ദേ ഇതാണ് മാറ്റം

  • Home
  • ദേ ഇതാണ് മാറ്റം
Directions

ദേ ഇതാണ് മാറ്റം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ദേ ഇതാണ് മാറ്റം, Nonprofit Organization, Thiruvananthapuram, .

നവകേരളം എന്ന സ്വപ്‌നത്തിലേയ്ക്ക് അതിവേഗം മുന്നേറുന്ന കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളും പുത്തന്‍ പരിഷ്‌കരണങ്ങളും ജനഹൃദയങ്ങളിലെത്തിക്കാനും, പുതിയ മാറ്റങ്ങള്‍ക്ക് കേരള ജനതയെ സജ്ജരാക്കാനുമുള്ള ഒരു എളിയ ശ്രമം...

25/07/2026

25/07/2026

15/03/2026

നമ്മുടെ കേരളം ... സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോളിടെക്‌നിക്കുകളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്. unnathavidyabhyasahub

15/03/2026

നമ്മുടെ കേരളം ... ഭിന്നശേഷിക്കാര്‍ക്ക് സുശക്തി സ്വയംസഹായ സംഘങ്ങള്‍. ഭിന്നശേഷിക്കാരുടെയും കുടുംബങ്ങളുടെയും സമഗ്ര പുനരധിവാസത്തിന് കുടുംബശ്രീ മാതൃകയില്‍ സുശക്തി സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചു. unnathavidyabhyasahub

15/03/2026

നമ്മുടെ കേരളം ... SSLC, Plus 2 പാസാക്കുന്ന ഭിന്നശേഷിക്കാർക്ക് 5000 രൂപവീതം 4114 പേർക്ക് പ്രൊഫിഷ്യൻസി അവാർഡ് നൽകി. ലോട്ടറി ഏജന്റുമാർക്ക് ഒറ്റത്തവണ സഹായമായി 5000 രൂപവീതം 1923 പേർക്ക് 83.72 ലക്ഷം രൂപ നൽകി. ഹസ്തദാനം പദ്ധതിയിൽ തീവ്ര ഭിന്നശേഷിത്വമുള്ളവർക്കുള്ള സ്ഥിരനിക്ഷേപം 20000 രൂപയായി ഉയർത്തി 2383 പേർക്കായി 472.7 ലക്ഷം രൂപ നൽകി. 727 പേർക്കായി 176.39 ലക്ഷം രൂപ സ്വയംതൊഴിൽ വായ്പയ്ക്ക് സബ്സിഡി നൽകി. ഈടു വയ്ക്കാനില്ലാത്ത 435 പേർക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ 25000 രൂപവീതം നൽകി. unnathavidyabhyasahub

15/03/2026

നമ്മുടെ കേരളം ... ഭിന്നശേഷി കലാപ്രതിഭകൾക്ക് സ്വന്തം അവതരണവേദി - റിഥം. ഭിന്നശേഷി കലാകാരന്മാർക്ക് കലാപ്രകടനം കാഴ്ചവയ്ക്കാനും സാമ്പത്തികസ്വാശ്രയത്വം ഉറപ്പു വരുത്തുന്നതിനും സഹായകരമായാണ് "റിഥം" രൂപകല്പന ചെയ്തിരിക്കുന്നത്. unnathavidyabhyasahub

15/03/2026

നമ്മുടെ കേരളം ... ഭിന്നശേഷിക്കാർക്കുള്ള സേവനങ്ങളറിയാൻ ഹെൽപ്പ് ഡെസ്ക്ക്. 1800 120 1001 ടോൾ ഫ്രീ നമ്പരിൽ സൗജന്യ സേവനം ലഭ്യമാണ്. unnathavidyabhyasahub

15/03/2026

നമ്മുടെ കേരളം ... 14 ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കളുടെ കേള്‍വിവൈകല്യം കണ്ടെത്താന്‍ 'കാതോരം' പദ്ധതി. നവജാത ശിശുക്കള്‍ക്കും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും സൗജന്യ കേള്‍വി പരിശോധനയും ചികിത്സയും. വൈകല്യം നേരത്തെ കണ്ടെത്തി, ആവശ്യമായ തെറാപ്പികള്‍, ശ്രവണ ഉപകരണങ്ങള്‍, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, തുടര്‍ ചികിത്സ എന്നിവ നല്‍കി കുട്ടികള്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കുന്നു. unnathavidyabhyasahub

15/03/2026

നമ്മുടെ കേരളം ... ദീര്‍ഘകാല ചികിത്സ ആവശ്യമായ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രതിമാസ
ധനസഹായം 'സ്‌നേഹസാന്ത്വനം' പദ്ധതി. എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബത്തിലെ 1 മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പ്രതിവര്‍ഷ ധനസഹായം. unnathavidyabhyasahub

15/03/2026

നമ്മുടെ കേരളം ... എല്ലാ ജില്ലകളിലും സമഗ്ര വയോജനക്ഷേമത്തിനായുള്ള റിസോഴ്‌സ് ഹബ്ബാക്കി മാറ്റി മോഡല്‍ സ്വായംപ്രഭ ഹോം പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെകീഴില്‍ പ്രവര്‍ത്തിക്കുന്ന സായംപ്രഭ ഹോം പ്രവര്‍ത്തനങ്ങള്‍ ഇതുവഴി ഏകോപിപ്പിക്കുന്നു. unnathavidyabhyasahub

Address

Thiruvananthapuram

695034

Website

Alerts

Be the first to know and let us send you an email when ദേ ഇതാണ് മാറ്റം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your organization to be the top-listed non profit organization?

Share