Malappuram Jilla Pravasi Association Qatar

Malappuram Jilla Pravasi Association Qatar MAJESTIQ MALAPPURAM

02/10/2026
Majestiq Malappuram extends a warm welcome to the new Indian Ambassador to Qatar H.E Dr K.Srikar Reddy, conveyed heartfe...
16/09/2026

Majestiq Malappuram extends a warm welcome to the new Indian Ambassador to Qatar H.E Dr K.Srikar Reddy, conveyed heartfelt wishes and reaffirmed Majestiq Malappuram's commitment !!!

Malappuram Jilla Pravasi Associatiin -MajestiQ Malappuram was honored to attend the community farewell for H.E. Mr. Vipu...
24/07/2026

Malappuram Jilla Pravasi Associatiin -MajestiQ Malappuram was honored to attend the community farewell for H.E. Mr. Vipul, Ambassador of India to the State of Qatar, as he concludes his tenure.

Widely known as the “People’s Ambassador,” H.E. Mr. Vipul has been a strong supporter of the Indian community in Qatar. We remain especially grateful for his support in securing ICC recognition for our organization and for the appreciation he extended on several occasions for the community programs and initiatives conducted by MajestiQ Malappuram.

Majestiq Advisory Committee Chairman Mr.Ashraf Cherakkal, General Secretary Mr.Vinod Puthenveettil, Treasurer Mr.Jithin Chakkooth and Advisory Committee Member Mr.Raoof Kondotty bid farewell to HE.

We sincerely thank H.E. Mr. Vipul for his valuable service and wish him continued success in all his future assignments.

സി.വി. മുഹമ്മദലി അനുസ്മരണ യോഗം സംഘടിപ്പിച്ചു_______________________________________________________________________ദോഹ: ...
22/07/2026

സി.വി. മുഹമ്മദലി അനുസ്മരണ യോഗം സംഘടിപ്പിച്ചു
_______________________________________________________________________

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ – മജെസ്റ്റിഖ് മലപ്പുറം ഉപദേശക സമിതി അംഗവുമായിരുന്ന ശ്രീ. സി.വി. മുഹമ്മദലിയുടെ നിര്യാണത്തിൽ മജെസ്റ്റിഖ് മലപ്പുറം ഐസിസിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

സംഘടനയുടെ ഉപദേശക സമിതി ചെയർമാൻ ശ്രീ അഷറഫ് ചിറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖത്തറിലെ വിവിധ സാമൂഹിക, സാംസ്കാരിക, പ്രവാസി സംഘടനകളുടെ പ്രമുഖ പ്രതിനിധികളും നേതാക്കളും പങ്കെടുത്തു. ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, OTC ഗ്രൂപ്പ് ചെയർമാൻ വി.എസ്. നാരായണൻ, ഖത്തർ കേരള ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് ഇസ്മായിൽ ഉദൈവി, ഇൻകാസ് ഖത്തർ മലപ്പുറം ജനറൽ സെക്രട്ടറി കെ.വി. ബോബൻ, കെ.എം.സി.സി ഖത്തർ മലപ്പുറം ജനറൽ സെക്രട്ടറി അക്ബർ വെങ്ങാശ്ശേരി, സംസ്കൃതി ഖത്തർ ജോയിന്റ് സെക്രട്ടറി ബിജു പി. മംഗലം, കൾച്ചറൽ ഫോറം ഖത്തർ പ്രസിഡന്റ് ചന്ദ്രമോഹൻ ആർ. പിള്ളൈ, WMC ഖത്തർ പ്രസിഡന്റ്‌ സിയാദ് ഉസ്മാൻ, അമാനുള്ള വടക്കാങ്ങര, DOM ഖത്തർ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഉപദേശക സമിതി അംഗങ്ങളായ ഹുസൈൻ കടന്നമണ്ണ, റൗഫ് കൊണ്ടോട്ടി, ഹബീബ് റഹ്മാൻ, കോയ കൊണ്ടോട്ടി എന്നിവരും ശ്രീ. സി.വി. മുഹമ്മദലിയുടെ സ്നേഹപൂർണ്ണമായ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും വ്യവസായ രംഗത്തെ സംഭാവനകളും അനുസ്മരിച്ചു.

മജെസ്റ്റിഖ് മലപ്പുറം ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രഷറർ ജിതിൻ ചാക്കോത്ത് നന്ദി രേഖപ്പെടുത്തി. സംഘടനയുടെ പ്രസിഡന്റും പരേതന്റെ മകനുമായ നിഹാദ് അലി, ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നവർക്കും പ്രാർത്ഥനകളും അനുശോചനങ്ങളും അറിയിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

ശ്രീ. സി.വി. മുഹമ്മദലിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ഓർമ്മകളും ഉൾപ്പെടുത്തിയ അനുസ്മരണ വീഡിയോ ഷാഫി പാറക്കലിന്റെയും മുനീഷ് എ.സി.യുടെയും നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.

വിവിധ സംഘടനാ പ്രതിനിധികളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന അനുസ്മരണ യോഗം, അദ്ദേഹത്തിന്റെ മഹത്തായ ജീവിതത്തിനും സമൂഹത്തിന് നൽകിയ സംഭാവനകൾക്കും ആദരവ് അർപ്പിച്ചുകൊണ്ട് സമാപിച്ചു.
Photo Courtesy : Ayanikunnath

അനുശോചന യോഗം--------------------------------ഖത്തറിലെ പ്രമുഖ വ്യവസായിയും, മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മജെസ്റ്റിഖ് മ...
20/07/2026

അനുശോചന യോഗം
--------------------------------
ഖത്തറിലെ പ്രമുഖ വ്യവസായിയും, മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മജെസ്റ്റിഖ് മലപ്പുറം*) ഉപദേശക സമിതി അംഗവും, മജെസ്റ്റിഖ് മലപ്പുറം പ്രസിഡന്റ് ശ്രീ നിഹാദ് അലിയുടെ പിതാവുമായിരുന്ന ശ്രീ സി. വി. മുഹമ്മദ് അലിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ സ്മരണകൾ അനുസ്മരിക്കുന്നതിനുമായി ഒരു അനുശോചന യോഗം സംഘടിപ്പിച്ചിരിക്കുന്നു.

തീയതി : ജൂലൈ2026,ചൊവ്വാഴ്ച
സമയം : വൈകുന്നേരം 7.00 മണി
വേദി : ICC മുംബൈ ഹാൾ

ഈ യോഗത്തിൽ പങ്കുചേർന്ന് പരേതനോടുള്ള ആദരാഞ്ജലികൾ അർപ്പിക്കുവാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

മജെസ്റ്റിഖ് മലപ്പുറം

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മെജസ്റ്റിക് മലപ്പുറം) ഉപദേശക സമിതി അംഗവും മെജസ്റ്റിക് പ്രസിഡന്റ് നിഹാദ് അലിയുടെ പിതാവ...
16/07/2026

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മെജസ്റ്റിക് മലപ്പുറം) ഉപദേശക സമിതി അംഗവും മെജസ്റ്റിക് പ്രസിഡന്റ് നിഹാദ് അലിയുടെ പിതാവുമായ
സി.വി. മുഹമ്മദലി (70) ദോഹയിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മൂക്കുതല സ്വദേശിയാണ്. ദീർഘകാല ഖത്തർ പ്രവാസിയും സിവിയം ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അദ്ദേഹം പ്രവാസ ലോകത്തെ സജീവ സാന്നിധ്യമാണ്. വർഷങ്ങളോളം ഖത്തർ നാഷണൽ ബാങ്കിൽ (ക്യു.എൻ.ബി) സേവനമനുഷ്ഠിച്ച അദ്ദേഹം, ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ശേഷം ബിസിനസ് മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. നസീമയാണ് ഭാര്യ
ഇന്ത്യൻ സ്പോർട്സ് സെന്റർ മുൻ ജനറൽ സെക്രട്ടറിയും മജസ്റ്റിക് മലപ്പുറം പ്രസിഡന്റുമായ നിഹാദ് അലി മകനാണ്. മറ്റു മക്കൾ: നബീൽ, ജസീന, നജ് ല.
മരുമക്കൾ: സാമിൽ, ബാസിൽ , ജുബീന , സിയ.
മൃതദേഹം ദോഹയിലെ അൽ മീസൈമിർ മസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം ഖബറടക്കും.

Celebrating Brilliance - Glimpses of MajestiQ Merit Awards for our Xth & XIIth students who scored high in academics and...
11/07/2026

Celebrating Brilliance - Glimpses of MajestiQ Merit Awards for our Xth & XIIth students who scored high in academics and Launch of MajestiQ Official Website and Privilege Club !!! 👏

Address

Doha

Website

Alerts

Be the first to know and let us send you an email when Malappuram Jilla Pravasi Association Qatar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malappuram Jilla Pravasi Association Qatar:

Shortcuts

Share