Cattle Feed Traders & Manufactures Association In Kerala

Cattle Feed Traders & Manufactures Association In Kerala cattle feeds

RICE DDGS ,MAIZE DDGS(Pig,cow,goat,fish ) FeedMinimun quantity 3ton Wholesale price Contact:9778060955
20/07/2025

RICE DDGS ,MAIZE DDGS
(Pig,cow,goat,fish ) Feed
Minimun quantity 3ton
Wholesale price
Contact:9778060955

നിങ്ങളുടെ അഭിപ്രായം?ജില്ലയില്‍ ക്ഷീരമേഖലയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന നിരവധി കര്‍ഷകരാണുള്ളത്. കൊവിഡ് കാലത്ത് വിദേശത്ത...
27/05/2022

നിങ്ങളുടെ അഭിപ്രായം?

ജില്ലയില്‍ ക്ഷീരമേഖലയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന നിരവധി കര്‍ഷകരാണുള്ളത്. കൊവിഡ് കാലത്ത് വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ആളുകളും ക്ഷീരമേഖലയിലേക്ക് തിരിഞ്ഞിരുന്നു. ഇവരില്‍ പലരും ലോണ്‍ എടുത്താണ് പശുക്കളെ വാങ്ങിയത്. എന്നാല്‍ പശുപരിപാലനം പ്രതീക്ഷിച്ചതിനേക്കാള്‍ ചെലവേറിവരുന്നതോടെ പലര്‍ക്കും ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണ്.

നന്നായി തീറ്റ കൊടുത്താല്‍ മാത്രമേ കൂടുതല്‍ കൊഴുപ്പുള്ള പാല്‍ ലഭിക്കൂ. ശരാശരി 10 ലിറ്റര്‍ പാല്‍ കിട്ടുന്ന പശുവിന് 10 കിലോയോളം തീറ്റ നല്‍കണം. ഒരു കിലോ കാലിത്തീറ്റയ്ക്ക് 30 രൂപയാണ് വില. പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതാണ് മറ്റൊരു പ്രശ്നം. വേനല്‍ക്കാലത്ത് പലരും കച്ചിയാണ് നല്‍കുന്നത്. ഒരു തിരി കച്ചി (ശരാശരി രണ്ടുകിലോയ്ക്ക്) 30 രൂപയാണ് വില. 20 രൂപയ്ക്ക് കിട്ടിയിരുന്ന നാടന്‍ കച്ചി ഇപ്പോള്‍ ലഭ്യമല്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചിയാണ് പശുക്കള്‍ക്ക് നല്‍കുന്നത്. ഡീസല്‍വില കൂടിയതോടെ മൂന്ന് രൂപ വരെ കച്ചിക്ക് കൂടി. സൊസൈറ്റികളില്‍ നിന്ന് 9.10 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് കച്ചി നല്‍കുന്നത്. മൂന്ന് രൂപയുണ്ടായിരുന്ന തീറ്റപ്പുല്ലിന് കിലോയ്ക്ക് അഞ്ചുരൂപയാണ് വില. ഇതോടെ, തോട്ടങ്ങളില്‍ നിന്നും പിന്തള്ളുന്ന കൈത, കപ്പത്തണ്ട് എന്നിവ അരിഞ്ഞാണ് പലരും പശുക്കള്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ പശുവിന് കുടിക്കാനും കുളിപ്പിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 250 ലിറ്ററോളം വെള്ളം വേണം. പരിപാലനത്തിന് തൊഴിലാളികളെ നിറുത്തുന്നതോടെ പണിക്കൂലിയിനത്തിലും വീണ്ടും ചെലവ് വര്‍ദ്ധിക്കുകയാണ്.

ഒരു ലിറ്റര്‍ പാലിന് സൊസൈറ്റികളില്‍ നിന്ന് കര്‍ഷകന് കിട്ടുന്നത് 35 രൂപയാണ്. നിലവില്‍ 50 രൂപ കിട്ടിയാലും മുതലാകാത്ത സ്ഥിതിയാണ്. ഇക്കാരണങ്ങളാല്‍ പശുക്കളെ കിട്ടുന്ന കാശിന് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരുകുന്നു. മുന്‍പ് നാലും അഞ്ചും പശുക്കളെ വളര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ ഒരു പശുവിനെ മാത്രം ആശ്രയിക്കുന്ന സ്ഥിതിയിലെത്തി.

ഒരു കിലോ കാലിത്തീറ്റയ്ക്ക് വില 30 രൂപ.

രണ്ടുകിലോ കച്ചിയ്ക്ക് വില 30 രൂപ.

ഒരു ലിറ്റര്‍ പാലിന് കിട്ടുന്നത് 35 രൂപ.

കര്‍ഷകനായ നാരായണന്‍ പറയുന്നു.

ചെലവ് കൂടുന്നതല്ലാതെ അതിനനുസരിച്ചുള്ള വരുമാനം ഉണ്ടാകുന്നില്ല. സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കണം. അല്ലെങ്കില്‍ പാല്‍ വില വര്‍ദ്ധിപ്പിക്കണം.

*പശു വളർത്തൽ എങ്ങനെ ലാഭകരമാക്കാം Rs : 300/-*കേരളത്തിൽ പശു വളർത്തുന്ന കർഷകർക്ക് എല്ലാം അറിയാം എന്ന് പറയുമ്പോൾപോലും പശു വള...
12/05/2022

*പശു വളർത്തൽ എങ്ങനെ ലാഭകരമാക്കാം Rs : 300/-*

കേരളത്തിൽ പശു വളർത്തുന്ന കർഷകർക്ക് എല്ലാം അറിയാം എന്ന് പറയുമ്പോൾപോലും പശു വളർത്തലിൽ ലാഭ നഷ്ടത്തിൽ പ്രധാന പങ്കുവഹിക്കുന്ന കാലിത്തീറ്റകളെ കുറിച്ച് അറിയുമോ എന്ന് പരിശോധിക്കുമ്പോൾ
ഭൂരിഭാഗം കർഷകർക്കും (കാലിത്തീറ്റ വിൽപ്പനകാർക്കും) അറിയില്ല എന്നതാണ് സത്യവസ്ഥ.അറിയുന്നവരുടെ ഫാം ലാഭത്തിലും ആണ് ...

ആദ്യം അറിവ് പിന്നെ ഫാം

1.ഒരു പശുവിന് ഒരു ദിവസം എത്ര കിലോ തീറ്റ കൊടുക്കണം.

2.ഓരോ തീറ്റ കൊടുക്കുമ്പോൾ പശുവിൻ്റെ ശരീരത്തിൽ ലഭിക്കുന്ന ഗുണങ്ങളും ദോഷങ്ങളും.

3.കേരളത്തിൽ ലഭിക്കുന്ന കാലിത്തീറ്റ ഗുണനിലവാരം എങ്ങനെ മനസ്സിലാക്കാം?

4.കുറഞ്ഞ വിലയിൽ എങ്ങനെ കാലിത്തീറ്റ ലഭിക്കും?

5. നഷ്ടം സംഭവിക്കുന്നതും ഒഴിവാക്കേണ്ടതുമായ കാലിത്തീറ്റകൾ?

6.കൃത്യമായ തീറ്റക്രമം എങ്ങനെ പിന്തുടരാം?

7. സ്വന്തമായി എങ്ങനെ തീറ്റ നിർമിക്കാം?

8.എങ്ങനെ പാൽ കൂടും, പാൽ കൊഴുപ്പ് വർദ്ധിപ്പിക്കും,പാൽ വില ലഭിക്കും?

9.ലാഭത്തിൽ ഫാം നടത്തുന്ന കർഷകരുടെ രഹസ്യങ്ങൾ?

10. കർഷകരെ എന്തുകൊണ്ട് കാലിത്തീറ്റ കാര്യങ്ങളിൽ ബോധവാന്മാരാക്കുന്നില്ല?

11. എന്താണ് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നിർമ്മിച്ചിട്ടുള്ള ക്ഷീര പ്രഭ ?

ഇത് മനസിലാക്കിയാൽ 100% ലാഭം ഉറപ്പ് അറിയാൻ താല്പര്യമുള്ള കർഷകർ മാത്രം താഴെ കാണുന്ന നമ്പറിൽ പേരും വിലാസവും വാട്സ്ആപ്പ് മെസ്സേജ് അയക്കുക...

CATTLE FEED TRADERS & MANUFACTURES ASSOCIATION IN KERALA
Thrissur
Phone :9778562292
Email: [email protected]
Facebook:

21/04/2022

Address

Thrissur
Thrissur
680652

Alerts

Be the first to know and let us send you an email when Cattle Feed Traders & Manufactures Association In Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cattle Feed Traders & Manufactures Association In Kerala:

Share