Wisdom Alappuzha

Wisdom Alappuzha Official page of Wisdom Islamic Organisation, Alappuzha District

വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കുക: - വിസ്‌ഡം ജില്ലാ പ്രതിനിധി സമ്മേളനംആലപ്പുഴ : കേരളത്തെ അപമാനിക്കുകയും മലയാള സംസ്‌കൃ...
05/04/2026

വോട്ടവകാശം വിവേകത്തോടെ വിനിയോഗിക്കുക: - വിസ്‌ഡം ജില്ലാ പ്രതിനിധി സമ്മേളനം

ആലപ്പുഴ : കേരളത്തെ അപമാനിക്കുകയും മലയാള സംസ്‌കൃതിയെ നുണ പ്രചാരണങ്ങൾ കൊണ്ട് അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ആലപ്പുഴ നടന്ന വിസ്‌ഡം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.

സർക്കാർ ഉദ്യോഗങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം വളരെ പിന്നിലാണെന്നും അതിനുള്ള പരിഹാരത്തിന് പദ്ധതികളാവിഷ്‌കരിക്കാൻ അധികൃതർ തയ്യാറാകണം.

കേരളത്തിൻ്റ സാഹോദര്യവും സഹവർത്വിത്തവും നിലനിർത്താൻ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻഗണന നൽകണം.
വിദ്വേഷ പ്രചാരണങ്ങൾക്കും വിഭാഗീയതകൾക്കും മലയാള മണ്ണിൽ ഇടം നൽകരുതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു

വിസ്‌ഡം സംസ്ഥാന യൂത്ത് ഭാരവാഹി സുഹൈർ സലാം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീർ കുത്തിയതോട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഖാലിദ് വളഞ്ഞവഴി സ്വഗതം പറഞ്ഞു വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡന്റ് നസീബ് വടുതല ആശംസ അറിയിച്ചു വിസ്‌ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി സുൽഫിക്കർ ഇസ്‌ലാഹി രൂപരേഖ അവതരിപ്പിച്ചു.വിസ്ഡം സ്റ്റുഡൻസ് ജില്ലാ പ്രസിഡൻറ് അബ്ദുറഹീം വടുതല ആശംസകൾ അറിയിച്ച്
സംസാരിച്ചു.

വിസ്‌ഡംയൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി Dr V P ബഷീർ സമാപന സംസാരം നടത്തി.
വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി
ഹഫ്സൽ പൂച്ചാക്കൽ നന്ദി പറഞ്ഞു

ഫോട്ടോ :
ആലപ്പുഴ ജില്ലാ വിസ്ഡം പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സമാപന സംസാരം നടത്തുന്നു

  #പ്രതിമാസ_വിജ്ഞാനവേദിalhamdulillah നിറഞ്ഞ സദസ്സ് മരണം വന്നെത്തും മുമ്പേ....
25/01/2026


#പ്രതിമാസ_വിജ്ഞാനവേദി
alhamdulillah നിറഞ്ഞ സദസ്സ്
മരണം വന്നെത്തും മുമ്പേ....

17/08/2025
02/07/2025

പ്രസിദ്ധീകരണത്തിന്
2/7/2025
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫിനെ 24 മണിക്കൂറിനുള്ളിൽ സസ്‌പെന്റ് ചെയ്യാൻ തിരുവനന്തപുരം ഡി.ജി.ഇയുടെ നിർദേശപ്രകാരമുള്ള ഡി.ഡിയുടെ ഉത്തരവ് സ്കൂൾ മാനേജർക്ക് വന്നിരിക്കുന്നു.

ലഹരി ഉപയോഗത്തിനും അരാജക ജീവിതത്തിനും ആശയ അടിത്തറ പാകുന്ന ലിബറലിസ്റ്റ് വക്താക്കളുടെ അജണ്ടകളിലേക്ക് സാംസ്കാരിക കേരളത്തെ നയിക്കാനും പൊതു വിദ്യാലയങ്ങളെ പോലും ദുരുപയോഗം ചെയ്ത് പുതുതലമുറയെ സാംസ്കാരിക അധഃപതനത്തിലേക്ക് നയിക്കുന്നതുമായ ഒട്ടനവധി നീക്കങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി മനുഷ്യരാശിയെ അപകടത്തിലാക്കുന്നതും അത്യന്തം മാനവിക വിരുദ്ധവുമായ 'ജെൻഡർ സാമൂഹ്യ നിർമിതി'യാണെന്ന ആശയം പാഠപുസ്തകങ്ങളിൽ വരെ ഇന്ന് ഇടംപിടിച്ചിരിക്കുകയാണ്.

ഈ ശ്രമങ്ങളുടെ ഭാഗമായി ജെൻഡർ ന്യൂട്രൽ ഡ്രസ്കോഡ് കൊണ്ടുവരാനുള്ള ആദ്യ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നപ്പോൾ, അടിച്ചേൽപ്പിക്കില്ലെന്നും ഇഷ്ടമുള്ളവർക്കാകാമെന്നും പറഞ്ഞ് സർക്കാർ പിൻവാങ്ങി. ഇതൊരു സിസ്റ്റത്തിന്റെ ഭാഗമായി മാറിയാൽ ക്രമേണ ആ സംസ്കാരത്തിലേക്ക് കുട്ടികൾ എത്തുമെന്ന് അവർക്കുറപ്പുണ്ടായിരുന്നു.

പുതു തലമുറ നിയന്ത്രണമില്ലാത്ത ആഘോഷത്വരയിലേക്കും (Celebration Culture) അതുവഴി നൈമിഷിക ആനന്ദം (Instant Gratification) ലഭിക്കുന്ന കാര്യങ്ങളോടുള്ള അമിതാസക്തിയിലൂടെ ലഹരിയിലേക്കും, വിചിത്രമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്കും വളരെ വേഗത്തിലാണ് എത്തിയത്. ഡി.ജെ പാർട്ടികളും വിദ്യാർഥികൾക്കിടയിലെ അവിഹിത ബന്ധങ്ങളും വർധിച്ചു. വിവാഹവും കുടുംബ സംവിധാനവും ചോദ്യം ചെയ്യപ്പെട്ടു. ലിവിംഗ് ടുഗതർ നോർമലൈസ് ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞ് സെന്റ് ഓഫ് ദിനത്തിൽ യൂണിഫോമുകൾ വലിച്ച് കീറിയെറിയുകയും ലഹരി ഉപയോഗിച്ച് ചേരിതിരിഞ്ഞ് അടികൂടുകയും ചെയ്യുന്ന എത്രയോ ദൃശ്യങ്ങൾ നമ്മൾ കണ്ടു. താമരശ്ശേരിയിൽ ഒരു കുട്ടി കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. അധ്യാപകരെ ഭീഷണിപ്പെടുത്തുന്ന പ്രതികരണങ്ങൾ നാം കണ്ടു. പത്ത് വർഷം പഠനം പൂർത്തിയാക്കിയിറങ്ങുന്ന നമ്മുടെ മക്കളെ പോലീസ് കാവലിൽ രക്ഷിതാക്കൾ നേരിട്ട് വന്ന് കൂട്ടിക്കൊണ്ടു പോകേണ്ട സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. വിദ്യാഭ്യാസം മാനവ സംസ്കരണത്തിന് എന്ന ലക്ഷ്യം ഇവിടെ അട്ടിമറിയുകയാണ്.

ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല. 'എന്റെ ശരീരം എന്റെ അവകാശം', നിഹിലിസം, YOLO തുടങ്ങിയ ലിബറലിസ്റ്റ് ആശയങ്ങൾ കുട്ടികളെ വിഴുങ്ങിയതാണ് ഇതിനെല്ലാം കാരണം. കൂടാതെ സ്വവർഗരതി, പീഡോഫീലിയ, ഇൻസെസ്റ്റ്, ശവരതി, മൃഗരതി തുടങ്ങിയവക്ക്‌ വരെ അവകാശം ഉന്നയിക്കുകയും, M**A, കഞ്ചാവ് പോലുള്ള മാരക ലഹരികൾ ലീഗലൈസ് ചെയ്യണമെന്ന് വാദിക്കുകയും അത് നിസംഗരായി കേട്ടുനിൽക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കേരളത്തിന്റെ സാംസ്കാരിക പരിസരം മാറി.

'ജെൻഡർ സാമൂഹ്യ നിർമ്മിതിയാണ്' എന്ന ആശയം ലൈംഗിക അരാജകത്വങ്ങൾക്കുള്ള ഒരു തുറന്ന വാതിലാണ്. ഈ ആശയം കുത്തി നിറച്ച പാഠ്യപദ്ധതി ചട്ടക്കൂടാണ് ആദ്യം ചർച്ചക്ക് വന്നത്. അത് ജനകീയ ചർച്ചക്ക് വിധേയമായപ്പോൾ ഉയർന്ന വിമർശനങ്ങൾ കാരണം, ചില വാക്കുകൾ പ്രത്യക്ഷത്തിൽ പിൻവലിഞ്ഞെങ്കിലും അതിന്റെ വേരുകൾ അവിടെത്തന്നെയുണ്ട്. ജനകീയ ചർച്ചകളിൽ ജനങ്ങൾ ഉന്നയിച്ച പ്രധാന ആശങ്കകൾ കണക്കിലെടുത്തതേയില്ല.

ഇപ്പോഴിതാ പൊതുവിദ്യാലയങ്ങളിൽ സൂംബാ ഡാൻസ് നിർദേശിച്ചിരിക്കുന്നു. ഇത് ശേഷിക്കുന്ന കുട്ടികളെക്കൂടി ലഹരി കൈമാറ്റത്തിന്റെയും ഉപയോഗത്തിന്റെയും പ്രാഥമിക സ്രോതസ്സുകളായ ഡി.ജെ പാർട്ടിയിലേക്ക് എത്തിക്കുന്നതിലാണ് അവസാനിക്കുക എന്ന് നിസ്സംശയം പറയാം. കാര്യങ്ങളുടെ ഗൗരവം ആഴത്തിൽ മനസ്സിലാക്കാത്തവർ ഇതിനെ പുരോഗമനമായി കാണുന്നുണ്ട്.

ഈ വിഷയത്തെ പൊതു വിദ്യാലയങ്ങളിൽ കൊണ്ടുവരുന്നത് ധാർമ്മിക സദാചാര മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന വലിയൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിൽ നിന്ന് അകറ്റാൻ ഇടയാക്കുമെന്നാണ് ടി.കെ അഷറഫ് ഉയർത്തിയ ആശങ്ക. ഇതിനെതിരെയാണ് നടപടി വന്നിരിക്കുന്നത്. സമൂഹത്തെ നേർവഴി നടത്താൻ നിയോഗിതരായ, പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ മനസ്സിലാക്കാനാവൂ.

മുഖ്യധാരയിലുള്ള ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിൽ, ജനാധിപത്യപരമായി ഈ വിമർശനം ഉന്നയിച്ചപ്പോൾ തന്നെ, മന്ത്രിയടക്കമുള്ളവരിൽ നിന്നുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തിയുള്ള വേട്ടയാടലുകളും നാം കണ്ടതാണ്. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതും, പൊതുവിദ്യാലയങ്ങളെ ഗ്രസിക്കുന്നതുമായ ഈ കൾച്ചറൽ ഫാസിസത്തിനെതിരെ ജാതി-മത-ഭേദമന്യേ നാം ശബ്ദിച്ചില്ലെങ്കിൽ ഇത് നാളെ നമ്മുടെ മക്കളെയും തേടിവരും. ഇത് അടുത്ത തലമുറക്ക് വേണ്ടിയുള്ള പോരാട്ടമാണ്. നമ്മുടെ നാടിന്റെ ധാർമിക സംസ്കാരവും മൂല്യബോധവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന എല്ലാവർക്കുമൊപ്പം ചേർന്നുനിന്ന് ഈ ആശയ പോരാട്ടത്തിൽ വിജയം വരിക്കുന്നത് വരെ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുന്നോട്ട് പോകും. നന്മയുള്ള മുഴുവൻ ആളുകളുടെയും പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Pn Abdul latheef Madani
President
Wisdom Islamic Organization

07/05/2025

السلام عليكم ورحمةالله
انا لله وانا اليه راجعون
പ്രിയപ്പെട്ടവരേ......
*ആലപ്പുഴ ജില്ലാ മുൻ സെക്രട്ടറിയായിരുന്ന കുത്തിയതോട് കണ്ടത്തിൽ ബഷീറിക്കയുടെ ഭാര്യ ഷൈല ഇത്ത നമ്മിൽ നിന്നും അല്ലാഹുവിലേക്ക് യാത്രയായി അല്ലാഹു പരലോക ജീവിതം സന്തോഷമാക്കട്ടെ പാപങ്ങൾ പൊറുത്ത് സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യട്ടെ ആമീൻ*
اللهم اغفرلها و ارحمها

വിദ്യാർത്ഥി കാലഘട്ടത്തിൽ എന്നെന്നും ഓർമ്മിക്കാവുന്ന ധർമ്മ സമരത്തിന്റെ വസന്ത കാലം തീർക്കുകയാണ് വിസ്ഡം സ്റ്റുഡൻ്റ്സ്.👌👌നാള...
13/04/2025

വിദ്യാർത്ഥി കാലഘട്ടത്തിൽ എന്നെന്നും ഓർമ്മിക്കാവുന്ന ധർമ്മ സമരത്തിന്റെ വസന്ത കാലം തീർക്കുകയാണ് വിസ്ഡം സ്റ്റുഡൻ്റ്സ്.👌👌

നാളെ (ഏപ്രിൽ 14) മുതൽ ധർമ്മ സമരത്തിൻ്റെ കാഹളം മുഴങ്ങുകയാണ് നാടൊട്ടുക്കും.🧭🧭🧭

നിങ്ങളും കണ്ണിചേരുക, കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഈ പ്രബോധന വീഥിയിൽ.🤝

🔰Wisdom Students🔰
KERALA STUDENTS
CONFERENCE
May 11- Perinthalmanna

Register here👇
www.keralastudentsconference.com

26/03/2025

🎯 വിസ്ഡം സ്റ്റുഡന്റ്സ് ഒരു മഹാ ചരിത്രദൗത്യം ഏറ്റെടുത്തുകൊണ്ടുള്ള അശ്രാന്തമായ പരിശ്രമത്തിലാണ്.

✨ നോമ്പുകാലം നൽകുന്ന ആത്മീയമായ ഊർജ്ജം കൈമുതലാക്കി, പുതുതലമുറയെ നേർവഴിയിൽ നയിക്കാൻ, സമൂഹത്തിന്റെ ഉന്നതിയിലേക്കുള്ള പടവുകൾ താണ്ടാൻ അവരെ പ്രാപ്തരാക്കാൻ..

🤝 നമുക്കൊരുമിക്കാം..
🏳️ ഈ ധർമ്മസമര വീഥിയിൽ..

_ധർമ സമരത്തിന്റെ_
_വിദ്യാർഥികാലം_

📈 `കേരള സ്റ്റുഡന്റ്സ്` 📈
`കോൺഫറൻസ്`

🖇️ 2025 മെയ് 11, ഞായർ
🔗 പെരിന്തൽമണ്ണ, മലപ്പുറം

🏮 രെജിസ്റ്റർ ചെയ്യാൻ :
https://www.keralastudentsconference.com

〰️𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀 𝗞𝗲𝗿𝗮𝗹𝗮〰️

TODAY @ SNDP AUDITORIUM VANDAN MEDICAL COLLEGE  VANDANAM    WISDOMALAPPUZHA
26/03/2025

TODAY @ SNDP AUDITORIUM VANDAN MEDICAL COLLEGE
VANDANAM

WISDOMALAPPUZHA

ഇന്നാണ് Focus
15/12/2024

ഇന്നാണ് Focus

14/12/2024

പങ്കുവെക്കാൻ ഉള്ളത്, കേവലം അക്ഷരക്കൂട്ടങ്ങൾ അല്ല ;

കാലം കാത്തിരിക്കുന്ന നിലപാടുകളാണ്

ഇൻശാ അല്ലാഹ്, നാളെയാണ് Focus. പ്രൊഫഷണൽ മേഖലകളിൽ ജോലി ചെയ്യുന്ന മുഴുവൻ സഹോദരീ സഹോദരന്മാരെയും സ്വാഗതം ചെയ്യുന്നു...
14/12/2024

ഇൻശാ അല്ലാഹ്, നാളെയാണ് Focus.
പ്രൊഫഷണൽ മേഖലകളിൽ ജോലി ചെയ്യുന്ന മുഴുവൻ സഹോദരീ സഹോദരന്മാരെയും സ്വാഗതം ചെയ്യുന്നു...

Address

Avalookunnu Ward, Thathampally P. O
Alappuzha
688013

Website

Alerts

Be the first to know and let us send you an email when Wisdom Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Wisdom Alappuzha:

Share