12/11/2026
അങ്കമാലി: കെ.എസ്.ഇ.ബി. പെൻഷൻകാർക്ക് കുടിശ്ശികയായ രണ്ട് ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കണമെന്ന് പെൻഷനേഴ്‌സ് അസോസിയേഷൻ അങ്കമാലി ഡിവിഷൻ രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു.
അങ്കമാലി ഇലക്ട്രിക്കൽ ഡിവിഷനിൽനിന്ന് പെൻഷൻ വിതരണം ആരംഭിക്കുന്നതിനാവശ്യമായ ഭരണപരമായ തീരുമാനമെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അങ്കമാലി എ.പി. കുര്യൻ സ്മാരക സി.എസ്.എ. ഹാളിൽ ചേർന്ന ഡിവിഷൻ കമ്മിറ്റി രൂപീകരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എം.ഒ. വർഗീസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എൻ.എസ്. ഡെയ്‌സി, കേന്ദ്ര കമ്മിറ്റി അംഗം എ.ആർ. മിനി, ജില്ലാ പ്രസിഡന്റ് പി.വി. വിജയൻ, ജില്ലാ സെക്രട്ടറി എൻ. സുകുമാരൻ, വനിതാവേദി സെക്രട്ടറി ഗീതാ ജെ. നായർ, ടി.ഇ. ഗംഗാധരൻ , പി . എം . ബാബു, എ.കെ. ഗംഗാധരൻഎന്നിവർ യോഗത്തിൽ സംസാരിച്ചു.
ഭാരവാഹികളായി പി.വി. വിജയൻ (പ്രസിഡന്റ്), എ.കെ. ഗംഗാധരൻ (സെക്രട്ടറി), ടി.ജി. ഷാജി (ട്രഷറർ).
വൈസ് പ്രസിഡന്റുമാർ: കെ.എൻ. രവീന്ദ്രൻ നായർ, കെ.കെ. ലതിക, പി.ഡി. ജോണി, ടി.വി. ജോസഫ്, കിഷോർ കെ. മൂളയിൽ.
ജോയിന്റ് സെക്രട്ടറിമാർ: എം.എ. ജോസഫ്, പി.എം. ബാബു, പങ്കജാക്ഷൻ, ബാബു ലാസർ, ഐ.കെ. ചന്ദ്രൻ, കൊച്ചുത്രേസ്യ പി.ഒ.
ഓർഗനൈസിംഗ് സെക്രട്ടറിമാർ: എം.എ. സേവ്യർ, എം.ജി. മുരളീധരൻ, പി.ആർ. സത്യൻ, പി.ടി. പൗലോസ്, ടി.എം. ഔസേഫ്, പി.എ. ഇസ്മായിൽ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.