : സംസ്‌കൃതി ഖത്തർ നസീം സർജിക്കൽ & മെഡിക്കൽ കയറുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സംസ്‌കൃതി എയർപോർട്ട് യൂണിറ്റ് പ്രസിഡന്റ് ഭരത് ആനന്ദ് അധ്യക്ഷത വഹിച്ച ചടങ് ഇഷ് സിംഗാൾ IPS ( 1st സെക്രെട്ടറി ലേബർ ആൻഡ് കമ്മ്യൂണിറ്റി വെൽഫെയർ ഇന്ത്യൻ എംബസി ഖത്തർ ) ഉത്‌ഘാടനം ചെയ്തു. ഇഷ് സിംഗാളിന് ഉള്ള സംസ്‌കൃതിയുടെ സ്നേഹോപഹാരം സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീറും നസീം സർജിക്കൽ ആൻഡ് മെഡിക്കൽ കെയർ സ്ട്രാറ്റജി & പ്ലാനിംഗ് ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിമിനുള്ള ഉപഹാരം സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളവും കൈമാറി.
600ൽ പരം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ ക്യാമ്പിന്റെ ഭാഗമായി. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്‌കൃതി സൗത്ത് സോൺ സെക്രട്ടറി ജിജേഷ് കൊടക്കൽ സ്വാഗതവും മെഡിക്കൽ ക്യാമ്പ് കൺവീനർ റാഷിദ് സമസ്യ നന്ദിയും പറഞ്ഞു.

ഫുട്‌ബോൾ ലോകത്തിന്റെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകകപ്പ് 2026-ൽ ചരിത്രം കുറിച്ച് മലയാളി യുവതാരം തഹ്‌സിൻ മുഹമ്മദ് ജംഷിദ്!ഖത...
03/06/2026

ഫുട്‌ബോൾ ലോകത്തിന്റെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകകപ്പ് 2026-ൽ ചരിത്രം കുറിച്ച് മലയാളി യുവതാരം തഹ്‌സിൻ മുഹമ്മദ് ജംഷിദ്!
ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന്റെ 26 അംഗ അന്തിമ ലോകകപ്പ് സ്‌ക്വാഡിൽ ഇടംനേടി, ഫിഫ ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യ മലയാളി എന്ന അപൂർവ നേട്ടമാണ് ഈ 19-കാരൻ സ്വന്തമാക്കിയിരിക്കുന്നത്. കണ്ണൂർ, തലശ്ശേരി സ്വദേശികളായ ജംഷിദിന്റെയും ഷൈമയുടെയും മകനാണ് തഹ്‌സിൻ.
സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് തെളിയിച്ച്, മലയാളികൾക്കേവർക്കും അഭിമാനമേകിക്കൊണ്ട് ഖത്തറിന്റെ ദേശീയ കുപ്പായത്തിൽ ലോകകപ്പിന്റെ പുൽമൈതാനങ്ങളിലേക്ക് ബൂട്ടുകെട്ടിയിറങ്ങാൻ ഒരുങ്ങുന്ന തഹ്‌സിൻ മുഹമ്മദ്ദിന് സംസ്കൃതിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു!

സംസ്കൃതി ഈദ് മുബാറക് 2026.. ചിത്രങ്ങളിലൂടെ📸 Abdul Hamid Palath..♥️
01/06/2026

സംസ്കൃതി ഈദ് മുബാറക് 2026.. ചിത്രങ്ങളിലൂടെ

📸 Abdul Hamid Palath..♥️

Address

Doha

Alerts

Be the first to know and let us send you an email when Sanskriti Qatar-സംസ്കൃതി ഖത്തർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share