09/09/2026
10 രൂപയ്ക്ക് ഐസ്ക്രീം വിറ്റ് അംബാനി കാശുണ്ടാക്കാൻ പോവാത്രേ 🍦😂
അല്ലപ്പാ... ആയിരക്കണക്കിന് കോടിയുടെ വലിയ വലിയ ബിസിനസ്സുകൾ ചെയ്യുന്ന മൂപ്പർക്ക് ഈ 10 രൂപയുടെ കച്ചവടം തന്നെ വേണമെന്നുണ്ടോ? എന്ന് കേൾക്കുമ്പോൾ ആർക്കും ചിരി വരും.
പക്ഷേ, അവിടെയാണ് കളി...
വലിയ ധനകാര്യ വിദഗ്ദ്ധന്മാർ ഇതിനെ Habit Formation Strategy, Sachet Economics, Pe*******on Pricing, Behavioral Lock in എന്നൊക്കെ വലിയ വാക്കുകളിൽ വിളിക്കും...
പക്ഷേ നാട്ടിൻപുറത്തെ സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ, കയ്യിലുള്ള ചില്ലറപ്പൈസ വാങ്ങി ഐസ്ക്രീം തിന്നുന്നത് ഒരു ശീലമാക്കുക.. ഇന്ന് ₹10 ന് ഒന്ന് വാങ്ങും...നാളെ വീണ്ടും വാങ്ങും...പതിയെ അത് ഒരു Life Habit ആകും.
അവിടെയാണ് യഥാർത്ഥ ബിസിനസ്, വില കുറച്ച് ഉപഭോക്താവിനെ കൊണ്ടുവരുക → ശീലം സൃഷ്ടിക്കുക → വലിയ മാർക്കറ്റിൽ സ്ഥാനം ഉറപ്പിക്കുക.
ഇതിനു പിന്നിലെ റിലയൻസിന്റെ Discover, Disrupt, Dominance സ്ട്രാറ്റജി ഒന്ന് നോക്കാം.
1. Discover
------------------------
നമ്മളൊക്കെ കരുതുന്നതിലും വലുതാണ് ഇന്ത്യയിലെ ഐസ്ക്രീം വിപണി. ഇപ്പോൾത്തന്നെ വർഷം 20,000 കോടി രൂപയുടെ ഐസ്ക്രീം തിന്നുതീർക്കുന്ന ഇന്ത്യക്കാർ, 2035 ആകുമ്പോഴേക്കും അത് 1.35 ലക്ഷം കോടി രൂപയുടെ ($16.10 ബില്യൺ) വൻ വിപണിയാക്കി മാറ്റും. ഈ കൂറ്റൻ കേക്കിൽ നിന്ന് വലിയൊരു കഷണം സ്വന്തമാക്കാനാണ് റിലയൻസിന്റെ വരവ്.
കൂടാതെ, പാൽ ഉൽപ്പന്നമെന്ന നിലയിൽ വെറും 5% GST മാത്രം നൽകിയാൽ മതിയെന്നത് കമ്പനിയുടെ ലാഭം കൂട്ടാനും കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ എത്തിക്കാനും വഴിയൊരുക്കുന്നു.
2. Disrupt (ചെറിയ വിലയിൽ വലിയ ബോംബ്)
------------------------
പണ്ട് Campa Cola ഇറക്കി പെപ്സിയുടെയും കൊക്കകോളയുടെയും ഉറക്കം കളഞ്ഞ അതേ തന്ത്രം തന്നെയാണ് ഇത്തവണ Bombay Creamery എന്ന പേരിൽ റിലയൻസ് ഐസ്ക്രീം വിപണിയിലും പുറത്തെടുക്കുന്നത്. വൻകിട ബ്രാൻഡുകൾ 20 ഉം 30ഉം രൂപയ്ക്ക് വിൽക്കുമ്പോൾ, വെറും 10 രൂപയെന്ന മാജിക് വിലയ്ക്കാണ് അംബാനി കോണും കപ്പും നൽകുന്നത്.
വില കുറഞ്ഞ പല ഐസ്ക്രീമുകളും വെജിറ്റബിൾ ഓയിൽ ചേർത്തുണ്ടാക്കുമ്പോൾ, 100% ഒറിജിനൽ പാലിൽ നിർമ്മിച്ച ഐസ്ക്രീം നൽകുന്നുവെന്നതാണ് ഇവരുടെ പ്രധാന പ്രത്യേകത. പോക്കറ്റിൽ നിന്ന് 10 രൂപ എടുക്കുമ്പോൾ ആരും അധികം ആലോചിക്കാത്തതുകൊണ്ട്, വൈകുന്നേരങ്ങളിൽ ഒരു ചായ കുടിക്കുന്നത് പോലെ ഐസ്ക്രീം തിന്നുന്നതും ആളുകളുടെ ജീവിതത്തിൽ ഒരു സ്ഥിരം ശീലമായി (Life Habit) മാറും.
3. Dominance (നാടെങ്ങും എത്തിച്ച് മാർക്കറ്റ് ഭരിക്കൽ) 🚚
------------------------
ഐസ്ക്രീം ബിസിനസ്സിലെ ഏറ്റവും വലിയ വെല്ലുവിളി സാധനം ഉരുകിപ്പോകാതെ തണുപ്പിച്ചു സൂക്ഷിക്കലാണ് (Cold Chain Logistics). അവിടെയാണ് റിലയൻസിന്റെ മാസ് പ്രകടനം. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് Reliance Smart, Smart Bazaar സൂപ്പർമാർക്കറ്റുകളിലൂടെ നേരിട്ട് വിൽക്കുന്നതിനൊപ്പം, നാട്ടിലെ സാധാരണ പെട്ടിക്കടകളിൽ ഫ്രീസറുകളും മികച്ച കമ്മീഷനും നൽകി അവരെയും തങ്ങളുടെ ഭാഗമാക്കുന്നു. പോരാത്തതിന്, Swiggy Instamart, Blinkit, Zepto തുടങ്ങിയ ക്വിക്ക് കോമേഴ്സ് ആപ്പുകൾ വഴി ഫോണിൽ ഓർഡർ ചെയ്താൽ വെറും 10 മിനിറ്റിൽ ഐസ്ക്രീം വീടുകളിലെത്തിക്കാനുള്ള വമ്പൻ ശൃംഖലയും ഇവർ സജ്ജമാക്കിയിട്ടുണ്ട്.
അതുകൊണ്ട് 10 രൂപയുടെ ഐസ്ക്രീം കണ്ട് അംബാനി ചെറിയ കളിയിലാണ് എന്ന് കരുതേണ്ട. നമ്മൾ തിന്നുന്നത് ഐസ്ക്രീം ആണെങ്കിലും, അംബാനി നോക്കുന്നത് മുഴുവൻ മാർക്കറ്റിന്റെ കണക്കാണ്.