Payyannur Souhruda Vedi Qatar

Payyannur Souhruda Vedi Qatar Payyanur Sauhruda Vedi is an Associate organization of Indian Cultural Center (ICC). Join us in fostering a spirit of togetherness and cultural pride.

We are Promoting culture, compassion, and community through charity, arts, health, and family unity.

പ്രിയരേ, നമ്മുടെ അസോസിയേഷന്റെ രക്ഷാധികാരിയും മുൻ വൈസ് പ്രസിഡണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി ദീർഘകാലം പ്രവർത്തി...
04/07/2026

പ്രിയരേ,
നമ്മുടെ അസോസിയേഷന്റെ രക്ഷാധികാരിയും മുൻ വൈസ് പ്രസിഡണ്ടും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി ദീർഘകാലം പ്രവർത്തിച്ചിരുന്ന ശ്രീ. എം.പി. രാജീവേട്ടൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. അദ്ദ്ദേഹത്തിന് പയ്യന്നൂർ സൗഹൃദവേദി സ്നേഹാദരവോടെ ഒരു യാത്രായപ്പ് ഇന്നലെ (03/07/2026) വൈകുന്നേരം 7 മണിക്ക് ഐ സി സി ജയ്പൂർ ഹാളിൽ സംഘടിപ്പിച്ചു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന മികവിനും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ യോഗത്തിൽ അനുസ്മരിക്കപ്പെട്ടു. വർഷങ്ങളായി സംഘടനയുടെ വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം കാഴ്ചവെച്ച ആത്മാർത്ഥതയും നേതൃപാടവവും അംഗങ്ങൾ പ്രത്യേകം പ്രശംസിച്ചു.
ചടങ്ങിൽ രക്ഷാധികാരി മനോജ് പത്മനാഭൻ, പ്രസിഡന്റ് ശ്രീജീവ്, സെക്രട്ടറി പ്രശാന്ത്, ഉപദേശക സമിതി അംഗങ്ങൾ, മറ്റു ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ സ്നേഹോപഹാരവും ഉപഹാരഫലകവും സമർപ്പിച്ച് അദ്ദേഹത്തെ ആദരിച്ചു.
മറുപടി പ്രസംഗത്തിൽ ശ്രീ. എം.പി. രാജീവൻ സംഘടനയോടുള്ള തന്റെ നന്ദി രേഖപ്പെടുത്തുകയും, ലഭിച്ച സഹകരണത്തിനും സ്നേഹത്തിനും എല്ലാ അംഗങ്ങൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ ഭാവി ജീവിതം ആരോഗ്യസമ്പുഷ്ടവും സന്തോഷപൂർണ്ണവും സമൃദ്ധവുമാകട്ടെയെന്ന് അസോസിയേഷന്റെ പേരിൽ ഭരണസമിതി ആശംസിച്ചു.
എന്ന്
പ്രസിഡണ്ട്,
സെക്രട്ടറി.

“സൗഹൃദവും സന്തോഷവും ഒരുമിച്ച Payyanur Peruma 19-ാം വാർഷികാഘോഷത്തിന്റെ മനോഹര നിമിഷങ്ങൾ.”
19/05/2026

“സൗഹൃദവും സന്തോഷവും ഒരുമിച്ച Payyanur Peruma 19-ാം വാർഷികാഘോഷത്തിന്റെ മനോഹര നിമിഷങ്ങൾ.”

പ്രിയരേ,പയ്യന്നൂർ സൗഹൃദവേദി ഖത്തർ ഘടകത്തിൻ്റെ 19 മത് വാർഷിക൦ "പയ്യന്നൂർ പെരുമ@19” മെയ് 15 വെള്ളിയാഴ്ച വൈകിട്ട് 5:30ന് ഐസ...
19/05/2026

പ്രിയരേ,
പയ്യന്നൂർ സൗഹൃദവേദി ഖത്തർ ഘടകത്തിൻ്റെ 19 മത് വാർഷിക൦ "പയ്യന്നൂർ പെരുമ@19” മെയ് 15 വെള്ളിയാഴ്ച വൈകിട്ട് 5:30ന് ഐസിസി അശോകാ ഹാളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. ജനറൽ സിക്രട്ടറി പ്രശാന്ത്. എം.വി. സ്വാഗതമേകിയ ചടങ്ങിൽ പ്രസിഡണ്ട് ശ്രീജീവ് സി കെ. അദ്ധ്യഷനായിരുന്നു. തുടർന്ന് PSV യുടെ ക്ഷണം സ്വീകരിച്ച് എത്തിയ മുഖ്യാതിഥി ശ്രീമതി ബിന്ദു. എൻ . നായർ (Second Secretary, Embassy of India) അതുപോലെ ഉദ്ഘാടകനായ ഐ സി സി പ്രസിഡണ്ട് ശ്രീ എ.പി. മണികണ്‌ഠൻ, പി എസ് വി രക്ഷാധികാരി ശ്രീ മനോജ് പത്‌മനാഭൻ, ഉപദേശക സമിതി ചെയർമാൻ ശ്രീ സതീശൻ കോളിയാട്ട്, പി എസ് വി പ്രസിഡണ്ട് ശ്രീജീവ് സി കെയും ജനറൽ സിക്രട്ടറി പ്രശാന്ത് എം.വി യും ചേർന്ന് നിലവിളക്ക് കൊളുത്തി. ഐ സി മ്പി പ്രസിഡണ്ട് എ പി മണികണ്ഠൻ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മഞ്ജുനാഥ്, ശ്രീയേഷ്, സ്വജ തുടങ്ങിയവർ പരിപാടിയുടെ അവതാരകർ ആയിരുന്നു.
പയ്യന്നൂരിൻ്റ ചരിത്രപരമായിട്ടുള്ള മഹിമയെകുറിച്ചും, പി എസ് വി കലാ സാംസ്‌കാരിക രംഗത്ത് നടത്തുന്ന സജീവ പ്രവർത്തനങ്ങളെകുറിച്ചും ഐ സിസി പ്രസിഡണ്ട് പ്രശംസിച്ചു. അതുപോലെ മുഖ്യാതിഥിയായ ബിന്ദു മാഡം പയ്യന്നൂർ സൗഹൃദ വേദി നടത്തിയ മുൻകാല സേവനങ്ങൾ, അതുപോലെ കലാകാരൻമാരെ വളർത്തി കൊണ്ടു വരുത്തതിനുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെയും, വയനാട് ദുരന്തത്തിൽ സഹായം നടത്തിയതും, അതുപോലെ ഐ സി സി യുടെ മറ്റ് കാര്യങ്ങളിൽ പി എസ് വി നൽകിയ സംഭാവനെകളെകുറിച്ചും വാചാലയായി. "പയ്യന്നൂർ പെരുമ@19 " ന് ആശംസകൾ അർപ്പിച്ചുകൊണ്ട് രക്ഷാധികാരി മനോജ് പത്മനാഭൻ, ഉപദേശക സമിതി ചെയർമാൻ സതീശൻ കോളിയാട്ട്, കൺവീനർ അനൂപ് കടന്നപ്പള്ളി,വനിതാവിഭാഗം സെക്രട്ടറി രേഖഷിജുതുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ട് ശ്രീജീവും, ജനറൽ സെക്രട്ടറി പ്രശാന്തും ചേർന്ന് ഉദ്ഘാടകൻ മണികണ്ഠനെ ഉപഹാരം നൽകി ആദരിച്ചു. ശ്രീമതി ബിന്ദു എൻ നായർനെ രേഖാഷിജുവും (Women's secretary) സംഗീത ശരത്ത് (Women's Cultural secretary) ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിന് വിനീത് വിജയൻ ട്രഷറർ നന്ദി പറഞ്ഞു. തുടർന്ന് കൾച്ചറൽ സിക്രട്ടറി റോഷിത്ത് ടി.സി.വിയുടെയും സംഗീതയുടെയും നേതൃത്വത്തിൽ വേദിയിൽ പി എസ് വി യുടെ കലാകാരൻമാർ ഒരുക്കിയ വിവിധ കലാപരിപാടികളും അതുപോലെ ഖത്തറിലെ പ്രമുഖ ജൂനിയർ ഫ്ലൂട്ടിസ്റ്റ് അമിത്കൃഷ്ണ നിഷാദ്, മെൻ്റലിസ്റ്റ് ഷബീർ അഹമ്മദ്, വല്ലഭട്ട കളരി ടീം, നാട്യതരംഗ്& ബ്ലോസ്സം ഡാൻസ് ഗ്രൂപ്പുകൾ, മേളധ്വനിയുടെ ചെണ്ടമേളം എന്നിവർ അവതരിപ്പിച്ച പരിപാടികളും ശ്രദ്ധേയമായി. പി എസ് വി വെൽഫയർ കമ്മിറ്റി പ്രദീപ്കുമാർ, അനീഷ് കെ സി എന്നിവർ തയ്യാറാക്കിയ പ്രവാസികളുടെ സാമ്പത്തിക ഭദ്രതയക്ക് വേണ്ടിയുള്ള പവർ പോയിൻ്റ് പ്രസൻ്റേഷനും അവതരണവും പ്രോഗ്രാമിന് മുതൽകൂട്ടായി. പരിപാടി രാത്രി 11 മണിക്ക് അവസാനിച്ചു.

Address

Doha

Website

Alerts

Be the first to know and let us send you an email when Payyannur Souhruda Vedi Qatar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share