Karuna Pain & Palliative Care Society, Chengannur

Karuna Pain & Palliative Care Society, Chengannur Karuna Pain & Palliative Care Society, Chengannur is a registered charitable society.

ശാർങകാവിൽ ഹെല്പ് ഡെസ്ക് ഒരുക്കി കരുണ 🌹ശാർങക്കാവ് ദേവി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തോടനുബന്ധിച്ചു കരുണ പെയിൻ ആൻഡ് പാലിയേറ...
15/04/2026

ശാർങകാവിൽ ഹെല്പ് ഡെസ്ക് ഒരുക്കി കരുണ 🌹

ശാർങക്കാവ് ദേവി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തോടനുബന്ധിച്ചു കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നടത്തുന്ന മെഡിക്കൽ ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം ഫോക് ലോർ ആക്കാദമി ചെയർമാൻ ഒ എസ്സ് ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

കരുണ കാടു വെട്ടൂർ പള്ളി പെരുന്നാളിന് മെഡിക്കൽ ഹെൽപ്പ് ഡെസ്ക് ഒരുക്കി🌹കാടുവെട്ടൂർ പള്ളി ശ്രാദ്ധവും പെരുന്നാളിനോടും അനുബന്...
28/03/2026

കരുണ കാടു വെട്ടൂർ പള്ളി പെരുന്നാളിന് മെഡിക്കൽ ഹെൽപ്പ് ഡെസ്ക് ഒരുക്കി🌹

കാടുവെട്ടൂർ പള്ളി ശ്രാദ്ധവും പെരുന്നാളിനോടും അനുബന്ധിച്ച് കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പാണ്ടനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഹെൽപ്‌ ഡെസ്‌കും സഹായ കേന്ദ്രവും തുറന്നു.

ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കരുണ ചെയർമാനും മന്ത്രിയുമായ ശ്രീ സജി ചെറിയാൻ നിർവഹിച്ചു.
കരുണ പാണ്ടനാട് മേഖല കമ്മിറ്റി കൺവീനറും വാർഡ് മെമ്പറുമായ ശ്രീമതി ഗീതാകുമാരി എം കെ അധ്യക്ഷയായി.

ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനത്തിന് കരുണ വൈസ് ചെയർമാൻ ശ്രീ ജി കൃഷ്ണകുമാർ കരുണ ജനറൽ സെക്രട്ടറി ശ്രീ എൻ ആർ സോമൻ പിള്ള, കരുണയുടെ നഴ്സിംഗ് സ്റ്റാഫ് അംഗങ്ങൾ അടക്കം നേതൃത്വം നൽകി.

മെഗാ മെഡിക്കൽ ക്യാമ്പിൽ അർഹരെ കാത്ത് നിരവധി മെഡിക്കൽ ഉപകരണങ്ങൾ.കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയും ചെങ്ങന്നൂർ ബ്ല...
07/03/2026

മെഗാ മെഡിക്കൽ ക്യാമ്പിൽ അർഹരെ കാത്ത് നിരവധി മെഡിക്കൽ ഉപകരണങ്ങൾ.

കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളേജിൽ വച്ച് ഇന്ന് നടക്കുന്ന
07/03/2026 മെഗാ മെഡിക്കൽ ക്യാമ്പിൽ രെജിസ്ട്രേഷൻ ആരംഭിച്ചു.
20 പരം ഡിപ്പാട്ട്മെന്റിലെ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കുന്നു.

കരുണയുടെ നേതൃതത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്. ബഹുമാന്യരെ,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും, കരുണ പെയിൻ & പാലിയേറ്റീവ് കെയർ സ...
05/03/2026

കരുണയുടെ നേതൃതത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്.

ബഹുമാന്യരെ,

ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും, കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി, ചെങ്ങന്നൂരും, ഇന്ത്യൻ
മെഡിക്കൽ അസ്സോസിയേഷനും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് 2026 മാർച്ച് 7 ശനിയാഴ്ച രാവിലെ
8.00 മുതൽ ചെങ്ങന്നൂർ ഐ. എച്ച്. ആർ. ഡി. കോളേജിൽ വെച്ച് നടത്തപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി എൻ. സുധാമണി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹു. മന്ത്രി ശ്രീ. സജി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം
ചെയ്യും. ചെങ്ങന്നൂർ ഭദ്രാസന മെത്രാപോലിത്താ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും,
ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കേരള ഘടകം പ്രസിഡന്റ് ഡോ. എം. എൻ. മേനോൻ, പ്രശസ്ത ചലചിത്രതാരം
ശ്രീ. ഗിന്നസ് പ്രഭു എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
20 ൽ പരം ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാർ പങ്കെടുക്കുന്ന ക്യാമ്പിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

സ്നേഹാദരങ്ങളോടെ,
എൻ ആർ സോമൻ പിള്ള.
കരുണ ജനറൽ സെക്രട്ടറി.

കരുണയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.🌹കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയും ചെങ്ങന്നൂർ ബ്...
03/03/2026

കരുണയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.🌹

കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സംയുക്തമായി ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിംഗ് കോളേജിൽ വച്ച് മാർച്ച് മാസം ഏഴാം തീയതി
07/03/2026 മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
20 പരം ഡിപ്പാട്ട്മെന്റിലെ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുക്കുന്ന മെഡിക്കൽ ക്യാമ്പിൽ രാവിലെ എട്ടു മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കരുണ ചെയർമാനും മന്ത്രിയുമായ ശ്രീ സജി ചെറിയാൻ അറിയിച്ചു.

ജീവനോപാധി നൽകി കരുണ. 🌹ജീവിത സായാഹ്നത്തിൽ കൂലിപണിക്ക് പോലും പോകാൻ പറ്റാത്തവിധം ആരോഗ്യം നഷ്ട്ടപ്പെട്ട കുത്തിയതോട് വരാപ്പുഴ...
02/02/2026

ജീവനോപാധി നൽകി കരുണ. 🌹

ജീവിത സായാഹ്നത്തിൽ കൂലിപണിക്ക് പോലും പോകാൻ പറ്റാത്തവിധം ആരോഗ്യം നഷ്ട്ടപ്പെട്ട കുത്തിയതോട് വരാപ്പുഴ വീട്ടിൽ ശ്രീ വി പി രാജപ്പൻ തന്റെ ഈ അവസ്ഥ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാണ്ടനാട് ഒന്നാം വാർഡ് കൺവീനർ ശ്രീ മനോജ് കുമാറിനോട്‌ പറഞ്ഞു.
ഈ വിവരം
അശരണർക്കും ആലംബഹീനർക്കും താങ്ങും തണലുമായി ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന കരുണയുടെ ചെയർമാനും മന്ത്രിയുമായ ശ്രീ സജി ചെറിയാനെ അറിയിക്കുകയായിരുന്നു
നമ്മുടെ ചുറ്റുപാടുമുള്ള സഹോദരങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ ആയതിനെ ഗൗരവത്തോടെ കണ്ട് നടപടികൾ സ്വീകരിക്കുന്ന കരുണ
പുതിയൊരു തട്ടുകട ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിൽ നിൽക്കുന്ന ചെങ്ങന്നൂർ ഗവൺമെന്റ് ഐടിഐ ജീവനക്കാരുടെ സഹായത്തോടുകൂടി തരപ്പെടുത്തുകയായിരുന്നു.

മന്ത്രിയുടെ ചെങ്ങന്നൂർ ക്യാമ്പ് ഓഫീസിൽ വച്ച് കൂടിയ ലളിതമായ ചടങ്ങിൽ തട്ടുകട മന്ത്രി കൈമാറി. ഇത്തരത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ആയിരക്കണക്കിന് നിർധനർക്കാണ് കരുണ ജീവനോപാധികൾ സംഘടിപ്പിച്ചു കൊടുത്തിട്ടുള്ളത്.
ചടങ്ങിൽ കരുണ ജനറൽ സെക്രട്ടറി ശ്രീ എൻ ആർ സോമൻ പിള്ള, വാർഡ് കൺവീനർ ശ്രീ മനോജ് കുമാർ, ഐ ടി ഐ വൈസ് പ്രിൻസിപ്പൽ ശ്രീമതി അന്നമ്മ വർഗീസ് മന്ത്രിയുടെ ക്യാമ്പ് ഓഫീസ് സെക്രട്ടറി ശ്രീ രമേശ് പ്രസാദ്, ശ്രീ ജിബിൻ ഗോപിനാഥ്,
ശ്രീ പി എസ്സ് അനിയൻ, ഐ ടി ഐ ജീവനക്കാരായ ശ്രീ രാജ് കുമാർ, ശ്രീ ശ്രീജിത്ത്,
ശ്രീ ലതീഷ്,
ശ്രീ അഭിലാഷ്,
ശ്രീ ഷാജി,
തുടങ്ങിയവർ പങ്കെടുത്തു.

കരുണയുടെ നേതൃത്വത്തിൽ കോമൻ കുളങ്ങര പാടശേഖരത്തിൽ  മത്സ്യകൃഷി ആരംഭിച്ചു.കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കൊഴ...
19/01/2026

കരുണയുടെ നേതൃത്വത്തിൽ
കോമൻ കുളങ്ങര പാടശേഖരത്തിൽ മത്സ്യകൃഷി ആരംഭിച്ചു.

കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കൊഴുവല്ലൂർ സെന്ററിനോട് ചേർന്നുള്ള
കോമൻ കുളങ്ങര പാടശേഖരത്തിൽ നിർമ്മിച്ചിട്ടുള്ള കുളങ്ങളിൽ മത്സ്യകൃഷി ആരംഭിച്ചു.സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കരുണ എസ്എച്ച്ജി വഴി നടപ്പിലാക്കുന്ന പദ്ധതി കരുണ ചെയർമാൻ മന്ത്രി ശ്രീ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ 7000 കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
രണ്ടാം ഘട്ടത്തിൽ മൂവായിരം കുഞ്ഞുങ്ങളെ കൂടി നിക്ഷേപിക്കും. വെൺമണി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജെബിൻ പി വർഗീസ് അധ്യക്ഷനായി.
ഫോക് ലോർ അക്കാദമി ചെയർമാൻ ശ്രീ ഒ എസ് ഉണ്ണികൃഷ്ണൻ,
മുളക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സജിത മനു, ജില്ല പഞ്ചായത്തംഗം ശ്രീ ടി വിശ്വനാഥൻ എന്നിവർ മുഖ്യാതിഥികളായി. ഫിഷറീസ് അഡീഷണൽ ഡയറക്ടർ ശ്രീമതി സ്മിത ആർ നായർ പദ്ധതി വിശദീകരിച്ചു. കരുണ വൈസ് പ്രസിഡൻ്റ് അഡ്വ. സുരേഷ് മത്തായി, ജനറൽ സെക്രട്ടറി ശ്രീ എൻ ആർ സോമൻ പിള്ള, ട്രഷറാർ ശ്രീ കെ ആർ മോഹനൻ പിള്ള,
ശ്രീമതി രാജശ്രീ , ശ്രീമതി അജിത മോഹൻ, ശ്രീ സ്റ്റീഫൻ ശമുവേൽ, ശ്രീ കെ എസ് ഗോപിനാഥൻ, ശ്രീ എം കെ ശ്രീകുമാർ,ശ്രീ ബിനുമോൻ പി എസ്സ്
ശ്രീ എ കെ ശ്രീനിവാസൻ, ശ്രീമതി സുഗത രാജീവ്, ശ്രീമതി ബീന എന്നിവർ സംസാരിച്ചു.

കരുണ ചെറിയനാട് നോർത്ത് മേഖല കമ്മിറ്റി ഓഫീസ് തുറന്നു . 🌹കഴിഞ്ഞ പന്ത്രണ്ട് വർഷമായി ചെങ്ങന്നൂർ മണ്ഡലത്തിലെ ജനങ്ങളുടെ ദുഃഖത്...
17/01/2026

കരുണ ചെറിയനാട് നോർത്ത് മേഖല കമ്മിറ്റി ഓഫീസ് തുറന്നു . 🌹

കഴിഞ്ഞ പന്ത്രണ്ട് വർഷമായി ചെങ്ങന്നൂർ മണ്ഡലത്തിലെ ജനങ്ങളുടെ ദുഃഖത്തിലും ദുരിതത്തിലും ആശ്വാസം കണ്ടെത്തി സഹായിക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രധാന പാലിയേറ്റീവ് സംഘടനയായ ശ്രീ സജി ചെറിയാൻ ചെയർമാൻ ആയി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ
ചെറിയനാട് നോർത്ത് മേഖല കമ്മിറ്റിയുടെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം കരുണയുടെ ചെയർമാനും ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ ശ്രീ സജി ചെറിയാൻ നിർവഹിച്ചു. കരുണയുടെ മേഖല ചെയർമാൻ ശ്രീ മനോജ് മോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കരുണയുടെ മേഖല കൺവീനർ ശ്രീ. പ്രമോദ് പി ബി സ്വാഗതം പറഞ്ഞു. കരുണ ജനറൽ സെക്രട്ടറി ശ്രീ. എൻ ആർ സോമൻ പിള്ള, ഏരിയ വൈസ് ചെയർമാൻ ശ്രീ. ജി. വിവേക്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ഷീദ് മുഹമ്മദ്, ചെറിയനാട് സർവീസ് കോപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നായർ മേഖല മഹിള കമ്മിറ്റി കൺവീനർ ശ്രീമതി. പുഷ്പകുമാരി എന്നിവർ സംസാരിച്ചു. കരുണ മേഖല വൈസ് ചെയർമാൻ ശ്രീ. മധുക്കുട്ടൻ കൃതജ്ഞത അറിയിച്ചു.
തദവസരത്തിൽ ചിറക്കൽ വർഗ്ഗീസ് (ബാബുച്ചായൻ) പതിനായിരം രൂപയുടെ പാലിയേറ്റീവ് ഉപകരണങ്ങളും ചക്കാലയിൽ രാധാകൃഷ്ണൻ കുഞ്ഞുമോൾ ദമ്പതിമാർ കിടപ്പു രോഗികൾക്കായി ബ്ലാങ്കറ്റും നൽകി.

എം എൽ എ വിഷൻ 2026 ടേണിംഗ് പോയിന്റ് സംഘടിപ്പിച്ചു.ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർഥികൾക്ക്...
13/01/2026

എം എൽ എ വിഷൻ 2026 ടേണിംഗ് പോയിന്റ് സംഘടിപ്പിച്ചു.

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർഥികൾക്ക് തുടർ വിദ്യാഭ്യാസ രംഗത്തേക്ക് മുന്നേറാൻ ആവശ്യമായ വഴികാട്ടുവാൻ എംഎൽഎ വിഷൻ 2026 ടേണിംഗ് പോയിന്റ് എന്ന പരിപാടി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെങ്ങന്നൂരും കാർമൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ആലപ്പുഴയുടേയും സഹകരണത്തോടെ കൊല്ലകടവ് ഗോൾഡൻ പാലസ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കരുണ വർക്കിംഗ് ചെയർമാൻ അഡ്വക്കേറ്റ് സുരേഷ് മത്തായി അധ്യക്ഷനായ ചടങ്ങിൽ
ബഹുമാനപ്പെട്ട മന്ത്രി ശ്രീ സജി ചെറിയാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
റവ. ഫാദർ ജെസ്റ്റിൻ ആലുങ്കൽ സി എം ഐ ആമുഖ പ്രസംഗം നടത്തി.
കരിയർ ഗുരു ഡോക്ടർ പി ആർ വെങ്കിട്ടരാമൻ വിദ്യാർത്ഥികൾക്കായി ക്ലാസ്സ്‌ നയിച്ചു.
ചടങ്ങിൽ കരുണ വൈസ് ചെയർമാൻ
ശ്രീ. ജി. വിവേക് ജനറൽ സെക്രട്ടറി
ശ്രീ. എൻ. ആർ. സോമൻപിള്ള
പ്രൊഫ. ഡോ. ജോസഫ്കുട്ടി ജേക്കബ്
അഡ്വ. നിതിൻ ചെറിയാൻ
ശ്രീ. കെ. എസ്. ഗോപിനാഥൻ
ശ്രീ. എം. കെ. ശ്രീകുമാർ
ശ്രീ. കെ. ആർ. മോഹനൻ പിള്ള
ശ്രീ. സിബു വർഗീസ്
ശ്രീ. ബിനുമോൻ പി. എസ്.
ശ്രീ. പി. ഉണ്ണികൃഷ്ണൻ നായർ
ശ്രീ. പ്രസാദ് സിത്താര
ശ്രീ. മനോജ് മോഹൻ
ശ്രീ. പി. ബി. പ്രമോദ്
ശ്രീ പി എസ്സ് ഗോപാലകൃഷ്ണൻ
ശ്രീ കെ എ കരിം.
തുടങ്ങിയവർ പ്രസംഗിച്ചു.

കേരള ചീഫ് സെക്രട്ടറി കരുണയിലെത്തി🙏🌹🙏അശരണർക്കും ആലംബഹീനർക്കും താങ്ങും തണലുമായി ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന കരുണയുടെ വെണ...
09/01/2026

കേരള ചീഫ് സെക്രട്ടറി കരുണയിലെത്തി🙏🌹🙏

അശരണർക്കും ആലംബഹീനർക്കും താങ്ങും തണലുമായി ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന കരുണയുടെ വെണ്മണി പുന്തലയിൽ പണിയുന്ന ഹൗസിംഗ് പ്രൊജക്റ്റും കൊഴുവല്ലൂരിൽ പ്രവർത്തിക്കുന്ന കരുണ സെന്ററും,വയോജനങ്ങളെ സംരക്ഷിക്കുവാനായി നിർമ്മിക്കുന്ന വയോജന കേന്ദ്രവും കേരളത്തിന്റെ ആദരണീയനായ കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക് IAS സന്ദർശിച്ചു.
കരുണ ചെയർമാനും ബഹുമാനപ്പെട്ട മന്ത്രിയുമായ ശ്രീ സജി ചെറിയാൻ കരുണയുടെ ദൈനംദിന പ്രവർത്തനങ്ങൾ വിവരിച്ചു.
ചടങ്ങിൽ കരുണ ജനറൽ സെക്രട്ടറി ശ്രീ എൻ ആർ സോമൻ പിള്ളയും പങ്കെടുത്തു.
നിലവിൽ 4650 സഹോദരങ്ങളെ വീടുകളിലെത്തി പരിചരിക്കുന്നുണ്ട്.

വിഷൻ 2026.ടേണിംഗ് പോയിന്റ്🌹🙏ബഹുമാന്യരെ,ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഹയർസെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക്തുടർ വിദ്യ...
08/01/2026

വിഷൻ 2026.ടേണിംഗ് പോയിന്റ്🌹🙏

ബഹുമാന്യരെ,
ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഹയർസെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥികൾക്ക്
തുടർ വിദ്യാഭ്യാസരംഗത്തേക്ക് മുന്നേറാൻ ആവശ്യമായ വഴികാട്ടുവാൻ എം.എൽ.എ. വിഷൻ 2026 -
'ടേണിംഗ് പോയിന്റ്' പദ്ധതിയുടെ ഉദ്ഘാടനം കൊല്ലകടവ് ഗോൾഡൻ പാലസിൽ ജനുവരി 13 ചൊവ്വാഴ്ച
രാവിലെ 10.00 മണിക്ക് ബഹു. ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവ്വഹിക്കുന്നു. കരുണ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയും കാർമ്മൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് &
ടെക്നോളജി, ആലപ്പുഴയുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ കരിയർ ഗുരു ഡോ. വെങ്കിട്ടരാമൻ
കുട്ടികൾക്കായി തുടർ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്നു.
വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ പരിപാടിയിൽ ഏവരുടേയും സാന്നിദ്ധ്യം അഭ്യർത്ഥിക്കുന്നു.

വിഷൻ 2026 ന് വേണ്ടി..

എൻ. ആർ. സോമൻ പിള്ള
ജനറൽ സെക്രട്ടറി
കരുണ
പ്രസാദ് സിത്താര
കൺവീനർ
കരുണ ചെറിയനാട് സൗത്ത് മേഖലാ കമ്മറ്റി.

കരുണ കല്ലിശ്ശേരി മേഖല മൊബൈൽ ലാബ് സേവനം നൽകി 🌹കരുണ കല്ലിശ്ശേരി മേഖല കമ്മിറ്റി പാണ്ടനാട്ടിൽ 3 ആം വാർഡിൽ മൊബൈൽ ലാബിന്റെ സേവ...
29/12/2025

കരുണ കല്ലിശ്ശേരി മേഖല മൊബൈൽ ലാബ് സേവനം നൽകി 🌹

കരുണ കല്ലിശ്ശേരി മേഖല കമ്മിറ്റി പാണ്ടനാട്ടിൽ 3 ആം വാർഡിൽ മൊബൈൽ ലാബിന്റെ സേവനം നൽകി. കരിങ്ങാട്ടിൽ അമ്പലത്തിനരുകിൽ NSS കരയോഗ ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കൃത്യമായ ഇടവേളകളിൽ കുറഞ്ഞ നിരക്കിൽ കരുണയുടെ ലാബ് എത്തുന്നത് പ്രദേശ വാസികൾക്ക് ഏറെ ഗുണം ചെയ്യുന്നതായി ക്യാമ്പിൽ പങ്കെടുത്തവർ പറഞ്ഞു.
ഇന്നത്തെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് മേഖല സെക്രട്ടറി ശ്രീ പി എസ്സ് ബിനുമോൻ, വാർഡ് കൺവീനർ ശ്രീമതി ലതകുമാരി വി കെ, വിനോദ് കെ കെ,
ഗവേർണിംഗ് കൌൺസിൽ അംഗം ശ്രീ അഭിജിത് കെ എസ്സ്
ലാബ് സ്റ്റാഫ്‌ സിസ്റ്റർ സിനി, സിസ്റ്റർ ശ്യാമ തുടങ്ങിയവർ പങ്കെടുത്തു.

Address

CSI BUILDINGS, NEAR ENGG: COLLEGE
Chengannur
689121

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04792451250

Website

Alerts

Be the first to know and let us send you an email when Karuna Pain & Palliative Care Society, Chengannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share