16/07/2025
*റിയാദ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി എസ് എസ് എൽ സി,പ്ലസ് ടു വിദ്യാർഥികൾകളെ ആദരിക്കലും ,എം എസ് എഫ് മണ്ഡലം കമ്മിറ്റി നേതാക്കൾക്കുള്ള സ്വീകരണവും നൽകി*
താമരശ്ശേരി:റിയാദ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി താമരശ്ശേരി സി എച്ച് മാൾ ഓഡിറ്റോറിയത്തിൽ വെച്ച്
മണ്ഡലം കെഎംസിസി മെമ്പർമാരുടെ വീടുകളിൽ നിന്ന് വിജയിച്ച വിദ്യാർത്ഥികളെ ആദരവും,പുതിയ എം എസ് എഫ് മണ്ഡലം കമ്മിറ്റി നേതാക്കൾക്കുള്ള സ്വീകരണവും നൽകി.
കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ ബിച്ചി അധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിഎം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി .കോളമിസ്റ്റും ട്രെയിനറുമായ അഡ്വ.ടി പി എ നസീർ മോട്ടിവേഷൻ ക്ലാസ് എടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ,മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് തങ്ങൾ , മുസ്ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ,താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം ടി അയ്യൂബ് ഖാൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൗസർ മാസ്റ്റർ,ഷംഷീർ എടവലം,കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ലത്തീഫ് തച്ചം പൊയിൽ,ഗ്ലോബൽ കെഎംസിസി മണ്ഡലം പ്രസിഡന്റ് അബ്ദുൽ കരീം,കർഷക സംഘം പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് കൊരങ്ങാട്,റിയാദ് കെഎംസിസി മുൻ നേതാക്കളായ സലാം കളരാന്തിരി,അഷ്റഫ് അച്ചൂര്,കരീം മൂത്താട്ട്,അഷറഫ് നെല്ലങ്കാണ്ടി,ഷരീഫ് തലപ്പെരുമണ്ണ,കെഎം സിസി മണ്ഡലം കമ്മിറ്റി നേതാക്കളായ ഷറഫു മടവൂർ,റഷീദ് എം ടി,സൈതലവി ഹാജി ,ഹാരിസ് ആവിലോറ ,കരീം പയോണ എന്നിവർ ആശംസകൾ അർപ്പിച്ചു
കെഎംസിസി മണ്ഡലം വൈസ് പ്രസിഡന്റ് നാസിർ ചാലക്കര സ്വാഗതവും പ്രവർത്തകസമിതി അംഗം റാസിഖ് മടവൂർ നന്ദിയും പറഞ്ഞു.
പി ടി എച്ചുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
ചിത്രം….
പരിപാടിയുടെ ഉദ്ഘാടനം വിഎം ഉമ്മർ മാസ്റ്റർ നിർവഹിക്കുന്നു.
സി എച്ച് സെന്ററിന് മണ്ഡലം കെഎംസിസി നൽകുന്ന ഫണ്ട് വൈസ് പ്രസിഡന്റ് നാസിർ ചാലക്കര മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സൈനുൽ ആബിദീൻ തങ്ങൾക്ക് കൈമാറുന്നു