07/06/2026
ലോകകപ്പ് ഫുട്ബോൾ ആവേശം അലയടിക്കാൻ തുടങ്ങുമ്പോൾ, റിയാദിലെ പ്രവാസി സുഹൃത്തുക്കൾക്കും കാൽപ്പന്തു കളി ആരാധകർക്കുമായി കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ഒരുക്കുന്ന 'ലോകകപ്പ് പ്രവചന മത്സരം 26' വരുന്നു!
കേളിയുടെ രജതജൂബിലി ആഘോഷങ്ങളുടെ നിറവിൽ സംഘടിപ്പിക്കുന്ന ഈ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിന്റെ കൂടുതൽ വിവരങ്ങളും നിയമാവലികളും ഉടൻ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്.
നിങ്ങളിലെ മികച്ച ഫുട്ബോൾ നിരീക്ഷകനെ ഉണർത്താനും സമ്മാനങ്ങൾ നേടാനും തയ്യാറെടുക്കുക. ഏവരുടെയും നിറഞ്ഞ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു, കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക.