KPMS RANNI

KPMS RANNI "മഹാത്മാ അയ്യൻകാളി ഞങ്ങളുടെ മാർഗ്ഗദീപം"
മാമലകളുടെ റാണിയായ റാന്നിയിലെ അടിസ്ഥാന ജനാവിഭാഗത്തിന്റ മുന്നേറ്റമാണ് ലക്ഷ്യം... 💙💚💪🏻💪🏻

നിതിൻ രാജിനെ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ കെപിഎംഎസ് പിന്തുണയ്ക്കില്ല എന്ന് കഴിഞ്ഞ ദിവസം  ...
29/04/2026

നിതിൻ രാജിനെ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ കെപിഎംഎസ് പിന്തുണയ്ക്കില്ല എന്ന് കഴിഞ്ഞ ദിവസം സംഘടന അഭിപ്രായം പറഞ്ഞതാണ് .. ഈ വിഷയത്തിൽ കണ്ണൂർ എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുകയും നിതിൻ രാജിന്റെ കുടുംബത്തിന് നീതി കിട്ടുന്നവരെ കൂടെ ഉണ്ടാകും എന്ന് പ്രഖ്യാപിച്ചു
• കെപിഎംഎസ് എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ല എന്ന് ചോദിക്കുന്നവരോട് പുന്നല ശ്രീകുമാർ കൃത്യമായിട്ട് ഈ വിഷയത്തിൽ അഭിപ്രായം പറഞു കഴിഞു അതിനുശേഷം ചില ദളിത് നേതാക്കൾ തീരുമാനിച്ച ഹർത്താലിൽൽ പുന്നല ശ്രീകുമാർ പിന്തുണ കൊടുക്കുന്നില്ല എന്ന് പറയുന്നതിന്റെ രഹസ്യ അജണ്ട മനസ്സിലാകും
2018 ഇതുപോലെതന്നെ ദളിത് സംഘടന പ്രഖ്യാപിച്ച ഹർത്താൽ നിന്നും വിട്ടുനിൽക്കുകയുണ്ടായി ഒരു സമരത്തിന്റെ അവസാന ഘട്ടം എന്ന നിലയിലെ പൊതുജനങ്ങളുടെ ഇടയിലേക്ക് സമരത്തിന്റെ ഉദ്ദേശം എത്തിക്കുക എന്നതിന്റെ അവസാന ആയുധം ആണ് ഹർത്താൽ ,രാഷ്ട്രീയ പാർട്ടികൾ തന്നെ ഹർത്താൽ നടത്തില്ല അല്ലെങ്കിൽ പൊതുജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഹർത്താൽ പോലുള്ള സംവിധാനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു സാഹചര്യമാണ് കേരളത്തിലുള്ളത് അതേ നിലപാട് തന്നെയാണ് കെപിഎംഎസ് സ്വീകരിക്കുന്നത്

•രണ്ടാമതായിട്ട് ഈ ഹർത്താൽ പ്രഖ്യാപിച്ച ആളുകളുടെ പൊളിറ്റിക്കൽ വ്യൂ പരിശോധിക്കേണ്ടതുണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യക്ഷമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചുള്ള നേതാക്കളാണ് ഈ ഹർത്താലിന് മുൻകൈ എടുത്തിട്ടുള്ളത് ഒരുപക്ഷേ ഒരു യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ഇന്നലെ നടന്ന ഹർത്താലിൽ ഇമ്പാക്ട് സൃഷ്ടിച്ഛ് വരുന്ന സർക്കാരിനെ സമ്മർദ്ദപ്പെടുത്താനുള്ള ശ്രമഫലവും ഈ ഹർത്താലിൽ കാണാതെ പോകരുത്

•ഇന്നലെ നടന്ന ഹർത്താലിൽ കൃത്യമായ ഒരു സംഘടന രൂപം ഇല്ലാത്തതും ഈ ഹർത്താൽ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ആളുകൾ ആരൊക്കെയാണ് എന്ന് പോലും അറിയാതെ കുറെ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഒരു പ്രസ്ഥാനത്തിലുള്ള ജനങ്ങളെ വിട്ടുകൊടുക്കാതിരിക്കാനുള്ള ബോധപൂർവ്വം ആയുള്ള ഒരു ശ്രമവും
ഹർത്താലിൽ പിന്തുണ കൊടുക്കാത്തതിനെ പിന്നിലുണ്ട്

•കുറെ കാലങ്ങളായി ദളിത് വിഷയങ്ങളിൽ ഇടപെടുകയും എന്നാൽ വേണ്ടത്ര രീതിയിൽ ഒരു സാമൂഹിക പരിഗണന കിട്ടാതെ വരികയും ചെയ്യുന്ന ചില നേതാക്കൾ പുന്നല കുമാറിനെ അപവാദപ്രചരണങ്ങളിലേക്ക് ഉയർത്തി വിടുന്നതിന് ബോധപൂർവ്വമായ ശ്രമം ഈ ഹർത്താലിന് മറവിൽ നടന്നതായിട്ട് നമുക്ക് കാണാൻ കഴിയുന്നുണ്ട്

പ്രസ്ഥാനം അഞ്ചര പതിറ്റാണ്ട് കാലമായി കേരളത്തിന്റെ വിവിധ സാമൂഹ്യ വിഷയങ്ങളിൽ നിലപാട് പ്രഖ്യാപിക്കുകയും സമരം ചെയ്യുന്ന സംഘടന തന്നെയാണ്
ഇത്തരത്തിലുള്ള സാമൂഹ്യ അക്രമങ്ങളിൽ വൈകാരികമായി പ്രതികരിക്കുന്നതിനപ്പുറത്ത് ഇരയ്ക്ക് നീതി കിട്ടുന്നതിന് കൃത്യമായി ഇടപെടൽ നടത്തുന്ന സംഘടനയാണ് കെപിഎംഎസ്

23/02/2026
എ കെ സി എച്ച് എം എസ് കുടുംബ്ബങ്ങൾ കെപിഎംഎംസിൽ ലയിക്കുന്നു....               𝗞𝗽𝗺𝘀 സിന്ദാബാദ്..   #റാന്നി:   𝗔𝗞𝗖𝗛𝗠𝗦 സംസ്ഥാ...
10/02/2026

എ കെ സി എച്ച് എം എസ് കുടുംബ്ബങ്ങൾ കെപിഎംഎംസിൽ ലയിക്കുന്നു....
𝗞𝗽𝗺𝘀 സിന്ദാബാദ്..

#റാന്നി: 𝗔𝗞𝗖𝗛𝗠𝗦 സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന A K ലാലുവും ശാഖകളും 𝗞𝗣𝗠𝗦 ലേക്ക് 3854 അടിച്ചിപ്പുഴ ശാഖ രജിസ്റ്റർ ചെയ്തു. പ്രവർത്തനം ആരംഭിച്ചു ശാഖ ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖിൽ കെ ദാമോദരൻ നിർവ്വഹിച്ചു....
`______________________________________

💙♻️💙♻️💙♻️💙♻️💙♻️💙♻️💙♻️

കെപിഎംഎസ് പത്തനംതിട്ട ജില്ല റാന്നി യൂണിയനിൽ പുതിയൊരു ശാഖ കൂടി എ കെ സി എച്ച് എം എസിൽ നിന്നും  3854 അടിച്ചിപ്പുഴ ശാഖാ ഇന്ന...
09/02/2026

കെപിഎംഎസ് പത്തനംതിട്ട ജില്ല റാന്നി യൂണിയനിൽ പുതിയൊരു ശാഖ കൂടി എ കെ സി എച്ച് എം എസിൽ നിന്നും 3854 അടിച്ചിപ്പുഴ ശാഖാ ഇന്ന് വൈകുന്നേരം 6 30ന് കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖിൽ കെ ദാമോദരൻ ഉദ്ഘാടനം ചെയ്യും

Address

Pathanamthitta
Rani
𝗣𝗞𝗔𝗿𝗺𝘆'𝘀

Website

Alerts

Be the first to know and let us send you an email when KPMS RANNI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share