ADAPT

Call Directions Contact the organization

ADAPT A helping society for differently abled children and parents.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പാചക പരിശീലനത്തിൻ്റെ ഭാഗമായി വെളിച്ചെണ്ണയിൽ മാത്രം നിർമ്മിച്ച ചിപ്സ് (Round + 4 cut...
16/08/2026

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പാചക പരിശീലനത്തിൻ്റെ ഭാഗമായി വെളിച്ചെണ്ണയിൽ മാത്രം നിർമ്മിച്ച ചിപ്സ് (Round + 4 cut + Sarkara varatty) ഓർഡർ എടുക്കുന്നു .9447524962

12/08/2026
11/08/2026

പുരസ്‌കാര തുക ഭിന്നശേഷിക്കാരുടെ അതിജീവനത്തിന്

തൃശ്ശൂർ: ബാലസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ലോക പ്രശസ്ത കവി സച്ചിദാനന്ദൻ മാഷ് പുരസ്കാര തുക പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്ന വെങ്ങിണിശ്ശേരി അഡാപ്‌റ്റ് സൊസൈറ്റിക്ക് കൈമാറി.

അഭിനന്ദനങ്ങൾആശംസകൾതൃശ്ശൂർ അഡാപ്റ്റ് സൊസൈറ്റിയിലെ പരിശീലനം പൂർത്തീകരിച്ച് ഗവ ആർട്സ് കോളേജിൽ അഡ്മിഷൻ നേടിയ ശ്രീ ജസ്റ്റിൻ .
11/08/2026

അഭിനന്ദനങ്ങൾ
ആശംസകൾ

തൃശ്ശൂർ അഡാപ്റ്റ് സൊസൈറ്റിയിലെ പരിശീലനം പൂർത്തീകരിച്ച് ഗവ ആർട്സ് കോളേജിൽ അഡ്മിഷൻ നേടിയ ശ്രീ ജസ്റ്റിൻ .

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് 11 വർഷമായി സൗജന്യ പരിശീലനം നൽകുന്ന തൃശ്ശൂർ അഡാപ്‌റ്റ് സൊസൈറ്റി വിവിധ പരിശീലനങ്ങ...
03/08/2026

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് 11 വർഷമായി സൗജന്യ പരിശീലനം നൽകുന്ന തൃശ്ശൂർ അഡാപ്‌റ്റ് സൊസൈറ്റി വിവിധ പരിശീലനങ്ങളുടെ ഭാഗമായി നിർമ്മിച്ച ഉൽപന്നങ്ങൾ പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിലെത്തിക്കാൻ അഡാപ്റ്റബിലിറ്റി ഹബ് ആരംഭിച്ചിരിക്കുന്നു. കായ ചിപ്സ്, അരിപൊടി , പുട്ടുപൊടി, അവലോസ്, മുളക് കൊണ്ടാട്ടം, കയ്പക്ക കൊണ്ടാട്ടം, നെല്ലിക്ക അച്ചാർ, നാരങ്ങ അച്ചാർ, കാന്താരി അച്ചാർ, വടുകപുളി അച്ചാർ, ജാതിക്ക അച്ചാർ, വെളുത്തുള്ളി അച്ചാർ, മുളക് പൊടി മല്ലിപൊടി , കാശ്മീരി മുളക്പൊടി, ചതച്ച മുളക്, കറി മസാല, സാമ്പാർ പൊടി,രസംപൊടി , മഞ്ഞൾപൊടി, പുല്ല് പൊടി, ചോളം പൊടി, കടലമാവ്, കുടംപുളി, നാളീകേരം, കിച്ചൻ ടവൽ, കിച്ചൻ ഏപ്രൺ, പില്ലൊ കവർ, തുണി സഞ്ചി, വീടിനകത്തും പുറത്തും വളർത്തുന്ന ചെടികൾ, വേപ്പ്, സ്‌റ്റാർ ഫ്രൂട്ട്, പീനട്ട് ബട്ടർ ഫ്രൂട്ട് ചെടികൾ എന്നിവയെല്ലാo ലഭിക്കുന്ന ഈ പ്രദർശന വിപണന മേള സന്ദർശിക്കാൻ എല്ലാ മനുഷ്യസ്‌നേഹികളേയും ക്ഷണിക്കുന്നു. സന്ദർശകരെ സ്വീകരിക്കുന്നതും അപരിചിതരോട് പെരുമാറുന്നതും ഉൽപന്നങ്ങൾ പരിചയപെടുത്തുന്നതും പണം വാങ്ങുന്നതും ബാലൻസ് നൽകുന്നതും റസീപ്റ്റ് എഴുതുന്നതും കൂടി ഈ പ്രദർശന വിപണന മേളയിലൂടെ കുട്ടികൾ പരിശീലിക്കുന്നു .

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ തൃശ്ശൂർ വെങ്ങിണിശ്ശേരിയിലെ സൗജന്യ സേവന  കേന്ദ്രത്തിൽ തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി ...
25/07/2026

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ തൃശ്ശൂർ വെങ്ങിണിശ്ശേരിയിലെ സൗജന്യ സേവന കേന്ദ്രത്തിൽ തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി നിർമ്മിച്ച വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും 27-ാം തിയതി തിങ്കളാഴ്ച രാവിലെ 10 ന് പാലയ്ക്കൽ - വെങ്ങിണിശ്ശേരി റോഡിൽ ധനലക്ഷ്മി ബാങ്കിനും ഓയിൽ മില്ലിനും ഇടയിൽ ഒരു മനുഷ്യസ്‌നേഹി ഒരുക്കി തന്ന സ്ഥലത്ത് ആരംഭിക്കുകയാണ്. ഓണം വരെ നീളുന്ന ഈ പ്രദർശന വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിലും തുടർന്ന് വരുന്ന ദിവസങ്ങളിലും താങ്കൾ കുടുംബത്തോടൊപ്പം കൂട്ടുകാരെയുംകൂട്ടി സന്ദർശിക്കുവാൻ ക്ഷണിക്കുന്നു. സഹതാപം കൊണ്ടല്ല അനുകമ്പ കൊണ്ട് ഇതൊരു തുടക്കമാണ് ജീവിതത്തിലേക്ക് അന്തസോടെ അഭിമാനത്തോടെ കടന്ന് വരുവാനുള്ള ഒരു വഴി . ആ വഴിത്താരയിൽ നമുക്കൊരു പ്രോത്‌സാഹനമാവാം.

അഡാപ്‌റ്റ് സൊസൈറ്റി തിങ്കളാഴ്ച ആരംഭിക്കാൻ പോകുന്ന വൈവിദ്ധ്യ അഡാപ്റ്റബിലിറ്റി ഹമ്പ് (പ്രദർശന വിപണന കേന്ദ്രം) നെ കുറിച്ച് ...
25/07/2026

അഡാപ്‌റ്റ് സൊസൈറ്റി തിങ്കളാഴ്ച ആരംഭിക്കാൻ പോകുന്ന വൈവിദ്ധ്യ അഡാപ്റ്റബിലിറ്റി ഹമ്പ് (പ്രദർശന വിപണന കേന്ദ്രം) നെ കുറിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രനുമായി അദ്ധ്യാപകരായ ബിന്ദു കിഷോർ, ഹരിത അനൂപ് എന്നിവർ ആശയവിനിമയം നടത്തി.

കമ്പ്യൂട്ടർ പരിശീലനം പൂർത്തികരിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിനിടയിൽ അഡാപ്റ്റ് അംഗങ്ങൾ തൃശ്ശൂർ ജില്ലാ കളക്...
16/06/2026

കമ്പ്യൂട്ടർ പരിശീലനം പൂർത്തികരിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണത്തിനിടയിൽ അഡാപ്റ്റ് അംഗങ്ങൾ തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രന് ഉപഹാരം നൽകിയപ്പോൾ

Address

Thrissur
680563

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+919447524962

Website

Alerts

Be the first to know and let us send you an email when ADAPT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ADAPT:

Shortcuts

Share