Citu-KANNUR-DC

Citu-KANNUR-DC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Citu-KANNUR-DC, Labor Union, Kannur.

02/06/2026
29/05/2026

വർഗ്ഗ സമര പോരാട്ടങ്ങൾക്ക് 56 വയസ് ;
മെയ് 30 - സിഐടിയു സ്ഥാപക ദിനം

26/05/2026

സിഐടിയു സംസ്ഥാന കമ്മിറ്റിയുടെയും, ആനത്തലവട്ടം ആനന്ദൻ പഠന ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സെമിനാർ : "എട്ടുമണിക്കൂർ ജോലി, 26000 രൂപ കൂലി " ; നോയിഡ സമര കൊടുങ്കാറ്റിന്റെ പ്രസക്തി

17/05/2026
15/05/2026

സഖാവ് പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

11/05/2026

തൊഴിലെടുക്കുന്നവരെ അടിമ സമാനമായ ജോലി ചെയ്യിക്കുവാൻ സൗകര്യമൊരുക്കിയ മോഡി സർക്കാർ നയത്തിനെതിരെയും, തൊഴിലവകാശങ്ങൾ കാറ്റിൽ പറത്തുന്ന സംസ്ഥാന സർക്കാരുകൾക്ക് എതിരെയും ശക്തമായ പ്രക്ഷോഭങ്ങളാണ് ഉത്തരേന്ത്യൻ തൊഴിലാളികൾ നടത്തുന്നത്. രാജ്യത്താകെ പ്രതികരണം സൃഷ്‌ടിച്ച ഈ തൊഴിലാളി മുന്നേറ്റം സർക്കാരുകളുടെയും, കോർപ്പറേറ്റുകളുടെയും ഉറക്കംകെടുത്തി.

തൊഴിലാളികൾ ഫാക്ടറികൾ വിട്ട് തെരുവിലിറങ്ങുകയും, മിനിമം വേതനം വർദ്ധിപ്പിക്കുക, കരാർ സമ്പ്രദായം അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യം ഉയർത്തുകയും ചെയ്തപ്പോൾ, വിവിധ സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് അധികൃതർ അനങ്ങിയില്ല. പകരം പോലീസിനെ ഉപയോഗിച്ച്, തൊഴിലാളി സമരത്തെ അടിച്ചമർത്താനാണ് ശ്രമിച്ചത്. നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തു തടവിലാക്കി. നിരവധിപ്പേർക്ക് മർദ്ദനമേറ്റു. തൊഴിലാളി സമരത്തെ ഭരണശക്തി ഉപയോഗിച്ച് അടിച്ചമർത്താനാണ് ബിജെപി സർക്കാരുകൾ ശ്രമിച്ചത്. ഈ സാഹചര്യത്തിൽ, സമരകേന്ദ്രങ്ങളിൽ ഇടപെടാനും തൊഴിലാളികളോടൊപ്പം നിൽക്കാനും, സിഐടിയു എന്ന സംഘടന മാത്രമാണ് ഉണ്ടായത്.

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളും, അക്രമണങ്ങളും പ്രതിരോധിച്ചുകൊണ്ട് തെരുവിലിറങ്ങി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടു പൊരുതുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മെയ് 13ന് സംസ്ഥാന വ്യാപകമായി സിഐടിയു ഐക്യദാർഢ്യ ദിനം ആചരിക്കും.

09/05/2026

ലേബർ കോഡുകൾ കത്തിച്ചു പ്രതിഷേധിക്കുക - സിഐടിയു

നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനു പിന്നാലെ, ഏവരും പ്രതീക്ഷിച്ചത് പോലെ തന്നെ കേന്ദ്ര സർക്കാർ നാല് തൊഴിൽ കോഡുകളുടെയും ചട്ടങ്ങൾ 2026 മെയ് 8-ന് വിജ്ഞാപനം ചെയ്തിരിക്കുകയാണ്.

സമീപകാലത്ത് ബിജെപി സർക്കാർ തൊഴിലാളികൾക്കെതിരായി സ്വീകരിക്കുന്ന എല്ലാ പ്രതിലോമ നടപടികൾക്കുമെതിരെ അങ്ങേയറ്റം പ്രതിഷേധത്തോടെ സമരങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സദാ സജ്ജരാകേണ്ടിയിരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധ നീക്കത്തോടുള്ള അടിയന്തിര പ്രതികരണമെന്ന നിലയിലും, സർക്കാരിനുള്ള തൊഴിലാളികളുടെ ശക്തമായ മുന്നറിയിപ്പ് നൽകുന്നതിനുമായി സിഐടിയുവിന്റെ മുഴുവൻ ജില്ലാ കമ്മിറ്റികളും സംസ്ഥാന യൂണിയനുകളും അടിയന്തിരമായി സമരരംഗത്തിറങ്ങേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പ്രതിഷേധ റാലികളും, പ്രകടനങ്ങളും സംഘടിപ്പിക്കുകയും, ലേബർ കോഡുകളുടെയും, ചട്ടങ്ങളുടെയും പകർപ്പുകൾ തെരുവുകളിൽ ചുട്ടെരിക്കുകയും വേണം.

വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പോരാട്ടങ്ങൾക്കായി മുഴുവൻ പ്രവർത്തകരും സജ്ജരാകേണ്ടതുണ്ട്. തുടർന്നുള്ള എല്ലാ പ്രക്ഷോഭങ്ങളിലും തൊഴിലാളികളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണം.

എളമരം കരീം,
ജനറൽ സെക്രട്ടറി

സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് 1-മെയ്ദിനം കണ്ണൂർ ജില്ലയിൽ ആവേശപൂർവ്വം ആചരിച്ചു. ലോകരാജ്യങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്...
01/05/2026

സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് 1-മെയ്ദിനം കണ്ണൂർ ജില്ലയിൽ ആവേശപൂർവ്വം ആചരിച്ചു. ലോകരാജ്യങ്ങൾക്കു മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമേരിക്കക്കെതിരായും തൊഴിൽ നിയമ ഭേദഗതിയിൽക്കൂടി ഇന്ത്യയിലെ തൊഴിലാളികളെ കൂലി അടിമകളാക്കി മാറ്റാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിനെതിരായും തൊഴിലാളി രോഷം ആളിക്കത്തി.ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന മെയ്ദിന റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു. കണ്ണൂരിൽ സ: കെ.പി.സഹദേവൻ, തളിപ്പറമ്പിൽ സ: എം.വി.ജയരാജൻ, മയ്യിലിൽ സ: ടി.വി.രാജേഷ്, തലശ്ശേരിയിലും മട്ടന്നൂരിലും സ: കെ.എസ്.സുനിൽകുമാർ, അഞ്ചരക്കണ്ടിയിൽ സ: സി. കൃഷ്ണൻ, മാടായിയിൽ സ: കെ. മനോഹരൻ, ആലക്കോട് സ:പി.സന്തോഷ്, പയ്യന്നൂരിൽ സ: എം.സുരേന്ദ്രൻ, കൂത്തുപറമ്പിൽ സ: എൻ.വി.ചന്ദ്രബാബു, പാപ്പിനിശ്ശേരിയിൽ സ: എം.വി.ശശിധരൻ, ശ്രീകണ്ഠപുരത്ത് സ: സി.പി.മുരളി, പേരാവൂരിൽ സ: അരക്കൻ ബാലൻ, ഇരിട്ടിയിൽ സ: കെ.ധനഞ്ജയൻ, എന്നിവർ ഉൽഘാടനം ചെയ്തു.

30/04/2026

ഏവർക്കും മെയ് ദിന ആശംസകൾ

അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ്ദിനം. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണിത്. ചൂഷണത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരായ തൊഴിലാളിവർഗത്തിന്റെ സംഘടിത പോരാട്ടം സാമ്രാജ്യത്വത്തെ എക്കാലവും പരിഭ്രാന്തമാക്കുന്നു.

ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ രാജ്യത്ത് വെല്ലുവിളിക്കപ്പെടുകയാണ്. ലേബർ കോഡുകൾ നടപ്പിലാക്കി ജോലി സമയം എട്ടിൽനിന്ന് പന്ത്രണ്ടും പതിനാറുമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു. കരാർ നിയമനം പ്രോത്സാഹിപ്പിക്കുകയാണ്. തുല്യ ജോലിക്ക് തുല്യ വേതനം നൽകുന്നില്ല. ലക്ഷക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്നു. ഇത്തരം നയങ്ങൾക്കെതിരായ പോരാട്ടം വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ മെയ്ദിനം.

Address

Kannur

Telephone

+919447688802

Website

Alerts

Be the first to know and let us send you an email when Citu-KANNUR-DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Citu-KANNUR-DC:

Share

Category