KCEU Kannur DC

Directions Contact the organization

KCEU Kannur DC കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) കണ്ണൂർ ജില്ല കമ്മിറ്റി

06/08/2026

*സഹകരണ മേഖലയിൽ വിസ്മയങ്ങൾ പൂത്തുലയുന്നു*

വി ഡി സതീശന്റെ UDF സർക്കാർ രണ്ട് മാസത്തിനിടയിൽ സഹകരണ മേഖലയിൽ വിസ്മയങ്ങളുടെ വസന്തം തീർക്കുകയാണ്. കഴിഞ്ഞ 10 വർഷക്കാലം LDF സർക്കാർ ഏറെ കഷ്ടപ്പെട്ട് മേഖലയെയും ജീവനക്കാരെയും സംരക്ഷിക്കാൻ പെടാപ്പാട്പെട്ടപ്പോൾ എല്ലാറ്റിലും കുറ്റം മാത്രം കണ്ട എംപ്ലോയീസ് ഫ്രണ്ടുകാരനും എംപ്ലോയീസ് കോൺഗ്രസുകാരനും സി ഇ ഒക്കാരനും പൂക്കി സർക്കാരിന്റെ വിസ്മയത്തിൽ പന്തം കണ്ട പെരിചാഴിയെ പോലെയായി.

കഴിഞ്ഞ സർക്കാർ OTS പ്രഖ്യാപിച്ച അവസരത്തിലൊക്കെ ശക്തമായി എതിർത്തവരായിരുന്നു ഇവർ. എന്നാൽ സ്ഥാപനങ്ങളുടെ അടിവേരിളക്കുന്ന മാനദണ്ഡങ്ങളോടെ UDF സർക്കാർ OTS പ്രഖ്യാപിച്ചപ്പോൾ ഇവർക്ക് ഒരു എതിർപ്പും ഉണ്ടായില്ല.

ജീവനക്കാരുടെ ലീവ് സറണ്ടറിലാണ് അടുത്ത വിസ്മയം പൂത്തത്. 01.04.2026 മുതൽ 30.06.2026 വരെ കഴിഞ്ഞ സർക്കാർ ലീവ് സറണ്ടർ മരവിപ്പിച്ചിരുന്നു. ആ സർക്കാർ 2025-26 സാമ്പത്തിക വർഷവും ലീവ് സറണ്ടർ ഇത്തരത്തിൽ നിയന്ത്രിണം കൊണ്ടുവന്നിരുന്നു. ജൂലൈ 1 മുതൽ നിയന്ത്രണം ഒഴിവാക്കി ലീവ് സറണ്ടർ അനുവദിക്കുകയും ചെയ്തു. സാമ്പത്തിക വർഷാരംഭത്തിലെ പ്രയാസം മറികടക്കാൻ ആയിരുന്നുഅദ്യപാദത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണമുണ്ടായിരുന്ന സമയത്തും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ ലീവ് സറണ്ടർ എടുക്കുന്നതിനു ഡിപ്പാർട്മെന്റ് തടസ്സം നിന്നിരുന്നുമില്ല. എന്നാൽ UDF സർക്കാർ അനിശ്ചിതമായി ലീവ് സറണ്ടർ തടഞ്ഞിരിക്കുന്നു. മാത്രമല്ല സർക്കാരിന് ഒരു ബാധ്യതയുമില്ലാത്ത സഹകരണസംഘ ജീവനക്കാരും ലീവ് സറണ്ടർ എടുക്കെരുതെന്ന തിട്ടൂരം ഇറക്കിയിരിക്കുകയാണ്.

കമ്മീഷൻ ജീവനക്കാരുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന പണിയാണ് ഇപ്പോ ചെയ്തിരിക്കുന്നത്. 10 വർഷമായി സമൂഹ്യക്ഷേമ പെൻഷൻ വിതരണം നടത്തുന്നത് സഹകരണസംഘങ്ങളിലെ കമ്മീഷൻ ബിൽകലക്ടർമാരാണ്. ഒരക്ഷേപത്തിനും ഇടനൽകാതെ ആ ചുമതല അവർ നിറവേറ്റിയിരുന്നു. അവശരും പ്രായമായവർക്കും കിടപ്പിലായവർക്കുമായിരുന്നു പെൻഷൻ നേരിട്ട് വീടുകളിൽ എത്തിച്ചുകൊടുത്തിരുന്നത്. ജീവനക്കാർ ഓട്ടോ പിടിച്ചും സ്വന്തം വണ്ടിയിൽ എണ്ണയടിച്ചുമായിരുന്നു ഗുണഭോക്താക്കളുടെ വീടുകളിൽ പെൻഷൻ എത്തിച്ചുകൊടുത്തിരുന്നത്. പെൻഷൻ നേരിട്ട് ലഭിക്കുന്നതതുകൊണ്ട് ആ കാശ് അവരുടെ ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. പുതിയ തീരുമാനമനുസരിച് ഇനി പൊതുമേഖല-വാണിജ്യ ബാങ്കുകളിലെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കും. സ്വാഭാവികമായും അവശർക്കും പ്രായമായവർക്കും ബേങ്കിൽ പോയി പെൻഷൻ വാങ്ങാൻ ഒരുപാട് ബുദ്ധിമുട്ടുണ്ട്. ആ സാഹചര്യത്തിൽ മറ്റാരെയെങ്കിലും അയച്ചു പെൻഷൻ വാങ്ങിക്കേണ്ടിവരും. ഇത് പെൻഷൻ വാങ്ങുന്നവരുടെ താല്പര്യത്തിന് വിരുദ്ധവുമാണ്. ക്ഷേമ പെൻഷൻ വിതരണം അലങ്കോലമാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതോടൊപ്പം കമ്മീഷൻ ജീവനക്കാരുടെ വരുമാനം ഇല്ലാതാക്കലും. ഒരാൾക്ക് പെൻഷൻ നൽകുന്നതിനു 25 രൂപയാണ് ഇൻസെന്റീവായ് ലഭിച്ചിരുന്നത്. വരുമാനം നന്നേ കുറഞ്ഞ കമ്മീഷൻ ജീവനക്കാർക്ക് ഒരാശ്വാസമായിരുന്നു ഈ പെൻഷൻ ഇൻസെന്റിവ്. പുതിയ തീരുമാന പ്രകാരം ഈ വരുമാനവും ആ വിഭാഗം ജീവനക്കാർക്ക് നഷ്ടമായിരുന്നു.

ഇനിയും ഒരുപാട് വിസ്മയങ്ങൾ ഈ സർക്കാരിൽ നിന്നും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ......

കെ വി പ്രജീഷ്
സെക്രട്ടറി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു)
കണ്ണൂർ ജില്ലാകമ്മിറ്റി

നമ്മളൊരു നാടുണ്ടാക്കി ❤️
01/03/2026

നമ്മളൊരു നാടുണ്ടാക്കി ❤️

സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട കാര്യങ്ങൾ തെറ്റായ രീത...
25/02/2026

സഹകരണ മേഖലയിലെ ജീവനക്കാരുടെ വിവിധ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചയുടെ ഭാഗമായി അംഗീകരിക്കപ്പെട്ട കാര്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ് ചിലർ നടത്തുന്നത്. ആ കാര്യങ്ങളിൽ വ്യക്തത വരേണ്ടത് അനിവാര്യമായ കാര്യമായതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടിവന്നത്. രാഷ്ട്രീയ പ്രേരിതമായി ഇന്നലത്തെ തീരുമാനങ്ങളെ വക്രീകരിച്ച് പ്രചരിപ്പിക്കുന്നവർ കഴിഞ്ഞ കുറേക്കാലമായി സഹകരണ മേഖലയിലെ എല്ലാ മാറ്റങ്ങളോടും തികച്ചും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചു വന്നിട്ടുള്ളവരുമാണ്.

എന്താണ് മന്ത്രിയുമായി ഉണ്ടാക്കിയ ധാരണകളിൽ പ്രധാനപ്പെട്ടത്? അത് ജീവനക്കാരുടെ പ്രമോഷൻ തടയുന്ന ചട്ടങ്ങളുമായി ബന്ധപ്പെട്ടത്‌ തന്നെയാണ്. ശ്രീ.ഉമ്മൻചാണ്ടി കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷൻ ഇല്ലാതാക്കിയ ചട്ടം 185 (10) നടപ്പാക്കിയത്. യഥാർത്ഥത്തിൽ സബ് സ്റ്റാഫ് ജീവനക്കാരുടേത് മാത്രമല്ല കമ്മീഷൻ ജീവനക്കാരുടെ പ്രമോഷൻ സാധ്യതയും ഇല്ലാതാക്കുകയായിരുന്നു. 25.11.2014 ൽ ചട്ടം 185(10) നടപ്പാക്കിയതിനു ശേഷം 2016 മെയ് മാസം വരെയും ഉമ്മൻ‌ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ തന്നെയായിരുന്നു കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ അന്നുമുതൽ ഈ ചട്ടം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. 3 ദിവസം തുടർച്ചയായി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ ഇതിന്റെ ഭാഗമായിട്ടായിരുന്നു. അന്ന് മറ്റൊരു പ്രബല സംഘടനയും ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന ചട്ടം ഭേദഗതിക്കെതിരെ യാതൊരുവിധ സമരവും നടത്തിയിരുന്നില്ല. 2016 മെയ് മാസമാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തത്‌. ആ സർക്കാരിന്റെ മുന്നിലും ചട്ടം 185 (10) ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയും സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരം നടത്തുകയും ചെയ്തു. അതിനെ തുടർന്നാണ് ആ സർക്കാർ ചട്ടം നിലവിൽ വന്ന 25-11-2014 ൽ സർവീസിൽ ഉള്ളവർക്ക് പ്രസ്തുത ചട്ടം ബാധകം അല്ല എന്ന മാറ്റം കൊണ്ടുവന്നത്. നമ്മുടെ യൂണിയൻ അതിൽ തൃപ്തരായില്ല. തുടർന്നും വലിയ സമ്മർദ്ദം സർക്കാരിൽ നടത്തിയതിനെത്തുടർന്ന് ക്ലാസ്സ് 2 മുതൽ താഴോട്ടുള്ള സംഘങ്ങളിൽ 1:4 എന്നത് 1:2 എന്ന നിലയിൽ മാറ്റി ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്നു. എന്നാൽ മുഴുവൻ സംഘങ്ങളിലും 1:2 എന്നനിലയിൽ മാറ്റണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉയർത്തി KCEU സഹകരണ മേഖലയിൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. തുടർന്ന് മന്ത്രി യൂണിയൻ നേതാക്കളുമായി ചർച്ചചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് നൽകിയ ഉറപ്പിന്റെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. ആ ഉറപ്പാണ് ഇന്നലെ പാലിക്കപ്പെട്ടത്. 185 (10) പ്രകാരമുള്ള ജൂനിയർ ക്ലാർക്കിലേക്കുള്ള പ്രമോഷൻ 1:4 എന്നത് 1:2 ആക്കിയതിന്റെ നേട്ടം കേവലം സബ്സ്റ്റാഫ് ജീവനക്കാർക്ക് മാത്രമല്ല ലഭിക്കുന്നത്. ജീവനക്കാരുടെ പ്രമോഷൻ തടയപ്പെട്ടതോടെ കമ്മീഷൻ ജീവനക്കാർക്ക് സബ് സ്റ്റാഫിലേക്കുണ്ടായിരുന്ന 25% സംവരണ പ്രകാരമുള്ള പ്രമോഷനും ലഭിക്കാനായി, ഈ രണ്ടു പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഇന്നലത്തെ തീരുമാനത്തോടെ ഉണ്ടായത്.

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് പ്രമോഷനുമായി ബന്ധപ്പെട്ട ചട്ടം 185 (2) എൽഡിഎഫ് സർക്കാർ കടുപ്പിച്ചു എന്നാണ് ആക്ഷേപം. ഇത് ശരിയാണോ? പ്രായോഗികമായി നടത്താൻ കഴിയാത്ത വ്യവസ്ഥയായിരുന്നു ചട്ടം 185 (2) ൽ നേരത്തെ ഉണ്ടായിരുന്നത് അന്ന് ചട്ടമുണ്ടാക്കിയപ്പോൾ ഉദ്യോഗസ്ഥരിൽ ഉണ്ടായ വീഴ്ചയായിരുന്നുവത്. പിന്നീട് എൽഡിഎഫ് സർക്കാർ അതിൽ വ്യക്തത വരുത്തി നടപ്പാക്കാനുള്ള ഭേദഗതി കൊണ്ടുവന്നു എന്നേയുള്ളൂ. അതിലും പുന:പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. ഈ രണ്ടു കാര്യങ്ങളും ജീവനക്കാരുടെ പ്രമോഷൻ പൂർണമായും ഇല്ലാതാക്കുന്നതായിരുന്നു. അതിൽ വരുത്തിയ മാറ്റങ്ങൾ ചെറുതാക്കി കാണിക്കാൻ ആര് ശ്രമിച്ചാലും അത് കേരളത്തിലെ സഹകരണ ജീവനക്കാർ അംഗീകരിക്കില്ലെന്ന് വ്യാജ പ്രചരണം നടത്തുന്നവർ മനസ്സിലാക്കുന്നതാണ് നിങ്ങൾക്ക് നല്ലത്.

PTS ജീവനക്കാരുടെ പ്രമോഷൻ സാധ്യത ഉറപ്പാക്കാം എന്ന് ചർച്ചയിൽ തീരുമാനമായി. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും പ്രമോഷൻ ലഭിക്കാതെ PTS ആയി തുടരുന്ന നിരവധി ജീവനക്കാർ മേഖലയിലുണ്ട്. കണ്ണൂരിലെ ഒരു പ്രമുഖ റൂറൽ ബാങ്കിൽ Mcom ബിരുദധരിയായ PTS ജീവനക്കാരി 20 വർഷത്തിലേറെയായി ജോലിചെയ്യുന്നുണ്ട്. അവർക്ക് ശേഷം പ്യൂണായി ജോലിയിൽ പ്രവേശിച്ചവർ ഇന്ന് ബ്രാഞ്ച് മാനേജർ തസ്തികയിൽ ജോലി ചെയ്തു വരികയാണ്. അത്രയും ഭീകരമായ നീതിനിഷേധം ആയിരുന്നു PTS ജീവനക്കാർ ഇതുവരെയും നേരിടേണ്ടി വന്നത്. വൈകിയാണെങ്കിലും ആ ജീവനക്കാർക്ക് പ്രമോഷൻ സാധ്യത ഉറപ്പുവരുത്തിയത് ചെറിയ കാര്യമായി കാണാൻ സാധിക്കുമോ?

ശമ്പള പരിഷ്കരണ കമ്മീഷൻ/കമ്മിറ്റി വല്ലാതെ വൈകിപ്പോയി എന്നാണ് മറ്റൊരാക്ഷേപം. എന്താണ് യാഥാർത്ഥ്യം. ഏതെങ്കിലും കാലത്ത് ശമ്പളപരിഷ്കരണത്തിന്റെ കാലാവധി എത്തുന്നതിനുമുമ്പ് കമ്മിറ്റി ഉണ്ടാക്കിയതായി ഈ ആക്ഷേപം പറയുന്നവർക്ക് കാണിക്കാനാവുമോ? എല്ലാകാലത്തും കാലാവധി കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം തന്നെയാണ് ശമ്പളപരിഷ്കരണത്തിന് കമ്മിറ്റി ഉണ്ടാക്കിയിട്ടുള്ളത്. റിപ്പോർട്ടിന് മുൻകാല പ്രാബല്യവും ഉണ്ടാവുമെന്നതുകൊണ്ട് മിക്കവാറും ജീവനക്കാർക്ക് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടാവാറില്ല. അത്രയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. ഇനി കമ്മീഷൻ ആണോ കമ്മിറ്റിയാണോ നല്ലത്. രണ്ടായാലും ജീവനക്കാർക്ക് ശമ്പളത്തിൽ കാലാനുസൃതമായ വർദ്ധനവ് ശമ്പളത്തിൽ ഉണ്ടാവണമെന്നേയുള്ളൂ. മാത്രമല്ല രജിസ്ട്രാറെയാണ് ഇതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. മനസ്സിലാക്കിയത് ശരിയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് സഹകരണ രജിസ്റ്റർ ഇതിനകം തന്നെ നടത്തിയിട്ടുണ്ട്. അതുകൊണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി സർക്കാർ തീരുമാനങ്ങളെ അവമതിക്കാനുള്ള ശ്രമങ്ങൾ സഹകരണ ജീവനക്കാർ തിരിച്ചറിയുക തന്നെ ചെയ്യും.

നഷ്ടത്തിലായ സംഘങ്ങളിലെ DA യെ കുറിച്ചുള്ള കാര്യത്തിൽ സർക്കാർ ഉത്തരവിന്റെ മുകളിൽ ഉദ്യോഗസ്ഥന്റെ സർക്കുലർ നിലനിൽക്കില്ലെന്ന മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ DA എടുക്കുന്നതിന് യാതൊരു തടസ്സവുമില്ല. മാത്രവുമല്ല സാങ്കേതികമായി മാത്രം നഷ്ടം കാണിക്കപ്പെട്ടിട്ടുള്ള നിരവധി സംഘങ്ങൾ ഇതിനകം DA അനുവദിച്ചിട്ടുമുണ്ട്. കണ്ണടച്ചാൽ അവനവനു മാത്രമേ ഇരുട്ടാവൂ എന്ന് ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കണം.

ഇതോടെ കേരളത്തിലെ സഹകരണ ജീവനക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എന്ന അഭിപ്രായമൊന്നും ആർക്കും ഇല്ല. പക്ഷേ ദീർഘകാലമായിട്ടുള്ള കുറേ കാര്യങ്ങളിൽ തീരുമാനമാക്കാൻ കഴിഞ്ഞു എന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളുടെയും നേട്ടമാണ്. അത് അംഗീകരിക്കുന്നതിന് പകരം ‘ഇതൊക്കെ വലിയ നേട്ടമാണോ‘എന്ന് ചോദിക്കുന്നവരോട് സഹതാപം മാത്രം.

*സഹകരണ ജീവനക്കാരുടെ നിരവധിയായ ആവശ്യങ്ങൾ അംഗീകരിച്ച കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് സ്നേഹാഭിവാദനങ്ങൾ*

കെ വി പ്രജീഷ്
സെക്രട്ടറി
KCEU കണ്ണൂർ ജില്ലാ കമ്മിറ്റി

"പണിമുടക്ക് എന്തിന് വേണ്ടി? ഇതുകൊണ്ട് എന്തു പ്രയോജനം?"—ചോദ്യങ്ങൾ അനവധിയാണ്. കമ്പോളവൽക്കരണത്തിന്റെ ഈ കാലത്ത്, എല്ലാത്തിനെ...
11/02/2026

"പണിമുടക്ക് എന്തിന് വേണ്ടി? ഇതുകൊണ്ട് എന്തു പ്രയോജനം?"—ചോദ്യങ്ങൾ അനവധിയാണ്. കമ്പോളവൽക്കരണത്തിന്റെ ഈ കാലത്ത്, എല്ലാത്തിനെയും ലാഭനഷ്ടങ്ങളുടെയും വ്യക്തിപരമായ നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുക എന്നത് സ്വാഭാവികമാണ്. എന്നാൽ, ഒരു പണിമുടക്കിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾ നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്.

ഒരുപക്ഷേ, ഒറ്റനോട്ടത്തിൽ ഈ വിഷയങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന് ചിലർ ചിന്തിക്കുന്നുണ്ടാകാം. "പിന്നെ നമ്മൾ എന്തിന് പണിമുടക്കണം?" എന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരമേയുള്ളൂ: ലോകത്തെ അനീതികൾക്കെതിരെയും മാറ്റങ്ങൾക്കും വേണ്ടി പോരാടിയവർ അത് ചെയ്തത് തങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല. മറിച്ച്, സമൂഹത്തിലെ സഹജീവികൾക്കും വരുംതലമുറയ്ക്കും വേണ്ടിയായിരുന്നു.

എന്തുകൊണ്ട് നമ്മൾ ഇതിൽ പങ്കുചേരണം?
• അവകാശ സംരക്ഷണം: പണിമുടക്കിലെ മുദ്രാവാക്യങ്ങൾ അന്യായമാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വിമർശിക്കാം. എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമാകാൻ തൊഴിലാളി പ്രസ്ഥാനങ്ങൾക്കല്ലാതെ മറ്റാർക്കാണ് കഴിയുക?
• ജനാധിപത്യം നിലനിർത്താൻ: ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറുകയും, കോർപ്പറേറ്റുകൾ ഭരണനയങ്ങൾ തീരുമാനിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അത്തരം ഭരണകൂട നയങ്ങൾക്കെതിരെ പോരാടുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.

ഫെബ്രുവരി 12-ന് നടക്കുന്ന രാജ്യവ്യാപക പൊതുപണിമുടക്ക് കേവലം ഒരു പ്രതിഷേധമല്ല; അത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. അതുകൊണ്ട് തന്നെ, ഈ പണിമുടക്ക് വിജയിപ്പിക്കേണ്ടത് ഈ രാജ്യത്തെ ഓരോ ജനതയുടെയും ആവശ്യമാണ്.

ജനകീയം ബജറ്റ് ഇടതോരം കേരളംസഹകരണ സംഘം ജീവനക്കാർക്ക് മെഡിസെപ് മാതൃകയിൽ ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ച LDF സർക്കാരിന് അഭിവാദ്...
29/01/2026

ജനകീയം ബജറ്റ് ഇടതോരം കേരളം

സഹകരണ സംഘം ജീവനക്കാർക്ക് മെഡിസെപ് മാതൃകയിൽ ഇൻഷൂറൻസ് പദ്ധതി പ്രഖ്യാപിച്ച LDF സർക്കാരിന് അഭിവാദ്യങ്ങൾ

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ
26/01/2026

ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ

സഹകരണ മേഖലയെ സംരക്ഷിക്കാൻ സംഘടിക്കുക
15/01/2026

സഹകരണ മേഖലയെ സംരക്ഷിക്കാൻ സംഘടിക്കുക

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന CITU ദേശീയ സമ്മേളനത്തിൽ വെച്ച് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട KCEU കണ്ണൂർ ...
04/01/2026

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന CITU ദേശീയ സമ്മേളനത്തിൽ വെച്ച്
ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട KCEU കണ്ണൂർ ജില്ലാ സെക്രട്ടറി സ: കെ.വി.പ്രജീഷിന് അഭിവാദ്യങ്ങൾ💪

റെഡ് സല്യൂട്ട് കൊമ്രേഡ്സ്
04/01/2026

റെഡ് സല്യൂട്ട് കൊമ്രേഡ്സ്

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
31/12/2025

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

Address

Caltex
Kannur

Website

Alerts

Be the first to know and let us send you an email when KCEU Kannur DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCEU Kannur DC:

Shortcuts

Share

Category