12/04/2026
*ദുബായ് കെ.എം.സി.സി മങ്കs മണ്ഡലം കമ്മറ്റി 5.3 ലക്ഷം രൂപ മങ്കട CH സെന്ററിന് കൈമാറി.*
ദുബായ് കെ.എം.സി.സി മങ്കട മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഏഴാമത് അംജദ് അലി മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ നിന്നും റമളാനിൽ പ്രവർത്തകരിൽ നിന്നും സമാഹരിച്ച അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപ ദുബായ് കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡൻ്റ് മുഹമ്മദലി കൂട്ടിൽ മഞ്ഞളാംകുഴി അലി സാഹിബിന് കൈമാറി.
ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കറ്റ് കുഞ്ഞാലി, ദുബായ് കെഎം.സി.സി മങ്കട മണ്ഡലം സെക്രട്ടറിമാരായ ജമീൽ വെള്ളില, റോഷൻ പെരിഞ്ചീരി, മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് മുനീർ തയ്യിൽ, മുൻ പ്രസിഡൻ്റ് അസീസ് സാഹിബ് പേങ്ങാട്ട്, മണ്ഡലം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മൊയ്തുട്ടി പാതാരി, നിസാം മക്കരപറമ്പ്, സിദ്ധു പാങ്ങ്, ശറഫുദ്ധീൻ മൂർക്കനാട് എന്നിവരും മറ്റു പാർട്ടി നേതാക്കന്മാരും സന്നിഹിതരായിരുന്നു.