ICF Jeddah

ICF Jeddah Jeddah factor of Indian Cultural Foundation, an overseas organization under Kerala Muslim Jamaath

03/11/2025

പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ വിദേശത്ത് അക്ഷയ കേന്ദ്രങ്ങൾ സ്ഥാപിക്കണം: ഐ സി എഫ്
- മുഖ്യമന്ത്രിക്ക് നിവേദനം നൽകി

പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദോഹയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
കേരളത്തിൽ വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്ത് നിന്ന് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ കൈവരിച്ച വിജയം മാതൃകാപരമാണ്. സമാനമായ കേന്ദ്രങ്ങൾ വിദേശത്തും സ്ഥാപിക്കുന്നത് പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാകും. അവശ്യ സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുന്നതിന് ഇത് വഴിയൊരുക്കും.
യു എ ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര പ്രവാസി ഹബ്ബുകളിൽ നോർക്ക, അക്ഷയ മിഷൻ, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ എന്നിവയുമായി സഹകരിച്ച് ഇത് നടപ്പാക്കാനാവുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഐ സി എഫ് ഇന്റർനാഷണൽ സെക്രട്ടറി സിറാജ് ചൊവ്വ, ഖത്തർ നാഷണൽ ഭാരവാഹികളായ ശാ ആയഞ്ചേരി, അസീസ് സഖാഫി പാലോളി, അബ്ദുസലാം ഹാജി പാപ്പിനിശ്ശേരി, നൗശാദ് അതിരുമട എന്നിവർ സംബന്ധിച്ചു.

03/11/2025
03/11/2025

Fit4 വെൽനെസ്സ് ക്ലബ്ബിന്റെ ലോഗോ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു

17/07/2025

InnoVest

18.07.2025, വെള്ളി
⏱️ 1.30 pm (Saudi, Bahrain, Kuwait, Qatar), 2:30 PM (UAE, Oman) 4:00 PM (IST)

17/07/2025

ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസ് ശനിയാഴ്ച

സുന്നി വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ ഇന്റർനാഷണൽ തലത്തിൽ പ്രവർത്തിക്കുന്ന മദ്രസ്സകളിലെ അധ്യാപകരുടെ ആഗോള സംഗമം ശനിയാഴ്ച കോഴിക്കോട്ട് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി 300 ഓളം മുഅല്ലിംകൾ പങ്കെടുക്കും. ഇന്ത്യക്ക് പുറത്ത് മദ്രസ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന ഐ സി എഫ് ഇന്റർനാഷണലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങി പ്രാസ്ഥാനിക നേതാക്കൾ പങ്കെടുക്കും.

സമ്മേളനത്തിൽ പ്രമുഖ ട്രൈനർമാർ നേതൃത്വം വിവിധ ട്രെയിനിങ് സെഷനുകളും, മദ്രസ കരിക്കുലം, സമീപനം, മെത്തഡോളജി എന്നിവയിൽ ചർച്ചയും നടക്കും. വൈകിട്ട് അഞ്ച് മണിക്കാണ് സമാപന സമ്മേളനം.

ഇന്റർനാഷണൽ മുഅല്ലിം കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായി ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.

16/07/2025

KOZHIKODE: Keralites know him as Kanthapuram A P Aboobacker Musaliyar, who leads one faction of Sunni organisation. However, for his acquaintances and followers in other parts of the world, he is Sheikh Aboobacker Ahamed. The events connected to Nimish Priya, the nurse on death row in a murder case....

05/05/2025
മാനവ സഞ്ചാരം സമാപനം
02/12/2024

മാനവ സഞ്ചാരം സമാപനം

THIRUVANANTHAPURAM: The trend of secular parties branding each other as communal is unbecoming of responsible politics, Sunni Yuvajana Sangham (SYS) state general secretary Kanthapuram A P Abdul Hakkim Azhari has said. The SYS leader was speaking to reporters here on Sunday on the sidelines of the c...

Address

Sharafiya
Jeddah

Website

Alerts

Be the first to know and let us send you an email when ICF Jeddah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ICF Jeddah:

Share