Salva Care Home

Salva Care Home SALVA CARE HOME
Moorippadam, Pandikkad
Tel; 9744177333, 9048177333

Run By;- SALVA WELFARE TRUST(A Pu

പാണ്ടിക്കാട് : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാണ്ടിക്കാട് സൽവ കെയർ ഹോമിൽ നിയമ ബോധവൽ...
12/10/2025

പാണ്ടിക്കാട് : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാണ്ടിക്കാട് സൽവ കെയർ ഹോമിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് സാബിർ ഇബ്രാഹിം എം പരിപാടി ഉദ്ഘാടനം ചെയ്തു. സൽവ ജനറൽ മാനേജർ നൗഫൽ. എം. ഇ അധ്യക്ഷത വഹിച്ചു. സൽവ വെൽഫെയർ ട്രസ്റ്റ് ജനറൽ സെക്രട്ടറി മൂസക്കുട്ടി വെട്ടിക്കാട്ടിരി വിശിഷ്ടാതിഥിയെ മെമെന്റോ നൽകി ആദരിച്ചു. അഡ്വക്കേറ്റ് ജോയ് പി ടി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വെൽഫെയർ ഓഫീസർ ടിനാ മാത്യു, പ്രോഗ്രാം കോഡിനേറ്റർ നദീറ മഞ്ചേരി എന്നിവർ സംസാരിച്ചു.

സൽവ വെൽഫെയർ ട്രസ്റ്റിന്റെ പുതിയ പദ്ധതിയായി വരുന്ന സൽവ ചൈൽഡ് കെയർ സെന്ററിലേക്ക് കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഉദ്ഘാടനം ബഹു. ...
10/10/2025

സൽവ വെൽഫെയർ ട്രസ്റ്റിന്റെ പുതിയ പദ്ധതിയായി വരുന്ന സൽവ ചൈൽഡ് കെയർ സെന്ററിലേക്ക് കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് റമീസ് വികെ നിർവഹിക്കുന്നു. വാർഡ് മെമ്പർ ആയിഷുമ്മ യുടെ അധ്യക്ഷതയിൽ ട്രസ്റ്റ് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, സെക്രട്ടറി മൂസക്കുട്ടി വെട്ടിക്കാട്ടിരി, ജനറൽ മാനേജർ നൗഫൽ എം. ഇ, മുജ്തബ, മൈത്രി നഗർ സിക്രട്ടറി രാംദാസ് എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രതിനിധികൾ, സൽവ കമ്മിറ്റിയംഗങ്ങൾ, നാട്ടുകാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

01/08/2025

പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർമാർ സൽവ കെയർ ഹോം സന്ദർശിച്ചപ്പോൾ

ലോകാരോഗ്യ ദിനം 2025 - "ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവികൾ "
07/04/2025

ലോകാരോഗ്യ ദിനം 2025 - "ആരോഗ്യകരമായ തുടക്കങ്ങൾ, പ്രതീക്ഷാജനകമായ ഭാവികൾ "

സൽവ  ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. പാണ്ടിക്കാട് : സൽവ കെയർ ഹോം  ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. അപേക്ഷകൾ സ്വീകരിക്കൽ, അന...
20/03/2025

സൽവ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു.
പാണ്ടിക്കാട് : സൽവ കെയർ ഹോം ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. അപേക്ഷകൾ സ്വീകരിക്കൽ, അന്വേഷണങ്ങൾ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, സൽവയെ പരിചയപ്പെടുത്തൽ തുടങ്ങിയവക്ക് സൗകര്യപ്പെടുത്തിയതാ ണ് ഫ്രണ്ട് ഓഫീസ്.
മാധ്യമം സി. ഇ. ഒ. പി.എം സ്വാലിഹ് ഉദ്ഘാടനം നിർവഹിച്ചു. സൽവ വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി കെ. മുഹമ്മദ് മാഷ് അധ്യക്ഷത വഹിച്ചു.
അസി. സെക്രട്ടറി മൂസക്കുട്ടി വെട്ടിക്കാട്ടിരി, ജനറൽ മാനേജർ നൗഫൽ. എം. ഇ വർക്കിംഗ് കമ്മിറ്റി കൺവീനർ ടി.വി ഹംസ, സൽവ വെൽഫെയർ ട്രസ്റ്റ്, സൽവ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, സൽവ കെയർ ഹോം ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Address

Pandikkad

Telephone

9744177333

Website

Alerts

Be the first to know and let us send you an email when Salva Care Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share