DYFI Kerala

Directions Website Contact the organization

DYFI Kerala DYFI Keralam
(425)

ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച തിരുവനന്തപുരം കോർപ്പറേഷൻ്റെ നടപടി അപലപനീയവും ആവിഷ്കാര സ്വാതന്ത്ര്യത്തിന്...
13/11/2026

ഗായിക പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച തിരുവനന്തപുരം കോർപ്പറേഷൻ്റെ നടപടി അപലപനീയവും ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരുമാണ്.

തിരുനന്തപുരം മാനവീയം വീഥിയുടെ ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങൾ നടക്കുകയാണ്.
അതിൻ്റെ ഭാഗമായി എല്ലാ രണ്ടാം ശനിയാഴ്ചയും വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് തീരുമാനിക്കുകയും നവംബർ പതിനാലാം തീയതി ഗായിക പുഷ്പവതിയുടെ ഗാനസന്ധ്യ സംഘടിപ്പിക്കുന്നതിന് കോർപ്പറേഷനിൽ അപേക്ഷയും നൽകി എങ്കിലും അനുമതി നൽകിയിട്ടില്ല.നഗരസഭ സെക്രട്ടറി അടക്കം അപേക്ഷ ഫോർവേഡ് ചെയ്തിട്ടും മേയർ അകാരണമായി അപേക്ഷ തടഞ്ഞു വച്ചിരിക്കുകയാണ്. കോർപ്പറേഷന്റെ അനുമതി ലഭിക്കാത്തതിനാൽ മൈക്ക് പെർമിഷൻ ലഭിച്ചിട്ടില്ല.

സാംസ്കാരിക പരിപാടികൾക്കും നൈറ്റ് ലൈഫിനുമായി ഒരുക്കിയ
മാനവീയം വീഥി എന്ന സാംസ്കാരിക ഇടനാഴിയിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുവാൻ അനുമതി നിഷേധിക്കുന്നത് ശരിയല്ല. സാംസ്കാരിക പരിപാടികൾക്ക് അനുമതി നിഷേധിക്കുകയും കച്ചവട താല്പര്യമുള്ള പലതരം എക്സ്പോകൾക്ക് സ്റ്റാളുകൾ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
ബിജെപി അനുകൂല പരിപാടികൾക്ക് മാത്രം അനുമതി നൽകുന്ന സമീപനമുണ്ട്.
കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ താല്പര്യമാണ് ഇതിന് പിറകിൽ.
മാനവീയം വീഥിയിൽ
‘പുഷ്പവതി പാടുന്നു” എന്ന ഗാനസന്ധ്യയ്ക്ക് അനുമതി നിഷേധിച്ചതിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.

GNA കരാറിലെ അഴിമതിക്കും പവർ ഗ്രൂപ്പ് ഭരണത്തിന്റെ പകൽക്കൊള്ളയ്ക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ  ...
13/11/2026

GNA കരാറിലെ അഴിമതിക്കും പവർ ഗ്രൂപ്പ് ഭരണത്തിന്റെ പകൽക്കൊള്ളയ്ക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എൽ പി എസ് ടി ഉദ്യോഗാർത്ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സതീശൻ വാക്ക് പാലിക്കുക എ...
12/11/2026

എൽ പി എസ് ടി ഉദ്യോഗാർത്ഥികളുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സതീശൻ വാക്ക് പാലിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ഡോ.ചിന്ത ജെറോം, ട്രഷറർ അഡ്വ.ആർ രാഹുൽ, വൈസ് പ്രസിഡൻ്റ് വി അനൂപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡൻ്റ് വി എസ് ശ്യാമ,ട്രഷറർ എസ് എസ് നിധിൻ തുടങ്ങിയവർ പങ്കെടുത്തു.

12/11/2026

വളർമതി ടീച്ചറുടെ കണ്ണീർ ഒരു കണ്ണീർപുഴയായി വി ഡി സതീശന്റെ മുന്നിലൂടെ, സെക്രട്ടേറിയേറ്റിന് മുന്നിലൂടെ ഒഴുകുകയാണ്;
എം വിജിൻ എംഎൽഎ

സമരപ്പന്തൽ പൊളിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ എൽ പി എസ് ടി സമര നേതാവ് വളർമതി ടീച്ചർ വീണ്ടും സമരപ്പന്തലിൽ എത്തി സമരം...
12/11/2026

സമരപ്പന്തൽ പൊളിച്ച് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ എൽ പി എസ് ടി സമര നേതാവ് വളർമതി ടീച്ചർ വീണ്ടും സമരപ്പന്തലിൽ എത്തി സമരം തുടരുന്നു.
ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ,
പ്രസിഡൻ്റ് ഡോ.ചിന്താ ജെറോം, ട്രഷറർ അഡ്വ.ആർ രാഹുൽ, വൈസ് പ്രസിഡൻ്റ് വി അനൂപ്,ജില്ലാ സെക്രട്ടറി എൽ എസ് ലിജു ജില്ലാ പ്രസിഡൻ്റ് വി എസ് ശ്യാമ തുടങ്ങിയവർ സമരപ്പന്തലിൽ.

സെക്രട്ടേറിയറ്റിനു മുന്നിൽ എൽ.പി.എസ്.ടി സമര പന്തലിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും സമരപ്പന്തൽ പുനഃസ്ഥാപിച്ചു...
11/11/2026

സെക്രട്ടേറിയറ്റിനു മുന്നിൽ എൽ.പി.എസ്.ടി സമര പന്തലിൽ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും സമരപ്പന്തൽ പുനഃസ്ഥാപിച്ചു സമരം തുടരുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിവാദ്യമർപ്പിച്ചും ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമരപ്പന്തലിനു മുന്നിൽ പ്രകടനം നടത്തി.
പികെ ബിജു, സി.എസ് സുജാത,ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ അഡ്വ. ആർ രാഹുൽ തുടങ്ങിയവർ സംസാരിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി അനൂപ്, ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡൻ്റ് വി എസ് ശ്യാമ,ട്രഷറർ എസ് എസ് നിതിൻ തുടങ്ങിയവർ പങ്കെടുത്തു.

11/11/2026

Address

Youth Centre, DYFI Kerala State Committee Office, University Road
Thiruvananthapuram
695034

Alerts

Be the first to know and let us send you an email when DYFI Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kerala:

Shortcuts

Share