SNDP YOGAM Rajakad Union

SNDP YOGAM Rajakad Union Sree Narayana Guru was born under the star 'chathayam' in the month of 'chingam' in 1856AD (1032 of the malayalam calender) in the village of chempazhanthi

19/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം - മൂന്നാം ദിവസം || പ്രഭാഷണം - സർവ്വഐശ്വര്യപൂജ

19/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം - മൂന്നാം ദിവസം || സംഘടനാ സമ്മേളനം

19/04/2026

ശ്രീനാരായണ ധർമ്മവിചാര യജഞം - മൂന്നാം ദിവസം ||
ആത്മീയ പ്രഭാഷണം - ചർച്ചാ സമ്മേളനം

30/09/2025

ഈഴവന്റെ ആത്മീയ സിരാകേന്ദ്രം കുടികൊള്ളുന്ന മണ്ണിൽ, ഭൗ‌തീക വളർച്ചയുടെ നേർസാക്ഷ്യം ഉത്ഘാടനം നിർവ്വഹിക്കപ്പെടുന്നു.

ഈഴവ ജനതയുടെ ശ്വാസവീചികളിൽ ഉൾപ്പെടുന്ന ശിവഗിരി.... ഭഗവാന്റെ മഹാസമാധി കുടികൊള്ളുന്ന പുണ്യ ഭൂമിയിൽ, എസ് എൻ ഡി പി യോഗം ശിവഗിരി യൂണിയന്റെ ആസ്ഥാന മന്ദിരം 2025 ഒക്ടോബർ 1 ന് നാടിനു സമർപ്പിതമാവുന്നു.

മൂന്ന് പതിറ്റാണ്ടുകൾ നീണ്ട ശ്രീ.വെള്ളാപ്പള്ളി നടേശനെന്ന നേതാവിൻ്റെ കർമയാത്രയുടെ നിറങ്ങൾ നിറയുന്ന ഈ നാളുകളിൽ ശിവഗിരിയുടെ മണ്ണിൽ അതും സഫലമാക്കുകയാണ്.

പകിട്ടും പ്രൗഢിയും തെല്ലും കുറയാതെ എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ അഭിമാന മന്ദിരം പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാമുദായിക വ്യക്തിത്വങ്ങൾ നിറയുന്ന സദസ്സിൽ ആസ്ഥാന മന്ദിരസമർപ്പണം നടത്തുകയും ഒപ്പം മൂന്ന് പതിറ്റാണ്ട് നീണ്ട ധന്യ സാരഥ്യത്തിന്റെ സ്നേഹാദരങ്ങൾ വർക്കല ശ്രീ. വെള്ളാപ്പള്ളി നടേശന് സമർപ്പിക്കുകയും ചെയ്യുന്നു.

18/09/2025

📿 #ഗുരുവരുൾ

"മതം എന്ന വാക്കിന്റെ നാനാർത്ഥമാണ് ഭ്രമത്തെ ഉണ്ടാക്കുന്നത്. എല്ലാ മതങ്ങളുടേയും ഉദ്ദേശ്യം ഒന്നു തന്നെ. നദികൾ സമുദ്രത്തിൽ ചേർന്നാൽ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ?"

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

Religion is misunderstood because of the multiple meanings of the word. The essence of all religions is one. When rivers join the ocean, is there a distinction between whirlpool and mid-sea?

#ശ്രീനാരായണ_ഗുരുദേവൻ

17/09/2025
11/09/2025

📿 #ഗുരുവരുൾ

"സ്ത്രീപുരുഷൻമാർ വിവാഹസമയത്ത് പരസ്പരം പുഷ്പമാല അണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഠത്തിൽ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്ന ഒരു താലി കെട്ടുന്നത് നന്നാണ്."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

"At the time of marriage, when the bride and groom exchange garlands, it is good to tie a thali (mangalsutra) around the bride’s neck to signify the marital bond."

#ശ്രീനാരായണഗുരുദേവൻ

10/09/2025
10/09/2025

📿 #ഗുരുവരുൾ

"ഏത് നിയമങ്ങളേയും കാലാനുസരണം പരിഷ്കരിക്കുക തന്നെ വേണം."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

"Every law must necessarily be reformed in accordance with the times."

#ശ്രീനാരായണഗുരുദേവൻ

09/09/2025

📿 #ഗുരുവരുൾ

"ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കാതെ കർത്തവ്യം അനുഷ്ഠിക്കുക."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

"Perform your duties without expecting gratitude from anyone."

— Jagadguru Sree Narayana Gurudevan

#ശ്രീനാരായണ_ഗുരുദേവൻ

05/09/2025

മഹാജയന്തിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

ഭഗവാൻ ശ്രീനാരായണഗുരുദേവന്റെ 171 -മത് തിരു:ജയന്തി ദിനത്തോടനുബന്ധിച്ച് അതിവിപുലമായ പരിപാടികളാണ് എസ് എൻ ഡി പി യോഗത്തിൻ്റെ യൂണിയനുകളുടേയും ശാഖാ യോഗങ്ങളുടേയും ലോകമെമ്പാടുമുള്ള വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. നാടിൻ്റെ മുക്കിലും മൂലയിലും പീത പതാകകളാൽ അലംകൃതമായിരിക്കുന്നു. ഓരോ ടൗണുകളും ഫ്ലക്സ് ബോർഡുകളും കൊടി - തോരണങ്ങൾ കൊണ്ടും നിറഞ്ഞു കഴിഞ്ഞു. ഗുരുദേവ ക്ഷേത്രങ്ങളും മന്ദിരങ്ങളും ഗുരുദേവ സൂക്തങ്ങളാൽ മുഖരിതമായിരിക്കുന്നു. ഓരോ നഗരങ്ങളുടെയും ഗ്രാമഗ്രാന്തരങ്ങളുടെയും ഹൃദയ ഭൂമികളിൽ നടക്കുന്ന തിരു:ജയന്തിദിന മഹാഘോഷയാത്രകളിലും ക്ഷേത്ര ചടങ്ങുകളിലും പങ്കെടുക്കുവാനുള്ള ആവേശത്തിലാണ് ഓരോ ശ്രീനാരായണീയരും.

തിരു:ജയന്തി ദിനത്തോടനുബന്ധിച്ച് 7 ന് രാവിലെ മുതൽ പീത വർണ്ണങ്ങൾ നിറഞ്ഞ രാജവീഥികളിൽ ഗുരുദേവമന്ത്രണങ്ങളാൽ ഭക്തിയിലാറാടും. ചതയദിന ഘോഷയാത്രയ്ക്ക് താളമേള വാദ്യഘോഷങ്ങളും ഫ്ലോട്ടുകളും കൊട്ടക്കാവടി, ആട്ടക്കാവടി, പീലിക്കാവടി തുടങ്ങി വിവിധ കലാരൂപങ്ങളും കൊഴുപ്പേകും. പീതധാരികളാൽ നിറയുന്ന ഘോഷയാത്രയിൽ മഹാഗുരുവിന്റെ പുഞ്ചിരിതൂകുന്ന വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള രഥം ഓരോ നാടിനും ആത്മീയമായ ഉണർവ്വേകും.

ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 171- മത് തിരു:ജയന്തിയോടനുബന്ധിച്ച് നടത്തുന്ന മഹാഘോഷയാത്രയെ വരവേൽക്കാൻ സമൂഹത്തിലെ നാനാജാതി മതസ്ഥരാണ് ഹൃദയവാതിൽ തുറന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് കൊഴുപ്പേകുവാൻ യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശനും ഡോ.എം.എൻ.സോമനും ശ്രീ. തുഷാർ വെള്ളാപ്പള്ളിയും ശ്രീ. അരയാക്കണ്ടി സന്തോഷും ഉൾപ്പെടുന്ന യോഗനേതൃത്വവും എത്തുന്നു. കൂടാതെ വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എം.പിമാരും എം എൽ എമാരും വിവിധ ഉദ്യോഗസ്ഥരും രാഷ്ട്രീയ- സാമൂഹിക- സാമുദായിക- ചലച്ചിത്ര രംഗത്തെ പ്രമുഖരും പ്രശക്തരും വിവിധ സ്ഥലങ്ങളിൽ പരിപാടികളിൽ പങ്കെടുക്കുന്നു. സംസ്ഥാനത്തൊട്ടാകെ ലക്ഷേപലക്ഷക്കണക്കിന് ആളുകൾ ആണ് ഈ മഹാസുദിന റാലികളിൽ നേരിട്ട് പങ്കെടുക്കുന്നത്. അക്ഷരാർത്ഥത്തിൽ ഏറ്റവും വലിയ ശക്തിപ്രകടനം തന്നെ ആയി മാറുകയാണ് ഓരോ തിരു:ജയന്തി ദിനങ്ങളും.

04/09/2025

📿 #ഗുരുവരുൾ

"മഹത്തുകൾ മനസ്സാ വാചാ കർമ്മണാ അന്യന്റെ മുതൽ അപഹരിക്കുകയില്ല."

— ജഗദ്ഗുരു ശ്രീനാരായണ ഗുരുദേവൻ

✨ Great souls never steal from others — neither by thought, word, nor deed.

— Jagadguru Sreenarayana Gurudevan

#ഗുരുവരുൾ #ശ്രീനാരായണഗുരുദേവൻ

Address

Rajakkad

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm

Telephone

+914868241900

Website

Alerts

Be the first to know and let us send you an email when SNDP YOGAM Rajakad Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share