16/08/2024
“സ്വാതന്ത്ര ദിനാഘോഷവും മുൻ സൈനികർക്ക് ആദരവും”
ഇന്ത്യയുടെ 78ആം സ്വാതന്ത്ര ദിനത്തിൽ പെരിമ്പലം ക്ലിൻറ് കൾച്ചറൽ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര ദിനാഘോഷവും രാജ്യത്തിനു വേണ്ടി സേവനം ചെയ്ത പെരിമ്പലത്തെ മുൻ സൈനികരെ ആദരിക്കലും സംഘടിപ്പിച്ചു.
ഇന്ത്യൻ മിലിട്ടറി സർവീസിൽ നിന്നും വിരമിച്ച വിവിധ റാങ്കിൽ ഉള്ള വ്യെക്തികളായ സുബൈദാർ കെ.എം സൂപ്പി, നാഇബ് സുബൈദാർ ടി. കെ. അബ്ദുൽ കരീം, ഹവിൽദാർ കെ.എം മുഹമ്മദാലി, ഹവിൽദാർ പി. അബ്ദുള്ള, ക്രഫ്‌റ്റ്സ്മാൻ തെക്കേടത്ത് ഉമ്മർ എന്നിവരെയാണ് രാജ്യത്തിന്റെ സ്വാതന്ത്രദിനത്തിൽ ക്ലിൻറ് ക്ലബ് പ്രവർത്തകർ ആദരിച്ചത്. എൽ. പി, യു. പി. സ്കൂൾ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര ദിന ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.
വാർഡ് മെമ്പർ ടി. ബുഷ്‌റ പതാക ഉയർത്തി.