Kerala NGO Union Kannur District

Kerala NGO Union Kannur District കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റി

19/06/2026
19/06/2026

സിവിൽ സർവീസിന് പൂർണ്ണമായും അവഗണിച്ച്
"കേരള ബഡ്ജറ്റ് "

ഇറിഗേഷൻ വകുപ്പിലെ അന്യായ സ്ഥലംമാറ്റംഎൻജിഒ യൂണിയൻ പ്രതിഷേധിച്ചുഇറിഗേഷൻ വകുപ്പിൽ സംസ്ഥാന വ്യാപകമായി ജീവനക്കാരെ യാതൊരു മാനദ...
19/06/2026

ഇറിഗേഷൻ വകുപ്പിലെ അന്യായ സ്ഥലംമാറ്റം
എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

ഇറിഗേഷൻ വകുപ്പിൽ സംസ്ഥാന വ്യാപകമായി ജീവനക്കാരെ യാതൊരു മാനദണ്ഡവും ഇല്ലാതെ അന്യായമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഇറിഗേഷൻ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു.

കണ്ണൂർ ജില്ലയിൽ യൂണിയൻ പ്രവർത്തകരായ അർജുൻ എം , മിഥിലേഷ് പി വി , സ്മിത കെ കെ എന്നിവരെ യാതൊരു മാനദണ്ഡവുമില്ലാതെ വിദൂര ജില്ലകളിലേക്ക് അന്യായമായി സ്ഥലം മാറ്റിയത്. ഭരണാനുകൂല സംഘടനകളുടെ തിട്ടൂരത്തിനനുസരിച്ച് നടത്തുന്ന ഇത്തരം സ്ഥലമാറ്റങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ജീവനക്കാരിൽ ഉയർന്നുവരുന്നത്.

കണ്ണൂർ ജില്ലാ ഇറിഗേഷൻ ഓഫീസുകളിൽ മുന്നിൽ നടന്ന പ്രതിഷേധം കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി വി പ്രജീഷ്, കെ ഷീബ എന്നിവർ പ്രസംഗിച്ചു.

വ്യവസായ വാണിജ്യ വകുപ്പിലെ അന്യായ സ്ഥലംമാറ്റം എൻജിഒ യൂണിയൻ പ്രതിഷേധിച്ചു വ്യവസായ വാണിജ്യ വകുപ്പിലെ ജീവനക്കാരെ യാതൊരു മാനദ...
19/06/2026

വ്യവസായ വാണിജ്യ വകുപ്പിലെ അന്യായ സ്ഥലംമാറ്റം എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

വ്യവസായ വാണിജ്യ വകുപ്പിലെ ജീവനക്കാരെ യാതൊരു മാനദണ്ഡവും ഇല്ലാതെ അന്യായമായി സംസ്ഥാനത്ത് തലങ്ങും വിലങ്ങും സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കേരള എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ ജില്ലാ വ്യവസായ ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു. ഭരണാനുകൂല സംഘടനയുടെ നിർദ്ദേശപ്രകാരമാണ് യൂണിയൻ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം പി വി ഷാജിയെ മാനന്തവാടിയിലേക്ക് യൂണിയൻ പ്രവർത്തകൻ എന്ന ഒറ്റ കാരണത്താൽ സ്ഥലം മാറ്റിയത്. ഇത്തരത്തിൽ സംസ്ഥാനമാകെ നിരവധി യൂണിയൻ പ്രവർത്തകരെയാണ് സ്ഥലം മാറ്റിയത്.
കണ്ണൂരിൽ നടന്ന പ്രതിഷേധം
യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ടിവി പ്രജീഷ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ജീവനക്കാരെയും തൊഴിലാളികളെയും വഞ്ചിച്ച ജനവിരുദ്ധ സംസ്ഥാന ബജറ്റിൽ എഫ് എസ് ഇ ടി ഒ പ്രതിഷേധിച്ചുസംസ്ഥാന ജീവനക്കാരെയു...
19/06/2026

സംസ്ഥാന ജീവനക്കാരെയും തൊഴിലാളികളെയും വഞ്ചിച്ച ജനവിരുദ്ധ സംസ്ഥാന ബജറ്റിൽ എഫ് എസ് ഇ ടി ഒ പ്രതിഷേധിച്ചു

സംസ്ഥാന ജീവനക്കാരെയും തൊഴിലാളികളെയും വഞ്ചിച്ച ജനവിരുദ്ധ സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധിച്ചു.

കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധം കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് പ്രസംഗിച്ചു.

പയ്യന്നൂരിൽ വി പി രജനിഷ്, കെ രാജീവൻ എന്നിവർ പ്രസംഗിച്ചു.

തളിപ്പറമ്പിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ആർ സ്മിത ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് പി എസ്, ശ്യാമള കൂവോടൻ എന്നിവർ പ്രസംഗിച്ചു.

ഇരിട്ടിയിൽ കെ രാജേഷ്, കെ കെ സനീഷ്, വി സൂരജ്, നിമിൽ ആർ ടി എന്നിവർ പ്രസംഗിച്ചു.

തലശ്ശേരിയിൽ സി കെ ബിജേഷ് ഉദ്ഘാടനം ചെയ്തു. അസീസ് കെ , ജയരാജൻ കാരായി, ജിതേഷ് പി എന്നിവർ പ്രസംഗിച്ചു.

17/06/2026

ലീവ് സറണ്ടർ അനിശ്ചിതത്വത്തിലാക്കി

ആരോഗ്യവകുപ്പിൽ അനധികൃത നിയമനവും അന്യായ സ്ഥലം മാറ്റവും ജീവനക്കാർ പ്രധിഷേധിച്ചു.ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റിലും, മെഡിക്കൽ വ...
16/06/2026

ആരോഗ്യവകുപ്പിൽ അനധികൃത നിയമനവും അന്യായ സ്ഥലം മാറ്റവും
ജീവനക്കാർ പ്രധിഷേധിച്ചു.

ആരോഗ്യ വകുപ്പ് ഡയരക്ടറേറ്റിലും, മെഡിക്കൽ വിദ്യാഭ്യാസ ഡയരകുറേറ്റിലും ലെയ്‌സൺ ഓഫീസർമാർ എന്ന പേരിൽ അനധികൃത നിയമങ്ങൾ നടത്തുകയും ആരോഗ്യ വകുപ്പ് ഡയറക്ടറെ ഡയരക്ടർ സ്ഥാനത്ത് നിന്ന് മാറ്റി തരംതാഴ്ത്തുകയും ചെയ്ത സർക്കാർ നടപടികളിൽ പ്രധിഷേധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിന് മുമ്പിലും മെഡിക്കൽ കോളേജിന് മുമ്പിലും ജീവനക്കാർ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

കണ്ണൂർ ഡി എം ഒ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കെ ജി എൻ എ സംസ്ഥാന സെക്രട്ടറി ടി ഖമറുസമൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ, കെ ജി ഒ എ ജില്ലാ സെക്രട്ടറി കെ ഷാജി, കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ആർ സ്മിത എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളജിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ സീബ ബാലൻ, പി ആർ ജിജേഷ്, പി വി സന്തോഷ് കുമാർ, ദീപു എസ് എന്നിവർ പ്രസംഗിച്ചു.

Address

Kannur
Kannur
670001

Alerts

Be the first to know and let us send you an email when Kerala NGO Union Kannur District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category