All Kerala Boiler Operators Association Reg No: TU19622

  • Home
  • All Kerala Boiler Operators Association Reg No: TU19622

All Kerala Boiler Operators Association Reg No: TU19622 AKBOA

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പല സ്ഥാപനങ്ങളും ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഇതൊരു മുന്നറിയിപ്പായി കണ്ട് ബന്ധപ്പ...
30/10/2025

സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പല സ്ഥാപനങ്ങളും ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ഇതൊരു മുന്നറിയിപ്പായി കണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു നടപടി എടുത്തില്ലെങ്കിൽ ഇതിലും വലുത് കേരളത്തിൽ ഇനി സംഭവിക്കും.ഇത്തരം പൊട്ടിത്തെറികൾ ഉണ്ടാകുമ്പോൾ ജീവൻ നഷ്ടപ്പെടുന്നത് അന്യസംസ്ഥാന തൊഴിലാളികൾ ആയതുകൊണ്ട് തന്നെ പിന്നീട് ഒരു തുടർന്വേഷണവും നടക്കാറില്ല എന്നുള്ള കാര്യം വളരെ വിഷമം ഉണ്ടാക്കുന്നു മരണപ്പെടുന്നവന് സ്വന്തം ജീവനും കുടുംബവും നഷ്ടമാകുന്ന അവസ്ഥ.ഓൾ കേരള ബോയിലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എന്ന ഈ സംഘടന ബോയിലർ ഓപ്പറേറ്റർ തൊഴിലാളികളുടെ തൊഴിലിനും ജീവനും സംരക്ഷണം നൽകി അവരെ ഒരു കുടക്കീഴിൽ ആക്കുക എന്ന ഉദ്ദേശത്തോടുകൂടി നിർമ്മിച്ചതാണ്.ഇത്തരത്തിലുള്ള അവസ്ഥകൾ ഇനി കേരളത്തിൽ സംഭവിക്കാതിരിക്കാൻ അസോസിയേഷൻ്റെ എല്ലാവിധ പ്രവർത്തനങ്ങളും ശക്തമാക്കുകയാണ്.നിങ്ങൾ ഓരോ ഓപ്പറേറ്റർ സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങൾ ഇനിയെങ്കിലും ഉണ്ടായി ഒരു കൂട്ടപ്രവർത്തനത്തിലൂടെ നമുക്ക് നമ്മുടെ അവകാശങ്ങളെ നിലനിർത്താം

AKBOA സിന്ദാബാദ്. !

ബോയിൽ ഓപ്പറേറ്റർക്ക് ലൈസൻസ് വേണമെന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു. തൊഴിലാളികളുടെ മുന്നറിയിപ്പ് പോലും അവഗണിച്ച.....

https://youtu.be/-c2z63h60nA?si=Kh_duy08iouYbcQ9
30/10/2025

https://youtu.be/-c2z63h60nA?si=Kh_duy08iouYbcQ9

സംസ്ഥാനത്തെ ഫാക്ടറികളിൽ ലൈസൻസില്ലാത്ത തൊഴിലാളികൾ ബോയിലറുകൾ പ്രവർത്തിപ്പിക്കുന്നത് വൻ അപകടങ്ങൾക്ക് കാരണമാക....

*ആൾ കേരള ബോയിലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ* രജി.നം: TU19622 *കോട്ടയം*              അറിയിപ്പ്              *********       ...
12/08/2023

*ആൾ കേരള ബോയിലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ*
രജി.നം: TU19622
*കോട്ടയം*

അറിയിപ്പ്
*********

12-08-2023
കോട്ടയം

ആൾ കേരള ബോയിലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആദരണീയനായ സംസ്ഥാന പ്രസിഡണ്ട് ശ്രീ എസ്.ജെ ഡേവിസൺ (68) അവർകൾ ഇന്ന് (12-08-23 ,ശനിയാഴ്ച) പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. അദ്ദേഹത്തിൻറെ വിയോഗ ദുഃഖത്തിൽ കുടുംബത്തോടൊപ്പം അസോസിയേഷനും കേരളത്തിലെ എല്ലാ ബോയിലർ ഓപ്പറേറ്റർമാരും പങ്കുചേരുന്നു.മരണ സംബന്ധമായ ചടങ്ങുകളെ കുറിച്ച് പിന്നീട് അറിയിക്കുന്നതായിരിക്കും. എന്ന് ഓൾ കേരള ബോയിലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി

25/05/2023
നമസ്കാരം,          കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്റും - ഓൾ കേരള ബോയിലർ ഓപ്പറേറ്റേഴ്സ്  അസോസിയേഷനും സംയുക്...
25/05/2023

നമസ്കാരം,
കേരള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്റും - ഓൾ കേരള ബോയിലർ ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ബോയിലർ ഓപ്പറേറ്റർമാർക്ക് വേണ്ടിയുള്ള ഏകദിന ശില്പശാല (Training Program) ഈ മാസം 27 ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം കാക്കനാട് സ്ഥിതി ചെയ്യുന്ന ഡിപ്പാർട്ട്മെൻറ് ജോയിൻറ് ഡയറക്ടർ ഓഫീസ് സമുച്ചയത്തിനോട് ചേർന്നുള്ള ട്രെയിനിങ് സെൻററിൽ വച്ച് നടത്തുന്ന വിവരം നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ.ട്രെയിനിങ്ങിൽ വളരെ കുറച്ച് സീറ്റുകൾ മാത്രമേ നൽകിയിട്ടുള്ളൂ അസോസിയേഷന്റെ ഭാഗത്തുനിന്നും ഉള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.ശില്പശാലയോട് അനുബന്ധിച്ച് നമ്മുടെ അസോസിയേഷന്റെ ലോഗോ പ്രകാശന ചടങ്ങും കേരളത്തിലെ ഏക വനിത ബോയിലർ ഓപ്പറേറ്റർ ആദരിക്കൽ ചടങ്ങും , മറ്റു വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും , ട്രെയിനിങ്ങിൽ, പങ്കെടുക്കുന്ന ഓപ്പറേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തുന്നതാണ്. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി നിങ്ങൾ ഏവരെയും സ്വാഗതം ചെയ്യുന്നു.
രജിസ്ട്രേഷന് വേണ്ടി ഓപ്പറേറ്റർ സുഹൃത്തുക്കൾ അതാത് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക. സംശയങ്ങൾക്ക് ബന്ധപ്പെടുക കേന്ദ്രീകൃത വാട്സ്ആപ്പ് നമ്പർ :9188760466

Office Of The Joint Director Factories And Boilers -Chemical Emergency Response Centre
0484 242 2258

3.8 ★ · Government office

ഏവർക്കും ഹൃദയം നിറഞ്ഞ സുരക്ഷിതത്വ ദിനം ആശംസിക്കുന്നു....
04/03/2023

ഏവർക്കും ഹൃദയം നിറഞ്ഞ സുരക്ഷിതത്വ ദിനം ആശംസിക്കുന്നു....

Address

BUILDING NO:10 , KOTTAYAM MUNCIPAL WARD: 4 , MUTTAMBALAM P.O ,KANJIKUZHY

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+919895340251

Website

Alerts

Be the first to know and let us send you an email when All Kerala Boiler Operators Association Reg No: TU19622 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to All Kerala Boiler Operators Association Reg No: TU19622:

  • Want your organization to be the top-listed Non Profit Organization?

Share