Yuvakalasahithy Qatar

Yuvakalasahithy Qatar "Associated with ICC under the aegis of the Embassy of India, Qatar"
Reg. No. : DOH/321/02/2012

യുവകലാസാഹിതി ഖത്തർ ‘ഈണം 2026’ സംഘടിപ്പിച്ചുദോഹ: യുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഈണം 2026’ ഒ...
04/10/2026

യുവകലാസാഹിതി ഖത്തർ ‘ഈണം 2026’ സംഘടിപ്പിച്ചു

ദോഹ: യുവകലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഈണം 2026’ ഒക്ടോബർ 3ന് അൽ സദ്ദിലെ സ്വാദ് റെസ്റ്റോറന്റിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളികളുടെ ഓണസ്മരണകൾക്ക് നിറവും നാടൻപെരുമയും പകർന്ന ആഘോഷത്തിൽ യുവകലാസാഹിതി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.

കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഷെഹീർ ഷാനു സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഷാൻ പെരുമൂട് അധ്യക്ഷത വഹിച്ചു. സിത്താര രാജേഷ്, ഉണ്ണി താമരാൾ, ബിനു ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു.

മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഓണക്കോടിയണിഞ്ഞും പൂക്കളമൊരുക്കിയും എത്തിയ അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് വേദിയെ ഓണാഘോഷത്തിന്റെ നിറപ്പകിട്ടിൽ അണിയിച്ചൊരുക്കി. വിവിധ പരമ്പരാഗത കലാപരിപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളും ആഘോഷത്തിന് ഉത്സവാന്തരീക്ഷം പകർന്നു.

അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിര, നാടൻപാട്ട്, മറ്റു നൃത്തപരിപാടികൾ, പാട്ടുകൾ എന്നിവ സദസ്സിന്റെ ശ്രദ്ധ നേടി. യുവ ഫ്ലൂട്ടിസ്റ്റ് അമിത് കൃഷ്ണ അവതരിപ്പിച്ച ഫ്ലൂട്ട് വാദനവും ശ്രദ്ധേയമായി. തുടർന്ന് വോയ്സ് ഓഫ് മലബാർ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള സദസ്സിനെ സംഗീതസാന്ദ്രമാക്കി. നാടൻപാട്ടുകളും ഓണപ്പാട്ടുകളും മലയാളത്തിലെ ജനപ്രിയ ഗാനങ്ങളും കോർത്തിണക്കിയ ഗാനമേള ആഘോഷത്തിന് കൂടുതൽ മിഴിവേകി.

ഓണത്തിന്റെ തനിമ വിളിച്ചോതുന്ന വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. അംഗങ്ങളും കുടുംബാംഗങ്ങളും ഒരുമിച്ചിരുന്ന് ഓണസദ്യ ആസ്വദിച്ചത് കൂട്ടായ്മയുടെ ഊഷ്മളതയ്ക്ക് കൂടുതൽ നിറം പകർന്നു. പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ ഓണപ്പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്നതിനുള്ള വേദിയായി ആഘോഷം മാറി.

സൗഹൃദവും സാഹോദര്യവും പങ്കുവെച്ച് ഒത്തുചേർന്ന അംഗങ്ങൾക്ക് പരസ്പരം ഓണാശംസകൾ കൈമാറാനും സൗഹൃദം പുതുക്കാനും ‘ഈണം 2026’ അവസരമൊരുക്കി. കുട്ടികളുടെയും മുതിർന്നവരുടെയും ഒരുപോലെ സജീവമായ പങ്കാളിത്തം പരിപാടിയുടെ മാറ്റുകൂട്ടി.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അനീഷ് തറയിൽ നന്ദി രേഖപ്പെടുത്തിയതോടെ ‘ഈണം 2026’ സമാപിച്ചു. പ്രവാസമണ്ണിലും കേരളത്തിന്റെ ഓണപ്പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും നിലനിർത്താനുള്ള യുവകലാസാഹിതി ഖത്തറിന്റെ പ്രവർത്തനങ്ങൾക്ക് ‘ഈണം 2026’ ശ്രദ്ധേയമായ വേദിയായി.

യുവകലാസാഹിതി ഖത്തർ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം “ഈണം 2026”ആഘോഷത്തിന്റെ നിറപ്പകിട്ടോടെ അരങ്ങേറുന്നു. സ്നേഹവും സൗഹൃദ...
31/08/2026

യുവകലാസാഹിതി ഖത്തർ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം “ഈണം 2026”ആഘോഷത്തിന്റെ നിറപ്പകിട്ടോടെ അരങ്ങേറുന്നു.

സ്നേഹവും സൗഹൃദവും സാഹോദര്യവും ഒരുമയും നിറഞ്ഞ മലയാളിയുടെ സ്വന്തം ഓണം…
നാടിന്റെ ഓർമ്മകളും പാരമ്പര്യത്തിന്റെ പുഞ്ചിരിയും കലയുടെ മാധുര്യവും ഒത്തുചേരുന്ന ഈ ആഘോഷവേദിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

🇮🇳 Happy Independence Day india 🇮🇳
14/08/2026

🇮🇳 Happy Independence Day india 🇮🇳

മൺ മറഞ്ഞ സമരനായകരെ അനുസ്മരിച്ച് യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ അനുസ്മരണ സദസ്ദോഹ: യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റ...
31/07/2026

മൺ മറഞ്ഞ സമരനായകരെ അനുസ്മരിച്ച് യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ അനുസ്മരണ സദസ്

ദോഹ: യുവകലാസാഹിതി ഖത്തർ ദോഹ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “മഹാ നഷ്ടങ്ങളുടെ ജൂലൈ” എന്ന പേരിൽ അനുസ്മരണ സദസ് സംഘടിപ്പിച്ചു. ജൂലൈ 31-ന് ഖത്തർ ഐസിസിയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിനും സമൂഹത്തിനും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ ജൂലൈ മാസത്തിൽ അന്തരിച്ച സമരനായകരെ അനുസ്മരിച്ചു.

പി. കെ. വി., എൻ. ഇ. ബാലറാം, പി. പി. മുകുന്ദൻ, പി. എസ്. നമ്പൂതിരി, ടി. എ. മജീദ്, പി. എസ്. ശ്രീനിവാസൻ, കെ. ദാമോദരൻ, കാമ്പിശ്ശേരി കരുണാകരൻ, കെ. എ. കേരളീയൻ എന്നിവരുടെ രാഷ്ട്രീയ-സാമൂഹിക സംഭാവനകളാണ് പരിപാടിയിൽ അനുസ്മരിക്കപ്പെട്ടത്.

ദോഹ യൂണിറ്റ് സെക്രട്ടറി ശ്രീ. ബിനു ഇസ്മായിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ദോഹ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഉണ്ണി താമരാൽ അധ്യക്ഷത വഹിച്ചു.

മുഖ്യ അനുസ്മരണ പ്രഭാഷണം ഓൺലൈനിലൂടെ നിർവഹിച്ച മുൻ കൃഷി മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ, ജൂലൈ മാസത്തിൽ വേർപിരിഞ്ഞ മഹത്തായ നേതാക്കളുടെ രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രതിബദ്ധതയും പുതുതലമുറയ്ക്ക് എന്നും മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. ജനകീയ രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അവരുടെ സമരപാരമ്പര്യം സമൂഹത്തിന് എന്നും പ്രചോദനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ഷാനവാസ് തവയിൽ (കോർഡിനേഷൻ സെക്രട്ടറി), സിറാജ് എം. (കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറി), ഷഹീർ ഷാനു (ജനറൽ സെക്രട്ടറി), ബഷീർ പട്ടാമ്പി (പ്രസിഡന്റ്), അജിത്ത് കുമാർ (ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി), രഘുനാഥ് (ട്രഷറർ) എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. അനുസ്മരിക്കപ്പെട്ട നേതാക്കളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ, ജനപക്ഷ നിലപാടുകൾ, സംഘടനാ മികവ്, സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങൾ എന്നിവ അവർ അനുസ്മരണ പ്രസംഗങ്ങളിൽ എടുത്തുപറഞ്ഞു.

പരിപാടിയുടെ സമാപനത്തിൽ ഷാൻ പേഴുമൂട് നന്ദി രേഖപ്പെടുത്തി.

സമരപാരമ്പര്യത്തിന്റെ മൂല്യങ്ങൾ പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് അനുസ്മരണ സദസ് സമാപിച്ചത്. ഖത്തറിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും അംഗങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

മഹാ നഷ്ടങ്ങളുടെ ജൂലൈ | അനുസ്മരണം ധീര സമരങ്ങളുടെ പാതയിൽ സ്വന്തം ജീവിതം സമർപ്പിച്ച് മൺമറഞ്ഞുപോയ പ്രിയപ്പെട്ട സമര നായകരുടെ ...
27/07/2026

മഹാ നഷ്ടങ്ങളുടെ ജൂലൈ | അനുസ്മരണം

ധീര സമരങ്ങളുടെ പാതയിൽ സ്വന്തം ജീവിതം സമർപ്പിച്ച് മൺമറഞ്ഞുപോയ പ്രിയപ്പെട്ട സമര നായകരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

യുവാകലാസാഹിതി ഖത്തർ (ദോഹ യൂണിറ്റ്) സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം!

🎙️ അനുസ്മരണ പ്രഭാഷണം: ശ്രീ. മുല്ലക്കര രത്നാകരൻ (Online)
📅 തീയതി: 2026 ജൂലൈ 31, വെള്ളിയാഴ്ച
🕔 സമയം: വൈകീട്ട് 5:00 മണിക്ക്
📍 സ്ഥലം: ഐസിസി കൊൽക്കത്ത ഹാൾ

നമ്മുടെ ചരിത്ര വഴികളിലെ വിപ്ലവ ഓർമ്മകളെയും പോരാട്ട വീര്യത്തെയും നെഞ്ചിലേറ്റാൻ ഈ അനുസ്മരണ സദസ്സിലേക്ക് ഏവരെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.
—യുവകലാസാഹിതി ഖത്തർ

മുടങ്ങിയ പ്രവാസി പെൻഷൻ അടിയന്തരമായി വിതരണം ചെയ്യണം: യുവകലാസാഹിതി ഖത്തർദോഹ, ഖത്തർ: കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്ര...
22/07/2026

മുടങ്ങിയ പ്രവാസി പെൻഷൻ അടിയന്തരമായി വിതരണം ചെയ്യണം: യുവകലാസാഹിതി ഖത്തർ

ദോഹ, ഖത്തർ: കേരള സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രവാസി ക്ഷേമപദ്ധതികളുടെ ഭാഗമായി അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട പ്രവാസി പെൻഷൻ വിതരണം വൈകുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതായി യുവകലാസാഹിതി ഖത്തർ അഭിപ്രായപ്പെട്ടു.

ജീവിതകാലം മുഴുവൻ വിദേശത്ത് അധ്വാനിച്ച് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വിലപ്പെട്ട സംഭാവന നൽകിയ ആയിരക്കണക്കിന് പ്രവാസികളും അവരുടെ കുടുംബങ്ങളും പെൻഷൻ തുകയെ ആശ്രയിച്ചാണ് ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവിൽ പെൻഷൻ വിതരണം മുടങ്ങിയിരിക്കുന്ന സാഹചര്യം നിരവധി കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, അർഹത നേടിയവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ യാതൊരു കാലതാമസവും കൂടാതെ വിതരണം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. കുടിശ്ശികയായ എല്ലാ പെൻഷൻ തുകയും എത്രയും വേഗം വിതരണം ചെയ്യുകയും, ഭാവിയിൽ പെൻഷൻ വിതരണം മുടങ്ങാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുകയും വേണം.

പ്രവാസികളുടെ ക്ഷേമപദ്ധതികൾ വെറും പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ കാര്യക്ഷമമായി നടപ്പാക്കപ്പെടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി പെൻഷൻ വിതരണം പുനഃസ്ഥാപിക്കണമെന്ന് യുവകലാസാഹിതി ഖത്തർ ആവശ്യപ്പെട്ടു.

– യുവകലാസാഹിതി ഖത്തർ

Heartfelt Condolences
12/07/2026

Heartfelt Condolences

എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️❤️❤️
26/05/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️❤️❤️

പ്രിയപ്പെട്ടവർക്ക് വിഷു ആശംസകൾ 🎊🎊🎊
14/04/2026

പ്രിയപ്പെട്ടവർക്ക് വിഷു ആശംസകൾ 🎊🎊🎊

കേരളം നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്, ശ്ര...
21/03/2026

കേരളം നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്, ശ്രീ.ആലംകോട് ലീലാകൃഷ്ണന് നാമനിർദ്ദേശപത്രിക സമർപ്പണത്തിൽ കെട്ടിവെക്കാനുള്ള തുക ‘യുവകലാസാഹിതി ഖത്തർ’ നൽകി. എംപി ശ്രീ. സന്തോഷ് കുമാർ, മുൻ മന്ത്രിമാരായ ശ്രീ. കെപി രാജേന്ദ്രൻ, ശ്രീ.വിഎസ് സുനിൽകുമാർ, എംഎൽഎ ശ്രീ.പി ബാലചന്ദ്രൻ, വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ശ്രീ. ഇഎം സതീശൻ എന്നിവരുടെ സാനിധ്യത്തിൽ യുവകലാസാഹിതി ഖത്തർ മുൻ സെക്രട്ടറി ഇബ്രു ഇബ്രാഹിം തുക കൈമാറി.!

Address

Doha

Telephone

+97431479922

Website

Alerts

Be the first to know and let us send you an email when Yuvakalasahithy Qatar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Yuvakalasahithy Qatar:

Shortcuts

Share