17/01/2026
തിരുവില്വാമല പട്ടിപറമ്പ് ആലിൻചുവട്
സദ്ഗമയ സേവാ കേന്ദ്രത്തിന്റെ വാർഷിക
ആഘോഷങ്ങളും ശ്രീസുബ്രഹ്മണ്യ സ്വാമി
ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവവും
2026 ജനുവരി 30 വെള്ളി, 31 ശനി,
ഫെബ്രുവരി 1 ഞായർ തീയതികളിൽ
🪔🪔🪔🪔🪔🪔🪔🪔🪔🪔🪔 🪔
വിളംബര കുറിപ്പ്
തിരുവില്വാമല പട്ടിപറമ്പ് ആലിൻചുവട് സദ്ഗമയ സേവാ കേന്ദ്രത്തിന്റെ വാർഷിക ആഘോഷങ്ങളും ശ്രീ
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവവും 2026 ജനുവരി 30 വെള്ളി, 31 ശനി, ഫെബ്രുവരി 1 ഞായർ
തീയതികളിൽ ആയി നടക്കുകയാണ്.
ആഘോഷത്തിലെ
പ്രത്യേക പരിപാടികളും പൂജകളും വഴിപാടുകളും ഹോമങ്ങളും പരിചയപ്പെടുത്തുന്നു.
മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. എല്ലാ പരിപാടികളും വിശദമായി നോട്ടീസിൽ കൊടുത്തിട്ടുണ്ട്. എങ്കിലും പ്രത്യേക പരിപാടികൾ ഈ കുറിപ്പിലൂടെ വിശദമാക്കുന്നു.
ഉത്സവത്തിന്റെ ഒരാഴ്ച മുമ്പ് : -
തൈപ്പൂയ ആഘോഷത്തിൻ്റ ഭാരവാഹികൾ എല്ലാവരുടെയും, കൂടാതെ ഭഗവത്സേവ ചെയ്യാൻ തയ്യാറായി വരുന്നവരുടെയും കയ്യിൽ *കാപ്പു കെട്ടുന്ന ചടങ്ങാണ്* ജനുവരി 25 ഞായറാഴ്ച വൈകുന്നേരം നടക്കാൻ പോകുന്നത്
ആഘോഷ ശേഷം പോകുന്ന
പഴനിമല മുരുക ദർശനം വരെ മത്സ്യമാംസാദികൾ കഴിക്കാതെ വ്രതനിഷ്ഠയോടെ ഭഗവാനോട് പ്രതിജ്ഞയെടുത്തു കയ്യിൽ പൂജിച്ച ചരട് ബന്ധിക്കുന്നു. ഇതാണ് കാപ്പു കെട്ടൽ. ഈ വേളയിൽ എല്ലാ ഭക്തർക്കും പങ്കെടുക്കാവുന്നതാണ്.
ഉത്സവത്തിന്റെ *ഒന്നാം ദിനം വെള്ളിയാഴ്ച👇*:-
ക്ഷേത്രശുദ്ധീകരണവും അലങ്കാരവും, വൈകുന്നേരം വിശേഷാൽ പൂജകളും, ദീപാരാധനയും
നടക്കുന്നു.
അതു കൂടാതെ, *കലവറ നിറയ്ക്കൽ* എന്ന ചടങ്ങ് കൂടി നടക്കുന്നു.
ക്ഷേത്രത്തിലേക്ക് വേണ്ടതായ വിളക്കെണ്ണ, നെയ്യ്, ചന്ദനത്തിരി തുടങ്ങി പൂജാ ദ്രവ്യങ്ങൾ, ഹോമ ദ്രവ്യങ്ങൾ, അന്നദാനത്തിനു വേണ്ടതായ അരി, പലചരക്ക്, പച്ചക്കറി തുടങ്ങിയ സാധനങ്ങൾ, പഞ്ചാമൃതത്തിനു വേണ്ടതായ സാധനങ്ങൾ തുടങ്ങി എല്ലാം തന്നെ ഭഗവാനു മുമ്പിൽ വെച്ചിട്ടുള്ള ഉരുളിയിൽ ഭക്തർക്ക് നേരിട്ട് സമർപ്പിക്കുന്ന ചടങ്ങാണ് കലവറ നിറയ്ക്കൽ.
ഉത്സവത്തിന്റെ *രണ്ടാം ദിനം ശനിയാഴ്ച👇* :-
കാലത്ത് 9 മണി മുതൽ പഴമ്പാലക്കോട് ശ്രീ. മഹാലക്ഷ്മി നാരായണീയ സമിതിയിലെ 25 ഓളം അംഗങ്ങൾ നടത്തുന്ന *അഖണ്ഡ നാമ സങ്കീർത്തനം* ആരംഭിക്കും.
ആഘോഷ പരിപാടികൾ പൊതുജനങ്ങളെ അറിയിക്കുന്നതിനു വേണ്ടി അനൗൺസ്മെൻറ് *വിളംബര യാത്ര* യും എല്ലാ പ്രദേശത്തും എത്തുന്നതാണ്.
ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് *ഊരു പ്രദക്ഷിണം* കുതിരമ്പാറയിലെ ഉണ്ണിയാൽ തറയിൽ
നിന്നും ആരംഭിക്കും.
വാദ്യഘോഷങ്ങളുടെയും കാവടികളുടെയും കലശങ്ങളുടെയും
അകമ്പടിയോടെ ഭഗവാനെ തേരിലേറ്റി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. വൈകുന്നേരം ആറുമണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
അതേസമയം അഞ്ചുമണിക്ക് സ്റ്റേജിൽ മെഗാ കലാപരിപാടികൾ ആരംഭിക്കുന്നതായിരിക്കും. നമ്മുടെ നാട്ടിലെ കലാകാരന്മാരും കലാകാരികളും അരങ്ങേറ്റുന്ന വിവിധ നൃത്ത കലാപരിപാടികൾ മാറ്റുരയ്ക്കുന്ന ഗംഭീര തകർപ്പൻ സ്റ്റേജ് ഷോ ആണ് ഇപ്രാവശ്യം തയ്യാറാക്കുന്നത്.
ഡിജിറ്റൽ ഡോൾബി സൗണ്ട് സിസ്റ്റം കൊണ്ട് പ്രകമ്പനം കൊള്ളിക്കുന്ന ഈ സ്റ്റേജ് പരിപാടികളിലേക്ക് എല്ലാ ജനങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നു.
ഉത്സവത്തിന്റെ മൂന്നാം ദിനം
തൈപ്പൂയ നാൾ* ഞായറാഴ്ച👇 :-
കാലത്ത് *അഷ്ട ദ്രവ്യമഹാഗണപതിഹോമത്തോടെ* ആരംഭിക്കുന്ന ചടങ്ങിൽ *മഹാ അഭിഷേകങ്ങൾ* വിശേഷാൽ വഴിപാടുകൾ എന്നിവ നടക്കുന്നതായിരിക്കും. വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
പ്രത്യേക വഴിപാടുകൾ താഴെ കൊടുക്കുന്നു...
*അഷ്ടദ്രവ്യഗണപതിഹോമം*
101 രൂപ ഒരാൾക്ക്
*സമൂഹ കുടുംബ ഹോമം*
501 രൂപ
(കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും പേരിലും, എല്ലാ ഹോമത്തിലും വഴിപാടുകൾ കഴിക്കുന്നതായിരിക്കും. കൂടാതെ ഭക്തരെക്കൊണ്ട് നേരിട്ട് ചെയ്യിപ്പിക്കുന്ന സമൂഹ മഹാമൃത്യുഞ്ജയ ഹോമത്തിലും പങ്കെടുക്കാവുന്നതാണ്)
*മഹാ അഭിഷേകങ്ങൾ*
51 രൂപ
പാൽ,പഞ്ചാമൃതം, ഇളനീർ, നെയ്, ഭസ്മം തുടങ്ങിയ ദ്രവ്യങ്ങൾ കൊണ്ട്....
പാൽ, ഇളനീർ കൊണ്ടുവരണം)
*ഭഗവാനെ*
*ചന്ദനം ചാർത്തൽ*
501 രൂപ
*നെയ്യ് വിളക്ക്*
50 രൂപ
(സന്താന ദുരിതം അനുഭവിക്കുന്നവർക്കും കുട്ടികൾക്ക് വേണ്ടിയും ചെയ്യുന്ന വഴിപാട്)
*ഒറ്റ നാരങ്ങ വഴിപാട്*
25 രൂപ
(ആഗ്രഹസാഫല്യത്തിനായി സുബ്രഹ്മണ്യസ്വാമിക്ക് നടത്തുന്ന സുപ്രധാന വഴിപാട്. മംഗല്യ സിദ്ധി സന്താനഭാഗ്യം, ഉദ്ദിഷ്ടകാര്യ സിദ്ധി പഠന മികവ് എന്നിവയാണ് ഈ വഴിപാടിന്റെ ഫലസിദ്ധി)
*കാവടി വഴിപാട്*
201 രൂപ
(ഉദിഷ്ട കാര്യസിദ്ധി, ദാമ്പത്യ സുഖം, സന്താന ഭാഗ്യം എന്നിവയ്ക്കായി നടത്തുന്ന പ്രധാന വഴിപാടാണിത്.)
ഗണപതി നടയിൽ
*മുട്ടറുക്കൽ വഴിപാട്*
51 രൂപ
(നാളികേരം ഉഴിഞ്ഞ് കൊണ്ടുവരണം)
ശേഷം
9 മണിക്ക് ഭക്തരെ ഇരുത്തി നേരിട്ട് ചെയ്യിപ്പിക്കുന്ന *സമൂഹ മഹാമൃത്യുഞ്ജയ ഹോമം* ആരംഭിക്കും.
തുടർന്ന്,
*പഞ്ചാമൃത പൂജ പാനക പൂജ*
പഞ്ചാമൃത
വിതരണം നടക്കും
10.30 മുതൽ 11.30 വരെ
സുദേവൻ മുതലമട നയിക്കുന്ന *മഹാ സത്സംഗം* നടക്കും.
ഈശ്വരാനുഗ്രഹത്തിലൂടെയും നന്മകളിലൂടെയും വ്യക്തിയെയും കുടുംബത്തെയും നല്ലവരാക്കി മാറ്റുന്നതിന് വേണ്ടി പ്രത്യേക കൗൺസിലിംഗ് ക്ലാസ്.
തമാശയും മൂല്യവത്തായ അറിവുകളും ബോധവൽക്കരണങ്ങളും മഹത് വാക്യങ്ങളും കൊണ്ട് നമ്മളെ നന്മയിലേക്ക് കൈപിടിച്ചുയർത്തുന്ന പ്രത്യേക ക്ലാസ്.
രക്ഷിതാക്കൾ നിർബന്ധമായും പങ്കെടുക്കുക.
കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കുക.
എല്ലാവരെയും ഈ മഹാ സത്സംഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു.
12 മണിക്ക്,
സുബ്രഹ്മണ്യസ്വാമിയുടെ തൃപ്രസാദം
*മഹാഅന്നദാനം*
*(ആണ്ടിയൂട്ട്)*
ആരംഭിക്കുന്നു.....
വൈകുന്നേരം 5 മണിക്ക്,
സദ്ഗമയ സേവാ കേന്ദ്രത്തിൽ കളരി പരിശീലിക്കുന്ന കുട്ടികളുടെ *കളരിമുറ പ്രദർശനം*.
തുടർന്ന് നാട്ടിലെ മഹനീയ വ്യക്തിത്വങ്ങളെ ആദരിക്കുന്ന *ആചാര്യ സദസ്സ്* ആരംഭിക്കും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ വാർഡുകളിൽ നിന്നും വിജയിച്ച
വാർഡ് സാരഥികളെ അനുമോദിക്കുന്നു.
കൂടാതെ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച് ശ്രദ്ധ നേടിയതും അവാർഡ് നേടിയതുമായ വ്യക്തിത്വങ്ങളെ ആദരിക്കുന്നു.
തുടർന്ന്
*അതിഗംഭീര നാടൻ പാട്ട് സ്റ്റേജ് ഷോ*
അവതരണം:- ജനാർദ്ദനൻ പുതുശ്ശേരി
നാടൻ പാട്ടുകൾ കൊണ്ടും ദേവ സ്തുതികൾ കൊണ്ടും പുള്ളുവൻ പാട്ടുകളെ കൊണ്ടും വേദിയെ ആനന്ദത്തിൽ ആറാടിപ്പിക്കുന്ന അത്യുഗ്രൻ കലാപ്രകടനം.
**************
(ശ്രീ. ജനാർദ്ദനൻ പുതുശേരിയെ പരിചയപ്പെടുത്തുന്നു.
(നാടൻപാട്ട് കലാകാരൻ നാടൻപാട്ട് ഗവേഷകൻ)
ലഭിച്ച അംഗീകാരങ്ങൾ:-
1999ൽ കേന്ദ്ര സാംസ്ക്‌കാരിക വകുപ്പിൻ്റെ നാടൻപാട്ടുകൾ പഠിക്കാനുള്ള സ്കോളർഷിപ്പ് ലഭിച്ചു.
"വന്ദേ വിക്ടോറിയ" എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.
2002 ൽ കോഴിക്കോട് നൻമണ്ട ദേവസ്വം ട്രസ്റ്റ് യുവകലാകാരൻമാർക്കു നൽകുന്ന “നാരായണനുണ്ണി നമ്പി" സ്‌മാരക പുരസ്‌കാരം ലഭിച്ചു. "പന്തിരുകുലപ്പാട്ട്" എന്ന ഖണ്ഡകാവ്യം പുറത്തിറങ്ങി.
2006 ൽ
കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ "ജൂനിയർ ഫെല്ലോഷിപ്പ്" ഉടുക്ക് താളങ്ങളുടെ പഠനത്തിനു ലഭിച്ചു.
2008 ൽ കേരളീയ നാട്ടുവാദ്യങ്ങളും നാടൻകലകളും എന്ന പുസ്‌തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി.
2009 ൽ
62 വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 1000ത്തോളം വിദ്യാർത്ഥികൾക്ക് നാടൻപാട്ട് പരിശീലനം നൽകി പാലക്കാട് രാപ്പാടിയിൽ വെച്ച് അരങ്ങേറ്റം കുറിച്ചു.
2010ൽ
കേന്ദ്ര ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്‌കർ ദേശീയ പുരസ്കാരം ലഭിച്ചു.
2010ൽ
ഞരളത്ത് രാമപൊതുവാൾ കലാശ്രമത്തിൻ്റെ വാദ്യപ്രചാരക പുരസ്കാരം ലഭിച്ചു.
2010 ൽ
ആദ്യമായി സിനിമ പിന്നണി പാടുന്നവർക്ക് പ്രോത്സാഹനമായി നൽകുന്ന മിർച്ചി മ്യൂസിക് അവാർഡ് ലഭിച്ചു.
2011ൽ
AIR ഉടുക്കുപാട്ടിന് 'B Grade' ആർട്ടിസ്റ്റ് എന്ന പദവി ലഭിച്ചു.
2012-13 - ൽ പുതുശ്ശേരി ശ്രീ കുറുംബ ചരിത്ര പുസ്‌തകം പുറത്തിറക്കി.
2014-15 ൽ
കേരള ഫോക്ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം ലഭിച്ചു.
2015 ൽ
AIR പുള്ളുവൻപാട്ടിന് 'B Grade" ആർട്ടിസ്റ്റ് എന്ന പദവി ലഭിച്ചു.
2015 ൽ
കേരള സംഗീത നാടക അക്കാദമിയുടെ "കലശ്രീ" പുരസ്ക്‌കാരം ലഭിച്ചു.
“കരയിലേക്ക് ഒരു കടൽദൂരം, ലീവിംഗ് ടുഗതർ എന്നീ സിനിമകളിൽ പിന്നണി (നാടൻപാട്ട്) പാടിയിട്ടുണ്ട്.
ഉറുമി, ഏഴാമത്തെവരവ്, കമ്മട്ടിപ്പാടം എന്നീ സിനിമകൾക്ക് പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്.
മാണിക്യക്കല്ല്, വൈരക്കല്ല്, കൈതോല, പുതുശ്ശേരി ശ്രീ കുറുംബ ഐതിഹ്യപാട്ടുകൾ എന്നീ ഓഡിയോ, വീഡിയോ സി.ഡി.കൾ പുറത്തിറക്കി.
2021ൽ
നാടൻകലാരംഗത്ത് അവതരണത്തിലും, പരിശീലനത്തിലും, 3 പതിറ്റാണ്ടായി തുടരുന്ന സേവനം പരിഗണിച്ച് കേരള ഫോക്ലോർ അക്കാഡമി അവാർഡ് പുരസ്കാരം ലഭിച്ചു.
2023ൽ
സി.കെ. ആണ്ടിപ്പണിക്കർ സ്‌മാരക മാനവ ഫോക്ലോർ അവാർഡ്)
*************
ഈ ആഘോഷ പരിപാടികളിലേക്ക്
ഈ നാട്ടിലെ എല്ലാ ജനങ്ങളുടെയും പരിപൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ കാര്യങ്ങൾക്കും തന മന ധന സഹായ സഹകരണങ്ങളിൽ നൽകിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
ഈ വർഷത്തെ പരിപാടികളിലേക്ക് എല്ലാ ജനങ്ങളെയും കുടുംബസമേതം ക്ഷണിക്കുന്നു.
എല്ലാവർക്കും ഭഗവാൻ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.
*പ്രത്യേക അറിയിപ്പ്*: -
ഉത്സവത്തിന്റെ ഏഴാം പൂജയ്ക്ക് ശേഷമാണ് പഴനി യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. വരാൻ ആഗ്രഹിക്കുന്നവർ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
പഞ്ചാമൃതം വേണ്ടവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്
കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് നൽകേണ്ടതാണ്.
എന്ന്,
ആഘോഷ കമ്മിറ്റി.
വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും,
കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് വേണ്ടിയും, മറ്റു
കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
9446146250
9497383153
9846231244
9446939020
ഓം ശരവണ ഭവായ നമഃ🙏🪔