31/08/2026
ഹരിയാനയിലെ നാഷണല്‍ മീറ്റിലേക്ക് ദേവദേയത്തിലെ അപ്പച്ചന്‍ ചേട്ടന്‍!
സംസ്ഥാനതലത്തില്‍ നടന്ന നീന്തല്‍ മത്സരത്തില്‍ 85 വയസിനു മുകളിലുള്ള ഗ്രൂപ്പില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടിയ അപ്പച്ചന്‍ ചേട്ടന്‍, നാഷണല്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ഇനി ഹരിയാനയിലേക്ക്.
60 - 65 വയസ് ഗ്രൂപ്പില്‍ ഒരോ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടിയത് വല്ലച്ചിറ സ്വദേശിയായ രാജേന്ദ്രന്‍ മാലി പറമ്പിലാണ്. അടുത്ത മാസം 11, 12, 13 തിയ്യതികളില്‍ ഹരിയാനയിലാണ് ദേശീയ മത്സരങ്ങള്‍ നടക്കുക.