CIC Qatar

CIC Qatar Social organization with an active presence among our community in Qatar over the past five decades.

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَيتقدم مركز الجالية الهندية – قطر (CIC Qatar) بخالص التعازي وصادق المواساة إلى...
12/07/2026

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

يتقدم مركز الجالية الهندية – قطر (CIC Qatar) بخالص التعازي وصادق المواساة إلى حضرة صاحب السمو الشيخ تميم بن حمد آل ثاني، والأسرة الكريمة، والشعب القطري الشقيق، في وفاة المغفور له بإذن الله صاحب السمو الأمير الوالد الشيخ حمد بن خليفة آل ثاني.

نسأل الله تعالى أن يتغمده بواسع رحمته، وأن يسكنه الفردوس الأعلى، وأن يلهم أهله وذويه والشعب القطري الكريم الصبر والسلوان.

The Center for Indian Community – Qatar (CIC Qatar) extends its heartfelt condolences to His Highness Sheikh Tamim bin Hamad Al Thani, the Royal Family, and the people of the State of Qatar on the passing of His Highness Sheikh Hamad bin Khalifa Al Thani, the Father Amir of the State of Qatar.

May Allah (SWT) grant him Jannat Al-Firdaws, shower him with His mercy, and grant patience and strength to his family and the people of Qatar.

Ameen.

*കുട്ടികൾക്കായി വേനലവധിക്കാല ക്യാമ്പ്*ദോഹ: *അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും* സംയുക്ത...
06/07/2026

*കുട്ടികൾക്കായി വേനലവധിക്കാല ക്യാമ്പ്*

ദോഹ: *അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും* സംയുക്തമായി 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന *"നൂർ" സമ്മർ ക്യാമ്പിന്റെ* രജിസ്ട്രേഷൻ ആരംഭിച്ചു.

വേനലവധിക്കാലം കുട്ടികൾക്ക് വിജ്ഞാനപരവും സൃഷ്ടിപരവും മൂല്യാധിഷ്ഠിതവുമായ അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആത്മീയ, ധാർമിക, സാമൂഹിക, വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വിവിധ പഠന-പരിശീലന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.
ഖുർആൻ, ഹദീസ് പഠനങ്ങൾ, ഇസ്‌ലാമിക മൂല്യബോധ ക്ലാസുകൾ, പബ്ലിക് സ്പീക്കിംഗ്, STEM ആക്ടിവിറ്റികൾ, ആർട്സ് ആൻഡ് ക്രാഫ്റ്റ്, കായിക വിനോദങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന സെഷനുകൾ കുട്ടികളുടെ സർവതോന്മുഖമായ വളർച്ച ലക്ഷ്യമിട്ട് ഒരുക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം വിനോദവും പ്രായോഗിക പരിശീലനവും സംയോജിപ്പിച്ചുള്ള പരിപാടികളാണ് ക്യാമ്പിന്റെ പ്രത്യേകത.
ബർവ വില്ലേജിൽ *ജൂലൈ 12 മുതൽ ഓഗസ്റ്റ് 18 വരെ, ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ദിവസവും വൈകുന്നേരം 3.00 മുതൽ 6.00 വരെ ക്യാമ്പ് നടക്കും.*

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 55060680 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഉംറ രജിസ്‌ട്രേഷൻ തുടരുന്നു
05/07/2026

ഉംറ രജിസ്‌ട്രേഷൻ തുടരുന്നു

സി.ഐ.സി,  വിമൺ ഇന്ത്യ ദോഹ സോൺ  സംയുക്തമായി സംഘടിപ്പിച്ച Academic Excellence Award 2026 മൻസൂറ സി.ഐ.സി. ഹാളിൽ സംഘടിപ്പിച്ച...
28/06/2026

സി.ഐ.സി, വിമൺ ഇന്ത്യ ദോഹ സോൺ സംയുക്തമായി സംഘടിപ്പിച്ച Academic Excellence Award 2026 മൻസൂറ സി.ഐ.സി. ഹാളിൽ സംഘടിപ്പിച്ചു.

സി.ഐ.സി. ദോഹ സോൺ പ്രസിഡന്റ് ജാഫർ മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടി മിബ്സം ഷറഫുദ്ദീന്റെ ഖിറാഅത്തോടെ ആരംഭിച്ചു. SIQ ദോഹ സോണൽ കോർഡിനേറ്റർ ഷംസീർ സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത Dr. അലിഫ് ഷുക്കൂർ (Director, CIC Education Board) "Let's Develop Knowledge and Skills" എന്ന വിഷയത്തിൽ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. അറിവും കഴിവും ഒരുപോലെ വളർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹത്തിന്റെ പ്രഭാഷണം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രചോദനവും മാർഗനിർദേശവും നൽകി.

തുടർന്ന് സി.ഐ.സി. ദോഹ സോണൽ വൈസ് പ്രസിഡന്റ് യൂസുഫ് പുലാപ്പറ്റ, വിമൺ ഇന്ത്യ ദോഹ സോണൽ പ്രസിഡന്റ് സുനീറ നിസാർ എന്നിവർ ആശംസാപ്രസംഗം നടത്തി.

2025–26 അധ്യയന വർഷത്തിൽ മജ്ലിസ്, CBSE പത്താം ക്ലാസ് വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ SIQ, GIQ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

വിമൺ ഇന്ത്യ ദോഹ സോണൽ വൈസ് പ്രസിഡന്റ് സുനില അബ്ദുൽ ജബ്ബാറിന്റെ കൃതജ്ഞത , പ്രാർത്ഥനയോടെ പരിപാടി സമാപിച്ചു

19/06/2026

കേരള ബജറ്റ് 2026: പ്രവാസികളുടെ പ്രതീക്ഷകൾക്ക് മതിയായ പരിഗണന ലഭിച്ചില്ല – സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി

കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും നിർണായക പങ്കുവഹിച്ചുവരുന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ മതിയായ രീതിയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ വികസന യാത്രയിൽ പ്രവാസി മലയാളികളുടെ സംഭാവന അതുല്യമായിരിക്കെ, അവരുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ പിന്തുണ, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തവും ഫലപ്രദവുമായ പുതിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം നേടുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. പ്രവാസി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായിരിക്കെ പ്രത്യേകിച്ചും.
വിദേശ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഇന്നും തൊഴിൽ അനിശ്ചിതത്വം, സാമ്പത്തിക സുരക്ഷ, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികൾക്കായുള്ള പുനരധിവാസവും സംരംഭകത്വ സഹായവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, ഇത്തരം വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടായിരുന്നു.

പ്രവാസികൾ വെറും വിദേശ നാണ്യ വരുമാനത്തിന്റെ ഉറവിടമല്ല; കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന്റെ ശക്തമായ പങ്കാളികളാണ്. അതിനാൽ വരാനിരിക്കുന്ന നയപരമായ ഇടപെടലുകളിലും അനുബന്ധ പ്രഖ്യാപനങ്ങളിലും പ്രവാസി സമൂഹത്തിന്റെ ക്ഷേമവും പങ്കാളിത്തവും മുൻഗണനാപൂർവ്വം പരിഗണിക്കണമെന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഈ സാഹചര്യത്തിൽ പ്രവാസി ക്ഷേമത്തിനായി കൂടുതൽ സമഗ്രവും ഫലപ്രദവുമായ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി .ഐ.സി പ്രസിഡന്റ് ആർ. എസ്. അബ്ദുൽ ജലീൽ പ്രസ്താവനയിൽ അറിയിച്ചു.

ഹിജ്റ പ്രഭാഷണംദോഹ: ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂൺ 18 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് ഇസ...
16/06/2026

ഹിജ്റ പ്രഭാഷണം

ദോഹ: ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച്
ജൂൺ 18 വ്യാഴാഴ്ച്ച രാത്രി 8 മണിക്ക്
അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് ഇസ്ലാമിക്‌ കൾച്ചറൽ സെന്ററിന്റെ (ഫനാർ) ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് നമ്പർ രണ്ടിലെ അൽ സലാം മസ്ജിദിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ യാസിർ അറഫാത്ത് പ്രഭാഷണം നടത്തുന്നു. വിഷയം : ഹിജ്‌റ. ഏവർക്കും സ്വാഗതം.

മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചുദോഹ : റയ്യാൻ സോൺ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ, ഗേൾസ് ഇന്ത്യ ഖത്തർ  എന്നിവ...
15/06/2026

മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

ദോഹ : റയ്യാൻ സോൺ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ, ഗേൾസ് ഇന്ത്യ ഖത്തർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെയും വുമൺ ഇന്ത്യയുടേയും സഹകരണത്തോടെ 2025-26 അധ്യയന വർഷത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ, ഗേൾസ് ഇന്ത്യ ഖത്തർ എന്നിവയുടെ റയ്യാൻ സോണിലെ അംഗങ്ങളിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച 18 വിദ്യാർത്ഥികളെയും പരിശുദ്ധ ഖുർആൻ മുഴുവൻ മനപാഠമാക്കിയ ജാസിൽ താജുദ്ധീൻ, മാസിൻ അജ്മൽ എന്നിവരെയും, ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ എഞ്ചിനീറിങ് പൂർത്തിയാക്കിയ സഫ്‌വാൻ അബ്ദുൽ റഹിമാനെയുമാണ് ആദരിച്ചത്.

റയ്യാൻ സൗത്ത് സ്റ്റുഡന്റസ് ഇന്ത്യ പ്രസിഡന്റ് അബാൻ മുഹമ്മദ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യു.എഫ്.എം റേഡിയോ സി.ഇ.ഒ. അൻവർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി, സി.ഐ.സി. റയ്യാൻ സോൺ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, വുമൺ ഇന്ത്യ റയ്യാൻ പ്രസിഡന്റ് റൈഹാന അസ്ഹർ, കേന്ദ്ര പ്രസിഡന്റ് ഫാദിൽ അൻവർ, ഷബ്‌ന താജുദ്ധീൻ, കാവിൽ അബ്ദുൽ റഹിമാൻ എന്നിവർ സംസാരിച്ചു. മാസിൻ അജ്മലിന്റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ പരിപാടി സ്.ഐ.ക്യു റയ്യാൻ സോണൽ കോഡിനേറ്റർ ഫഹദ് സ്വാഗതവും, ഹുദ അബ്ദുൽ ഖാദിർ നന്ദിയും പ്രകാശിപ്പിച്ചു. ഇഹ്‌സാൻ മിൻസു പരിപാടികൾ നിയന്ത്രിച്ചു.

സി.ഐ.സി. റയ്യാൻ സോണൽ വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് റഫീഖ് തങ്ങൾ, അബ്ദുൽ ജലീൽ എം.എം, സംഘടനാ സെക്രട്ടറി സാഫിർ കെ, അബ്ദുൽ സലാം എ.ടി, സിദ്ദിഖ് വേങ്ങര, ജി.ഐ.ക്യു. റയ്യാൻ സോണൽ കോഡിനേറ്റർ സജ്‌നമോൾ എന്നിവർ സംബന്ധിച്ചു.

എക്സ്പ്ലോർ 974 മീറ്റ്-അപ്പ് – സി ഐ സി ദോഹ സോൺ സി ഐ സി ദോഹ സോൺ സംഘടിപ്പിച്ച എക്സ്പ്ലോർ 974 ആദ്യ യാത്രയിൽ പങ്കെടുത്ത അംഗങ്...
13/06/2026

എക്സ്പ്ലോർ 974 മീറ്റ്-അപ്പ് – സി ഐ സി ദോഹ സോൺ

സി ഐ സി ദോഹ സോൺ സംഘടിപ്പിച്ച എക്സ്പ്ലോർ 974 ആദ്യ യാത്രയിൽ പങ്കെടുത്ത അംഗങ്ങളുടെ മീറ്റ്-അപ്പ് പരിപാടി മൻസൂറയിലെ സി ഐ സി ഹാളിൽ നടന്നു.

ഫർഹാന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് ജഅ്‌ഫർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യൂസഫ് പുലാപ്പറ്റ ആമുഖഭാഷണം നടത്തി.

യാത്രയിൽ പങ്കെടുത്ത ഇനിയെന്ത് ഫാമിലി ഗ്രൂപ്പ് അംഗങ്ങളായ നസീം, നാസർ, അസ്കർ എന്നിവരും, Dune Troopers Travel Club ക്യാപ്റ്റൻ റമീസും ടീമംഗങ്ങളും അനുഭവങ്ങൾ പങ്കുവെച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും റമീസ് വിശദീകരിച്ചു.

ടീം ക്യാപ്റ്റൻ ഷംസുദ്ദീൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു. മുജീബ്, അബ്ദുൽ ഖാദർ, ഫർഹാൻ എന്നിവർയും യാത്രാനുഭവങ്ങൾ അവതരിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.

സി ഐ സി സോൺ പ്രസിഡന്റ് സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. സുഹൈൽ (കോഓർഡിനേറ്റർ) സലിം ഇസ്മായിൽ (വോളണ്ടിയർ ക്യാപ്റ്റൻ) എന്നിവർ പരിപാടി നിയന്ത്രിച്ചു.

വൈസ് പ്രസിഡന്റ് മൂസ സമാപന സന്ദേശവും പ്രാർത്ഥനയും നിർവഹിച്ചു. തുടർന്ന് ലഘുഭക്ഷണത്തോടെ പരിപാടി സമാപിച്ചു.

ദോഹ : മജ്‌ലിസ് പൊതുപരീക്ഷ 2026: തിളക്കമാർന്ന വിജയവുമായി  ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്‌ലാമിയ* നാല് മദ്റസകളിലായി 167 വിദ്യാർത...
07/06/2026

ദോഹ : മജ്‌ലിസ് പൊതുപരീക്ഷ 2026: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്‌ലാമിയ

* നാല് മദ്റസകളിലായി 167 വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
* ⁠എല്ലാ മദ്റസകളിലും 100% വിജയം
* ⁠മുഴുവൻ വിഷയങ്ങളിലും A+ നേടിയ 24 പേരിൽ 19 സ്റ്റേറ്റ് ടോപ്പേഴ്സ്.

തിളക്കമാർന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ് അബ്ദുൽ ജലീൽ, മദ്റസ എജുക്കേഷൻ ബോർഡ് ഹെഡ് അർഷദ് ഇ, ഡയറക്ടർ ഡോ. അലിഫ് ഷുക്കൂർ, പ്രിൻസിപ്പൽമാരായ എം.ടി ആദം, കെ.എൻ മുജീബ് റഹ്മാൻ, മുജീബ് റഹ്മാൻ കൊടിയത്തൂർ എന്നിവർ അനുമോദിച്ചു

ദോഹ : അൽ അറബ് സ്റ്റേഡിയത്തിലെ ഈദ് ഗാഹിൽ പി.പി.അബ്ദുൽ റഹീം ഖുത്ബ പരിഭാഷ നിർവഹിച്ചു...
27/05/2026

ദോഹ : അൽ അറബ് സ്റ്റേഡിയത്തിലെ ഈദ് ഗാഹിൽ പി.പി.അബ്ദുൽ റഹീം ഖുത്ബ പരിഭാഷ നിർവഹിച്ചു...

Address

Al Mansoura
Doha
974

Alerts

Be the first to know and let us send you an email when CIC Qatar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share