UNA QATAR

UNA QATAR Together we are Strong

23/08/2025

യുഎൻഎ കേരളാ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗ തീരുമാനങ്ങൾ...

👉യൂണിറ്റില്ലാത്തിടങ്ങളിൽ സംഘടന യൂണിറ് രൂപീകരിക്കാനും, ഉള്ളിടങ്ങളിൽ ശകതമായ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാനും യോഗം തീരുമാനിച്ചു.ആരോഗ്യമേഖലയിലെ മുഴുവൻ ജീവനക്കാരെയും യുഎൻഎക്ക് കീഴിൽ അണിനിരത്താൻ ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു.

👉 മുഴുവൻ യുഎൻഎ അംഗങ്ങളും റിട്ടയർമെൻ്റ് ആകുന്ന മുറക്ക് പെൻഷൻ സമ്പ്രദായം നടപ്പിലാക്കാൻ തീരുമാനിച്ചു.തൊഴിലോ, ശമ്പളമോ ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞവർക്ക് ജീവിതാവസാനം വരെ 5000 രൂപ മുതൽ 50000 രൂപ വരെ മാസം പെൻഷൻ നൽകാനുതകുന്ന സ്കീം യോഗത്തിൽ സെക്രട്ടറി അവതരിപ്പിച്ചു.കമ്മറ്റി അംഗീകരിക്കുകയും ഇത് സംബന്ധിച്ച പരിപൂർണ്ണ റിപ്പോർട്ട് സംഘടനക്ക് സമർപ്പിക്കാൻ ഫിനാഷ്യൽ അഡ്വയ്സറോടും, ചാർട്ടേണ്ട് അക്കൗണ്ട് മാർക്കും നിർദ്ദേശം നൽകി.ആ റിപ്പോർട്ട് ജനറൽ കൗൺസിലിൽ അവതരിപ്പിക്കാനും തീരുമാനിച്ചു.

👉 അപകട മരണം സംഭവിക്കുന്ന യുഎൻഎ പ്രവർത്തകരുടെ കുടുംബത്തിന് 1 കോടി രൂപയും, സാധാരണ ഗതിയിൽ മരണപ്പെടുന്ന പ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷവും നൽകുന്ന മരണാന്തര സാമ്പത്തിക സഹായം സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.കമ്മറ്റി അംഗീകാരം നൽകി.ജനറൽ കൗൺസിൽ കൂടി അംഗീകാരം നൽകിയാൽ നടപ്പിലാക്കാനും തീരുമാനിച്ചു.

👉 യുഎൻഎ പ്രവർത്തകർക്ക് 4% പലിശ നിരക്കിൽ ഗോൾഡ് ലോൺ, ഹോം ലോൺ, വാഹന ലോൺ നൽകാൻ തയ്യാറായി വന്ന പുതു തലമുറ NBFC സ്ഥാപനത്തിൻ്റെ പ്രൊജക്ടിനും സെക്രട്ടേറിയേറ്റ് അനുമതി നൽകുകയും, ജനറൽ കൗൺസിലിൽ അനുമതി ലഭിച്ച ശേഷം അംഗങ്ങളിലേക്ക് എത്തിക്കാനും തീരുമാനിച്ചു.

👉2 വർഷം കൂടുമ്പോൾ ഒരു വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി, ഒരു വർഷം ഒന്നാക്കി മാറ്റാൻ തീരുമാനിച്ചു.നിരവധി അപ്ലിക്കേഷൻ സംഘടനക്ക് ലഭിച്ചതിൻ്റെ പാശ്ചാത്തലത്തിലാണിത്.

👉 സംസ്ഥാന കമ്മറ്റിക്ക് സ്വന്തം നിലക്ക് ഒരു ബഹുനില ആസ്ഥാനം പണിയാൻ തീരുമാനിച്ചു. ത്രിശൂർ ആസ്ഥാനമായിട്ടാകും നിർമ്മിക്കുക. 12 ജില്ലാ കമ്മറ്റികൾക്കും വാഹനം നൽകാനും തീരുമാനിച്ചു.

👉 യൂണിറ്റ് - ജില്ലാ - സംസ്ഥാന സമ്മേളനങ്ങൾ കോഡിനേറ്റ് ചെയ്യാനും, പുനസംഘടിപ്പിക്കാനും 12 അംഗ കോർ കമ്മറ്റിക്ക് രൂപം നൽകി. അടുത്ത 2 മാസം 14 ജില്ലകളിലും സഞ്ചരിച്ച് പ്രവർത്തകരുമായി സംവദിച്ച് സംഘടനയെ സമര സജ്ജരാക്കാനും തീരുമാനിച്ചു.

അംഗങ്ങൾ ഇവർ.

1. സുദീപ് എം.വി
2. ഷോബി ജോസഫ്
3. അജയ് കെ.വി
4. ഹാരിസ് എം.എം
5. നിതിൻ മോൻ സണ്ണി
6. അഭിലാഷ്
7. ജോൾഡിൻ .
8. രാഹുൽ
9. അച്ചു
10. വിനിൽ മോനി
11. റെജി ജോൺ
12. അൻസാർ

👉 ഓണം ബോണസ്, ഫെസ്റ്റിവൽ അലവൻസ് എല്ലാ ജീവനക്കാർക്കും ലഭിച്ചു എന്ന് ഉറപ്പാക്കാൻ ജില്ലാ നേതൃത്യങ്ങൾക്ക് നിർദ്ദേശം നൽകി.

👉കെ.എൻ.എം.സി ഇലക്ഷൻ കേസുമായി ബന്ധപ്പെട്ട്കൂടുതൽ സ്ഥാനാർത്ഥികൾക്ക് നിയപോരാട്ടത്തിന് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു.

സുശകതമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന കേരളാ സംസ്ഥാന കമ്മറ്റിക്ക് ഹൃദയാഭിവാദ്യങ്ങൾ

Jasminsha

Justice Delayed is Justice Denied...
02/08/2025

Justice Delayed is Justice Denied...

Justice Delayed is Justice Denied...

യുദ്ധമുഖത്ത് പോലും ഏത് പക്ഷമാണ് എന്ന് നോക്കാതെ ജീവൻ രക്ഷിക്കുന്നവരാണ് നഴ്സിംഗ് സമൂഹം.ആ കുടുംബത്തിൽ നിന്ന് 2 പേർ നീതി നിഷേധിക്കപ്പെട്ട് കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി തടവറയിലാണ്. അടിയന്തിരമായി ഇവരുടെ ജയിൽ മോചനം സാധ്യമാക്കുക.

United Nurses Association

Jasminsha Manthadathil

2025 ഏപ്രിൽ 5 ന് എറണാകുളത്ത് റോജി റോയ് നഗറിൽ വെച്ച് നടന്ന സംസ്ഥാനതല  KNMC ഇലക്ഷൻ വേദിയിൽ വെച്ച് യുഎൻഎ ഇൻ്റെർനാഷണൽ പ്രസിഡ...
09/04/2025

2025 ഏപ്രിൽ 5 ന് എറണാകുളത്ത് റോജി റോയ് നഗറിൽ വെച്ച് നടന്ന സംസ്ഥാനതല KNMC ഇലക്ഷൻ വേദിയിൽ വെച്ച് യുഎൻഎ ഇൻ്റെർനാഷണൽ പ്രസിഡണ്ട് ജാസ്മിൻഷ നടത്തിയ പ്രസംഗം

2025 ഏപ്രിൽ 5 ന് എറണാകുളത്ത് റോജി റോയ് നഗറിൽ വെച്ച് നടന്ന സം.സ്ഥാനതല KNMC ഇലക്ഷൻ വേദിയിൽ വെച്ച് നടത്തിയ പ്രസംഗം.

യുഎൻഎക്ക് വേണ്ടി മനോഹരമായ ഒരു ഗാനം പാടിയിരിക്കുന്നതും, സംഗീതം നൽകിയതും ജോബി ജോൺ ആണ്. വരികൾ എഴുതിയിരിക്കുന്നത് ഇ.വി.പ്രകാ...
08/04/2025

യുഎൻഎക്ക് വേണ്ടി മനോഹരമായ ഒരു ഗാനം പാടിയിരിക്കുന്നതും, സംഗീതം നൽകിയതും ജോബി ജോൺ ആണ്. വരികൾ എഴുതിയിരിക്കുന്നത് ഇ.വി.പ്രകാശ് അവർകളും.

നന്ദി ജോബി ജോൺ😍 ഇ.വി.പ്രകാശ് 🥰

യുഎൻഎക്ക് വേണ്ടി മനോഹരമായ ഒരു ഗാനം രചിച്ചിരിക്കുന്നത് ജോബി ജോൺ ആണ്. വരികൾ എഴുതിയിരിക്കുന്നത് ഇ.വി.പ്രകാശ് അവർക...

അനീഷിനും കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമാണ്...നന്ദി കാരിത്താസ് ആശുപത്രി മാനേജ്മെൻ്റ്....ഒരസുഖം വന്നാൽ തീരാവുന്നതേയു...
15/03/2025

അനീഷിനും കുടുംബത്തിന് സാമ്പത്തിക സഹായം ആവശ്യമാണ്...
നന്ദി കാരിത്താസ് ആശുപത്രി മാനേജ്മെൻ്റ്....

ഒരസുഖം വന്നാൽ തീരാവുന്നതേയുള്ളൂ നമ്മുടെ സമ്പാദ്യം എന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ സമ്പാദ്യം കാര്യമായി ഇല്ലാത്ത ഒരു കുടുംബത്തിന് ഒരു വലിയ അസുഖം വന്നാലോ? കാരിത്താസ് ആശുപത്രിയിലെ അറ്റൻഡർ ആയ അനീഷും ഭാര്യ ധന്യയും (ഹൗസ് വൈഫ്), ഇവർക്ക് രണ്ട് മക്കളാണ് അനന്തു (12), അർജുൻ (10). ഒരു സാധാരണ കുടുംബം. 2024 നവംബർ 13 ന് ഒരു സുപ്രഭാതത്തിൽ അനീഷിൻ്റെ ഭാര്യ ധന്യ തളർന്ന് വീഴുകയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുല്ലൻഭാരിസിൻഡ്രോം (GBS) സ്ഥിതീകരിക്കുകയും ചെയ്തു. ദിനംതോറും ആരോഗ്യസ്ഥ മോശമാവുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എങ്ങിനെ ചികിത്സിക്കും എന്നറിയാതെ അനീഷ് യുഎൻഎ നേത്യത്യത്തെ സമീപിക്കുകയും 1% സാധ്യതയുണ്ടെങ്കിൽ ഏറ്റവും മികച്ച ചികിത്സ നൽകണമെന്നും നിർദ്ദേശം നൽകി.കാരിത്താസ് മാനേജ്മെൻറ് ബില്ല് ക്രഡിറ്റാക്കി തരാം എന്ന് പറഞ്ഞതോടെ 2 മക്കളുടെ അമ്മയെയും ഞങ്ങളുടെ സഹപ്രവർത്തകനായ അനീഷിൻ്റെയും പ്രിയതമയെയും സംരക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർ ഒറ്റക്കെട്ടായി നിലകൊണ്ടു.മികച്ച പരിചരണവും, ലോകം മുഴുവനുളള സുമനസ്സുകളുടെ പ്രാർത്ഥനയും ധന്യയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുകയും, കാരിത്താസിൻ്റെ തന്നെ കെയർ ഹോം ഡിവിഷനിലേക്ക് മാറ്റുകയും ചെയ്തിരിക്കുന്നു. എണീറ്റ് നടക്കാൻ ഇനിയും സമയമെടുക്കുമെങ്കിലും പോരാളിയായ ധന്യ സാവധാനം ജീവിതത്തിലേക്ക് മടങ്ങിവരുകയാണ്.

എന്നാൽ നിർധനനായ അനീഷിന് താങ്ങാവുന്ന ഒരു തുകയല്ല ചികിത്സാ ഫീസായി വന്നിരിക്കുന്നത്.20 ലക്ഷത്തിലധികം രൂപ ഇതിനോടകം തന്നെ ബിൽ ആയിക്കഴിഞ്ഞു.തുടർ ചികിത്സക്കായി ഇനിയും വേണം പണം.യുഎൻഎ സജീവാംഗങ്ങളിൽ നിന്നും യൂണിറ്റുകളിൽ നിന്നുമായി 6.50 ലക്ഷം രൂപ സമാഹരിക്കുകയും ആ തുക അടയ്ക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം ഞാൻ കോട്ടയത്ത് എത്തിയ സമയത്ത് മാനേജ്മെൻറ് നേരിട്ട് കാണുകയും ഈ വിഷയം സംസാരിക്കുകയും ചെയ്തു വളരെ അനുകൂലമായ സമീപനം കാരിത്താസ് മാനേജ്മെൻറ് കാണിക്കുകയും 2 ലക്ഷം രൂപ ഡിസ്കൗണ്ട് നൽകാൻ തയ്യാറാവുകയും ചെയ്തു. ബാക്കി പണം സമാഹരിക്കാൻ യുഎൻഎക്ക് കുറച്ച് സമയം അനുവദിക്കണമെന്ന ആവശ്യവും കാരിത്താസ് മാനേജ്മെൻറ് അംഗീകരിച്ചു. സൗഹ്യദ സംഭാഷണത്തിൽ മാനേജ്മെൻ്റിനെ പ്രതിനിധീകരിച്ച് ഫാദർ ജോയ്സ് നന്തിക്കുന്നേൽ (ജോ. ഡയറക്ടർ, കാരിത്താസ്‌ ആശുപത്രി), ജോഷി തോമസ് (ജനറൽ മാനേജർ, കാരിത്താസ് ആശുപത്രി) എന്നിവർ പങ്കെടുത്തു.

പ്രിയ സഹപ്രവർത്തകരെ നാം ഒരുമിച്ചു നിന്നപ്പോഴെല്ലാം നിരവധിയായ കുടുംബങ്ങൾക്ക് തണലായി മാറിയിട്ടുണ്ട്. ഒരു അസുഖം വന്നാൽ നമ്മളിൽ പലരുടെയും സാമ്പത്തിക നിലതന്നെ അടിപതറും. എന്നാൽ നാം ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നാൽ ആ കുടുംബങ്ങളെ
സംരക്ഷിക്കാൻ സാധിക്കും. ഈ ഒരു അവസരത്തിൽ നിങ്ങളുടെ എല്ലാം എളിയ സംഭാവന അനീഷിന്റെ കുടുംബ ചികിത്സ സഹായത്തിന് നൽകുവാൻ അഭ്യർത്ഥിക്കുന്നു.

Account Holder Name:ANEESH K.S
Account Number: 1505155000062300
IFSC Code:KVBL0001505
GPay Number: +91-9496944312

നമുക്കൊത്തൊരുമിച്ച് അനീഷിൻ്റെ കുടുംബത്തെ സഹായിക്കാം...

https://gofund.me/0fa289ea

സുഹൃത്തുക്കളെ,

അനീഷിൻ്റെ ഭാര്യയുടെ ചികിത്സാ സഹായ അഭ്യർത്ഥനയാണ്.

NB : Gofund ഉപയോഗിച്ച് സഹായം നൽകുന്നവർ Tips എന്ന option disable ചെയ്ത് payment ചെയ്യണേ അല്ലായെങ്കിൽ €3.4 അധികം നഷ്ടമാകും.

Jasminsha

Anish and his family are in need of financial assistance... Thank … Fameer C K needs your support for Dear Friends, Please Support our member Aneesh's Family

ഇനിയൊരു ഷൈനി നഴ്സിംഗ് മേഖലയിൽ ഉണ്ടാകാതിരിക്കാൻ നമുക്കൊത്തൊരുമിച്ച് പ്രയത്നിക്കാം. +91-7025844844 എന്ന യുഎൻഎയുടെ വാട്ട്സ്...
02/03/2025

ഇനിയൊരു ഷൈനി നഴ്സിംഗ് മേഖലയിൽ ഉണ്ടാകാതിരിക്കാൻ നമുക്കൊത്തൊരുമിച്ച് പ്രയത്നിക്കാം. +91-7025844844 എന്ന യുഎൻഎയുടെ വാട്ട്സ്ആപ്പ് നമ്പർ എല്ലാവരും സേവ് ചെയ്ത് വെക്കുക. നിങ്ങൾക്കെന്ത് പ്രശ്നമുണ്ടായാലും യുഎൻഎ കൂടെയുണ്ടാകും.

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്.ജീവിക്കാൻ വേണ്ടി മാന്യമായ ഒരു ശമ്പളം തേടി 12 ഓ....

നഴ്സുമാരുടെ അതിജീവനം പ്രമേയമാക്കുന്ന സിനിമ അഭ്രപാളിയിലേക്ക്...സിനിമയുടെ പേര്: മുന്നോട്ട്സിജുവിൽസനും, ചിന്നു ചാന്ദ്നിയുമാ...
16/11/2024

നഴ്സുമാരുടെ അതിജീവനം പ്രമേയമാക്കുന്ന സിനിമ അഭ്രപാളിയിലേക്ക്...

സിനിമയുടെ പേര്: മുന്നോട്ട്

സിജുവിൽസനും, ചിന്നു ചാന്ദ്നിയുമാണ് മുഖ്യ കഥാപാത്രങ്ങളായി വരുന്നത്...

Address

Doha
122104

Alerts

Be the first to know and let us send you an email when UNA QATAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to UNA QATAR:

Share