TECHNOS-All Kerala Engineering Students Association

TECHNOS-All Kerala Engineering Students Association This is the official page of TECHNOS Kerala State Committee. TECHNOS is the Sub -Committee of SFI (Students Federation of India).
(427)

കേരള സാങ്കേതിക സർവ്വകലാശാലയിലെ ഇയർ ഔട്ട് സിസ്റ്റം പിൻവലിക്കുക.SFI KTU മാർച്ച് 2026 ജൂലൈ 13
11/07/2026

കേരള സാങ്കേതിക സർവ്വകലാശാലയിലെ ഇയർ ഔട്ട് സിസ്റ്റം പിൻവലിക്കുക.

SFI KTU മാർച്ച്
2026 ജൂലൈ 13

വൈസ് ചാൻസലാറുമായുള്ള ചർച്ചയിൽ എസ്എഫ്ഐ ആവശ്യപ്പെടുന്ന അവകാശങ്ങൾ
27/06/2026

വൈസ് ചാൻസലാറുമായുള്ള ചർച്ചയിൽ എസ്എഫ്ഐ ആവശ്യപ്പെടുന്ന അവകാശങ്ങൾ

SFI സമര വിജയം
23/06/2026

SFI സമര വിജയം

CAPE എഞ്ചിനീയറിംഗ് കോളേജുകളിലെ അന്യായമായ ഫീസ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കുക CAPE ഹെഡ് ഓഫീസ് മാർച്ച്‌2026 ജൂൺ 24
22/06/2026

CAPE എഞ്ചിനീയറിംഗ് കോളേജുകളിലെ അന്യായമായ ഫീസ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കുക

CAPE ഹെഡ് ഓഫീസ് മാർച്ച്‌
2026 ജൂൺ 24

കേരള സാങ്കേതിക സർവ്വകലാശാലയിലെ ‘ഇയർ ഔട്ട്’ സിസ്റ്റം പിൻവലിക്കുകSFI KTU മാർച്ച്‌ 2026 ജൂൺ 23ഉദ്ഘാടനം : പി എസ് സഞ്ജീവ് (SF...
20/06/2026

കേരള സാങ്കേതിക സർവ്വകലാശാലയിലെ ‘ഇയർ ഔട്ട്’ സിസ്റ്റം പിൻവലിക്കുക

SFI KTU മാർച്ച്‌
2026 ജൂൺ 23
ഉദ്ഘാടനം : പി എസ് സഞ്ജീവ് (SFI സംസ്ഥാന സെക്രട്ടറി )

കേരള സാങ്കേതിക സർവ്വകലാശാലയിലെ ‘ഇയർ ഔട്ട്’ സിസ്റ്റം പിൻവലിക്കുക: എസ്.എഫ്.ഐകേരള സാങ്കേതിക സർവ്വകലാശാലയ്ക്ക് (KTU) കീഴിൽ പ...
15/06/2026

കേരള സാങ്കേതിക സർവ്വകലാശാലയിലെ ‘ഇയർ ഔട്ട്’ സിസ്റ്റം പിൻവലിക്കുക: എസ്.എഫ്.ഐ

കേരള സാങ്കേതിക സർവ്വകലാശാലയ്ക്ക് (KTU) കീഴിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശിക്കുന്നതിന് ഒന്നും രണ്ടും സെമസ്റ്ററുകളിൽ നിന്നും, ഏഴാം സെമസ്റ്ററിലേക്ക് പ്രവേശിക്കുന്നതിന് ഒന്ന് മുതൽ നാല് വരെയുള്ള സെമസ്റ്ററുകളിൽ നിന്നും നിശ്ചിത ക്രെഡിറ്റ് നിർബന്ധമാക്കുന്ന ‘ഇയർ ഔട്ട്’ രീതി വിദ്യാർത്ഥികളിൽ കടുത്ത മാനസിക സംഘർഷമാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ എസ്.എഫ്.ഐ നടത്തിയ ശക്തമായ സമരങ്ങളുടെ ഭാഗമായി, 2019 സ്കീമിൽ ഈ ക്രെഡിറ്റ് നിയന്ത്രണം നടപ്പിലാക്കുന്നതിൽ നിന്ന് യൂണിവേഴ്സിറ്റി പിൻമാറിയിരുന്നു. എന്നാൽ 2024 സ്കീമിൽ ഈ സിസ്റ്റം തുടരുകയും , ഈ അധ്യയന വർഷം മുതൽ അത് വിദ്യാർത്ഥികളെ ബാധിച്ചു തുടങ്ങുകയുമാണ്. പുതിയ സ്കീം പ്രകാരം അഞ്ചാം സെമസ്റ്ററിലേക്ക് പ്രവേശിക്കാൻ ഒന്നും രണ്ടും സെമസ്റ്ററുകളിലായി 18 ക്രെഡിറ്റുകൾ നിർബന്ധമാണ്.
പരീക്ഷകൾ കൃത്യസമയത്ത് നടത്താത്തതും, ഫലപ്രഖ്യാപനവും പുനർമൂല്യനിർണ്ണയ (Revaluation) ഫലങ്ങളും സമയബന്ധിതമായി പ്രസിദ്ധീകരിക്കാത്തതും കാരണം വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷകൾ എഴുതാനുള്ള അവസരങ്ങൾ പലപ്പോഴും നഷ്ടപ്പെടുകയാണ്. ഈ യാഥാർത്ഥ്യങ്ങൾ മുൻനിർത്തിയാണ് എസ്.എഫ്.ഐ സമരം ചെയ്യുകയും 2019 സ്കീമിൽ നിന്ന് ഇത് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തത്. 2024 സ്കീമിലെ ‘ഇയർ ഔട്ട്’ സംവിധാനവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഈ വർഷം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പാണ് അധികൃതർ നൽകിയിരുന്നത്.
വിദ്യാർത്ഥി വിരുദ്ധമായ ‘ഇയർ ഔട്ട്’ സിസ്റ്റം തുടർന്നാൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾക്ക് ഒരു അധ്യയന വർഷം നഷ്ടമാകുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ജൂലൈ ഒന്നിന് കോളേജുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, അതിനു മുൻപ് തന്നെ വിദ്യാർത്ഥി വിരുദ്ധമായ ‘ഇയർ ഔട്ട്’ രീതി പൂർണ്ണമായും ഒഴിവാക്കാൻ സർവ്വകലാശാല അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ സമരപ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ക്യാമ്പസുകളെ കച്ചവടവത്ക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല: CAPE ന്റെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ അന്യായമായ ഫീസ് ...
14/06/2026

ക്യാമ്പസുകളെ കച്ചവടവത്ക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല:
CAPE ന്റെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ അന്യായമായ ഫീസ് വർദ്ധനവ് അടിയന്തിരമായി പിൻവലിക്കുക. എസ് എഫ് ഐ

സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) എഞ്ചിനീയറിംഗ് കോളേജുകളിൽ വൻതോതിൽ ഫീസ് വർദ്ധിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവ് വിദ്യാർത്ഥി വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സ്ഥാപനങ്ങളെ കച്ചവടവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ അടിയന്തിരമായി പിൻമാറണം. പുറത്തുവന്ന പുതിയ ഉത്തരവുകൾ പ്രകാരം ബി.ടെക് മെറിറ്റ് റെഗുലേറ്റഡ് ഫീസ് ₹45,000-ൽ നിന്നും കോഴ്സുകൾക്കനുസരിച്ച് ₹55,000 മുതൽ ₹60,000 വരെയായി കുത്തനെ ഉയർത്തിയിരിക്കുകയാണ്. ഇതിനുപുറമേ നോൺ-കീം ഫീസും എൻ.ആർ.ഐ ഫീസും വൻതോതിൽ വർദ്ധിപ്പിച്ചു. ട്യൂഷൻ ഫീസിലെ ഈ വർദ്ധനവിന് പുറമേ, എസ്റ്റാബ്ലിഷ്മെന്റ് ഫീസും കോളേജ് സ്പെഷ്യൽ ഫീസും (ലാബ് & ലൈബ്രറി) ₹2,000-ൽ നിന്നും ₹3,000 ആയി ഉയർത്തിക്കൊണ്ട് വിദ്യാർത്ഥികൾക്ക് മേൽ ഇരട്ട പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. എം.സി.എ, എം.ടെക് തുടങ്ങിയ പിജി കോഴ്സുകളുടെ സെമസ്റ്റർ ഫീസിലും ഇരട്ടിയിലധികം വർദ്ധനവാണ് വരുത്തിയിട്ടുള്ളത്.

മറ്റ് സ്വാശ്രയ മാനേജ്മെന്റുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ വഴിതുറക്കുന്ന രീതിയിലാണ് സഹകരണ മേഖലയിലുള്ള CAPE സ്ഥാപനങ്ങൾ ഈ ജനദ്രോഹപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇത് അർഹരായ ഒട്ടനവധി നിർദ്ധന വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തും.
അന്യായമായ ഫീസ് വർദ്ധനവിനെതിരെ ശക്തമായ വിദ്യാർത്ഥി പ്രതിരോധം ക്യാമ്പസുകളിൽ എസ് എഫ് ഐ നേതൃത്വത്തിൽ ഉയർത്തും. വിദ്യാർത്ഥികൾക്ക് അധിക ബാധ്യത വരുത്തിവെക്കുന്ന ഫീസ് വർദ്ധനവ് ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അധികൃതർ തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

OFFICIAL NOTIFICATION FROM KTU
27/04/2026

OFFICIAL NOTIFICATION FROM KTU

SFI ഇടപെടൽ വിജയംഏപ്രിൽ 28 ന് നടത്താൻ തീരുമാനിച്ച എക്സാമുകൾ SFI യുടെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായി മറ്റൊരു തീയതിയിൽ നടത്താൻ...
27/04/2026

SFI ഇടപെടൽ വിജയം

ഏപ്രിൽ 28 ന് നടത്താൻ തീരുമാനിച്ച എക്സാമുകൾ SFI യുടെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായി മറ്റൊരു തീയതിയിൽ നടത്താൻ KTU തീരുമാനം.

S2 എക്സാം ഏപ്രിൽ 30(AN)നും
S6 എക്സാം ഏപ്രിൽ 29 (AN)

നടക്കും

ഏപ്രിൽ 28 ലെ എക്സാം നിർബന്ധമായും മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് SFI നിവേദനം നൽകി.
27/04/2026

ഏപ്രിൽ 28 ലെ എക്സാം നിർബന്ധമായും മാറ്റി വെക്കണം എന്നാവശ്യപ്പെട്ട് SFI നിവേദനം നൽകി.

Address

K. V Sudheesh Smarakam, Thaivila Lane
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when TECHNOS-All Kerala Engineering Students Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to TECHNOS-All Kerala Engineering Students Association:

Shortcuts

Share