അച്ചൻകോവിൽ ഗ്രാമം

അച്ചൻകോവിൽ ഗ്രാമം പന്തളം ദേശവഴിയുടെ കിഴക്കൻ പ്രവൃത്തിയായ കോന്നിയൂരിൽ ഉൾപ്പെട്ട ഒരു പുരാതന ഗ്രാമം

AYYANAR – Guardian of the Village (19th Century, Tamil Nadu)From the collection of André Sallet (1909–1986), director of...
10/28/2025

AYYANAR – Guardian of the Village (19th Century, Tamil Nadu)

From the collection of André Sallet (1909–1986), director of the Audiovisual Centre of Pondicherry (1957–1959), by descent.

Rouillac Auction House, 28th Garden Party Auction at the Château d’Artigny, Paris. (June 13, 2016)

Material: Copper alloy
Height: 55 cm (21.6 in)
Width: 32 cm (12.6 in)

1880-കളുടെ മധ്യത്തിൽ, ഇംഗ്ലണ്ടിൽ നിന്നും  ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളുടെ ആവശ്യത്തിനായി ഇറക്കുമതി ചെയ്ത ഭാരമേറിയ മെഷീനു...
10/21/2025

1880-കളുടെ മധ്യത്തിൽ, ഇംഗ്ലണ്ടിൽ നിന്നും ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളുടെ ആവശ്യത്തിനായി ഇറക്കുമതി ചെയ്ത ഭാരമേറിയ മെഷീനുകളും ബോയിലറുകളും മലഞ്ചെരിവുകളിലായി സ്ഥിതി ചെയ്യുന്ന തേയില ഫാക്റ്ററികളിൽ എത്തിക്കുന്നതിന് ആനകളുടെ സേവനം വ്യാപകമായി ഉപയോഗിച്ചിരുന്നു.

Group of elephants hauling boiler imported from from England to the hill country tea estates of Ceylon, mid-1880s.

ഓ… മലത്തെയ്‌വമേ…!അടിവടിവോനേ…!തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത്  മലകൾക്ക്മൂലനാഥനായവനേ…കല്ലേലിക്കാവിലെ ഊരാളി അപ്പുപ്പാ…..നിന്റ...
09/18/2025

ഓ… മലത്തെയ്‌വമേ…!
അടിവടിവോനേ…!

തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് മലകൾക്ക്
മൂലനാഥനായവനേ…
കല്ലേലിക്കാവിലെ ഊരാളി അപ്പുപ്പാ…..

നിന്റെ താസനായ ഇയോൻ വിളിക്ക്ന്ന്.
നീ വന്നാട്ടെ....

കോടമലക്കളരി വിളിച്ചാല്
കൊടുങ്കാറ്റും ശാന്തമാകും…..

വളയത്തുമൂലയില് പാടുമ്പോള്
വെളിച്ചമായി നീ തെളിയും…

കച്ചിറ കാട്ടിൽ വിളിച്ചു ചൊല്ലി,
മൂപ്പോ! നീ വരും കരുതലായ്…
കരിങ്കോളി മലയിൽ മുഴങ്ങും ശബ്ദം,
മുക്കടമൂഴിയിൽ ദൈവം തന്നെയായ്..
കാടിനേം നാടിനേം കാത്തു രെച്ചിച്ചോൻ
ഏങ്കൾ കരുതലായ് നീയുണ്ടാകേണം

ഇക്കണ്ട പൂമീല് വന്ന് ഇക്കണ്ട നിന്റെ പരാദീനങ്ങള്
ഇക്കൊച്ചുങ്ങള് ഞങ്ങളെ രെച്ചിച്ചു നിർത്തട.... മൂപ്പോ.
നീ. ആ ചൂര്യന്റെ വെട്ടത്തിലോ വെള്ക്കിൻ്റെ മാടത്തിലോ
നീ കാണുന്നില്ലേ..

കല്ലേലിക്കാവ് കഴിഞ്ഞാൽ ഊരാളി അപ്പൂപ്പന്റെ പ്രധാന ആരാധന സ്ഥാനങ്ങളാണ് കോടമലക്കളരിയും, വളയത്തുമൂലയും കച്ചിറയും മുക്കടമൂഴിയും. കൂടാതെ സഹ്യാദ്രിയിലെ വലുതും ചെറുതുമായ തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് മലകളും അപ്പൂപ്പൻറെ സങ്കേതങ്ങളായി കരുതപ്പെടുന്നു.

തുറയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ആവണിപ്പാറയുടെ (പഴയ പേര് പരുന്താടി) വടക്ക് കിഴക്കായാണ് മുക്കടമൂഴി അപ്പുപ്പൻ സ്ഥാനം സ്ഥിതി ചെയ്യുന്നത്. കല്ലാർ, കാനയാർ, അച്ചൻകോവിലാർ എന്നിവ സംഗമിക്കുന്ന ത്രിവേണി സ്ഥാനത്തെ പുണ്യസ്ഥാനമായി കരുതുന്നു.

തായ്‌ലൻറ്റിൽ (സിയാം) ആനകളെ പിടി കൂടിയിരുന്നത് ഖെദ്ദ ഉപയോഗിച്ചായിരുന്നു. ഒരു മാസത്തിലേറെ നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെ...
09/17/2025

തായ്‌ലൻറ്റിൽ (സിയാം) ആനകളെ പിടി കൂടിയിരുന്നത് ഖെദ്ദ ഉപയോഗിച്ചായിരുന്നു. ഒരു മാസത്തിലേറെ നീണ്ടു നിൽക്കുന്ന പ്രക്രിയയിലൂടെയാണ് ആനകളെ പിടികൂടിയിരുന്നത്. ഉൾ വനത്തിൽ നിന്നും ആനക്കൂട്ടത്തെ കുംകികളുടെയും മറ്റും സഹായത്തോടെ ഖെദ്ദ തയ്യാറാക്കിയിട്ടുള്ള നദീ തീരത്ത് എത്തിക്കുകയും പിന്നീട് അവിടെ നിന്നും ഖെദ്ദയിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്യുന്നതായിരുന്നു പതിവ്.

Elephant catching in Siam was a grand event that often took one month of preparation, with herds slowly driven through the jungle and across rivers, while thousands watched from boats, until the animals were finally secured within a massive wooden stockade (keddah); the boats both carried spectators and served as barriers to guide the elephants into the enclosure.

കോടമല കോട്ട അമ്പനാട് മലനിരകൾക്ക് വടക്ക് പടിഞ്ഞാറായി അച്ചൻകോവിൽ നീർത്തടത്തിലാണ് സ്ഥിതിചെയ്യുന്നത്. കോടമലയുടെ വടക്ക് കിഴക്...
09/17/2025

കോടമല കോട്ട അമ്പനാട് മലനിരകൾക്ക് വടക്ക് പടിഞ്ഞാറായി അച്ചൻകോവിൽ നീർത്തടത്തിലാണ് സ്ഥിതിചെയ്യുന്നത്. കോടമലയുടെ വടക്ക് കിഴക്കു നിന്നും ചിറ്റാർ തോടും തെക്ക് പടിഞ്ഞാറു നിന്നും തുറ തോടും ഉദ്ഭവിക്കുന്നു. ഏകദേശം 550 മീറ്ററാണ് കോടമലയുടെ ഉയരം. അച്ചൻ കോവിലുമായി ബന്ധപ്പെട്ട ഒരു ക്ഷേത്ര സങ്കേതമായാണ് കോടമല കോട്ടയെ വിശ്വാസികൾ കണക്കാക്കുന്നത്.

കോടമല കോട്ടയുടെ അധിപനായിരുന്ന കോടമലത്തേവരുടെ ആസ്ഥാനമായ കോടമലക്കളരി അച്ചൻകോവിൽ പാതയുടെ വടക്കായാണ് സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിൽ പാതയുടെ തെക്കു ദിശയിലായി സ്ഥിതി ചെയ്യുന്ന കോടമലകോട്ടയെ കോടമലക്കളരിയിൽ നിന്നും ദർശിക്കാനാകും.

തിരുവിതാംകൂർ വനം റെഗുലേഷൻ (11 of 1068) സെക്ഷൻ 20 അനുസരിച്ചു 1932 ലാണ് അച്ചൻകോവിൽ ഗ്രാമത്തെ ഡിസ്എഫോറസ്റ്റഡ് (Disafforeste...
09/15/2025

തിരുവിതാംകൂർ വനം റെഗുലേഷൻ (11 of 1068) സെക്ഷൻ 20 അനുസരിച്ചു 1932 ലാണ് അച്ചൻകോവിൽ ഗ്രാമത്തെ ഡിസ്എഫോറസ്റ്റഡ് (Disafforested) ചെയ്യുന്നത്. കൊല്ലം റവന്യൂ ഡിവിഷനിലെ ചെങ്കോട്ട, പത്തനംതിട്ട താലൂക്കുകളിലെ പുളിയറ, അച്ചൻപുതൂർ കുമ്പഴ എന്നീ പകുതികളിൽ ഉൾപ്പെട്ടിരുന്ന 195 ഏക്കർ പ്രദേശം അച്ചൻകോവിൽ ഗ്രാമത്തിനായി ഡിസ്എഫോറസ്റ്റഡ് ചെയ്യപ്പെട്ടു.

അച്ചൻകോവിൽ ഗ്രാമം ഉൾപ്പെടുന്ന പ്രദേശങ്ങൾ അക്കാലത്തു കോന്നി, ചെങ്കോട്ട എന്നീ വനം ഡിവിഷനുകളുടെ ഭാഗമായിരുന്നു. കോന്നി ഡിവിഷനിലെ കോന്നി വനം റിസർവിൽ നിന്നും 49.75 ഏക്കറും ചെങ്കോട്ട ഡിവിഷനിലെ അച്ചൻകോവിൽ റിസർവിൽ നിന്നും 111 ഏക്കറും അച്ചൻകോവിൽ ഗ്രാമത്തിനായി ഡിസ്എഫോറസ്റ്റഡ് ചെയ്യപ്പെട്ടു.

തിരുമലക്കോവിൽ
09/14/2025

തിരുമലക്കോവിൽ

08/17/2025
ഏകദേശം ഒൻപത്/പത്താം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിലെ നോളംബ ശൈലിയിൽ ശിലയിൽ കൊത്തിയുണ്ടാക്കിയ അയ്യനാർ ശില്പം, 1988 ലാണ് ന്യൂയ...
07/28/2025

ഏകദേശം ഒൻപത്/പത്താം നൂറ്റാണ്ടിൽ തെക്കേ ഇന്ത്യയിലെ നോളംബ ശൈലിയിൽ ശിലയിൽ കൊത്തിയുണ്ടാക്കിയ അയ്യനാർ ശില്പം, 1988 ലാണ് ന്യൂയോർക്കിലെ ഡോറിസ് വീനർ ഗാലറിയിൽ പ്രദർശനത്തിനായി എത്തിച്ചേരുന്നത്. 17¾ ഇഞ്ച് (43.8 സെ.മീ) ആയിരുന്നു ഈ ശില്പത്തിന്റ്റെ ഉയരം.

കലാ-ആഡംബര മൂല്യങ്ങളുള്ളതോ പുരാതനവുമായ വസ്തുക്കൾ ലേലം ചെയ്തു വിറ്റഴിക്കുന്ന ന്യൂയോർക്കിലെ ക്രിസ്റ്റീസ് 1998 സെപ്റ്റംബർ, 17 ന് സംഘടിപ്പിച്ച ലേലത്തിൽ ഈ ശില്പം വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

2012 മാർച്ച് 20 നു ക്രിസ്റ്റീസ് സംഘടിപ്പിച്ച ലേലത്തിൽ ഈ ശില്പ്പം വിറ്റഴിക്കപ്പെട്ടു. 50,000–70,000 യു.എസ്സ് ഡോളറായിരുന്നു പ്രതീക്ഷിച്ച തുക. എന്നാൽ 30,000 യു.എസ്സ് ഡോളറിനാണ് ഈ ശില്പം വിറ്റഴിക്കപ്പെട്ടത്.

Address

New York, NY

Website

Alerts

Be the first to know and let us send you an email when അച്ചൻകോവിൽ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share