DYFI Thiruvananthapuram

DYFI Thiruvananthapuram തലസ്ഥാന നഗരത്തിന്റെ സമരമുഖം
(2)

സമരം ചെയ്യുന്ന LPST റാങ്ക് ഹോൾഡേഴ്‌സിനെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ് എ എ റഹീം എം പി യും സംസ്ഥാന സെക്രട്ടറി വി കെ സനോജ് ...
09/08/2026

സമരം ചെയ്യുന്ന LPST റാങ്ക് ഹോൾഡേഴ്‌സിനെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ് എ എ റഹീം എം പി യും സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എൽ എ യും സന്ദർശിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ.ഷിജൂഖാൻ,ആർ രാഹുൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി അനൂപ്, ജില്ലാ സെക്രട്ടറി എൽ എസ് ലിജു, പ്രസിഡൻ് വി എസ് ശ്യാമ, ട്രഷറർ എസ് എസ് നിതിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിദ്യാ മോഹൻ, ബി മനൂകൃഷ്ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു

കാസർഗോഡ് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ LP വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ക്...
09/08/2026

കാസർഗോഡ് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ LP വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ക്വിസിൽ വി.ഡി. സവർക്കറെ മഹത്വവൽകരിക്കാൻ ഉൾപ്പെടുത്തിയ ചോദ്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം ഉൾപ്പെടുത്തിയ നേരറിവ് The Freedom Quiz ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം മാനവീയം വീഥിയിൽ സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എൽ എ ഉത്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഫ്രീഡംക്വിസ് പരിപാടി ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിച്ചു. ജില്ല പ്രസിഡൻ്റ് വി എസ് ശ്യാമ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എൽ എസ് ലിജു സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി അനൂപ് ,ജില്ലാ ട്രഷറർ എസ് എസ് നിതിൻ ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എ ഷാനവാസ്, ആദർശ് ഖാൻ, അഡ്വ അമൽ തുടങ്ങിയവർ പങ്കെടുത്തു.

09/08/2026
സ്കൂളുകളിലെ ക്വിസ് മത്സരങ്ങളിൽ സവർക്കറെ പുകഴ്ത്തുന്ന രീതിയിലുള്ള ചോദ്യം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് (09-08-2026...
09/08/2026

സ്കൂളുകളിലെ ക്വിസ് മത്സരങ്ങളിൽ സവർക്കറെ പുകഴ്ത്തുന്ന രീതിയിലുള്ള ചോദ്യം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് (09-08-2026) വൈകു: 4 മണിക്ക് മാനവീയം വീഥിയിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ DYFI നേരറിവ് The Freedom Quiz
പ്രതിഷേധ ക്വിസ് മത്സരം സംഘടിപ്പിക്കും. DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജ് എം എൽ എ , ഗ്രാൻ്റ് മാസ്റ്റർ ജി എസ് പ്രദീപ് തുടങ്ങിയവർ പങ്കെടുക്കും. 10.08.2026 ന് ഇതിൻ്റെ തുടർച്ചയായി ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ ക്വിസ് സംഘടിപ്പിക്കും

DYFI പതിനാറാമത് സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനമായ ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡൻറ് വി എസ് ശ്യാമ പതാക ഉയർ...
09/08/2026

DYFI പതിനാറാമത് സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനമായ ഇന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡൻറ് വി എസ് ശ്യാമ പതാക ഉയർത്തി

കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തുന്നതിൽ സർക്കാരിൻ്റെ ഗുരുതര അനാസ്ഥ : പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ .മഴക്കെടുതിയും കാലാവസ്ഥ...
08/08/2026

കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തുന്നതിൽ സർക്കാരിൻ്റെ ഗുരുതര അനാസ്ഥ : പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ .

മഴക്കെടുതിയും കാലാവസ്ഥയും മോശമായതിനെ തുടർന്ന് കടലിൽ കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്തുന്നതിൽ, സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടാകുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമായി കടലിൽ കാണാതായവരെ കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല .സർക്കാർ സംവിധാനങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കടലിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഊർജ്ജിതമായ തിരച്ചിലും സർക്കാർ സംവിധാനങ്ങളുടെ ഏകോപനവും ആവശ്യമാണ്. ഈ വിഷയത്തിൽ സർക്കാരിൻ്റെ ഗുരുതര അനാസ്ഥ അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വി എസ് ശ്യാമ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എൽ എസ് ലിജു സ്വാഗതം പറഞ്ഞു. DYFI കേന്ദ്ര കമ്മിറ്റി അംഗം ഡോ. ഷിജൂഖാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി അനൂപ് ,ആര്യാ രാജേന്ദ്രൻ , ജില്ലാ ട്രഷറർ എസ് എസ് നിതിൻ ജില്ലാ വൈസ് പ്രസിഡന്റുമാരായ രേവതി ടി എസ് ,ആദർശ് എസ് ബി , ജോ. സെക്രട്ടറിമാരായ അഡ്വ. ജെ ജിനേഷ്, അഡ്വ.ശിജിത്ത് ശിവസ് ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വിഷ്ണു ചന്ദ്രൻ , എ ഷാനവാസ്,
ആദർശ് ഖാൻ,സുജിത്ത്, അഡ്വ.രാഹിൽ ആർ നാഥ്, കെ എൽ ലിജു, എന്നിവർ പങ്കെടുത്തു.

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട രാജേഷിൻ്റെ വീട് DYFI അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം എം പി സന്ദർശിച്ചു. സംസ്...
08/08/2026

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട രാജേഷിൻ്റെ വീട് DYFI അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹീം എം പി സന്ദർശിച്ചു. സംസ്ഥാന പ്രസിഡൻറ് വി വസീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി അനൂപ് ,ജില്ലാ പ്രസിഡൻറ് വി എസ് ശ്യാമ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Address

Youth Centre, DYFI Thiruvananthapuram District Committee Office , Palayam
Thiruvananthapuram
695033

Telephone

+914714249555

Website

Alerts

Be the first to know and let us send you an email when DYFI Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share