Deseeya Sevabharathi Keralam

Deseeya Sevabharathi Keralam DESEEYA SEVABHARATHI KERALAM
A/C No: 921010026604991
IFSC: UTIB0001800
Branch: Axis Bank,Thrissur
(2)

സേവാഭാരതിയും  കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും  ചേർന്ന്  തലചയ്ക്കാനൊരിടം പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ സമർപ്പണം......
28/05/2026

സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് തലചയ്ക്കാനൊരിടം പദ്ധതിയിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ സമർപ്പണം.......

സേവാഭാരതിയും ചിറ്റിലപ്പിള്ളി ഫണ്ടേഷനും ചേർന്ന് തലചയ്ക്കാനൊരിടം പദ്ധതിയിൽ കായംകുളം വേരുവള്ളിഭാഗം ശിവസദനത്തിൽ പി ശിവനും, കുടുംബത്തിനും നിർമ്മിച്ചു നൽകിയ സ്വപ്ന ഗ്യഹത്തിൻ്റെ താക്കോൽ ദാനം സേവാഭാരതി സേവാഭാരതി കണ്ടല്ലൂർ യൂണിറ്റ് പ്രസിഡൻ്റ് പ്രഭാക കരൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് ജി.വിനു നിർവ്വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്ത് ആമുഖ പ്രഭാഷണം നടത്തി.

സേവാഭാരതി ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി എ. അനീഷ് സേവാ സന്ദേശം നൽകി. സേവാഭാരതി ജില്ലാ അദ്ധ്യക്ഷൻ ഡോ.എസ്സ്.സതീഷ്കുമാർ ഭാരത് മാതാ ഛായചിത്രം കുടുംബത്തിന് കൈമാറി. ജില്ല കാര്യവാഹ് എസ്സ്.സതീഷ് കുമാർ മംഗളപത്രം കുടുംബത്തിന് കൈമാറി .

നിലവിളക്ക് ജ്യോതിശങ്കറും , കൃഷ്‌ണ വിഗ്രഹം എസ്. ഗിരീഷ് കുമാർ, തുളസി തൈ ജില്ല സേവാപ്രമുഖ് ദിലീഷ് എന്നിവർ സമർപ്പിച്ചു. സേവാഭാരതി കണ്ടല്ലൂർ സെക്രട്ടറി ജി. ശശികുമാർ, ട്രഷറർ എസ്സ്. ശ്രീകാന്ത് എന്നിവർ അസംസകൾ അർപ്പിച്ചു സംസാരിച്ചു. 2018 ന് ശേഷം ഏകദേശം നൂറ്റി മുപ്പതിലധികം ഭവനങ്ങളാണ് സേവാഭാരതി ആലപ്പുഴയിൽ നിർമ്മിച്ച് നൽകിയത്.

Key handing over of a House Constructed Under the “Thalachaykkanoridam” Project by Seva Bharati and K. Chittilappilly Foundation

Under the “Thalachaykkanoridam” housing project jointly implemented by Seva Bharati and the K. Chittilappilly Foundation, a dream home built for P. Sivan and his family at Shivasadanam, Veruvallibhagam, Kayamkulam was formally handed over.

The key handover ceremony was conducted by RSS Vibhag Karyavah G. Vinu at a meeting presided over by Prabhakaran Nair, President of the Seva Bharati Kandalloor Unit. Seva Bharati State Secretary P. Sreejith delivered the introductory address.

A. Aneesh, General Secretary of Seva Bharati Alappuzha District, delivered the Seva Sandesham (service message). District President Dr. S. Satheesh Kumar presented a portrait of Bharat Mata to the family, while District Karyavah S. Satheesh Kumar handed over a memento of appreciation.

Since 2018, Seva Bharati has constructed and handed over more than 130 houses in Alappuzha district.

പുനർജ്ജനി (മെന്റൽ ഹെൽത്ത് സപ്പോർട്ട്) പദ്ധതിയുടെ അടുത്ത ഘട്ട ഉദ്‌ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു..തൃശൂർ ജ...
28/05/2026

പുനർജ്ജനി (മെന്റൽ ഹെൽത്ത് സപ്പോർട്ട്) പദ്ധതിയുടെ അടുത്ത ഘട്ട ഉദ്‌ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു..

തൃശൂർ ജില്ലയിലെ പുനർജ്ജനി (മെന്റൽ ഹെൽത്ത് സപ്പോർട്ട്) പദ്ധതിയുടെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചൻ നിർവ്വഹിച്ചു.

ചടങ്ങിൽ പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും, കൂടാതെ, പദ്ധതിയുമായി ബന്ധപ്പെട്ട് നിംഹാൻസുമായി സേവാഭാരതി ഏർപ്പെട്ടിരിക്കുന്ന ധാരണാപത്രത്തിന്റെ (Agreement) ഭാഗമായി നടപ്പാക്കുന്ന കൗൺസിലിംഗ് പരിശീലനവും അനുബന്ധ പ്രവർത്തനങ്ങളും സേവാഭാരതിയുടെ ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ സംസാരിച്ച വീഡിയോയിലൂടെ പ്രവർത്തകർക്ക് പരിചയപ്പെടുത്തി.

തുടർന്ന്, നിംഹാൻസിൽ സംഘടിപ്പിച്ച കൗൺസിലിംഗ് പരിശീലനത്തിൽ വിജയകരമായി പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ നർകോട്ടിക്സ് കണ്ട്രോൾ ബ്യുറോ കൊച്ചിൻ സോണൽ ഡയറക്ടർ ശ്രീ വേണുഗോപാൽ ജി കുറുപ്പ് വിതരണം ചെയ്തു.

സേവാഭാരതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ. ഋഷിൻ സുമൻ അധ്യക്ഷത വഹിച്ചു. സേവാഭാരതി കേരളം വൈസ് പ്രസിഡന്റ് ശ്രീ പി കെ ഉണ്ണികൃഷ്ണൻ, സംഘടന സെക്രട്ടറി ശ്രീ രാജീവ്‌ കെ വി, സേവാഭാരതി തൃശൂർ ജില്ലാ ട്രഷറര്‍ നോഫ് ടീച്ചർ, സേവാഭാരതി തൃശൂർ ജില്ലാ സെക്രട്ടറി ഗീത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Punarjjani (Mental Health Support) Project: Inauguration of the Next Phase and Certificate Distribution ഹെൽഡ്

The next phase of activities under the (Mental Health Support) Project in Thrissur district has commenced. The project was inaugurated by renowned music director Ouseppachan.

During the event, a video presentation by Dr. Sreeram Shankar, General Secretary of Sevabharathi, introduced the volunteers to the objectives and activities of the project, as well as the counseling training and related initiatives being implemented as part of the Memorandum of Understanding (Agreement) between Sevabharathi and .

Following this, certificates were distributed to those who successfully completed the counseling training conducted at NIMHANS by Mr. Venugopal G. Kurup, Zonal Director, Cochin Zone, Narcotics Control Bureau.

The function was presided over by Dr. Rishin Suman, Vice President of Sevabharathi Thrissur District. Greetings and were delivered by P. K. Unnikrishnan, Rajeev K. V., Nof Teacher,and Geetha Teacher.

പുനർജ്ജനി (മെന്റൽ ഹെൽത്ത് സപ്പോർട്ട്) പദ്ധതിയുടെ അടുത്ത ഘട്ട ഉദ്‌ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു..തിരുവനന...
27/05/2026

പുനർജ്ജനി (മെന്റൽ ഹെൽത്ത് സപ്പോർട്ട്) പദ്ധതിയുടെ അടുത്ത ഘട്ട ഉദ്‌ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു..

തിരുവനന്തപുരം ജില്ലയിലെ പുനർജ്ജനി (മെന്റൽ ഹെൽത്ത് സപ്പോർട്ട്) പദ്ധതിയുടെ അടുത്ത ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കഴക്കൂട്ടം എം.എൽ.എ ശ്രീ വി. മുരളീധരൻ നിർവഹിച്ചു.

ചടങ്ങിൽ സേവാഭാരതിയുടെ ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ, പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. കൂടാതെ, പദ്ധതിയുമായി ബന്ധപ്പെട്ട് നിംഹാൻസുമായി സേവാഭാരതി ഏർപ്പെട്ടിരിക്കുന്ന ധാരണാപത്രത്തിന്റെ (Agreement) ഭാഗമായി നടപ്പാക്കുന്ന കൗൺസിലിംഗ് പരിശീലനവും അനുബന്ധ പ്രവർത്തനങ്ങളും അദ്ദേഹം പരിചയപ്പെടുത്തി.

തുടർന്ന്, നിംഹാൻസിൽ സംഘടിപ്പിച്ച കൗൺസിലിംഗ് പരിശീലനത്തിൽ വിജയകരമായി പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ശ്രീ വി. മുരളീധരൻ വിതരണം ചെയ്തു.

യോഗത്തിൽ തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ശ്രീ മനു അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ സാബു കെ. നായർ, പഴവങ്ങാടി ഗണപതി ക്ഷേത്രം ചെയർമാൻ പ്രൊഫ്. വിജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Inauguration of the Next Phase of Punarjjani (Mental Health Support) Project and Certificate Distribution Ceremony ..

The next phase of the Punarjjani (Mental Health Support) Project in Thiruvananthapuram district was inaugurated by Kazhakkoottam MLA, Shri V. Muraleedharan.

During the event, Seva Bharati General Secretary Dr. Sreeram Shankar introduced the objectives and activities of the project. He also explained various initiatives undertaken as part of the agreement between Seva Bharati and NIMHANS, aimed at strengthening and supporting the implementation of the project, including counselling training programs.

Following this, Shri V. Muraleedharan distributed certificates to participants who successfully completed the counselling training program conducted by NIMHANS.

The meeting was presided over by Thiruvananthapuram District President Shri Manu. State Executive Committee Member Shri Sabu K. Nair and Chairman of Pazhavangadi Ganapathy Temple, Prof. Vijayakumar, extended their felicitations during the function.


സാരഥിയുടെ പ്രിയ കുരുന്നുകൾക്ക് അഭിനന്ദനങ്ങൾ....
27/05/2026

സാരഥിയുടെ പ്രിയ കുരുന്നുകൾക്ക് അഭിനന്ദനങ്ങൾ....



26/05/2026

മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിൽ അന്നദാനം

സേവാഭാരതി ചെന്നിത്തലയുടെ “അന്നദാനം പുണ്യദാനം” പദ്ധതിയുടെ ഭാഗമായി, മാവേലിക്കര ഗവൺമെന്റ് ആശുപത്രിയിലെ 200-ൽ പരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്നേഹപൂർവ്വം ഉച്ചഭക്ഷണം വിതരണം ചെയ്തു. വിശപ്പകറ്റി സേവനത്തിന്റെ മാധുര്യം പകർന്ന ഈ അന്നദാന പ്രവർത്തനം, സമൂഹസേവനത്തിന്റെ മാതൃകയാണ് .

Annadanam at Mavelikkara Government Hospital
As part of Seva Bharati Chennithala’s “Annadanam Punyadanam” project, a lovingly prepared lunch was distributed to more than 200 patients and their caregivers at Mavelikkara Government Hospital. This food donation initiative, which eased hunger and spread the warmth of service, stands as a model of community service.


സുകൃതം വയോജന സാന്ത്വന പരിചരണംസേവാഭാരതി ചെന്നിത്തലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സുകൃതം’ സാന്ത്വന പരിചരണ പദ്ധതിയുടെ ഭ...
25/05/2026

സുകൃതം വയോജന സാന്ത്വന പരിചരണം
സേവാഭാരതി ചെന്നിത്തലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സുകൃതം’ സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി, പ്രവർത്തകർ ചെന്നിത്തല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലെത്തി രോഗികളെയും വയോജനങ്ങളെയും സന്ദർശിച്ചു. ആവശ്യമായ പരിചരണവും സാന്ത്വനസേവനങ്ങളും നൽകി രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസവും ആത്മവിശ്വാസവും പകരാൻ പ്രവർത്തകർക്ക് സാധിച്ചു.

പരിചരണത്തിന്റെ ഭാഗമായി രോഗികൾക്ക് മരുന്നുകൾ, ഡൈപ്പറുകൾ, ഡെറ്റോൾ, വൈപ്പർ തുടങ്ങിയ അവശ്യസാധനങ്ങൾ വിതരണം ചെയ്തു. ഭൗതിക സഹായങ്ങൾക്കൊപ്പം സ്നേഹസ്പർശവും കരുതലും പങ്കുവെച്ച് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മാനസിക പിന്തുണ നൽകുന്ന പ്രവർത്തനങ്ങളാണ് സുകൃതം പദ്ധതിയിലൂടെ തുടരുന്നത്.

Sukrutham Elderly Palliative Care
As part of the “Sukrutham” Palliative Care initiative led by Seva Bharati Chennithala, volunteers visited patients and elderly individuals in various parts of Chennithala Panchayat, providing essential care and compassionate support at their homes. Through these visits, the team was able to offer comfort and instill confidence among both patients and their family members.

As part of the care services, medicines, diapers, Dettol, wipes, and other essential items were distributed to patients. Beyond material assistance, the volunteers extended emotional support and a caring touch, bringing comfort and reassurance to families through dedicated palliative care services.


25/05/2026

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സേവാഭാരതി ചെന്നിത്തലയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് മെയ് 24-ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ കാരാഴ്മ കിഴക്ക് 2708-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ (തോപ്പിൽ സേവാബസ്തി) സംഘടിപ്പിച്ചു.

സേവാഭാരതി രക്ഷാധികാരി ശ്രീ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം 2708-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം സെക്രട്ടറി ശ്രീ സുഗതൻ ശിവാഞ്ജലി ഉദ്ഘാടനം ചെയ്തു.

അമൃത ആയുർവേദ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ. ലീന പി. നായർ എം.ഡി (Ay), PhD, കരിമുളയ്ക്കലിലെ ആയുർരേഖ ആയുർവേദ ക്ലിനിക്കിലെ ഡോ. നീരജ ഗോപിനാഥ് (BAMS) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ രോഗികൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും മരുന്ന് വിതരണവും നടത്തി. പഞ്ചായത്തിലെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് സേവനം പ്രയോജനപ്പെടുത്തി.

Free Ayurvedic Medical Camp Conducted

A free Ayurvedic medical camp was organized under the leadership of Seva Bharathi Chennithala on Sunday, May 24, from 9:00 AM to 2:00 PM at the No. 2708, SNDP Branch Hall Karazhma East (Thoppil Sevabasti).

The inaugural function, held under the chairmanship of Seva Bharathi Patron Shri Raghunath, was inaugurated by Shri Sugathan Sivanjali, Secretary of SNDP Branch No. 2708.

The camp was led by Prof. Dr. Leena P. Nair, MD (Ay), PhD, from Amrita Ayurvedic Medical College, and Dr. Neeraja Gopinath, BAMS, from Ayurrekha Ayurvedic Clinic, Karimulackal.

Free medical consultation and distribution of medicines were provided to the patients. A large number of people from the panchayat participated in and benefited from the camp.



കാര്യക്ഷമത പരിപോഷണം – 2026ചാലക്കുടി സേവാഭാരതിയും ചാലക്കുടി കൃഷി ഭവനും സംയുക്തമായി “കാര്യക്ഷമത പരിപോഷണം – 2026” എന്ന പേരി...
25/05/2026

കാര്യക്ഷമത പരിപോഷണം – 2026

ചാലക്കുടി സേവാഭാരതിയും ചാലക്കുടി കൃഷി ഭവനും സംയുക്തമായി “കാര്യക്ഷമത പരിപോഷണം – 2026” എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ചാലക്കുടി സേവാഭാരതി നടപ്പിലാക്കുന്ന “അഭിവൃദ്ധി” സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഈ പരിശീലന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള വിശദമായ ക്ലാസുകളും പ്രായോഗിക പരിശീലനവും നൽകി.

2026 മെയ് 23-ാം തീയതി ശനിയാഴ്ച, കൂടപ്പുഴയിലെ സനാതന സേവാസമിതി ഹാളിൽ നടന്ന പരിപാടിയിൽ, കേരള കാർഷിക സർവകലാശാലയിലെ വിരമിച്ച പ്രൊഫസറായ ശ്രീമതി ഗിരിജ ക്ലാസുകളും പരിശീലനവും നയിച്ചു.

ശ്രീ പീതാംബരൻ അധ്യക്ഷനായ ചടങ്ങിൽ, ചാലക്കുടി കൃഷി ഭവനിലെ അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ശ്രീമതി ജിജിമോൾ കെ.ഡി. പദ്ധതിയുടെ വിശദീകരണം നടത്തി. കൂടാതെ, ഹോർട്ടികൾച്ചർ വകുപ്പിലെ വിരമിച്ച ഡെപ്യൂട്ടി ഡയറക്ടർ ഡോ. മനോജ്, ശ്രീമതി ദീപ്തി കെ.ആർ (ആത്മ) എന്നിവർ പരിപാടിയിൽ സംസാരിച്ചു.

അഭിവൃദ്ധി സ്വയംതൊഴിൽ പദ്ധതിയിലൂടെ ചാലക്കുടിയിലെ കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും, കുടുംബാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ഈ പരിശീലനം ഫലപ്രദമായി സംഘടിപ്പിക്കാൻ സാധിച്ചു.

Efficiency Enhancement – 2026

Seva Bharathi and Krishi Bhavan jointly organized a training program titled “Efficiency Enhancement – 2026”.

The training program was conducted as part of the “Abhivrudhi” self-employment project implemented by Seva Bharathi, Chalakudy. All participants received detailed classes and practical training on starting vegetable cultivation at home.

The program was held on Saturday, May 23, 2026, at the Sanathana Seva Samithi Hall in Koodappuzha, where Mrs. Girija, a retired professor from the Kerala Agricultural University, led the classes and practical sessions.

The event was chaired by Mr. Peethambaran. Mrs. Jijimol K.D., Assistant Agriculture Officer at Chalakudy Krishi Bhavan, explained the project details. In addition, Dr. Manoj, retired Deputy Director of the Horticulture Department, and Mrs. Deepthi K.R. (ATMA) also addressed the gathering.

Through the Abhivrudhi self-employment project, the training was effectively organized to further strengthen the agricultural sector in Chalakudy and promote family-based vegetable farming.
#

കാസറഗോഡ് ജില്ലാ കാര്യാലയം (ജില്ലാ ആശ്രയ കേന്ദ്രം) ഉദ്ഘാടനം ചെയ്തു2026 മെയ് 24-ന് രാവിലെ 10 മണിക്ക് കാസറഗോഡ് ജില്ലാ കാര്യ...
24/05/2026

കാസറഗോഡ് ജില്ലാ കാര്യാലയം (ജില്ലാ ആശ്രയ കേന്ദ്രം) ഉദ്ഘാടനം ചെയ്തു

2026 മെയ് 24-ന് രാവിലെ 10 മണിക്ക് കാസറഗോഡ് ജില്ലാ കാര്യാലയം (ജില്ലാ ആശ്രയ കേന്ദ്രം) ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ അദ്ധ്യക്ഷൻ ശ്രീ എം. ടി. ദിനേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഖില ഭാരതീയ പ്രത്യേക ക്ഷണിതാവ് ശ്രീ കാജാമ്പാടി സുബ്രമണ്യ ഭട്ട് ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി ശ്രീമതി സംഗീത വിജയൻ സ്വാഗതപ്രസംഗം നടത്തി. ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സംസ്ഥാൻ ശ്രീ എടനീർ മഠത്തിലെ പൂജനീയ സച്ചിദാനന്ദ ഭാരതി സ്വാമിജി അനുഗ്രഹഭാഷണം നടത്തി. സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ ആശ്രയകേന്ദ്രത്തിന്റെ ദർശനവും ലക്ഷ്യങ്ങളും സംബന്ധിച്ച് വിശദീകരിച്ചു.

കെട്ടിടത്തിന്റെ താക്കോൽ സമർപ്പണച്ചടങ്ങ് പരേതനായ ശ്രീ കൃഷ്ണമോഹന്റെ ഭാര്യ ശ്രീമതി ജയശ്രീ എം നിർവഹിച്ചു. തുടർന്ന് ശ്രീ കുഞ്ഞിരാമൻ, ശ്രീമതി ജയശ്രീയെ ആദരിക്കുന്ന ചടങ്ങിന് നേതൃത്വം നൽകി.

ചടങ്ങിൽ ശ്രീ സുരേഷ് മല്യ (ചെയർമാൻ, യുഗപുരുഷ് നരേന്ദ്ര മോഡി വിദ്യാലയം), ശ്രീമതി ശ്രുതി കെ. എസ്. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബോവിക്കാനം ഹയർ സെക്കൻഡറി സ്കൂൾ എം.ഡി. ശ്രീ ഗംഗാധരൻ നായർ പാടി ചടങ്ങിൽ സാന്നിധ്യം വഹിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത സേവാ പ്രമുഖ് ശ്രീ എം. സി. വത്സൻ സേവാസന്ദേശം നൽകി. കാസറഗോഡ് ജില്ലാ സെക്രട്ടറി ശ്രീ ടി. അശോകൻ കൃതജ്ഞത രേഖപ്പെടുത്തി.

Inauguration of Kasaragod District Office (District Ashraya Centre)

The Kasaragod District Office (District Ashraya Centre) was inaugurated on 24 May 2026 at 10:00 AM. The function was presided over by Kasaragod District President Shri M. T. Dinesh, while the inauguration was formally carried out by Shri Kajampady Subramanya Bhat, Akhil Bharatiya Special Invitee.

The welcome address was delivered by General Secretary Smt. Sangeetha Vijayan. Poojaneeya Sachidananda Bharati Swamiji of Jagadguru Shri Shankaracharya Samsthan, Shri Edaneer Mutt, delivered the benedictory address. Dr. Sreeram Shankar, State General Secretary of Seva Bharati, elaborated on the vision and objectives of the Ashraya Centre.

The ceremonial handover of the building key was performed by Smt. Jayashree M, wife of the late Shri Krishnamohan. Shri Kunjiraman honored Smt. Jayashree during the function.

Felicitations were offered by Shri Suresh Mallya (Chairman, Yugapurush Narendra Modi Vidyalaya) and Smt. Shruthi K. S. Shri Gangadharan Nair Padi, Managing Director of Bhovikanam Higher Secondary School, was also present on the occasion.

Shri M. C. Vatsan, Seva Pramukh of North Kerala, Rashtriya Swayamsevak Sangh, delivered the Seva Sandesh (service message). The function concluded with a vote of thanks delivered by Kasaragod District Secretary Shri T. Ashokan.



Address

Deseeya Sevabharathi Keralam, Parameswareeyam, Sevabharathi State Office, Vadakkechira Road
Thrissur
680020

Alerts

Be the first to know and let us send you an email when Deseeya Sevabharathi Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Deseeya Sevabharathi Keralam:

Share