KCYM Archdiocese of Verapoly

KCYM Archdiocese of Verapoly The Kerala Catholic Youth Movement is an organization which spearheads the Catholic youth activities

അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന മഹത്തായ ശീലമാണ് വായന. ഒരു നല്ല പുസ്തകം നമ്മുടെ ചിന്തകളെ സമ്പന്നമാക്കുകയും ജീവിതത്തിന് പു...
19/06/2026

അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന മഹത്തായ ശീലമാണ് വായന. ഒരു നല്ല പുസ്തകം നമ്മുടെ ചിന്തകളെ സമ്പന്നമാക്കുകയും ജീവിതത്തിന് പുതിയ ദിശകൾ നൽകുകയും ചെയ്യുന്നു.

”വായിക്കുക, വളരുക, വിജയം കൈവരിക്കുക.”

📖 വായന ദിനാശംസകൾ!🌷

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
❤️🤍💛

വരാപ്പുഴ അതിരൂപതയുടെ യുവജന ഡയറക്ടറായി ചുമതലയേറ്റ റവ. ഫാ. പ്രസാദ് ജോസ് കാനപ്പിള്ളിക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.കെ.സി.വൈ.എംവര...
18/06/2026

വരാപ്പുഴ അതിരൂപതയുടെ യുവജന ഡയറക്ടറായി ചുമതലയേറ്റ റവ. ഫാ. പ്രസാദ് ജോസ് കാനപ്പിള്ളിക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
❤️🤍💛

10 വർഷങ്ങൾ... 🤍വരാപ്പുഴ അതിരൂപതയിലെ ആയിരക്കണക്കിന് യുവജനങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെയും കരുതലിന്റെയും സാന്നിധ്യമായി ...
18/06/2026

10 വർഷങ്ങൾ... 🤍

വരാപ്പുഴ അതിരൂപതയിലെ ആയിരക്കണക്കിന് യുവജനങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെയും കരുതലിന്റെയും സാന്നിധ്യമായി നിറഞ്ഞുനിന്ന പ്രിയപ്പെട്ട യുവജന ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയാടി അച്ചൻ...

ഞങ്ങളെ നയിച്ച ഒരു ഡയറക്ടർ മാത്രമായിരുന്നില്ല അച്ചൻ; ഞങ്ങളിലൊരാളായിരുന്നു. ഞങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും സ്വപ്നങ്ങളിലും പോരാട്ടങ്ങളിലും ഒപ്പം നടന്ന ഒരു സഹയാത്രികൻ.

ഓരോ യുവാവിനെയും ക്ഷമയോടെ കേൾക്കുകയും, ആരെയും മാറ്റിനിർത്താതെ എല്ലാവരെയും ഹൃദയത്തോട് ചേർത്തുപിടിക്കുകയും ചെയ്ത അച്ചന്റെ സ്നേഹം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.

ഇന്ന് ഈ പദവിയിൽ നിന്ന് അച്ചൻ മാറുമ്പോൾ, ഒരു ഡയറക്ടറെ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ നഷ്ടപ്പെടുന്ന വേദനയാണ് ഹൃദയത്തിൽ നിറയുന്നത്.

നന്ദി അച്ചാ... ഞങ്ങളെ വിശ്വസിച്ചതിന്, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചതിന്, ഞങ്ങളുടെ കൂടെ നടന്നതിന്, ഞങ്ങളിലൊരാളായി ജീവിച്ചതിന്. ❤️

വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങളുടെ ഹൃദയങ്ങളിൽ അച്ചന് എന്നും ഒരു പ്രത്യേക സ്ഥാനമുണ്ടാകും... എന്നും. 🙏

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
❤️🤍💛

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണമെൻ്റിൽ  കെ.സി.വൈ.എം ഓച്ചന്തുരുത്തിന് വിജയകിരീടംകെ....
16/06/2026

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണമെൻ്റിൽ കെ.സി.വൈ.എം ഓച്ചന്തുരുത്തിന് വിജയകിരീടം

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ പിതാവിന്റെ അനുസ്മരണാർത്ഥം, ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി, സെന്റ് ആൽബർട്ട്സ് കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് 2026-ന്റെ സമാപന സമ്മേളനം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു. സെന്റ് ആൽബർട്ട്സ് കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം HOD ആന്റി ടി. ജെ. മുഖ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ടൂർണമെന്റിൽ *നിത്യസഹായ മാതാ ദൈവാലയം, ഓച്ചന്തുരുത്ത് വിജയകിരീടം ചൂടി. കെ.സി.വൈ.എം സെൻ്റ് ജോസഫ് ദൈവാലയം, വടക്കേക്കോട്ട രണ്ടാം സ്ഥാനവും കെ.സി.വൈ.എം സെൻ്റ് സെബാസ്റ്റ്യൻ ദൈവാലയം, ഗാന്ധിനഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച താരമായി സെന്റ് ജോസഫ് ദൈവാലയം, വടക്കേക്കോട്ടയിലെ ജോസഫ് കാർലോയും മികച്ച ഗോൾകീപ്പറായി നിത്യസഹായ മാതാ ദൈവാലയം, ഓച്ചന്തുരുത്ത് യൂണിറ്റിലെ ഈഷാൻ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ. ജെ., സ്പോർട്സ് ഫോറം കൺവീനർ അമൽ ജോർജ്, സെക്രട്ടറി അരുണ്‍ സെബാസ്റ്റ്യൻ, ട്രഷറർ ജോയ്സൺ പി. ജെ., ഐ.സി.വൈ.എം മുൻ പ്രസിഡന്റ് അഡ്വ. ആന്റണി ജൂഡി, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അരുണ്‍ വിജയ് എസ്., ലെറ്റി എസ്. വി., അമല റോസ് കെ. ജെ., ഡെന്നിസ് ജോർജ്, മാനുവൽ ബെന്നി, അഡ്വ. അധീന നിക്സൺ, വരാപ്പുഴ അതിരൂപത യൂത്ത് കോർഡിനേറ്റർ അലീന ജോർജ്, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
❤️🤍💛

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്: ലഹരിക്കെതിരെ യുവത്വം കളത്തിലേക്ക് ക്യാംപയിനിന്റെ ഭാഗമായു...
16/06/2026

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്: ലഹരിക്കെതിരെ യുവത്വം കളത്തിലേക്ക് ക്യാംപയിനിന്റെ ഭാഗമായുള്ള കിക്ക്-ഓഫ് നിർവഹിച്ച് ഹൈബി ഈഡൻ എം.പി.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ, ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ പിതാവിന്റെ അനുസ്മരണാർത്ഥം സംഘടിപ്പിച്ച ’ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് - 2026’ ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളുടെ രണ്ടാം ദിനത്തിൽ, എറണാകുളം ലോക്‌സഭാ അംഗം ശ്രീ. ഹൈബി ഈഡൻ എം.പി കിക്ക്-ഓഫ് നിർവഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ടൂർണമെന്റിൽ ഗവൺമെന്റ് സ്പെഷ്യൽ പ്ലീഡർ അഡ്വ. ഷെറി ജെ. തോമസ് കെ.എൽ.സി.എ സംസ്ഥാന സമിതി അംഗം ലൂയിസ് തണ്ണിക്കോട്, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ്, കെ.എൽ.സി.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് ശ്രീ. റോയ് ഡിക്കുഞ്ഞ എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ. ജെ., സ്പോർട്സ് ഫോറം കൺവീനർ അമൽ ജോർജ്, സെക്രട്ടറി അരുണ്‍ സെബാസ്റ്റ്യൻ, ട്രഷറർ ജോയ്സൺ പി. ജെ., എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അമല റോസ് കെ. ജെ., ഡെന്നിസ് ജോർജ്, മാനുൽ ബെന്നി, അഡ്വ. അധീന നിക്സൺ, ജോയൽ പി.ജെ. വിവിധ യൂണിറ്റുകളിൽ നിന്നുള്ള വൈദികർ, അൽമായ നേതാക്കൾ, യുവജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
❤️🤍💛

ലഹരി വിരുദ്ധ സന്ദേശവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന് ...
14/06/2026

ലഹരി വിരുദ്ധ സന്ദേശവുമായി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ പിതാവിന്റെ അനുസ്മരണാർത്ഥം ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി, സെന്റ് ആൽബർട്ട്സ് കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് - 2026 വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ. ജെ., സ്പോർട്സ് ഫോറം കൺവീനർ അമൽ ജോർജ്, സെക്രട്ടറി അരുണ്‍ സെബാസ്റ്റ്യൻ, ട്രഷറർ ജോയ്സൺ പി. ജെ., എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അരുണ്‍ വിജയ് എസ്., അമല റോസ് കെ. ജെ., ഡെന്നിസ് ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
❤️🤍💛

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2026-ന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ മാർ ഡോ. ...
13/06/2026

ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2026-ന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ മാർ ഡോ. ആന്റണി വലുങ്കൽ നിർവഹിക്കും.

കെ.സി.വൈ.എം
വരാപ്പുഴ അതിരൂപത
❤️🤍💛

13/06/2026

Football is more than a game it’s passion, unity, and determination.

Gokulam Kerala Player Mr. Soyal Joshy extends his best wishes for the Archbishop Dr. Joseph Kelathara Memorial Football Tournament 2026.

_The stage is set. The teams are ready._

KCYM ARCHDIOCESE OF VERAPOLY
❤️🤍💛

ARCHBISHOP DR. JOSEPH KELATHARA MEMORIAL FOOTBALL TOURNAMENT 2026 ⚽The fixtures are out! 🔥Get ready for two days of pass...
12/06/2026

ARCHBISHOP DR. JOSEPH KELATHARA MEMORIAL FOOTBALL TOURNAMENT 2026 ⚽

The fixtures are out! 🔥

Get ready for two days of passion, teamwork, and thrilling football action as teams from across the Archdiocese battle for glory.

📅 June 13 & 14, 2026 📍 St. Albert’s College Ground, Kaloor, Ernakulam

_Who will lift the trophy?_🏆

KCYM ARCHDIOCESE OF VERAPOLY
❤️🤍💛

Address

KCYM, Archdiocese Of Verapoly, Interstate Press Road
Kochi
682018

Alerts

Be the first to know and let us send you an email when KCYM Archdiocese of Verapoly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KCYM Archdiocese of Verapoly:

Share